യുഎസ് പണപ്പെരുപ്പ കണക്കുകൾ ഇന്ന് പുറത്തുവരും, ഉറ്റുനോക്കി നിക്ഷേപകർ - പ്രീമാർക്കറ്റ് റിപ്പോർട്ട് 

Home
market
all eyes on us inflation share market today
undefined

പ്രധാനതലക്കെട്ടുകൾ

HCL Technologies: സെപ്റ്റംബർ പാദത്തിൽ കമ്പനിയുടെ അറ്റാദായം 7 ശതമാനം ഉയർന്ന് 3489 കോടി രൂപയായി. ഇത് പ്രതീക്ഷിച്ചതിനേക്കാൾ മികച്ചതാണ്.

ITC: ഐടിസി ഇൻഫോടെക് ഡോ ബ്രസീൽ എൽടിഡിഎ എന്ന പേരിൽ അതിന്റെ അനുബന്ധ സ്ഥാപനമായ ഐടിസി ഇൻഫോടെക് ഇന്ത്യ ബ്രസീലിൽ പൂർണ ഉടമസ്ഥതയിലുള്ള ഒരു സബ്‌സിഡിയറി സംയോജിപ്പിച്ചതായി കമ്പനി പറഞ്ഞു.

Wipro:
 സെപ്റ്റംബർ പാദത്തിൽ ഐടി കമ്പനിയുടെ അറ്റാദായം 9.3 ശതമാനം ഇടിഞ്ഞു.

Tata Power: പന്ത്‌നഗറിൽ ടാറ്റ മോട്ടോഴ്‌സിനായി 7 മെഗാവാട്ട് സോളാർ പദ്ധതി സ്ഥാപിക്കുമെന്ന് കമ്പനി പറഞ്ഞു.

ഇന്നത്തെ വിപണി സാധ്യത

ഇന്നലെ ഗ്യാപ്പ് അപ്പിൽ 17029 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം നടത്തി. താഴ്ന്ന നിലയിൽ നിന്നും ശക്തമായ ഒരു മുന്നേറ്റം തന്നെയാണ് നടന്നത്. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 140 പോയിന്റുകൾക്ക് മുകളിലായി 17124 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

38802 നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 39000ന് അടുത്തായി ഏറെ നേരം സമ്മർദ്ദം രേഖപ്പെടുത്തി. അവസാന നിമിഷം ശക്തമായ റാലി നടത്തിയ സൂചിക തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 406 പോയിന്റുകൾക്ക് മുകളിലായി 39119 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു.

നിഫ്റ്റി ഐടി .08 ശതമാനം ഉയർന്നു.

യുഎസ്
വിപണി നേരിയ നഷ്ടത്തിൽ അടച്ചു. യൂറോപ്യൻ വിപണികളും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

ഏഷ്യൻ വിപണികളും
താഴ്ന്ന നിലയിലാണ് ഇപ്പോൾ വ്യാപാരം നടത്തുന്നത്.

യുഎസ് ഫ്യൂച്ചേഴ്സ് ,യൂറോപ്യൻ ഫ്യൂച്ചേഴസ് എന്നിവ ലാഭത്തിൽ കാണപ്പെടുന്നു. യൂറോപ്യൻ ഫ്യൂച്ചേഴ്സ് താഴ്ന്ന നിലയിലാണ് വ്യാപാരം നടത്തുന്നത്.

SGX NIFTY 17040-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് ഡൌൺ ഓപ്പണിഗിനുള്ള സൂചന നൽകുന്നു.

നിഫ്റ്റിയിൽ 17500ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐ, 17000ലാണ് ഏറ്റവും ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നത്.

ബാങ്ക് നിഫ്റ്റിയിൽ 40,000ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐയുള്ളത്. 38,500 ലാണ് ഏറ്റവും ഉയർന്ന പുട്ട് ഒഐയുള്ളത്.

17,035, 17,000, 16,960, 16,890 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട്  ഉള്ളതായി കാണാം. 17,160, 17,215, 17,280, 17,325 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.

ബാങ്ക് നിഫ്റ്റിയിൽ 39,000, 38,800, 38,650 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 39,180, 39,300, 39,500 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.

