Anupam Rasayan India IPO: അറിയേണ്ടതെല്ലാം
2021 തുടങ്ങിയതിന് പിന്നാലെ നിരവധി കമ്പനികളാണ് പ്രാഥമിക ഓഹരി വിൽപ്പനയുമായി രംഗത്തെത്തിയത്. മാർച്ച് 12ന് ആരംഭിച്ച Anupam Rasayan India യുടെ ഐപിഒയെ പറ്റി കൂടുതൽ അറിയാം.
Anupam Rasayan India
1984ൽ പ്രവർത്തനം ആരംഭിച്ച അനുപം രസായൻ ഇന്ത്യ രാജ്യത്തെ സ്പെഷ്യലിറ്റി കെമിക്കൽസ് നിര്‍മിക്കുന്ന കമ്പനിയാണ്. കമ്പനിക്ക് പ്രധാനമായും രണ്ട് തരം ബിസിനസുകളാണുള്ളത്. ആദ്യത്തേത് ലെെഫ് സയൻസും മറ്റൊന്ന് സ്പെഷ്യലിറ്റി കെമിക്കൽസുമാണ്.
അഗ്രോകെമിക്കൽസ്, പേഴ്സണൽ കെയർ, ഫാർമസ്യൂട്ടിക്കൽസ് ഡൊമെയ്ൻ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഈ മൂന്ന് മേഖലയിൽ നിന്നുമാണ് കമ്പനിക്ക് 95 ശതമാനത്തിലേറെ വരുമാനം ലഭിക്കുന്നത്. ആനന്ദ് എസ് ദേശായി, ഡോ. കിരൺ സി പട്ടേൽ, എംഎസ് മോനാ എ ദേശായി, കിരൺ പല്ലവി ഇൻവെസ്റ്റ്‌മെൻറ് എൽഎൽസി, റെഹാഷ് ഇൻഡസ്ട്രിയൽ, റെസിൻസ് കെമിക്കൽസ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവരാണ് കമ്പനിയുടെ പ്രൊമോട്ടർമാർ.
നിലവിൽ അനുപം രസായൻ ആറ് യൂണിറ്റുകളാണ് ഹോൾഡ് ചെയ്യുന്നത്. ഇതിൽ നാല് യൂണിറ്റുകൾ സൂററ്റിലെ സച്ചിനിലും,
രണ്ട് യൂണിറ്റുകൾ ഗുജറാത്തിലെ ജഗാഡിയയിലുമാണുള്ളത്.
ആറ് നിർമ്മാണ യൂണിറ്റുകളുടെയും മൊത്തം ശേഷി 23,438 എംടി ആണ്.
യുഎസ്, യൂറോപ്പ്, ജപ്പാൻ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലുടനീളം കമ്പനിക്ക് ഉപഭോക്താക്കളുണ്ട്. ആഗോളതലത്തിൽ കെമിക്കൽ നിർമ്മാണ കമ്പനിയായി പ്രവർത്തിക്കുകയെന്നതാണ് കമ്പനിയുടെ ലക്ഷ്യം.
കമ്പനിയുടെ ബിസിനസ് പ്രവർത്തനങ്ങളിൽ ഭൂരിഭാഗവും കയറ്റുമതിയുമായി ബന്ധപ്പെട്ടിരിക്കുന്നു. അദാനി ഹസിരാ പോർട്ടുമായി സഹകരിച്ചു കൊണ്ട് കമ്പനി ലോജിസ്റ്റിക്ക്സ് ചെലവ് കുറയ്ക്കുന്നു. കമ്പനിയുടെ 70 ശതമാനം വരുമാനവും അന്താരാഷ്ട്ര വിപണിയിൽ നിന്നുമാണ് ലഭിക്കുന്നത്.
IPO എങ്ങനെ ?
2021 മാർച്ച് 12ന് ആരംഭിച്ച അനുപം രസായൻ ഇന്ത്യ ഐ.പി.ഒ മാർച്ച് 16ന് അവസാനിക്കും. ഐ.പി.ഒ വഴി 760 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഓഹരി ഒന്നിന് 553-555 രൂപവരെയാണ് നിശ്ചയിച്ചിട്ടുള്ളത്. ഒരു റീട്ടെയിൽ നിക്ഷേപകന് അപേക്ഷിക്കാവുന്ന ഏറ്റവും കുറഞ്ഞ ഓഹരികളുടെ എണ്ണം 27 ഇക്യൂറ്റി ഓഹരികൾ അഥവ ഒരു ലോട്ട് മാത്രമാണ്.
