ഫ്ലാറ്റായി തുറക്കാൻ ഒരുങ്ങി നിഫ്റ്റി, ഇരുസൂചികകൾക്കും 16500, 36000 എന്നിവ നിർണായകം - പ്രീമാർക്കറ്റ് റിപ്പോർട്ട്

Home
market
16500 and 36000 crucial expiry for indian market share market today
undefined

പ്രധാനതലക്കെട്ടുകൾ

Wipro: ജൂൺ പാദത്തിൽ കമ്പനിയുടെ അറ്റാദായം 21 ശതമാനം ഇടിഞ്ഞ് 2563.6 കോടി രൂപയായി.

Havells India: ജൂൺ പാദത്തിൽ കമ്പനിയുടെ ഏകീകൃത അറ്റാദായം 3.13 ശതമാനം ഉയർന്ന് 243.16 കോടി രൂപയായി. പോയവർഷം അറ്റാദായം 235.7 കോടി രൂപയായിരുന്നു.

CEAT:
ജൂൺ പാദത്തിൽ കമ്പനിയുടെ ഏകീകൃത അറ്റാദായം 61 ശതമാനം ഇടിഞ്ഞ് 9 കോടി രൂപയായി. പോയവർഷം ഇതേകാലയളവിൽ അറ്റാദായം 23 കോടി രൂപയായിരുന്നു.

ഇന്നത്തെ വിപണി സാധ്യത

യുഎസ് വിപണി പോസിറ്റീവ് ആയതിന് പിന്നാലെ ഇന്നലെ വലിയ  ഗ്യാപ്പ് അപ്പിൽ 16565 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായി മുകളിലേക്ക് കയറി. തുടക്കത്തിൽ തന്നെ ലാഭമെടുപ്പിനുള്ള ശ്രമം നടന്നെങ്കിലും സൂചിക അത് അവഗണിച്ച് കൊണ്ട് മുന്നേറി.  തുടർന്ന് 180 പോയിന്റുകൾക്ക് മുകളിലായി 16521 എന്ന നിലയിൽ  നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

ബാങ്ക് നിഫ്റ്റി
ഗ്യാപ്പ് അപ്പിൽ 36067 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ മുകളിലേക്ക് നീങ്ങി. ശേഷം രൂപപ്പെട്ട ഹെഡ് ആൻഡ് ഷോൾഡർ പാറ്റേണിനെ തുടർന്ന് സൂചിക താഴേക്ക് വീണു. തുടർന്ന് 252 പോയിന്റുകൾ/ 0.7 ശതമാനം മുകളിലായി 35971 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

നിഫ്റ്റി ഐടി 3 ശതമാനം ഉയർന്നു. 

യൂഎസ് വിപണി ഫ്ലാറ്റായി ലാഭത്തിൽ അടച്ചു. യൂറോപ്പ്യൻ വിപണികളും നേരിയ നഷ്ടത്തിൽ അടച്ചു.

ഏഷ്യൻ വിപണികൾ നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്. യുഎസ് ഫ്യൂച്ചേഴ്സ് , യൂറോപ്യൻ ഫ്യുച്ചേഴ്സ് എന്നിവയും ഫ്ലാറ്റായി ലാഭത്തിലാണ് വ്യാപാരം നടത്തുന്നത്.

SGX NIFTY 16,525- ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഫ്ലാറ്റ് ഓപ്പണിഗിനുള്ള സൂചന നൽകുന്നു.

16,480, 16,370, 16,280, 16,200 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 16,540, 16,585, 16,600, 16,650 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.

ബാങ്ക് നിഫ്റ്റിയിൽ 35,840, 35,750, 35,550 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 36,000, 36,180, 36,500 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.

നിഫ്റ്റിയിൽ 16600ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐയുള്ളത്. 16000ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു.

ബാങ്ക് നിഫ്റ്റിയിൽ 37000ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐയുള്ളത്. 35000ൽ ഏറ്റവും ഉയർന്ന പുട്ട ഒഐയും കാണപ്പെടുന്നു.

ഇന്ത്യ വിക്സ് 17.2 ആയി കാണപ്പെടുന്നു.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 1800 കോടി രൂപയുടെ നെറ്റ് ഓഹരികൾ വാങ്ങിയപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 230 കോടി രൂപയുടെ നെറ്റ് ഓഹരികൾ വിറ്റഴിച്ചു.

എഫ്ഐഐ വീണ്ടും ഓഹരികൾ വാങ്ങിയതായി കാണാം. ഇത്തവണ സംഖ്യ അൽപ്പം കൂടുതലാണ്. ഇത് ഒരു പ്രധാന ട്രെൻഡ് റിവേഴ്സലിനുള്ള സൂചനയാണോ? കുറച്ച് ദിവസങ്ങൾ കൂടി കാത്തിരുന്നാൽ മാത്രമെ ഇത് ഉറപ്പിക്കാൻ സാധിക്കുകയുള്ളു.

നിക്കിയും മറ്റു ഏഷ്യൻ വിപണികളും താഴ്ന്ന നിലയിൽ  കാണപ്പെടുന്നതിനാൽ തന്നെ ആഗോള വിപണികൾ ഫ്ലാറ്റായി നിൽക്കുകയാണെന്ന് പറയാം. യുഎസ് വിപണിയിൽ ശക്തമായ ഒരു റാലിയാണ് നടന്നത്. ഇന്ന് ഇസിബിയുടെ വാർത്താസമ്മേളനമുണ്ട്. റഷ്യയിൽ നിന്നും യൂറോപിലേക്കുള്ള പൈപ്പ് ലൈൻ അറ്റകുറ്റപണികൾക്കായി അടച്ചുപൂട്ടിയെന്ന തരത്തിലുള്ള വാർത്തകളും പ്രചരിക്കുന്നുണ്ട്. അത് ഇന്ന് തുറന്നേക്കും.

ഈ മാസം സൂചികയ്ക്ക് 16500 നിലനിർത്താൻ സാധിച്ചാൽ മിഡ് ടേമിൽ ട്രെൻഡ് റിവേഴ്സൽ നടന്നതായി കരുതാം.

36000 എന്ന ലെവലിനോട് ബാങ്ക് നിഫ്റ്റി എങ്ങനെ പ്രതികരിക്കുമെന്നും നോക്കി കാണേണ്ടതുണ്ട്. സൂചിക 36000ന് തൊട്ട് താഴെയാണ് കഴിഞ്ഞ ദിവസം വ്യാപാരം അവസാനിപ്പിച്ചത്.

റിലയൻസ് ഓഹരിയിൽ ശ്രദ്ധിക്കുക. ഇവ ഇന്നലെ 2.7 ശതമാനത്തിന്റെ മുന്നേറ്റം നടത്തിയിരുന്നു.

നിഫ്റ്റിയിൽ താഴേക്ക് 16370, മുകളിലേക്ക് 16585 എന്നിവ ശ്രദ്ധിക്കുക.

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം. 

Post your comment

No comments to display

    Honeykomb by BHIVE,
    19th Main Road,
    HSR Sector 3,
    Karnataka - 560102

    linkedIntwitterinstagramyoutube
    Crafted by Traders 🔥© marketfeed 2023