ഇന്ത്യൻ എഐ വിപ്ലവത്തിന്റെ ഭാഗമാകാൻ സാധ്യതയുള്ള 5 കമ്പനികൾ ഇതാ

Home
editorial
an analysis of indias booming ai industry
undefined

മനുഷ്യനുമായി നേരിട്ട് ഇടപയകുകയും സംസാരിക്കുകയും ചെയ്യുന്ന കൃത്രിമ ബുദ്ധിയുള്ള കംപ്യൂട്ടറുകളുടെയും യന്ത്രങ്ങളുടെയും ലോകത്താണ് നമ്മൾ ഇപ്പോഴുള്ളത്. മനുഷ്യനെ പോലെ തന്നെ ചിന്തിക്കാനും പ്രവർത്തിക്കാനും പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനും ഇതിന് സാധിക്കുന്നു. എഐയുടെ സഹായത്തോടെ സ്മാർട്ട്‌ഫോണുകൾക്കും ബാങ്കിംഗ് സംവിധാനങ്ങൾക്കും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്കും ആളുകളുടെ പെരുമാറ്റ രീതികൾ വിശകലനം ചെയ്യാനും അതിലൂടെ ദൈനംദിന ജീവിതത്തിന്റെ ഗുണനിലവാരം ഉയർത്താനും സാധിക്കും.

ഡ്രൈവർ ഇല്ലാതെ സ്വയം ഓടിച്ച് പോകുന്ന കാറുകൾ പോലും ഇതാ യാഥാർത്യമായി കഴിഞ്ഞു. ഇന്നത്തെ ലേഖനത്തിലൂടെ വളർന്നു വരുന്ന ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ എഐക്ക് ഉള്ള സ്ഥാനം, മേഖലയിലെ പ്രധാന കമ്പനികൾ അവയിലെ നിക്ഷേപ സാധ്യതകൾ എന്നിവയാണ് ചർച്ചചെയ്യുന്നത്.

എന്താണ് ശരിക്കും എഐ?

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) എന്നത് കമ്പ്യൂട്ടർ സയൻസിന്റെ ഒരു ശാഖയാണ്.  മനുഷ്യബുദ്ധി ആവശ്യമായ ജോലികൾ ചെയ്യാൻ കഴിവുള്ള സ്മാർട്ട് മെഷീനുകളെ നിർമ്മിക്കുകയാണ് ഇവ ചെയ്യുന്നത്. വിപുലമായ ഡാറ്റയിൽ നിന്ന് തരംതിരിക്കാനും വിശകലനം ചെയ്യാനും പ്രവചനങ്ങൾ നടത്താനും സാധിക്കുന്ന അൽഗോരിതം പ്രോഗ്രാമികൾ സൃഷ്ടിക്കാൻ കഴിയും. ഇതിലൂടെ സ്മാർട്ട് മെഷീനുകൾക്ക് പുതിയ ഡാറ്റയിൽ നിന്ന് പഠിക്കാനും അതിൽ പ്രവർത്തിക്കാനും നമ്മുടെ വ്യക്തിപരവും തൊഴിൽപരവുമായ ജീവിതത്തിലെ പ്രശ്നങ്ങൾ കാര്യക്ഷമമായി പരിഹരിക്കാനും സാധിക്കും. കൃത്യതയോടെ വളരെ വേഗത്തിൽ തീരുമാനങ്ങൾ എടുക്കാനും ചുമതലകൾ നിർവഹിക്കാനും എഐക്ക് കഴിയും. മനുഷ്യന്റെ ഇടപെടൽ ആവശ്യമില്ലാത്ത ഒരു ലോകത്തെയാണ് എഐ പ്രധാനമായും സൃഷ്ടിക്കുന്നത്.

അതേസമയം, മെഷീൻ ലേണിംഗ് (ML) എന്നത് AI-യുടെ ഒരു വിഭാഗമാണ്, അതിൽ സിസ്റ്റങ്ങൾക്ക് പാറ്റേണുകൾ തിരിച്ചറിയാനും അവയ്ക്ക് ലഭ്യമായ ഡാറ്റ വിശകലനം ചെയ്യുന്നതിലൂടെ അവയെ ബന്ധിപ്പിക്കാനും കഴിയും. ഉപഭോക്തൃ പെരുമാറ്റവും പ്രവർത്തന രീതികളും ട്രാക്ക് ചെയ്യാനും മനസ്സിലാക്കാനും പല സംരംഭങ്ങളും ഇപ്പോൾ മെഷീൻ ലേണിംഗ് ഉപയോഗിക്കുന്നുണ്ട്.

