മഹീന്ദ്ര ഗ്രൂപ്പിന് പിന്നിലെ വിജയ രഹസ്യം, അറിയാം ആനന്ദ് മഹീന്ദ്രയുടെ ജീവചരിത്രം

Home
editorial
anand mahindra the driving force behind modern mahindra mahindra
undefined

75 വർഷം  പാരമ്പര്യമുള്ള മഹീന്ദ്ര ഗ്രൂപ്പ് ലോകത്തിലെ ഏറ്റവും വലിയ ബഹുരാഷ്ട്ര കമ്പനികളിലൊന്നാണ്. ഓട്ടോമൊബൈൽ നിർമ്മാണം, ഇൻഫർമേഷൻ ടെക്നോളജി, ധനകാര്യ സേവനങ്ങൾ, ലോജിസ്റ്റിക്സ്, ഇലക്ട്രിക് മൊബിലിറ്റി, റിയൽ എസ്റ്റേറ്റ്, പുനരുപയോഗ ഊർജ്ജ ഉത്പാദനം തുടങ്ങിയ ബിസിനസുകളിലേക്കും കമ്പനി തങ്ങളുടെ പ്രവർത്തനങ്ങൾ വ്യാപിപ്പിച്ചു. ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ വളർച്ചയ്ക്കും മഹീന്ദ്ര ഗ്രൂപ്പ് നിർണായക പങ്കുവഹിക്കുന്നു. 100ൽ ഏറെ രാജ്യങ്ങളിൽ കമ്പിക്ക് ശക്തമായ സ്വാധീനമുണ്ട്.

മൂന്ന് തലമുറയിലെ കുടുംബ മാനേജ്മെന്റിന്റെ പരിശ്രമവും കാഴ്ചപ്പാടുമാണ് മഹീന്ദ്ര ഗ്രൂപ്പിന്റെ ദ്രുതഗതിയിലുള്ള  വളർച്ചയ്ക്ക് കാരണമായത്. നിലവിൽ ആനന്ദ് മഹീന്ദ്രയാണ്  മഹീന്ദ്ര ഗ്രൂപ്പിന്റെ ബിസിനസുകൾക്ക് നേതൃത്വം നൽകി വരുന്നത്. മഹീന്ദ്ര ഗ്രൂപ്പിന് പുറമെ ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റുകൾ ഏറെ ശ്രദ്ധേയമാകാറുണ്ട്.  ആനന്ദ് മഹീന്ദ്രയെന്ന ബിസിനസ്മാനെ പറ്റിയാണ് മാർക്കറ്റ്ഫീഡ് ഇന്ന് ചർച്ചചെയ്യുന്നത്. 

ആനന്ദ് മഹീന്ദ്ര

വ്യവസായിയായ ഹരീഷ് മഹീന്ദ്രയുടെയും  ഇന്ദിര മഹീന്ദ്രയുടെയും മകനായി 1955 മെയ് 1ന് മുംബെെയിലാണ് ആനന്ദ് മഹീന്ദ്ര ജനിക്കുന്നത്. മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ സഹസ്ഥാപകനായ ജഗദീഷ് ചന്ദ്ര മഹീന്ദ്രയുടെ ചെറുമകനാണ് ആനന്ദ് മഹീന്ദ്ര. സ്ക്കൂൾ പഠനം  കഴിഞ്ഞതിന് പിന്നാലെ ആനന്ദ് ഫിലിം മേക്കിംഗ് ആർക്കിടെക്ചർ എന്നിവ പഠിക്കുവാനായി  ഹാർവാർഡ് സർവകലാശാലയിൽ ചേർന്നു. തുടർന്ന് 1981ൽ അദ്ദേഹം ഹാർവാർഡ് ബിസിനസ് സ്കൂൾ എം.ബി.എ കരസ്ഥമാക്കി.