അപേക്ഷിക്കാവുന്ന ഏറ്റവും കൂടിയ എണ്ണം 351 ഓഹരികൾ അഥവ 13 ലോട്ടുകളാണ്. അനുപം രസായൻ ഇന്ത്യ ഐ.പി.ഒക്കായി ഒരു നിക്ഷേപകന് ഏറ്റവും കുറഞ്ഞത് 14,985 രൂപ നൽകേണ്ടി വരും.
അതേസമയം 13 ലോട്ട് വാങ്ങാനായി 1,94,805 രൂപയാണ് നൽകേണ്ടി വരിക. നിലവിൽ 75.80 ശതമാനം ഓഹരികളാണ് കമ്പനിയുടെ പ്രെമോട്ടർമാർ കെെവശം വച്ചിരിക്കുന്നത്. ഐ.പി.ഒയുടെ അലോട്ട്മെന്റ് മാർച്ച് 19നും ലിസ്റ്റിംഗ് മാർച്ച് 24നുമാണ് നടക്കുക.
ഐ.പി.ഒ വഴി ലഭിക്കുന്ന പണം രണ്ട് കാര്യങ്ങൾക്കായാണ് അനുപം രസായൻ ഇന്ത്യ പ്രധാനമായും ഉപയോഗിക്കുക. ഒന്ന് ഉയർന്ന പലിശ അടച്ചുകൊണ്ടിരിക്കുന്ന കമ്പനിയുടെ നിലവിലുള്ള കടങ്ങൾ തിരിച്ചടയ്ക്കാൻ. 556.20 കോടി രൂപയുടെ കടബാധ്യത വീട്ടാൻ കമ്പനി ഈ തുക ഉപയോഗിക്കും. എന്നാൽ ഡിസംബറിലെ കണക്കുകൾ പ്രകാരം കമ്പനിക്ക് 814.48 കോടി രൂപയുടെ കടമാണുള്ളത്. ബാക്കി തുക കമ്പനിയുടെ പൊതു കോർപ്പറേറ്റ് ആവശ്യങ്ങൾക്കായി ചെലവാക്കും.
സാമ്പത്തിക വളർച്ച
30 December 2020 | 31 March 2020 | 31 March 2019 | 31 March 2018 | |
Total Assets | 1,919.21cr | 1,664.06cr | 1,322.50cr | 1,001.20cr |
Total Revenue | 563.16cr | 539.38cr | 520.96cr | 349.18cr |
Profit after Tax | 48.09cr | 52.97cr | 50.20cr | 40.34cr |
ഈ ടേബിളിലേക്ക് നോക്കുന്ന ആർക്കും തന്നെ കമ്പനി ശക്തമായ വളർച്ചയാണ് ഓരോ വർഷവും കെെവരിക്കുന്നതെന്ന് മനസിലാക്കാം.
കമ്പനിയുടെ ആസ്തി, വരുമാനം, ലാഭം എല്ലാം തന്നെ കഴിഞ്ഞ മൂന്ന് വർഷമായി വർദ്ധിച്ചുവരികയാണ്. ഇത് വളരെ മികച്ച സൂചനയാണ് നൽകുന്നത്.
2018 സാമ്പത്തിക വർഷം കമ്പനിയിൽ 20 കോടിയുടെ ഒരു നെഗറ്റീവ് പണമൊഴുക്ക് കാണപ്പെട്ടിരുന്നു. എന്നാൽ മൂന്ന് വർഷം കൊണ്ട് 38 കോടി രൂപയുടെ വർദ്ധനവാണ് കമ്പനി നേടിയത്. 2020ൽ ഇത് കുതിച്ചുയർന്ന് 94 കോടിയിലേക്കെത്തി. 2018 സാമ്പത്തിക വർഷം മുതൽ 2020 സാമ്പത്തിക വർഷം വരെ കമ്പനിയുടെ EBITDA 21 ശതമാനം മുതൽ 25 ശതമാനം വരെ വർദ്ധനവാണ് രേഖപ്പെടുത്തിയത്.
എന്നാൽ കമ്പനിയുടെ ROE 2018ൽ 11.78 ശതമാനം ആയിരുന്നു. ഓരോ വർഷവും ഇത് 10.21, 9.62 എന്ന നിലയിൽ കുറഞ്ഞ് വരികയാണ്. ROE
കുറഞ്ഞ് വരുന്നത് ശരിക്കും ആശങ്കാജനകമായ കാര്യമാണ്.
