17530 മറികടന്ന് നിഫ്റ്റി, കരടികൾ ഒരുക്കിയ കെണിയോ? - പ്രീമാർക്കറ്റ് റിപ്പോർട്ട് 

Home
market
17530 crossed what next a bull trap share market today
undefined

പ്രധാനതലക്കെട്ടുകൾ

ITC: സെപ്റ്റംബർ പാദത്തിൽ കമ്പനിയുടെ അറ്റാദായം 24 ശതമാനം ഉയർന്ന് 4670 കോടി രൂപയായി. പോയവർഷം ഇതേകാലയളവിൽ കമ്പനി 3763 കോടി രൂപയുടെ അറ്റാദായം ആയിരുന്നു നേടിയിരുന്നത്.

Axis Bank: സെപ്റ്റംബർ പാദത്തിൽ ബാങ്കിന്റെ അറ്റാദായം 66 ശതമാനം ഉയർന്ന് 5625 കോടി രൂപയായി.

Bajaj Finance: സെപ്റ്റംബർ പാദത്തിൽ കമ്പനിയുടെ അറ്റാദായം 88 ശതമാനം ഉയർന്ന് 2781 കോടി രൂപയായി. പോയവർഷം ഇതേകാലയളവിൽ കമ്പനി 1481  കോടി രൂപയുടെ അറ്റാദായം ആയിരുന്നു നേടിയിരുന്നത്.

Tata Consumer Products:
സെപ്റ്റംബർ പാദത്തിൽ കമ്പനിയുടെ അറ്റാദായം 36 ശതമാനം ഉയർന്ന് 389 കോടി രൂപയായി. പോയവർഷം ഇതേകാലയളവിൽ കമ്പനി 285 കോടി രൂപയുടെ അറ്റാദായം ആയിരുന്നു നേടിയിരുന്നത്.

ഇന്നത്തെ വിപണി സാധ്യത

ഇന്നലെ ഗ്യാപ്പ് ഡൌണിൽ 17442 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി പിന്നീട് ഉണ്ടായ ബൈയിഗിനെ തുടർന്ന് മുകളിലേക്ക് കയറി 17530 മറികടന്നിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 52 പോയിന്റുകൾക്ക് മുകളിലായി 17564 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

40178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി താഴേക്ക് നീങ്ങി 40000 തകർത്തു. പിന്നീട് അവസാന നിമിഷം ഉണ്ടായ ബൈയിംഗിനെ തുടർന്ന് സൂചിക കഴിഞ്ഞ ദിവസത്തേക്കാൾ 0.68 ശതമാനം താഴെയായി 40100 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു.

നിഫ്റ്റി ഐടി 1.3 ശതമാനം ഉയർന്നു.

യുഎസ്
വിപണി നഷ്ടത്തിലാണുള്ളത്. യൂറോപ്യൻ വിപണികൾ ലാഭത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

ഏഷ്യൻ വിപണികൾ
 കയറിയിറങ്ങിയാണ് ഇപ്പോൾ വ്യാപാരം നടത്തുന്നത്.

യുഎസ് ഫ്യൂച്ചേഴ്സ് ,യൂറോപ്യൻ ഫ്യൂച്ചേഴസ് എന്നിവയും കയറിയിറങ്ങി കാണപ്പെടുന്നു.

SGX NIFTY 17560-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഫ്ലാറ്റ് ഓപ്പണിഗിനുള്ള സൂചന നൽകുന്നു.

17,500, 17,470, 17,420, 17,350 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട്  ഉള്ളതായി കാണാം. 17,620, 17,690, 17,760 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.

ബാങ്ക് നിഫ്റ്റിയിൽ 40,000, 39,850, 39,500, 39,000  എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 40,270, 40,650, 40,900 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.

ഇന്ത്യ വിക്സ് 17.2 ആയി കാണപ്പെടുന്നു.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 1900 കോടി രൂപയുടെ നെറ്റ് ഓഹരികൾ  വാങ്ങികൂട്ടി. ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 900 കോടി രൂപയുടെ നെറ്റ് ഓഹരികൾ വിറ്റഴിച്ചു.

എഫ്.ഐഐ കഴിഞ്ഞ ദിവസം ഓഹരികൾ വാങ്ങിയതായി കാണാം. വിക്സ് വളരെ കുറവായത് കൊണ്ട് തന്നെ ഓപ്ഷൻ ബൈയിംഗിൽ പുട്ട് സൈഡിലാണ് അവർ ഉള്ളതെന്ന് കാണാം. ഈ സാഹചര്യത്തിൽ മാർക്കറ്റ് ഇടിഞ്ഞാൽ വളരെ വലിയ നേട്ടമാകും അവർക്ക് ലഭിക്കുക.

നിഫ്റ്റി 17530 എന്തായാലും മറികടന്നതായി കാണാം.  ഇത് ഒരു റിവേഴ്സലാണോ കെണിയാണോ എന്നത് വ്യക്തമല്ല. പ്രധാന ലെവലാണ് ഇതെന്ന് നമുക്ക് അറിയാം. അതിനാൽ തന്നെ ഇതിന് മുകളിലായി വിപണി വ്യാപാരം അവസാനിപ്പിച്ചത് പോസിറ്റീവ് സൂചന നൽകുന്നുണ്ട്. അതേസമയം ആഗോള വിപണികളിൽ നിന്നും വ്യക്തമായ പിന്തുണ ലഭിക്കുന്നില്ല.

പ്രധാന ഫലങ്ങൾ ഈ ആഴ്ച പുറത്ത് വരുന്നുണ്ട്. റിലയൻസിന്റെ ഫലങ്ങളും ഇന്ന് പുറത്ത് വരും. എച്ച്.യുഎല്ലും തങ്ങളുടെ ഫലം ഇന്ന് പ്രസ്ദ്ധീകരിക്കും. കൊട്ടക്, ഐസിഐസിഐ ബാങ്ക് എന്നിവയുടെയും ഫലങ്ങൾ നാളെ പുറത്തുവരും.

നിഫ്റ്റിയിൽ മുകളിലേക്ക് 17620,  താഴേക്ക് 17470 എന്നിവ ശ്രദ്ധിക്കുക. 

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

Post your comment

No comments to display

    Honeykomb by BHIVE,
    19th Main Road,
    HSR Sector 3,
    Karnataka - 560102

    linkedIntwitterinstagramyoutube
    Crafted by Traders 🔥© marketfeed 2023