കുതിച്ചുയർന്ന് ഐടി, ബാങ്കിംഗ് ഓഹരികൾ, നഷ്ടത്തിൽ അടച്ച് HDFC Bank - പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്
ഇന്നത്തെ വിപണി വിശകലനം
ശക്തമായ മുന്നേറ്റം നടത്തി ബാങ്കിംഗ്, ഐടി ഓഹരികൾ.
16151 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ 102 പോയിന്റുകൾക്ക് മുകളിലായി വ്യാപാരം ആരംഭിച്ച നിഫ്റ്റി ഐടി ഓഹരികളുടെ പിന്തുണയിൽ ശക്തമായ നീക്കമാണ് കാഴ്ചവച്ചത്. ബാങ്കിംഗ് സൂചിക കൂടി മുന്നേറ്റം തുടർന്നതോടെ നിഫ്റ്റി ദിവസത്തെ ഉയർന്ന നിലയായ 16287 രേഖപ്പെടുത്തി.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 229 പോയിന്റുകൾ/1.43 ശതമാനം മുകളിലായി 16278 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
34841 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി മുകളിലേക്ക് കയറാൻ ആദ്യഘട്ടത്തിൽ ശ്രമം നടത്തിയിരുന്നില്ല. ശേഷം ദിവസത്തെ താഴ്ന്ന നിലയായ 34800ന് അടുത്തായി സപ്പോർട്ട് എടുത്ത സൂചിക 35000 മറികടന്ന് ശക്തമായ മുന്നേറ്റം നടത്തി.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 676 പോയിന്റുകൾ/ 1.95 ശതമാനം മുകളിലായി 35358 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
ബാങ്ക് നിഫ്റ്റി (+1.9%), നിഫ്റ്റി ഫിൻസെർവ് (+1.4%), നിഫ്റ്റി ഐടി(+3.1%), നിഫ്റ്റി മീഡിയ(+1.2%), നിഫ്റ്റി മെറ്റൽ(+2.4%), നിഫ്റ്റി പി.എസ്.യു ബാങ്ക്(+2.7%), നിഫ്റ്റി റിയൽറ്റി (+1.2%) എന്നിവ നേട്ടത്തിൽ അടച്ചു. അതേസമയം നിഫ്റ്റി ഫാർമ (-0.15%), നിഫ്റ്റി എഫ്.എം.സി.ജി (-0.09%) എന്നിവ ഫ്ലാറ്റായി അടച്ചു.
പ്രധാന ഏഷ്യൻ വിപണികൾ ഇന്ന് ലാഭത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികൾ ഇപ്പോൾ ഒരു ശതമാനം ലാഭത്തിലാണ് വ്യാപാരം നടത്തുന്നത്.
നിർണായക നീക്കങ്ങൾ
Hindalco (+4.7%) ഓഹരി ശക്തമായ മുന്നേറ്റം നടത്തി നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി.
വെള്ളിയാഴ്ച 52 ആഴ്ചയിലെ താഴ്ന്ന നിലരേഖപ്പെടുത്തിയതിന് പിന്നാലെ INFY (+4.1%), TechM (+3.5%), Wipro (+2.7%), LTI (+6%), Mindtree (+4.8%) തുടങ്ങിയ ഐടി ഓഹരികൾ ശക്തമായ മുന്നേറ്റം നടത്തി.
AU Bank (+1.2%), HDFC Bank (-1%) എന്നിവ ഫ്ലാറ്റായി നഷ്ടത്തിൽ അടച്ചപ്പോൾ Axis Bank (+3.3%), Bandhan Bank (+3.8%), Federal bank (+4.3%), ICICI Bank (+2.7%), IDFC First Bank (+4.3%), IndusInd Bank (+4.4%), Kotak Bank (+3.2%), SBIN (+2.3%) എന്നിവ ശക്തമായ മുന്നേറ്റം കാഴ്ചവച്ചു.
ഒന്നാം പാദഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ HDFC Bank (-1%) ഓഹരി നഷ്ടത്തിൽ അടച്ചു.