എഐക്ക് ഇപ്പോൾ വാഹനങ്ങൾ ഓടിക്കാനും ക്യാൻസർ കോശങ്ങൾ കണ്ടെത്താനും, ആളുകളുടെ മുഖം തിരിച്ചറിയാൻ സഹായിക്കാനും സാമ്പത്തിക തീരുമാനങ്ങൾ എടുക്കാനും സാധിക്കും.
നിയമ നിർവ്വഹണ ഏജൻസികളും കോടതി പോലും ഇപ്പോൾ എഐ സംവിധാനങ്ങളാണ് ഉപയോഗിക്കുന്നത്. സമയവും ചെലവ് ലാഭിക്കുന്നതിനായി ക്ലറിക്കൽ ജോലി, ഇൻവോയ്‌സിംഗ്, മാനേജ്‌മെന്റ് റിപ്പോർട്ടിംഗ് തുടങ്ങിയ ആവർത്തിച്ചുള്ള ജോലികൾ യാന്ത്രികമാക്കാം. ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിനും കൃത്യത മെച്ചപ്പെടുത്തുന്നതിനുമായി പല ഫാക്ടറികളും ഇപ്പോൾ AI- പവർഡ് റോബോട്ടുകളെ ഉപയോഗിക്കാറുണ്ട്. നിങ്ങൾ ഒരുപക്ഷേ ഇത് ശ്രദ്ധിച്ചിട്ടുണ്ടാകില്ല. എന്നാൽ എഐ എല്ലായിടത്തും ഉണ്ട്. നിങ്ങളുടെ ഫോണിലുള്ള ഗൂഗിൾ അസിസ്റ്റന്റ്, സിരി, ഒടിടി മൂവി റെക്കമെൻഡേഷൻ എല്ലാം തന്നെ ഇതിലൂടെയാണ് നടക്കുന്നത്.

ഇന്ത്യൻ എഐ വിപ്ലവത്തിന്റെ ഭാഗമാകാൻ സാധ്യതയുള്ള 5 കമ്പനികളെ പരിചയപ്പെടാം.

Tata Elxsi Ltd

ലോകത്തിലെ ഡിസൈൻ, ടെക്നോളജി സേവനങ്ങളുടെ മുൻനിര കമ്പനികളിൽ ഒന്നാണ് ടാറ്റ എൽക്സി. ഡിജിറ്റൽ ടെക്നോളജികളായ ഐഒടി, ക്ലൌഡ്, മൊബിലിറ്റി, വിആർ, എഐ എന്നിവയുടെ സഹായത്തോടെ അവരുടെ ഉപഭോക്താക്കൾക്കായി കമ്പനി സ്മാർട്ട് ഉൽപ്പന്നങ്ങളും സേവനങ്ങളും വികസിപ്പിക്കുന്നു. ലോകം AI, ഡാറ്റാ അനലിറ്റിക്‌സ് എന്നിവയിലേക്ക് മാറുമ്പോൾ ഈ ആപ്ലിക്കേഷനുകളെല്ലാം ഭാവിയിൽ വൻതോതിൽ ആളുകൾ ഉപയോഗിക്കും.

ബെംഗളൂരു ആസ്ഥാനമായുള്ള സ്ഥാപനം ഓട്ടോമോട്ടീവ്, ഗൃഹോപകരണങ്ങൾ, സെമികണ്ടക്ടർ, മീഡിയ, ബ്രോഡ്കാസ്റ്റ്, കമ്മ്യൂണിക്കേഷൻസ്, റെയിൽ, ഹെൽത്ത് കെയർ വ്യവസായങ്ങൾ എന്നിവയിൽ സേവനം നൽകിവരുന്നു. സെൽഫ് ഡ്രൈവിംഗ് കാറുകൾ, വീഡിയോ അനലിറ്റിക്സ് സൊല്യൂഷനുകൾ, ഹെൽത്ത് കെയർ മോണിറ്ററിംഗ് എന്നീ മേഖലകളിൽ എഐക്ക് ഗണ്യമായ അംഗീകാരം ലഭിച്ചു. ഉള്ളടക്ക ക്യൂറേഷൻ, മോഡറേഷൻ, ട്രെൻഡുകൾ മനസ്സിലാക്കൽ, പരസ്യം ചേർക്കുന്നതിനുള്ള ശുപാർശ എന്നിവയ്‌ക്കായും ടാറ്റ എൽക്‌സി AI സൊല്യൂഷനുകൾ നൽകി വരുന്നു.