മഹീന്ദ്ര യുജിൻ സ്റ്റീൽ കമ്പനിയിലെ ഫിനാൻസ് ഡയറക്ടറുടെ എക്സിക്യൂട്ടീവ് അസിസ്റ്റന്റ് ആയിട്ടാണ്  ആനന്ദ് മഹീന്ദ്ര  പ്രവർത്തനം ആരംഭിച്ചത്. തുടർന്ന് 1989 ൽ സ്ഥാപനത്തിന്റെ പ്രസിഡന്റായും ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടറായും അദ്ദേഹം  നിയമിക്കപ്പെട്ടു. ഇതേകാലയളവിൽ തന്നെ അദ്ദേഹം മഹീന്ദ്ര ഗ്രൂപ്പിനെ റിയൽ എസ്റ്റേറ്റ് മേഖലയിലേക്കും ഹോസ്പ്പിറ്റാലിറ്റി മാനേജ്മെന്റ് മേഖലയിലേക്കും വഴിതിരിച്ചു വിട്ടു. രണ്ട് വർഷങ്ങൾക്ക് ശേഷം അദ്ദേഹം മഹീന്ദ്ര ആന്റ് മഹീന്ദ്ര ലിമിറ്റഡിന്റെ ഡെപ്യൂട്ടി ഡയറക്ടറായി സ്ഥാനമേറ്റു. 2016ൽ ആനന്ദ് മഹീന്ദ്ര M&M-ന്റെ എക്സിക്യൂട്ടിവ് ചെയർമാൻ എന്ന പദവിയിലെത്തി. ഓട്ടോ മൊബെെൽ കമ്പനിയെ കൂടുതൽ ഉയരങ്ങളിൽ എത്തിക്കാൻ ആനന്ദ് മഹീന്ദ്രയുടെ നേതൃത്വം നിർണായക പങ്കുവഹിച്ചു.  2021 നവംബർ വരെ  M&M-ന്റെ എക്സിക്യൂട്ടീവ് ചെയർമാനായി ആനന്ദ് മഹീന്ദ്ര തുടരും.

കൊട്ടക് മഹീന്ദ്ര ഫിനാൻസ് ലിമിറ്റഡിന്റെ കോ-പ്രൊമോട്ടർ കൂടിയായിരുന്നു അദ്ദേഹം. നിലവിൽ  ആനന്ദ് മഹീന്ദ്ര കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ നോൺ എക്സിക്യൂട്ടീവ് ഡയറക്ടറാണ്.

ഫോർബ്സിന്റെ  മാർച്ച് 24 വരെയുള്ള കണക്കുകൾ പ്രകാരം ആനന്ദ് മഹീന്ദ്രയുടെ ആസ്തി 1.9 ബില്യൺ ഡോളറാണ്.

M&M- ആനന്ദ് മഹീന്ദ്രയുടെ നേതൃത്വത്തിൽ

1991ലാണ് ആനന്ദ് മഹീന്ദ്ര ആദ്യമായി മഹീന്ദ്ര & മഹീന്ദ്രയുടെ ഭാഗമാകുന്നത്. തുടക്ക കാലം മുതൽ തന്നെ കമ്പനിക്ക് വേണ്ടി അദ്ദേഹം വ്യാപകമായി പ്രവർത്തിച്ചു. ജീവനക്കാരുടെ ഉത്പാദന ശേഷി മെച്ചപ്പെടുത്തുന്നതിലും കമ്പനിയുടെ മൊത്തം ഉത്പാദനം വർദ്ധിപ്പിക്കുന്നതിനും അദ്ദേഹം കൂടുതൽ ശ്രദ്ധപുലർത്തി. പുതിയ കാറുകൾ അവതരിപ്പിക്കുന്നതിനായി, ഏറ്റെടുക്കലുകൾക്കും ലയനങ്ങൾക്കും അദ്ദേഹം ഏറെ പ്രാധാന്യം  നൽകി.
ആനന്ദ് മഹീന്ദ്രയുടെ പ്രീയപ്പെട്ട പദ്ധതികളിൽ ഒന്നായിരുന്നു നിത്യഹരിത സ്‌പോർട്‌സ് യൂട്ടിലിറ്റി വെഹിക്കിളായ  സ്കോർപിയോ.  ഈ വാഹനം പിന്നീട് വിപണിയിൽ ഏറെ ശ്രദ്ധനേടി. 2007 ൽ പഞ്ചാബ് ട്രാക്ടേസ് സ്വന്തമാക്കിയതിലൂടെ, മൂന്ന് വർഷത്തിനുള്ളിൽ ഇന്ത്യൻ ട്രാക്ടർ വിപണിയിൽ  മഹീന്ദ്ര & മഹീന്ദ്രയുടെ പങ്കാളിത്തം ഇരട്ടിയാക്കാൻ  കമ്പനിക്ക്  കഴിഞ്ഞു. രാജ്യത്തെ  ഏറ്റവും വലിയ ട്രാക്ടർ നിർമ്മാതാക്കളാണ് നിലവിൽ എം&എം.

സാങ്കേതിക, മാനേജ്മെൻറ് വൈദഗ്ദ്ധ്യം നേടുന്നതിനായി കമ്പനി ഫോർഡ്, നവിസ്റ്റാർ ഇന്റർനാഷണൽ, റെനോ, തുടങ്ങിയ വൻകിട വാഹന നിർമാതാക്കളുമായി ഒത്തുപ്രവർത്തിക്കുന്നു. 2010ൽ മഹീന്ദ്ര  ബാംഗ്ലൂർ ആസ്ഥാനമായുള്ള റെവാ ഇലക്ട്രിക് കാർ കമ്പനി ഏറ്റെടുത്തിരുന്നു. ഇത് കമ്പനിയെ ഇലക്ട്രിക് വാഹന നിർമ്മാണ രംഗത്തേക്ക് കടക്കാൻ സഹായിച്ചു.