ഇന്ത്യ വിക്സ് 20.2 ആയി കാണപ്പെടുന്നു.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 550 കോടി രൂപയുടെ നെറ്റ് ഓഹരികൾ വിറ്റഴിച്ചപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 80 കോടി രൂപയുടെ നെറ്റ് ഓഹരികൾ വാങ്ങികൂട്ടി.

ആഗോള വിപണികളിലേക്ക് നോക്കിയാൽ എവിടെയും നെഗറ്റിവിറ്റിയും അനിശ്ചിതതവുമാണുള്ളത്. പ്രധാന ഇവെന്റുകൾക്ക് ശേഷം എന്ത് തന്നെ സംഭവിക്കുമെന്ന് നോക്കി കാണേണ്ടതുണ്ട്. 28,700 ഡൌ ജോൺസിൽ ശ്രദ്ധിക്കുക.

നവംബറിലെ നിരക്ക് വർദ്ധനവിന്റെ വ്യാപ്തിയെക്കുറിച്ച് FOMC മിനിറ്റ് വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ പണപ്പെരുപ്പം ഉയർന്ന നിലയിൽ തുടരുന്നിടത്തോളം പലിശ നിരക്ക് തീവ്രമായി ഉയർത്തണമെന്നാണ് അംഗങ്ങളുടെ അഭിപ്രായം.

7.41ശതമാനം ആണ് ഇന്ത്യയുടെ പണപ്പെരുപ്പ കണക്കുകൾ. ഇത് പ്രതീക്ഷക്ക് ഉള്ളിലാണ്. എന്നാൽ നേരത്തെ ഇത് 7 ശതമാനം മാത്രം ആയിരുന്നു. ഇന്ത്യയുടെ വ്യവസായിക ഔട്ട്പുട്ട് ഡാറ്റ 0.8 ശതമാനം ആയി രേഖപ്പെടുത്തി. 1.6 ശതമാനം ആയിരുന്നു ഇത് പ്രതീക്ഷിച്ചിരുന്നത്.

യുകെയുടെ ജിഡിപി 2 ശതമാനമായി രേഖപ്പെടുത്തി. 2.4 ശതമാനം ആണ് പ്രതീക്ഷിച്ചിരുന്നത്. യുകെയും വ്യവസായിക കണക്കുകൾ പ്രതീക്ഷിച്ചതിലും മോശമാണ്.

നിഫ്റ്റിയുടെ ദിവസത്തെ ചാർട്ടിലേക്ക് നോക്കിയാൽ ചുവന്ന വലിയ കാൻഡിലിന് മുകളിൽ ക്ലോസിംഗ് കിട്ടിയാൽ മാത്രമെ മുകളിലേക്ക് ഒരു നീക്കം പ്രതീക്ഷിക്കാൻ സാധിക്കു. താഴേക്ക് 16960 സുപ്രധാന നിലയാണ്.

വിപ്രോയുടെ ഫലങ്ങൾ അത്ര മികച്ചതല്ല. എച്ച്.സി.എൽ മികച്ച ഫലങ്ങളാണ് കാഴ്ചവെച്ചത്. ടിസിഎസിനേക്കാൾ മികച്ച ഫലങ്ങൾ ഇൻഫോസിസ് ഇന്ന് പുറത്ത് വിടുമെന്ന് പ്രതീക്ഷിക്കുന്നു.

യുഎസിലെ പണപ്പെരുപ്പ കണക്കുകൾ ഇന്ന് രാത്രി പുറത്തുവരും. 8.1 ശതമാനം ആണ് പ്രതീക്ഷിക്കുന്നത്.  ഇന്നത്തെ ഈ കണക്കുകൾ നവംബറിലെ ഫെഡിന്റെ പലിശ നിരക്ക് വർദ്ധനവിനെ കാര്യമായി സ്വാധീനിക്കും.

നിഫ്റ്റിയിൽ മുകളിലേക്ക് 17140 ശ്രദ്ധിക്കുക. താഴേക്ക് 16,960 എന്നിവ ശ്രദ്ധിക്കുക.

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

Post your comment

No comments to display

    Honeykomb by BHIVE,
    19th Main Road,
    HSR Sector 3,
    Karnataka - 560102

    linkedIntwitterinstagramyoutube
    Crafted by Traders 🔥© marketfeed 2023