ചരക്ക് വിലയിലെ വർദ്ധനവ് ഓഹരി വിപണിയെ ബാധിക്കുന്നത് എങ്ങനെ ?

Home
editorial
5 reason why commodity prices are increasing and impact on stock market
undefined

കൊവിഡ്  മഹാമാരിയെ തുടർന്ന് കഴിഞ്ഞ വർഷം ചരക്ക്  ഉത്പന്നങ്ങളായ ക്രൂഡ് ഓയിൽ, വെള്ളി, ചെമ്പ് എന്നിവയുടെ വില കുത്തനെ ഇടിഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ  ഈ വീഴ്ചയിൽ നിന്നും  ക്രമേണ  കരകയറുകയാണ് കമ്മോഡിറ്റി ഉത്പന്നങ്ങൾ. 2020 ഏപ്രിലിൽ 20 ഡോളറിലേക്ക് കൂപ്പുകുത്തിയ ചെമ്പ് വില ഇപ്പോൾ 60 ശതമാനം ഉയർന്ന് 65 ഡോളറായി. വെള്ളി, പ്ലാറ്റിനം എന്നിവയുടെ വിലയിലും ശക്തമായ മുന്നേറ്റമുണ്ടായിട്ടുണ്ട്.

കമ്മോഡിറ്റി വിലയിൽ ഉണ്ടായ ഈ മാറ്റത്തിന് പിന്നാലെ കാരണങ്ങൾ എന്തെല്ലാമെന്ന് നോക്കാം. 

വില വർദ്ധനവിനുള്ള പ്രധാന കാരണങ്ങൾ

  • ലോക്ക് ഡൗണിനെ തുടർന്ന് നിവരധി രാജ്യങ്ങൾ അടഞ്ഞ് കിടന്നപ്പോൾ ചെെനയിൽ ഫാക്ടറികൾ എല്ലാം തുറന്ന് പ്രവർത്തിച്ചിരുന്നു. ഒപ്പം രാജ്യത്തെ നിർമ്മാണ പ്രവർത്തനങ്ങളും  ആരംഭിച്ചിരുന്നു. 2020 നവംബറിൽ ചെെനയിലെ ഫാക്ടറി ഉത്പാദനം 20 മാസത്തെ ഉയർന്ന നിലകെെവരിച്ചു. ഇതേതുടർന്ന് കമ്മോഡിറ്റിയുടെ ആവശ്യകതയും വർദ്ധിച്ചു. ഇത് വില വർദ്ധനവിന് കാരണമായി.

  • ആഗോള തലത്തിൽ  ലോക് ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചതിന് പിന്നാലെ ചരക്ക് മേഖലയിലെ ആവശ്യകത  വീണ്ടും  ഉയർന്നു.
    സമ്പദ് വ്യവസ്ഥയിലെ നിരവധി മേഖലകളിൽ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. അതേസമയം വിതരണ സൃംഖലയിലെ തടസങ്ങൾ നിലനിന്നതിനാൽ ചരക്കുകളുടെ ലഭ്യതയിൽ ക്ഷാമം നേരിട്ടു. ഇത് ഉരുക്ക്, ചെമ്പ്, അലൂമിനിയം എന്നിവയുടെ     വിലവിർദ്ധനവിന് കാരണമായി.

  • അടുത്തിടെ എണ്ണ ഉത്പാദിപ്പിക്കുന്ന രാജ്യങ്ങൾ ഇന്ത്യയുൾപ്പെടെ ഉള്ള രാജ്യങ്ങളിലേക്ക് ഇന്ധനം കയറ്റി അയക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഇത് വിലവർദ്ധനവിന് കാരണമായി.
  • യുഎസിൽ 1.9 ട്രില്ല്യൺ ഉത്തേജന പാക്കേജ് വന്നതും ചരക്ക് ഉത്പന്നങ്ങളുടെ വിലവർദ്ധനവിന് കാരണമായി. പാക്കേജ് വരും കാലങ്ങളിൽ ചരക്ക് ഉത്പന്നങ്ങളുടെ ആവശ്യകത വർദ്ധിപ്പിക്കുമെന്ന് സാമ്പത്തിക വിദഗ്ദ്ധർ പറയുന്നു.

  • കമ്മോഡിറ്റി വിപണിയിൽ പണം നിക്ഷേപിക്കുന്നത് തികച്ചും ലാഭകരമെന്ന് വേണം വിലയിരുത്താൻ. കഴിഞ്ഞ ചില മാസങ്ങൾക്ക് മുമ്പ് ഹെഡ്ജ് ഫണ്ട്സ്  വിപണിയിലേക്ക് കോടികണക്കിന് ഡോളറുകൾ നിക്ഷേപിച്ചിരുന്നു. വാക്സിൻ കണ്ടെത്തിയതിനെ തുടർന്ന് ലോകം കൊവിഡ് പ്രതിസന്ധിയിൽ നിന്നും കരകയറുമ്പോൾ പണപ്പെരുപ്പത്തിനെതിരെ ഉള്ള മികച്ച ആസ്തിയായി  ഇത്തരം നിക്ഷേപങ്ങളെ കരുതാവുന്നതാണ്.