മഹീന്ദ്രയുടെ  എല്ലാ ഏറ്റെടുക്കലുകളും വിജയകരമായിരുന്നില്ല. 2004ൽ മഹീന്ദ്ര ദക്ഷിണ കൊറിയൻ കമ്പനിയായ സാങ്‌യോങ് മോട്ടോർ ഏറ്റെടുത്തിരുന്നു. 4 വർഷങ്ങൾക്ക് ശേഷം കമ്പനി പാപ്പരായി പ്രഖ്യാപിച്ചു. വർദ്ധിച്ചു വരുന്ന നഷ്ടവും ഉയർന്ന കടവും മൂലം
സാങ്‌യോങ് മോർട്ടോർസ്  എം & എമ്മിന് ഒരു വലിയ ബാധ്യതയായി  മാറി. സമാനമായി ഇരുചക്ര വാഹന നിർമ്മാണ കമ്പനിയായ കെെനറ്റിക്കിനും ഇന്ത്യൻ വിപണിയിൽ പിടിച്ചു നിൽക്കാനായില്ല.

ജീവിതത്തിൽ നിന്നും ലഭിച്ച പാഠം

തന്റെ ട്വിറ്റർ ഫോളോവേഴ്സിന് ആത്മവിശ്വാസം പകരുന്നതിനായി ആനന്ദ് മഹീന്ദ്ര വീഡിയോകളും, ചിത്രങ്ങളും, വാചകങ്ങളും എല്ലാം തന്നെ പങ്കുവയ്ക്കറുണ്ട്. ഒരു വ്യവസായി എന്ന നിലയിൽ  സോഷ്യൽ മീഡിയ തന്നെയാണ് ഏറ്റവും വലിയ ബിസിനസ് ടൂൾ എന്ന് അദ്ദേഹം വിശ്വസിക്കുന്നു. ഇതിലൂടെ മഹീന്ദ്രയുമായി ബന്ധപ്പെട്ട എല്ലാത്തരം വിമർശനങ്ങളും കുറ്റങ്ങളും പബ്ളിക്കിൽ നിന്നും  അദ്ദേഹം സ്വീകരിക്കുകയും അത് പരിഹരിക്കുകയും ചെയ്യുന്നു.

മുൻ കാലങ്ങളിൽ സംഭവിച്ച തെറ്റുകളിൽ നിന്നും പാഠം ഉൾക്കൊള്ളുകയും അതനുസരിച്ച് പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്യുന്നതാണ് ആനന്ദ് മഹീന്ദ്രയുടെ മറ്റൊരു സവിശേഷത. 2008ൽ കെെനറ്റിക്ക് മോട്ടോർസ് ഏറ്റെടുത്ത് കൊണ്ട് മഹീന്ദ്ര ഗ്രൂപ്പ് ഇരുചക്രമേഖലയിലേക്ക് കലുവച്ചിരുന്നു. അവർ ‘മോജോ’യുമായി‘ ഫ്രീഡം ബൈക്ക് ’സീരീസ് വീണ്ടും സമാരംഭിച്ചുവെങ്കിലും ഉയർന്ന മത്സര വിപണിയിൽ വിജയിക്കാനായില്ല. ഇതോടെ കമ്പനി പ്രീമിയം ബെെക്കുകളിലേക്ക് മാറി. ബെെക്ക് മേഖലയിൽ നേരിട്ട പരാജയം  പ്രീമിയം ബെെക്കുകളുടെ ലോകത്തേക്ക് കടക്കാൻ കമ്പനിയെ സഹായിച്ചതായും അദ്ദേഹം പറഞ്ഞു.

  • “പരാജയം അംഗീകരിക്കാൻ  പ്രയാസമാണ്. നിങ്ങൾ അകത്തേക്ക് പോയി വീണ്ടും നിക്ഷേപം ആരംഭിക്കുക. ഭയത്തിന് അതീതമായാണ് വിജയം.”- ആനന്ദ് മഹീന്ദ്ര. 


