18000 നിലനിർത്തി നിഫ്റ്റി, നടന്നത് വി ആകൃതിയിലുള്ള വീണ്ടെടുക്കൽ - പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്

Home
market
another close above 18000 magnet v shaped recoveries post market analysis
undefined

ഇന്നത്തെ വിപണി വിശകലനം 

ഇന്ന് ഗ്യാപ്പ് അപ്പിൽ 18044 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ആദ്യ പകുതിയിൽ ശക്തമായ ചാഞ്ചാട്ടത്തിന് വിധേയമായി. ഉച്ചയ്ക്ക് 12 മണിക്ക് ശേഷം നിഫ്റ്റി 18000 മറികടന്ന് താഴേക്ക് നീങ്ങി. എന്നാൽ 17970 ശക്തമായ സപ്പോർട്ട് ആയി നിലകൊണ്ടു. മൂന്ന് മണിക്ക് ആരംഭിച്ച വൈയിംഗിനെ തുടർന്ന് മുകളിലേക്ക് കയറി.

തുടർന്ന്
കഴിഞ്ഞ ദിവസത്തേക്കാൾ 128 പോയിന്റുകൾ/0.71 ശതമാനം താഴെയായി 18028 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

41462 നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി സൂചിക താഴേക്ക് വീണ് ദിവസത്തെ താഴ്ന്ന നിലയായ 41318 രേഖപ്പെടുത്തി. അവിടെ നിന്നും 41500 മറികടന്ന് കൊണ്ട് സൂചിക ശക്തമായ വീണ്ടെടുക്കലാണ് കാഴ്ചവെച്ചത്.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 179 പോയിന്റുകൾ/ 0.43 ശതമാനം താഴെയായി 41603 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 

ഗ്യാപ്പ് ഡൌണിൽ 18566 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ഫിൻ നിഫ്റ്റി കഴിഞ്ഞ ദിവസം വ്യാപാരം അവസാനിപ്പിച്ച നിലയിൽ നിന്നും 1 ശതമാനം താഴേക്ക് വീണു. അവിടെ നിന്നും സൂചിക ശക്തമായ വീണ്ടെടുക്കലും കാഴ്ചവെച്ചു.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 84 പോയിന്റുകൾ/ 0.45 ശതമാനം താഴെയായി 18604 എന്ന നിലയിൽ ഫിൻ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 

എല്ലാ മേഖലാ സൂചികകളും ഇന്ന് നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. Nifty Auto (-1.9%), Nifty PSU Bank (-1.2%) എന്നിവ കുത്തനെ താഴേക്ക് വീണു.

ഏഷ്യൻ വിപണികൾ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികളും ഫ്ലാറ്റായി നഷ്ടത്തിൽ കാണപ്പെടുന്നു.

നിർണായക നീക്കങ്ങൾ

Hero MotoCorp (+2.3%) ഓഹരി നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി.

അറ്റനഷ്ടം 945 കോടി രൂപയായതിന് പിന്നാലെ Tata Motors (-4.8%) ഓഹരി നഷ്ടത്തിൽ അടച്ച് നിഫ്റ്റിയുടെ ടോപ്പ് ലൂസർ പട്ടികയിലേക്ക് തള്ളപ്പെട്ടു.

M&M (-2.9%), Maruti (-1.6%) എന്നിവ നഷ്ടത്തിൽ അടച്ചു.

HDFC Bank (+1%), Kotak Bank (+1%) എന്നിവ സൂചികയെ പിടിച്ച് നിർത്തി.

Godrej Properties (+5.6%), GICRE (+4%), Lupin (+3.6%) എന്നിവ നേട്ടത്തിൽ അടച്ചു.

സർക്കാർ എസ്.യുയുടിഐ വിൽക്കാൻ പദ്ധതിയിടുന്നതിനെ തുടർന്ന് Axis Bank (-3.4%) ഓഹരി നഷ്ടത്തിൽ അടച്ചു.

ഡയറക്ടർ ശരത് റെഡിയെ ഇഡി അറസ്റ്റ് ചെയ്തതിന് പിന്നാലെ Auro Pharma (-11.7%) ഓഹരി കുത്തനെ താഴേക്ക് വീണു.

ഇന്നലെ ഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ Deepak Nitrite (-9.55%), Ramco Cements (-8.2%) എന്നിവ നഷ്ടത്തിൽ അടച്ചു.

നൈക്കയുടെ പ്രൊമോട്ടർ ലോക്കിൻ പിരീഡ് ഇന്ന് അവസാനിച്ചു. എന്നാൽ വിൽപ്പന നടക്കുന്നത് തടയാനായി ബോണസ് വിതരണത്തിനുള്ള റെക്കോർഡ് ഡേറ്റായി നവംബർ 11 തീരുമാനിച്ചു. ഇതിനാൽ തന്നെ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും ഓഹരി 11 ശതമാനം മുകളിലേക്ക് കയറി.

Nesco (+5.8%), Guj Gas (-2.3%), Zydus Wellness (-4.7%),  Rites (-7.1%), OIL India (-0.13%), BASF (-4.5%), Mazagon Dock (4.4%),Deepak Fert (-3.3%) എന്നിവർ ഇന്ന് തങ്ങളുടെ ഫലങ്ങൾ പുറത്തുവിട്ടു.

നിഫ്റ്റി 18000ന് മുകളിലായി വ്യാപാരം അവസാനിപ്പിച്ചു.

ഇന്ന് നിങ്ങൾ വിപണിയുടെ നീക്കം ശ്രദ്ധിച്ചിരുന്നെങ്കിൽ 18000ന്റെ പ്രാധാന്യം നിങ്ങൾക്ക് മനസിലാകുമായിരുന്നു.

ബാങ്ക് നിഫ്റ്റി 41300 എന്ന സപ്പോർട്ട് മാനിച്ചതായി കാണാം. ബാങ്ക് നിഫ്റ്റിക്ക് ഒപ്പം ഫിൻ നിഫ്റ്റിയും വി ആകൃതിയിലുള്ള വീണ്ടെടുക്കൽ കാഴ്ചവെച്ചു.

റിലയൻസ് രാവിലെ കുത്തനെ താഴേക്ക് വീണ് പിന്നീട് 11 മണിയോടെ ട്രയാൻഗിൾ പാറ്റേൺ രേഖപ്പെടുത്തി. എച്ച്.ഡി.എഫ്.സി, എച്ച്.ഡി.എഫ്.സി ബാങ്ക് എന്നിവയുടെ പിന്തുണയോടെ വിപണി മുകളേക്ക് കയറി.

യുഎസ് സിപിഐ ഡാറ്റ ഇന്ന് പുറത്തുവരും ശ്രദ്ധിക്കുക.

ചൊവ്വാഴ്ച ദിവസങ്ങളിൽ ബാങ്ക് നിഫ്റ്റി, ഫിൻ നിഫ്റ്റി ഏത് സൂചികയുടെ നിലകളാണ് കൂടുതലായും വിപണി മാനിക്കുന്നത്? കമന്റ് ചെയ്ത് അറിയിക്കുക.

ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു.




  

Post your comment

No comments to display

    Honeykomb by BHIVE,
    19th Main Road,
    HSR Sector 3,
    Karnataka - 560102

    linkedIntwitterinstagramyoutube
    Crafted by Traders 🔥© marketfeed 2023