അപകട സാധ്യതകൾ
- അനുപം രസായന് നിരവധി ബഹുരാഷ്ട്ര കമ്പനികളുണ്ട്. ഈ എം.എൻ.സികളുമായുള്ള ബന്ധം നിലനിർത്തുന്നതിന് എന്തെങ്കിലും വിള്ളൽ വീണാൽ ഇത് അവരുടെ ബിസിനസിനെ ബാധിച്ചേക്കാം. കഴിഞ്ഞ സെപ്റ്റംബറിൽ 45 കമ്പനികൾക്കായി ഇവർ ഉത്പന്നങ്ങൾ നിർമ്മിച്ചു. ഇതിൽ 15 എണ്ണം എം.എൻ.സികളാണ്.
- നിർമ്മാണ പ്ലാന്റുകളിലേക്കുള്ള വിതരണം ഏതെങ്കിലും തരത്തിൽ തടസപ്പെട്ടാൽ കമ്പനിയുടെ നിർമ്മാണ പ്രവർത്തനങ്ങളെ അത് ബാധിച്ചേക്കും.
- കത്തുന്നതും തീപിടിക്കുന്നതുമായ അസംസ്കൃത വസ്തുക്കൾ കമ്പനി ഉപയോഗിക്കുന്നുണ്ട്. ഇതിനായി പ്രത്യേക സംഭരണം ആവശ്യമാണ്. ഇതിന് എന്തെങ്കിലും തകരാർ സംഭവിച്ചാൽ അത് കമ്പനിയുടെ സാമ്പത്തിക പ്രവർത്തനങ്ങളെ ബാധിച്ചേക്കും.
- കമ്പനിയുടെ 10 ഉയർന്ന ഉപഭോക്താക്കളുടെ വിൽപ്പനയിൽ നിന്നും 86.5 ശതമാനം വരുമാനമാണ് കമ്പനിക്ക് ലഭിക്കുന്നത്.
ഇവരിൽ ഓന്നോ അതിൽ അധികമോ ഉപഭോക്താക്കളെ നഷ്ടമായാൽ കമ്പനിക്ക് വളരെ വിലയ സാമ്പത്തിക നഷ്ടം നേരിട്ടേക്കും. - കമ്പനിക്ക് തങ്ങളുടെ വിതരണക്കാരുമായി ദീർഘകാല കരാറുകൾ ഒന്നും തന്നെയില്ല. ഇക്കാരണത്താൽ തന്നെ അവശ്യവസ്തുക്കളുടെ വിലവർദ്ധനവ് കമ്പനിയെ പ്രതികൂലമായി ബാധിച്ചേക്കാം.
നിഗമനം
ഇപ്പോൾ വിപണിയിലുള്ള എല്ലാ ഐ.പി.ഒകളും നിക്ഷേപകർക്ക് ലോട്ടറി അടിക്കുന്നത് പോലെയാണ് ലാഭം നൽകി വരുന്നത്. അനുപം രസായൻ ഇന്ത്യയും ഇത് പിന്തുടർന്ന് കൊണ്ട് ഉയർന്ന ലിസ്റ്റിംഗ് ഗെയിൻ രേഖപ്പെടുത്തിയേക്കാം. എന്നാൽ ദീർഘകാല നിക്ഷേപത്തിന് നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? എന്റെ അഭിപ്രായത്തിൽ ചില പാദങ്ങളിലെ കമ്പനിയുടെ പ്രവർത്തനങ്ങൾ വിലയിരുത്തിയതിന് ശേഷം മാത്രം ദീർഘകാല നിക്ഷേപം നടത്തുന്നതാകും ഉചിതം.
ഇതിലൂടെ നിങ്ങൾക്ക് ഓഹരി ദീഘകാലത്തേക്ക് കെെവശം വയ്ക്കണമോ വിറ്റ് ഒഴിയണമോ എന്ന് തീരുമാനിക്കാം. നാല് ദിവസങ്ങളാണ് ഐപിഒക്ക് അപേക്ഷിക്കാനായി നിങ്ങൾക്ക് ലഭിക്കുന്നത്. ഓവർസബ്‌സ്‌ക്രൈബ് ആയാൽ ഉടൻ തന്നെ ഒരു ലോട്ടിനായി അപേക്ഷിച്ചു കൊണ്ട് കാത്തിരിക്കാവുന്നതാണ്.
അനുപം രസായൻ ഇന്ത്യയെ പറ്റി നിങ്ങളുടെ അഭിപ്രായം എന്താണ്? നിങ്ങൾ ഐപിഒക്ക് അപേക്ഷിക്കുന്നുണ്ടോ? തീർച്ചയായും കമന്റ് ചെയ്ത് അറിയിക്കുക.
Post your comment
No comments to display