കൊവിഡ് വെെറസ് വ്യാപനം മഹീന്ദ്രക്ക് 3255 കോടി രൂപയുടെ നഷ്ടമാണ് വരുത്തിവച്ചത്. 2021 സാമ്പത്തിക വർഷം ഒന്നാം പാദം കമ്പനിയുടെ വരുമാനത്തിൽ വൻ ഇടിവ് രേഖപ്പെടുത്തി.  എന്നാൽ കമ്പനിയിൽ കൂടുതൽ വിശ്വാസം അർപ്പിച്ച ആനന്ദ് മഹീന്ദ്ര മേശം സാഹചര്യങ്ങളെ ഒരു അവസരമാക്കി മാറ്റി. ലോക്ക് ഡൗൺ കാലയളവിൽ ട്രാക്ടർ നിർമ്മാണത്തിൽ ശ്രദ്ധകേന്ദ്രീകരിച്ച് കൊണ്ട് കാർഷിക മേഖലയെ പിന്തുണയ്ക്കാൻ കമ്പനിക്ക് സാധിച്ചു.

സമൂഹത്തോടുള്ള കടപ്പാട്

സാമൂഹ്യസേവനങ്ങൾ ഉൾപ്പെടെയുള്ള പല പ്രവർത്തനങ്ങളും നടത്തിവരുന്ന ഒരു മനുഷ്യ സ്നേഹി കൂടിയാണ്  ആനന്ദ് മഹീന്ദ്ര. ഇന്ത്യയിൽ  പിന്നാക്കം നിൽക്കുന്ന പെൺകുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം നൽകുന്നതിനായി  നാൻഹി കാളി എന്ന പേരിൽ സ്ക്കൂൾ കെട്ടിടങ്ങൾ നിർമ്മിക്കുന്ന പദ്ധതിക്ക് അദ്ദേഹം തുടക്കം കുറിച്ചിരുന്നു. ഒപ്പം രാജ്യത്ത് ശുദ്ധമായ കുടിവെള്ളം വിതരണം ചെയ്യുന്നതിനുള്ള പദ്ധതിയും അദ്ദേഹം നടപ്പാക്കി. കൊവിഡ് പ്രതിസന്ധിയിൽ  മഹീന്ദ്ര ഹോളിഡേ റിസോർട്ട് രോഗികളെ പരിചരിക്കുന്നതിനായി അദ്ദേഹം വിട്ടുനൽകി. വെന്റിലേറ്ററുകൾ ഉൾപ്പെടെയുള്ള മെഡിക്കൽ സാങ്കേതിക ഉപകരണങ്ങൾ നിർമ്മിക്കുന്നതിലും കമ്പനി ശ്രദ്ധപുലർത്തി.

ഹാർവാർഡ് ഹ്യൂമാനിറ്റീസ് സെന്റർ പരിഹരിക്കുന്നതിനായി 10 മില്യൺ ഡോളറും അദ്ദേഹം സംഭാവന ചെയ്തു. ഒരു സ്ഥാപനത്തിന് ഒരു വ്യക്തി നൽകിയ ഏറ്റവും വലിയ സംഭാവനയായി ഇത് കണക്കാക്കപ്പെടുന്നു. ഇതിനുള്ള അംഗീകാരമായി  ഹാർവാഡിലെ മഹീന്ദ്ര ഹ്യൂമാനിറ്റീസ് സെന്റർ എന്ന്  പേര് മാറ്റുകയും ചെയ്തു.

നിഗമനം

ആനന്ദ് മഹീന്ദ്ര ഒരു പ്രഗത്ഭനായ സംരംഭകനെന്നതിനേക്കാൾ ഉപരി നല്ലൊരു മനുഷ്യനാണെന്ന് നമുക്ക് മനസിലാക്കാം. വർഷങ്ങളുടെ പ്രയത്നം കൊണ്ടും കഠിനാദ്ധ്വാനം കൊണ്ടും അദ്ദേഹം നിരവധി പേർക്ക് ആത്മവിശ്വാസവും പ്രചോദനവും നൽകി. അദ്ദേഹത്തിന് വ്യക്തമായി അറിയാം കമ്പനിയെ എങ്ങനെ മുകളിലേക്ക് ഉയർത്തണമെന്ന്. “We think GLOBAL, drive INNOVATION, and we CARE” എന്ന മന്ത്രം കമ്പനി പിന്തുടർന്ന് വരുന്നു. വാണിജ്യ വ്യവസായരംഗത്തെ സമഗ്ര സംഭാവനകൾക്ക് ആനന്ദ് മഹീന്ദ്രയക്ക് 2020ൽ രാജ്യം  പത്മഭൂഷൺ ബഹുമതി നൽകി ആദരിച്ചു. ആനന്ദ് മഹീന്ദ്രയെ പോലെ മൂല്യങ്ങൾ മനസിലാക്കാനും പഠിക്കാനും നമുക്ക് ശ്രമിക്കാം. 

Post your comment

No comments to display

    Honeykomb by BHIVE,
    19th Main Road,
    HSR Sector 3,
    Karnataka - 560102

    linkedIntwitterinstagramyoutube
    Crafted by Traders 🔥© marketfeed 2023