ടാറ്റ എൽക്‌സിയുടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സെന്റർ ഓഫ് എക്‌സലൻസ് (AI CoE) ഇന്റലിജന്റ് സിസ്റ്റങ്ങളുടെ വർദ്ധിച്ചുവരുന്ന ആവശ്യകതയെ കൈകാര്യം ചെയ്യുന്നു.

L&T Technology Services Ltd

ഇന്ത്യ, വടക്കേ അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിൽ എഞ്ചിനീയറിംഗ്, ഗവേഷണം, വികസന സേവനങ്ങൾ നൽകി വരുന്ന കമ്പനിയാണ് L&T ടെക്നോളജി സർവീസസ്. ഒന്നിലധികം വ്യവസായങ്ങളിൽ ഉടനീളമുള്ള ഫാക്ടറികൾക്കും പ്ലാന്റുകൾക്കുമായി കമ്പനി ഓട്ടോമേഷൻ, പ്രോസസ് കൺട്രോൾ സംവിധാനങ്ങൾ നിർമ്മിക്കുന്നു. കൂടാതെ ക്ലൗഡ്, ഇന്റർനെറ്റ് ഓഫ് തിംഗ്സ് (IoT), ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), ഡാറ്റ അനലിറ്റിക്സ് സേവനങ്ങൾ എന്നിവയും കമ്പനി വാഗ്ദാനം ചെയ്യുന്നു.

വ്യവസായത്തിന്റെ ആദ്യത്തെ ഏകീകൃത AI-on-5G സ്വീകരിക്കുന്നത് ത്വരിതപ്പെടുത്തുന്നതിനായി കഴിഞ്ഞ വർഷം യുഎസ് ആസ്ഥാനമായുള്ള മാവിനീർ, എൻവിഡിയ എന്നിവ LTTS തിരഞ്ഞെടുത്തിരുന്നു. NVIDIA-യുടെ AI-on-5G എല്ലാ വ്യവസായങ്ങളിലും ഉടനീളം സംരംഭങ്ങളുടെ ഡിജിറ്റൽ പരിവർത്തനം ത്വരിതപ്പെടുത്തുന്ന ഒരു പ്ലാറ്റ്ഫോമാണ്. അതേസമയം, എൽടിടിഎസ് ഇന്റൽ കോർപ്പറേഷനുമായി ചേർന്ന് AI അടിസ്ഥാനമാക്കിയുള്ള സ്മാർട്ട് പാർക്കിംഗ് സൊല്യൂഷനും വികസിച്ചെടുത്തു.

Happiest Minds Technologies Ltd

ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ഐടി സൊല്യൂഷൻ സേവന ദാതാക്കളാണ്ഹാപ്പിയസ്റ്റ് മൈൻഡ്സ് ടെക്നോളജീസ്. AI, ക്ലൗഡ്, ഇന്റർനെറ്റ് ഓഫ് തിംഗ്‌സ് (IoT), ബ്ലോക്ക്‌ചെയിൻ, റോബോട്ടിക്‌സ് സേവനങ്ങൾ എന്നിവ വ്യവസായങ്ങളിലുടനീളം കമ്പനി വാഗ്ദാനം ചെയ്യുന്നു.

ഭാഷാ പ്രോസസ്സിംഗ്, ഇമേജ് അനലിറ്റിക്‌സ്, ഒബ്‌ജക്റ്റ് ഐഡന്റിഫിക്കേഷൻ, വീഡിയോ അനലിറ്റിക്‌സ് എന്നിവയ്‌ക്ക് സാങ്കേതിക പരിഹാരങ്ങൾ നൽകുന്നതിന് കമ്പനി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിക്കുന്നു. ഓഗ്‌മെന്റഡ് റിയാലിറ്റി (എആർ), വെർച്വൽ റിയാലിറ്റി തുടങ്ങിയ ഉയർന്നുവരുന്ന സാങ്കേതികവിദ്യകളിലും ഹാപ്പിസ്റ്റ് മൈൻഡ്‌സ് പ്രവർത്തിക്കുന്നു. മിഡ്-ക്യാപ് ഐടി കമ്പനി നിലവിൽ ഓട്ടോമേഷനിലും എഐയിലും വൈദഗ്ധ്യമുള്ള സ്ഥാപനങ്ങളെ ഏറ്റെടുക്കാൻ ഒരുങ്ങുകയാണ്.

