കഴിഞ്ഞ മാസം ഇന്ത്യൻ സ്റ്റീൽ വ്യവസായത്തിന് മേൽ കേന്ദ്ര സർക്കാർ നിർണായക നടപടി സ്വീകരിച്ചിരുന്നു. സ്റ്റീലിന് പുറത്ത് 15 ശതമാനത്തിന്റെ കയറ്റുമതി തീരുവ ചുമത്തിയിരുന്നു. കയറ്റുമതി തീരുവ എന്നത് രാജ്യത്ത് നിന്ന് പുറത്തേക്ക് അയക്കുന്ന സാധനങ്ങൾക്ക് മേൽ നൽകേണ്ടുന്ന നികുതിയാണ്. അതിനൊപ്പം ഉരുക്ക് നിർമ്മാണത്തിനായി ഉപയോഗിക്കുന്ന ചില അസംസ്കൃത വസ്തുക്കളുടെ ഇറക്കുമതി തീരുവയും സർക്കാർ വെട്ടിക്കുറച്ചു.
ഇന്നത്തെ ലേഖനത്തിലൂടെ സ്റ്റീൽ നിർമാണ കമ്പനികളെ സർക്കാർ തീരുമാനം എങ്ങനെ ബാധിക്കുമെന്നാണ് മാർക്കറ്റ്ഫീഡ് ചർച്ചചെയ്യുന്നത്.
സർക്കാർ എന്തിന് നികുതി ഈടാക്കുന്നു?
- ആഭ്യന്തര വിപണിയിൽ സ്റ്റീലിന്റെ ലഭ്യത നില നിർത്തുന്നതിനായാണ് കേന്ദ്ര സർക്കാർ കയറ്റുമതിക്ക് മേൽ 15 ശതമാനം നികുതി ചുമത്തിയത്. ഇത് ആഭ്യന്തര സ്റ്റീൽ നിർമാതാക്കൾക്ക് സംരക്ഷണം നൽകും. ഫ്ലാറ്റ്-റോൾഡ് ഉൽപ്പന്നങ്ങൾ, ബാർ, സ്റ്റീൽ റോഡ്, സ്റ്റെയിൻലെസ് സ്റ്റീലിന്റെ വിവിധ ഉൽപ്പന്നങ്ങൾ എന്നിവയ്ക്ക് മേലാണ് തീരുവ ചുമത്തിയിരിക്കുന്നത്.
- അതേസമയം ഉരുക്ക് വ്യവസായത്തിന് ആവശ്യമായ കോക്കിംഗ് കൽക്കരി, ഫെറോണിക്കൽ തുടങ്ങിയ ചില അസംസ്കൃത വസ്തുക്കളുടെ ഇറക്കുമതിക്ക് സർക്കാർ കസ്റ്റംസ് തീരുവ ഒഴിവാക്കി. ഇത് ആഭ്യന്തര സ്റ്റീൽ വ്യവസായത്തിന്റെ ഉത്പാദന ചെലവ് കുറയ്ക്കുകയും അതിലൂടെ സ്റ്റീലിന്റെ വില കുറയുവാൻ കാരണമാവുകയും ചെയ്യും. ഇത് പണപ്പെരുപ്പത്തെ പിടിച്ചു നിർത്താൻ സഹായിക്കും.
വിപണിയെ ബാധിക്കുന്നത് എങ്ങനെ?
മെയ് 23നാണ് സർക്കാർ ഇത് സംബന്ധിച്ച അറിയിപ്പ് പുറത്തുവിടുന്നത്. ഇതിന് പിന്നാലെ പ്രധാന സ്റ്റീൽ ഓഹരികൾ കുത്തനെ താഴേക്ക് വീണു. Tata Steel, Steel Authority of India (SAIL), JSW Steel എന്നിവ 52 ആഴ്ചയിലെ താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തി. നിഫ്റ്റി മെറ്റൽ മെയിൽ മാത്രം 16 ശതമാനമാണ് താഴേക്ക് വീണത്. 2020 മാർച്ചിന് ശേഷമുള്ള ഏറ്റവും വലിയ വീഴ്ചയാണിത്.അന്താരാഷ്ട്ര വിപണിയിലെ വില ഇടിവും ആവശ്യകതയുടെ കുറവ് മൂലവും സ്റ്റീൽ ഓഹരികൾ നേരത്തെ തന്നെ സമ്മർദ്ദത്തിലായിരുന്നു. ഉയർന്ന വരുന്ന പണപ്പെരുപ്പം, റഷ്യ- ഉക്രൈൻ സംഘർഷം, ക്രൂഡ് ഓയിലിന്റെ വില ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ ബാധിക്കുന്നത് എന്നിവയും സ്റ്റീൽ ഓഹരികളെ സ്വീധീനിച്ചിരുന്നു.
