18100, 40100 എന്നിവിടെ കെണി ഒരുക്കാൻ കരടികൾ? ബ്രേക്ക് ഔട്ടിന് ഒരുങ്ങി എച്ച്.ഡി.എഫ്.സി ബാങ്ക്? - പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്
ഇന്നത്തെ വിപണി വിശകലനം
ഇന്ന് 17868 എന്ന നിലയിൽ ഫ്ലാറ്റായി വ്യാപാരം ആരംഭിച്ച നിഫ്റ്റി പുതിയ ഉയരങ്ങൾ കീഴടക്കി. ശേഷം സൂചിക ദിവസത്തെ ഉയർന്ന നിലയായ 17965 രേഖപ്പെടുത്തി.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 119 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17944 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
39351 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി സാവധാനം താഴേക്ക് നീങ്ങി. കഴിഞ്ഞ ദിവസത്തെ ഉയർന്ന നിലയായ 39500 മറികടക്കാൻ ശ്രമിച്ച സൂചികയ്ക്ക് അതിന് സാധിച്ചില്ല.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 222 പോയിന്റുകൾ/ 0.57 ശതമാനം മുകളിലായി 39461 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
Nifty Auto (-0.42%) ഒഴികെയുള്ള എല്ലാ മേഖലാ സൂചികകളും ഇന്ന് ലാഭത്തിൽ അടച്ചു. Nifty IT (+1.1%), Nifty Media (+1.4%), Nifty PSU Bank (+2.2%) എന്നിവ നേട്ടത്തിൽ അടച്ചു.
ഏഷ്യൻ വിപണികൾ ഇന്ന് ലാഭത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികൾ നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്.
നിർണായക നീക്കങ്ങൾ
കഴിഞ്ഞ ഒക്ടോബർ മുതൽ നഷ്ടത്തിലായിരുന്ന Bajaj Finserv (+5.8%), Bajaj Finance (+3.3%) എന്നീ ഓഹരികൾ ഇന്ന് ശക്തമായ മുന്നേറ്റം നടത്തി. എക്കാലത്തെയും ഉയർന്ന നിലയിൽ നിന്നും 10 ശതമാനം ദൂരെ മാത്രമാണ് ഓഹരികളുള്ളത്.
Nifty Auto (-0.42%) നേരിയ തോതിൽ ലാഭമെടുപ്പിന് വിധേയമായി. M&M (-1%) ഓഹരി നിഫ്റ്റിയുടെ ടോപ്പ് ലൂസർ പട്ടികയിലേക്ക് തള്ളപ്പെട്ടു.
അതേസമയം Hero MotoCorp (+3.4%), Eicher Motors (+1.7%) എന്നീ ഓഹരികൾ ലാഭത്തിൽ അടച്ചു.
ടാറ്റാ എഎംസിയുടെ ഓഹരികൾ യുടിഐ മ്യൂച്ചൽ ഫണ്ട് വാങ്ങുമെന്ന വാർത്ത തെറ്റാണെന്ന് കമ്പനി വ്യക്തമാക്കിയതിന് പിന്നാലെ UTI AMC (-4.9%) ഓഹരി നഷ്ടത്തിൽ അടച്ചു.
5ജി സ്പെക്ട്രത്തിനായി 8312.4 കോടി രൂപ നൽകിയതിന് പിന്നാലെ Bharti Airtel (+2.6%) ഓഹരി നേട്ടത്തിൽ അടച്ചു.
ബ്രേക്ക് ഔട്ട് ലെവലായ 260ന് അടുത്തായി ZEEL (+6.1%) ഓഹരി വ്യാപാരം അവസാനിപ്പിച്ചു.
Bank of Baroda (+4.1%), Canara Bank (+3%), PNB (+2.6%). SBI (+0.42%) എന്നീ പി.എസ്.യു ബാങ്കുകൾ എല്ലാം തന്നെ ഇന്ന് ലാഭത്തിൽ അടച്ചു.
വിപണി മുന്നിലേക്ക്
നിഫ്റ്റി ഇപ്പോൾ അടുത്തിടെ രൂപപ്പെടുത്തിയ താഴ്ന്ന നിലയിൽ നിന്നും 18 ശതമാനം മുകളിലും എക്കാലത്തെയും ഉയർന്ന നിലയിൽ നിന്നും 3.5 ശതമാനം താഴെയുമാണുള്ളത്. സൂചിക ശക്തമായി കാണപ്പെടുന്നു.
ചിലസമയങ്ങളിൽ ബാങ്ക് നിഫ്റ്റി നിഫ്റ്റിയെ മറികടന്നിരുന്നു. എന്നാൽ റിലയൻസ്, നിഫ്റ്റി ഐടി, ബജാജ് ഓഹരികൾ എന്നിവയിൽ കാളയോട്ടം തുടങ്ങിയതോടെ കളി മാറി. ഇതോടെ നിഫ്റ്റി 18100 സ്വന്തമാക്കാനുള്ള ശ്രമത്തിലാണ്.
ബാങ്ക് നിഫ്റ്റിക്ക് ഇന്നലെ മികച്ച കാൻഡിൽ രൂപപ്പെടുത്താൻ സാധിച്ചിരുന്നില്ല. എന്നാൽ സൂചിക ഇപ്പോൾ നല്ല രീതിയിൽ കാണപ്പെടുന്നു. 40100ന് അടുത്തായി സൂചികയിൽ പ്രതിബന്ധം അനുഭവപ്പെട്ടേക്കാം. ആഗോള, ആഭ്യന്തര വാർത്തകൾ പിന്തുണച്ചാൽ സൂചികയ്ക്ക് ഒരുപക്ഷേ 43000 മറികടക്കാൻ സാധിച്ചേക്കും.
കഴിഞ്ഞ 5 മാസത്തിൽ നിഫ്റ്റി ഓട്ടോ ശക്തമായ മുന്നേറ്റമാണ് കാഴ്ചവച്ചത്. ഈ ആഴ്ചയിൽ സൂചിക ലാഭമെടുപ്പിന് വിധേയമാകാം. 12770 മറികടന്നാൽ ഇത് ഉറപ്പിക്കാം.
റിലയൻസ്, എച്ച്.ഡി.എഫ്.സി ബാങ്ക്, എച്ച്.ഡി.എഫ്.സി, ഐസിഐസിഐ ബാങ്ക് എന്നിവയിലേക്ക് വരും ദിവസങ്ങളിൽ ശ്രദ്ധിക്കാവുന്നതാണ്.
ഓഗസ്റ്റ് 11ന് നിഫ്റ്റി ഐടി 30100 എന്ന സമ്മർദ്ദ രേഖയ്ക്ക് മുകളിൽ വ്യാപാരം ആരംഭിച്ചിരുന്നു. എന്നാൽ പിന്നീട് ഉണ്ടായ ലാഭമെടുപ്പിനെ തുടർന്ന് സൂചിക താഴേക്ക് വീണിരുന്നു. എന്നാൽ നിഫ്റ്റി ഐടി സൂചിക തിരിരെ വീണ്ടും ട്രാക്കിലേക്ക് വരുന്നതായി കാണാം.
യുകെയിലെ സിപിഐ ജൂലൈയിൽ 10.1 ശതമാനമായി രേഖപ്പെടുത്തി. ഇത് 9.4 ശതമാനം ആണ് പ്രതീക്ഷിച്ചിരുന്നത്. 40 വർഷത്തിൽ ആദ്യമായാണ് ഇരട്ട സംഖ്യയിൽ ഇത് രേഖപ്പെടുത്തുന്നത്.
ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.
Post your comment
No comments to display