Cyient Ltd

ഹൈദരാബാദ് ആസ്ഥാനമായുള്ള Cyent ഏഷ്യ, വടക്കേ അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിൽ ജിയോസ്പേഷ്യൽ, ഐടി, ഡാറ്റ അനലിറ്റിക്സ് സൊല്യൂഷനുകൾ എന്നീ സേവനങ്ങൾ നൽകി വരുന്ന കമ്പനിയാണ്. ലോകത്തിലെ ഏറ്റവും മികച്ച 30 ഔട്ട്‌സോഴ്‌സിംഗ് കമ്പനികളിൽ ഒന്നാണിത്. റിമോട്ട് സെൻസിംഗ്, നാവിഗേഷൻ ഡാറ്റ മാപ്പിംഗ്, മറ്റ് ലൊക്കേഷൻ അടിസ്ഥാനമാക്കിയുള്ള സേവനങ്ങൾ എന്നിവയ്ക്കായി അവർ പ്രാഥമികമായി AI വികസിപ്പിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നു.

Mphasis Ltd

ലോകമെമ്പാടുമുള്ള ക്ലൗഡ് അധിഷ്‌ഠിത AI സേവനങ്ങളിൽ വൈദഗ്‌ധ്യമുള്ള ഒരു വിവര സാങ്കേതിക പരിഹാര ദാതാവാണ് എംഫാസിസ്. കമ്പനി ബ്ലോക്ക്ചെയിൻ, ബിസിനസ് പ്രോസസ്, എന്റർപ്രൈസ് ഓട്ടോമേഷൻ, ഡിസൈൻ, ഇൻഫ്രാസ്ട്രക്ചർ, ക്ലൗഡ് സേവനങ്ങൾ എന്നിവ വാഗ്ദാനം ചെയ്യുന്നു. കമ്പനി ആപ്ലിക്കേഷനുകളുടെ പിശകുകളും പരാജയങ്ങളും പ്രവചിക്കുകയും പ്രതിരോധ പരിപാലന നടപടികൾ നൽകുകയും ചെയ്യുന്നു. വരും വർഷങ്ങളിൽ പ്രവർത്തനങ്ങൾ വിപുലീകരിക്കാനും കമ്പനി ലക്ഷ്യമിടുന്നു.

നിഗമനം

എഐയുടെ സാധ്യതകൾ തിരിച്ചറിഞ്ഞ ഇന്ത്യൻ സംരംഭങ്ങൾ ചെലവ് കുറയ്ക്കുന്നതിനും ഉപഭോക്തൃ നിലനിർത്തൽ മെച്ചപ്പെടുത്തുന്നതിനുമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സൊല്യൂഷനുകളിൽ വൻതോതിൽ നിക്ഷേപം നടത്തിവരുന്നു. Zensar Technologies Ltd, Persistent Systems Ltd, Tata Consultancy Services (TCS), Affle India Ltd എന്നീ കമ്പനികളും എഐ അധിഷ്ഠിത പ്രവർത്തനങ്ങളിൽ ഏർപ്പെട്ട് വരുന്ന കമ്പനിയാണ്. ഇന്റർനാഷണൽ ഡാറ്റ കോർപ്പറേഷന്റെ (ഐഡിസി) ഗവേഷണ റിപ്പോർട്ട് അനുസരിച്ച് എഐ സോഫ്റ്റ്‌വെയർ, ഹാർഡ്‌വെയർ സേവനങ്ങൾക്കായുള്ള ഇന്ത്യൻ വിപണി 20.2 ശതമാനത്തിന്റെ സിഎജിആർ വളർച്ച കൈവരിച്ച് 7.8 ബില്യൺ ഡോളറാകുമെന്ന് പ്രവചിക്കുന്നു. കസ്റ്റമർ സപ്പോർട്ട്, ഐടി ഓട്ടോമേഷൻ, സുരക്ഷ, സപ്ലൈ ചെയിൻ മാനേജ്‌മെന്റ് എന്നിവയ്‌ക്കും അതിലേറെ കാര്യങ്ങൾക്കുമായി AI വിപുലമായി ഉപയോഗിക്കാൻ ഇന്ത്യൻ ഓർഗനൈസേഷനുകൾ പദ്ധതിയിടുന്നു. നേരായ രീതിയിൽ വികസിപ്പിച്ചെടുത്താൽ, AI-ക്ക് സമൂഹത്തിന്റെ പുരോഗതിക്ക് കാര്യമായ സംഭാവന നൽകാൻ കഴിയും.

ഇന്ത്യയിലെ എഐ മേഖലയെ പറ്റിയുള്ള നിങ്ങളുടെ അഭിപ്രായം എന്താണ്? കമന്റ് ചെയ്ത് അറിയിക്കുക.

Post your comment

No comments to display

    Honeykomb by BHIVE,
    19th Main Road,
    HSR Sector 3,
    Karnataka - 560102

    linkedIntwitterinstagramyoutube
    Crafted by Traders 🔥© marketfeed 2023