- 15 ശതമാനം നികുതി വർദ്ധിപ്പിച്ചത് സ്റ്റീൽ കയറ്റുമതിയുടെ മാർജിൻ കുറയ്ക്കാൻ കാരണമായേക്കും. ചെലവ് കുറയ്ക്കാൻ വിദേശ ഉപഭോക്താക്കൾ സ്വന്തം രാജ്യത്തെ നിർമാതാക്കളുടെ സേവനം തേടി പോയേക്കും.
- യൂറോപിൽ വൈദ്യുതി വില ഉയർന്നതും ചൈനയിൽ നിന്നുള്ള കയറ്റുമതി കുറഞ്ഞതും കാരണം കഴിഞ്ഞ വർഷം ഇന്ത്യൻ സ്റ്റീൽ കമ്പനികൾക്ക് കയറ്റുമതി മാർജിൻ ആകർഷകവും ലാഭകരവുമായിരുന്നു. കയറ്റുമതി തീരുവ ചുമത്തുന്നതിനുള്ള സമീപകാല സർക്കാർ നടപടി ആഭ്യന്തര വിപണികളിലെ വിൽപന
ഉയരാൻ സഹായിച്ചേക്കും. - കയറ്റുമതി തീരുവ വർദ്ധിപ്പിച്ചതിന് പിന്നാലെ നിഫ്റ്റി സ്റ്റീൽ സൂചിക കുത്തനെ ഇടിഞ്ഞു. ഉയർന്ന ഉത്പാദനം, വിതരണം ചെയ്യുന്നതിന്റെ കുറവ്, ആവശ്യകതയിലെ ഇടിവ് എന്നിവ വില ഇടിയാൻ കാരണമായി.കഴിഞ്ഞ 2 ആഴ്ചയായി ആഭ്യന്തര ഹോട്ട് റോൾഡ് കോയിലിന് 5,500 രൂപയും കോൾഡ് റോൾഡ് സ്റ്റീലിന് 6300 രൂപയും കുറഞ്ഞു.
മൺസൂൺ കാലത്ത് സ്റ്റീലിന്റെ ആവശ്യകത കുറയുന്ന സമയത്താണ്
ഇന്ത്യൻ സ്റ്റീൽ വ്യവസായം ദുർബലമായ പാദത്തിലേക്ക് അടുക്കുന്നത് എന്നത് ശ്രദ്ധേയമാണ്. സ്റ്റീലിന്റെ ആഭ്യന്ത ആവശ്യകത സാധാരണ രണ്ടാം പാദത്തിൽ കുറവാണ്. പ്രമുഖ സ്റ്റീൽ നിർമാണ കമ്പനികൾ വരും മാസങ്ങളിൽ വരുമാന മാർജിനുകൾ കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടും എന്നതാണ് മറ്റൊരു കാര്യം. മിക്ക സ്റ്റീൽ ഓഹരികളും 52 ആഴ്ചയിലെ താഴ്ന്ന നിലയിലാണുള്ളത്. മികച്ച നിക്ഷേപ സാധ്യതകൾ കണ്ടെത്താൻ ഈ ഓഹരികളിലേക്ക് ശ്രദ്ധിക്കാവുന്നതാണ്.
കേന്ദ്ര സർക്കാരിന്റെ ഈ നടപടിയെ പറ്റിയുള്ള നിങ്ങളുടെ അഭിപ്രായം എന്താണ്? കമന്റ് ചെയ്ത് അറിയിക്കുക.
Post your comment
No comments to display