ബാങ്കിംഗ് ഇതര സ്ഥാപനമായ SrTransFin (+6.7%), Bajaj Finserv (+3.4%), Chola Finance (+5%), Manappuram (+4.9%), Muthoot Finance (+3.8%), Poonawalla (+7.1%) എന്നീ ഓഹരികൾ നേട്ടത്തിൽ അടച്ചു.
Britannia (-1.9%), Colpal 9-%), Emami (-1.8%),GodrejCP (-1.7%) എന്നീ ഓഹരികൾ 1 ശതമാനത്തിൽ ഏറെ ഇടിഞ്ഞു.
ഒന്നാം പദഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ BEL (+3.6%) ഓഹരി നേട്ടത്തിൽ അടച്ചു.
കമ്പനിയുടെ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കണമെന്ന ഹർജി ഡൽഹി ഹൈക്കോടതി തള്ളിയതിന് പിന്നാലെ SpiceJet (+3.8%) ഓഹരി നേട്ടത്തിൽ അടച്ചു.
Bank Of Maharashtra (+3.4%) ഓഹരി ഒന്നാം പാദത്തിൽ 450 കോടി രൂപയുടെ അറ്റാദായം രേഖപ്പെടുത്തി. പോയവർഷം അറ്റാദായം 210 കോടി രൂപയമായിരുന്നു.
ജമ്മു കശ്മീരിലെ USBRL റെയിൽവേ ടണൽ പദ്ധതിക്കായി 3,500 എംടി സ്റ്റെയിൻലെസ് സ്റ്റീൽ നൽകാനുള്ള ഓർഡർ നേടിയതിന് പിന്നാലെ
Jindal Stainless (+5%) ഓഹരി നേട്ടത്തിൽ അടച്ചു.
വിപണി മുന്നിലേക്ക്
കാളകൾ ശകതമായ മുന്നേറ്റമാണ് ഇന്നത്തെ ദിവസം വിപണിയിൽ കാഴ്ചവച്ചത്.
ആഗോള വിപണികളുടെ പിന്തുണയോടെ ഗ്യാപ്പ് അപ്പിൽ തുറന്ന നിഫ്റ്റി ഇന്ന് മുകളിലേക്ക് കത്തിക്കയറി. സൂചിക നാല് ആഴ്ചയിലെ ഉയർന്ന നില രേഖപ്പെടുത്തി.
16400, 16500 എന്നിവിടെ ശക്തമായ പ്രതിബന്ധമുണ്ടെങ്കിലും താഴെ ശക്തമായ സപ്പോർട്ടും കാണപ്പെടുന്നു.
എച്ച്.ഡി.എഫ്.സി ബാങ്ക് നഷ്ടത്തിൽ അടച്ചപ്പോൾ ബാങ്ക് നിഫ്റ്റി ശക്തമായ കത്തിക്കയറ്റമാണ് കാഴ്ചവച്ചത്.
1340-50 എന്നത് എച്ച്ഡിഎഫ്സി ഓഹരിയുടെ സുപ്രധാന നിലയാണ്. ഇവിടെ നിന്നും ഓഹരി വീണ്ടും താഴേക്ക് വിൽക്കാൻ പലരും ആഗ്രഹിച്ചേക്കില്ല.
ഡോളറിന് എതിരെ ഇന്ത്യൻ രൂപ ഇപ്പോഴും ദുർബലമായി തുടരുകയാണ്.
2022 സാമ്പത്തിക വർഷം ഇന്ത്യയുടെ ജിഡിപി 8.7 ശതമാനം ആയിരിക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. മറ്റു രാജ്യങ്ങളുടെ കറൻസി രൂപയേക്കാൾ റോഡളിന് എതിരെ ഇടിഞ്ഞതായും മന്ത്രി കൂട്ടിച്ചേർത്തു.
2023 സാമ്പത്തിക വർഷം ഇന്ത്യയുടെ ജിഡിപി വളർച്ച 7.2 ശതമാനം ആയിരിക്കുമെന്ന് മോർഗൺ സ്റ്റാൻലി പ്രതീക്ഷിക്കുന്നു.
നിഫ്റ്റിയുടെ ഇന്നത്തെ നീക്കത്തെ പറ്റിയുള്ള നിങ്ങളുടെ അഭിപ്രായം എന്താണ്? കമന്റ് ചെയ്ത് അറിയിക്കുക.
ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.
Post your comment
No comments to display