അൾട്രാടെക്കിന് വെല്ലുവിളി, ഇന്ത്യയിലെ രണ്ടാമത്തെ വലിയ സിമന്റ് നിർമ്മാതാവ് ആകാൻ ഒരുങ്ങി അദാനി ഗ്രൂപ്പ്

Home
editorial
adani group to become indias second largest cement maker
undefined

10.5 ബില്യൺ ഡോളറിന് (81,361 കോടി രൂപ) ഹോൾസിം ഓഹരികൾ സ്വന്തമാക്കാൻ ഒരുങ്ങി അദാനി ഗ്രൂപ്പ്. ഇതോടെ അദാനി ഗ്രൂപ്പ് ഇന്ത്യയിലെ രണ്ടാമത്തെ വലിയ സിമന്റ് നിർമ്മാതാവാകും. സിമന്റ് മേഖലയിലേക്കുള്ള കമ്പനിയുടെ ചുവടുവയ്പ്പിനെ പറ്റിയും ഭാവി പദ്ധതികളെ പറ്റിയുമാണ് മാർക്കറ്റ്ഫീഡ് ഇന്ന് ചർച്ചചെയ്യുന്നത്.

അദാനി-ഹോൾസിം ഡീൽ

  • സ്വിറ്റ്സർലൻഡ് ആസ്ഥാനമായ ഹോൾസിം ലിമിറ്റഡിന്റെ കീഴിലുള്ള
    അംബുജ സിമന്റ്‌, എസിസി ലിമിറ്റഡ് എന്നീ മുൻനിര സിമന്റ് കമ്പനികളാണ് അദാനി ഗ്രൂപ്പ് ഏറ്റെടുക്കുക.

  • അനുബന്ധ സ്ഥാപനത്തിലൂടെ അംബുജ സിമന്റിൽ 63.19 ശതമാനം ഓഹരി വിഹിതമാണ് ഹോൾസിമ്മിന് ഉള്ളത്.  എസിസി ലിമിറ്റഡിൽ 4.48 ശതമാനം ഓഹരികളുമുണ്ട്. (എസിസിയുടെ 50.05 ശതമാനം ഓഹരികൾ അംബുജ സിമന്റിന്റെ കൈവശമാണുള്ളത്.)
  • അംബുജ സിമന്റ്‌സിന് ഓഹരി ഒന്നിന് 385 രൂപയും എസിസി ലിമിറ്റഡിന് 2,300 രൂപയും കമ്പനി വാഗ്ദാനം ചെയ്യും.

  • ഈ ഏറ്റെടുക്കലോടെ ആദിത്യ ബിർളയുടെ അൾട്രാടെക് സിമന്റിന് ശേഷമുള്ള രാജ്യത്തെ ഏറ്റവും വലിയ സിമന്റ് നിർമ്മാതാവാകും അദാനി ഗ്രൂപ്പ്.

  • ഏറ്റെടുക്കൽ പൂർത്തിയാക്കിയ ശേഷം അദാനി ഗ്രൂപ്പ് അതിന്റെ പുതിയ മെറ്റീരിയലുകൾ, ലോഹം, ഖനനം എന്നിവ സ്ഥാപിക്കും.

  • ഹോൾസിമിന്റെ ഇന്ത്യൻ ബിസിനസ്സിന്റെ വിൽപ്പന 2022 രണ്ടാം പകുതിയിൽ അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഹോൾസിം ഇന്ത്യ വിടുന്നത് എന്ത് കൊണ്ട്?

17 വർഷത്തെ തുടർച്ചയായ പ്രവർത്തനത്തിന് ശേഷമാണ് ഹോൾസിം ഇന്ത്യയിലെ സിമന്റ് ബിസിനസ് ഉപേക്ഷിക്കാൻ തീരുമാനിച്ചത്. നിർമ്മാണ സാമഗ്രികളുടെ മേഖലയ്ക്ക് സുസ്ഥിരമായ പരിഹാരങ്ങൾ വാഗ്ദാനം ചെയ്യുന്നതിനുള്ള ‘സ്ട്രാറ്റജി 2025’ സംരംഭത്തിന്റെ ഭാഗമായാണ് ഈ എക്സിറ്റ്. ലോകത്ത് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഉൽപ്പന്നമാണ് സിമന്റ്. എന്നിരുന്നാലും, ഉയർന്ന അളവിലുള്ള കാർബൺ ഡൈ ഓക്സൈഡ് ഉദ്വമനം കാരണം സിമന്റ് ഉത്പാദനം പരിസ്ഥിതിയെ പ്രതികൂലമായി ബാധിക്കുന്നു.
 
ഹോൾസിം ഇതിനാൽ സിമന്റിനെ ആശ്രയിക്കുന്നത് കുറയ്ക്കാൻ ശ്രമിക്കുകയാണ്. ബ്രസീൽ, ഇന്തോനേഷ്യ, മലേഷ്യ, സിംബാബ്‌വെ എന്നിവിടങ്ങളിലുള്ള സിമന്റ് പ്രവർത്തനങ്ങളുടെ ഓഹരികൾ കമ്പനി ഇതിനകം തന്നെ വിറ്റുകഴിഞ്ഞു. റൂഫിംഗ്, വാട്ടർപ്രൂഫിംഗ്, ഇൻസുലേഷൻ മുതലായ നിർമ്മാണ സാമഗ്രികളിൽ ആഗോളതലത്തിൽ ബിസിനസ്സ് വൈവിധ്യവത്കരിക്കാനും വർദ്ധിപ്പിക്കാനും കമ്പനി പദ്ധതിയിടുന്നു.

കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ ഹോൾസിമിന്റെ ഇന്ത്യയിലെ പ്രവർത്തനങ്ങളെക്കുറിച്ച് പരിശോധന നടത്തുന്നതിലാണ് കമ്പനി ബിസിന്സ് ഉപേക്ഷിക്കുന്നതെന്നാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 2020 ഡിസംബറിലാണ് ഹോൾസിമിനെതിരെ സിസിഐ രണ്ടാം ഘട്ട അന്വേഷണം ആരംഭിച്ചത്. 

മുന്നിലേക്ക് എങ്ങനെ

തുറമുഖങ്ങൾ, കൽക്കരി ഖനികൾ, വൈദ്യുത നിലയങ്ങൾ എന്നീ പ്രധാന ബിസിനസുകൾക്ക് ഒപ്പം വിമാനത്താവളങ്ങൾ, ഡാറ്റാ സെന്ററുകൾ, ഗ്രീൻ എനർജി എന്നിങ്ങനെ അനേകം ബിസിനസുകളാണ് കഴിഞ്ഞ ചില വർഷങ്ങളായി അദാനി ഗ്രൂപ്പ് വൈവിധ്യവൽക്കരിച്ചിട്ടുള്ളത്. ഇപ്പോഴിതാ സിമന്റ് ബിസിനസിലേക്കും ചുവടുവയ്ക്കാൻ ഒരുങ്ങുകയാണ് അദാനി ഗ്രൂപ്പ്. Adani Cementation Ltd, Adani Cement Ltd എന്നിങ്ങനെ രണ്ട് അനുബന്ധ സിമന്റ് കമ്പനികളാണ് അദാനിക്കുള്ളത്. ദഹേജ് (ഗുജറാത്ത്), റായ്ഗഡ് (മഹാരാഷ്ട്ര) എന്നിവിടങ്ങളിൽ രണ്ട് സിമന്റ് നിർമ്മാണ യൂണിറ്റുകൾ സ്ഥാപിക്കാനും കമ്പനി പദ്ധതിയിട്ടിരുന്നു.

അംബുജ സിമന്റ്‌സിന് 31 ദശലക്ഷം ടൺ സിമന്റ് ശേഷിയുണ്ട്, ഇന്ത്യയിലുടനീളം ആറ് സംയോജിത സിമന്റ് നിർമ്മാണ പ്ലാന്റുകളും 8 സിമന്റ് ഗ്രൈൻഡിംഗ് യൂണിറ്റുകളും കമ്പനിക്കുണ്ട്. അതേസമയം, എസിസി സിമന്റ് 17 ഉൽപ്പാദന യൂണിറ്റുകളും ഒമ്പത് ക്യാപ്റ്റീവ് പവർ പ്ലാന്റുകളും പ്രവർത്തിപ്പിക്കുന്നു. ഇന്ത്യയിൽ ഉടനീളം 56,000 ഡീലർമാരുടെയും റീട്ടെയിലർമാരുടെയും വിതരണ ശൃംഖലയും കമ്പനിക്കുണ്ട്. ഏറ്റെടുക്കൽ പൂർത്തിയാകുന്നതോടെ അദാനിയുടെ മൊത്തം ഉൽപ്പാദന ശേഷി പ്രതിവർഷം 70 ശതമാനം  മെട്രിക് ടൺ ആയിരിക്കും. ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ്, ലോജിസ്റ്റിക്‌സ്, റിന്യൂവബിൾ എനർജി എന്നിവയിൽ ആഴത്തിലുള്ള വൈദഗ്ദ്ധ്യം ഉള്ളതിനാൽ, അദാനി ഗ്രൂപ്പ് സിമന്റ് ബിസിനസിൽ ഉയർന്ന മാർജിൻ കൈവരിക്കാൻ ലക്ഷ്യമിടുന്നു.

നിർമ്മാണ മേഖലയിൽ ആവശ്യമായ ഏറ്റവും പ്രധാനപ്പെട്ട പദാർത്ഥങ്ങളിലൊന്നാണ് സിമന്റ്. ഇന്ത്യയുടെ നിലവിലെ  പ്രതിശീർഷ സിമന്റ് ഉപഭോഗം എന്നത് 242 കിലോ മാത്രമാണ്. എന്നാൽ 525 കിലോഗ്രാമാണ് ആഗോള ശരാശരി. വളർന്നുവരുന്ന മധ്യവർഗം, ദ്രുതഗതിയിലുള്ള നഗരവൽക്കരണം, താങ്ങാനാവുന്ന ഭവന പദ്ധതികൾ,  കൊവിഡിന് ശേഷമുള്ള നിർമ്മാണ പ്രവർത്തനങ്ങളിലെ വീണ്ടെടുക്കൽ എന്നിവ സിമൻറ് മേഖലയുടെ വളർച്ചയ്ക്ക് കാരണമാകും.

അദാനി ഗ്രൂപ്പിന്റെ മുന്നിലേക്കുള്ള പദ്ധതികൾ എന്തെല്ലാം ആകുമെന്ന് നോക്കി കാണേണ്ടതുണ്ട്. സിമന്റ് മേഖലയിൽ ആൾട്രാടെക്കിനെ മറികടക്കാൻ അദാനി ഗ്രൂപ്പിന് ആകുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ? ഈ ഏറ്റെടുക്കലുകളെ പറ്റിയുള്ള നിങ്ങളുടെ കാഴ്ചപ്പാട് എന്താണ്? കമന്റ് ചെയ്ത് അറിയിക്കുക.

Post your comment

No comments to display

    Honeykomb by BHIVE,
    19th Main Road,
    HSR Sector 3,
    Karnataka - 560102

    linkedIntwitterinstagramyoutube
    Crafted by Traders 🔥© marketfeed 2023