  • മിക്ക രാജ്യങ്ങളും പുനർനിർമ്മാണ ഊർജ്ജ മേഖലയിലേക്ക് കടക്കുന്ന സാഹചര്യത്തിൽ മെറ്റലുകൾ എല്ലാം തന്നെ എക്കാലത്തേയും ഉയർന്ന നിലയിലാണുള്ളത്. ബാറ്ററി, സോളാർ പാനൽ, ഇലക്ട്രിക് വാഹനങ്ങൾ എന്നിവയുടെ നിർമ്മാണം ഇതിന് കാരണമായി.


കമ്മോഡിറ്റിയിലെ വിലവർദ്ധനവ് ആരെ  ബാധിക്കും?

ലോകമെമ്പാടുമുള്ള നിക്ഷേപകർ ഇപ്പോൾ കമ്മോഡിറ്റി വിപണിയിലേക്കാണ് ഉറ്റുനോക്കുന്നത്.  ഉയർന്ന  ലാഭം ലഭിക്കുന്നതിനാൽ ഓഹരി വിപണിയിൽ നിന്നും പണം പിൻവലിച്ച് കമ്മേഡിറ്റിയിൽ നിക്ഷേപിക്കുകയാണ് എല്ലാവരും. നിക്ഷേപ സ്ഥാപനങ്ങളും പണം ബോണ്ടിലേക്ക് നിക്ഷേപിക്കുകയാണ്. എന്നാൽ ഇത് താത്ക്കാലികം മാത്രമാണ്.

ലോക്  ഡൗണിന് ശേഷം രാജ്യത്തെ കമ്മോഡിറ്റിയുടെ ആവശ്യകത കൂടിവരുന്നതായി നമ്മൾ കണ്ടിരുന്നു. ഇത് ചരക്ക് ഉത്പന്നങ്ങളുടെ വിലവർദ്ധനവിന് കാരണമായി. ഇത് ആഭ്യന്തര വിപണിയിൽ പണപ്പെരുപ്പ ഭീഷണി ഉയർത്തി. സ്റ്റീലിന്റെ വില വർദ്ധിച്ചതോടെ ഓട്ടോ മൊബെെൽ, ഇൻഫ്രാസ്ടക്ചർ  മേഖലയെ അത് ഏറെ ബാധിച്ചു. ഇതിനാൽ തന്നെ Maruti Suzuki, Tata Motors, Mahindra & Mahindra, Hero MotoCorp എന്നീ വാഹനങ്ങളുടെ വില കഴിഞ്ഞ ജനുവരിയിൽ വർദ്ധിച്ചതായി നമ്മൾ കണ്ടിരുന്നു. മറ്റ് അസംസ്കൃത വസ്തുക്കളിലെ വിലവർദ്ധനവ് റിയൽ എസ്റ്റേറ്റ് മേഖലേയും സാരമായി ബാധിച്ചു.

അതേസമയം ഇന്ത്യ ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രശ്നം തുടർച്ചയായ  പെട്രോൾ വില വർദ്ധനവാണ്. വിവിധ നഗരങ്ങളിൽ ഇതിനോട് അകം തന്നെ പെട്രോളിന്റെ വില ലിറ്ററിന് നൂറ് രൂപ കടന്നു. ആഗോള വിപണിയിൽ ക്രൂഡ് ഓയിലിന്റെ വില ഉയരുന്നതും ഉയർന്ന നികുതിയുമാണ് വിലവർദ്ധനവിന്റെ കാരണങ്ങൾ. പെട്രോൾ വില വർദ്ധിക്കുന്നതിനാൽ തന്നെ ഭക്ഷണം തുടങ്ങിയ അവശ്യ സാധനങ്ങളുടെ വിലവർദ്ധനവിന് ഇത് കാരണമായേക്കും. ഇതിന് ഒരു പരിഹാരം കാണുന്നത് വരെ ഇന്ത്യയിലെ ഇടത്തരം, ദരിദ്ര വിഭാഗങ്ങൾ ദുരിതം അനുഭവിക്കുക തന്നെ ചെയ്യും. 

Post your comment

No comments to display

    Honeykomb by BHIVE,
    19th Main Road,
    HSR Sector 3,
    Karnataka - 560102

    linkedIntwitterinstagramyoutube
    Crafted by Traders 🔥© marketfeed 2023