40000 മറികടന്ന് ബാങ്ക് നിഫ്റ്റി, പ്രതിബന്ധത്തിന് മുകളിൽ വ്യാപാരം അവസാനിപ്പിച്ച് നിഫ്റ്റി - പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്

Home
market
bank nifty breaks 40k nifty closes above resistance line post market analysis
undefined

ഇന്നത്തെ വിപണി വിശകലനം 


ഇന്ന് 17748 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറാൻ ശ്രമം നടത്തിയെങ്കിലും 17800 മറികടക്കാൻ കഴിഞ്ഞില്ല. താഴേക്ക് പതിയെ നീങ്ങിയ സൂചിക 17700ന് അടുത്തായി സപ്പോർട്ട് എടുത്തു.

തുടർന്ന്
കഴിഞ്ഞ ദിവസത്തേക്കാൾ 174 പോയിന്റുകൾ/0.99 ശതമാനം മുകളിലായി 17798 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

39763 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ശക്തമായ അപ്പ് ട്രെൻഡിൽ തന്നെ കാണപ്പെട്ടു. ഉച്ചയ്ക്ക് 12 മണിയോടെ 40000 മറികടന്ന സൂചിക  ദിവസത്തെ ഉയർന്ന നിലയായ 40265 രേഖപ്പെടുത്തി.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 753 പോയിന്റുകൾ/ 1.91 ശതമാനം മുകളിലായി 40208 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 

Bank Nifty (+1.9%), Nifty Finserv (+14%), Nifty IT (+0.97%), Nifty PSU Bank (+2.5%) എന്നിവ നേട്ടത്തിൽ അടച്ചു. Nifty Metal (-0.90%) നഷ്ടത്തിൽ അടച്ചു.

ഹോങ്കോംഗ് ഒഴികെയുള്ള പ്രധാന ഏഷ്യൻ വിപണികൾ എല്ലാം തന്നെ നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികൾ കയറിയിറങ്ങിയാണ് വ്യാപാരം നടത്തുന്നത്.

നിർണായക നീക്കങ്ങൾ

Shree Cement (+5.5%) ഓഹരി നേട്ടത്തിൽ അടച്ച് നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി.

JK Cements (+4.1%), Ultra Cements (+2.2%), Ambuja Cements (+2.9%), Ramco Cements (+1.5%), JK Lakshmi (+13%) എന്നീ സിമന്റ് ഓഹരികളും ലാഭത്തിൽ അടച്ചു.

മെറ്റൽ ഓഹരികളിൽ ശക്തമായ ലാഭമെടുപ്പ് അരങ്ങേറി. Hindalco (-2.8%) ഓഹരി നഷ്ടത്തിൽ അടച്ച് നിഫ്റ്റിയുടെ ടോപ്പ് ലൂസർ പട്ടികയിലേക്ക് തള്ളപ്പെട്ടു.

നിഫ്റ്റി മെറ്റൽ 10 ദിവസം കൊണ്ട് 7 ശതമാനം താഴേക്ക് വീണു. Tata Steel (-1.6%), Coal India (-1%) എന്നിവ നഷ്ടത്തിൽ അടച്ചു.

IOC (+2.3%), BPCL (+3.9%), HPCL (+2.8%) എന്നീ ഓയിൽ അനുബന്ധ ഓഹരികൾ നേട്ടത്തിൽ അടച്ചു.

Axis Bank (+3.2%), Bandhan Bank (+2.7%), HDFC Bank (+1%), ICICI Bank (+2.5%), IDFC First Bank (+1.8%), IndusInd Bank (+1.6%), Kotak Bank (+1.1%), SBIN (+2.2%) എന്നീ ബാങ്കിംഗ് ഓഹരികളും ഇന്ന് ശക്തമായ മുന്നേറ്റം കാഴ്ചവച്ചു.

XUV 400 ഇലക്ട്രിക് വാഹനം അവതരിപ്പിക്കാൻ ഇരിക്കെ M&M (+2.5%) ഓഹരി നേട്ടത്തിൽ അടച്ചു. 

പ്രൊമോട്ടർ 1.63 ശതമാനം ഓഹരികൾ വാങ്ങിയതിന് പിന്നാലെ Bharti Airtel (+2.2%) ഓഹരി നേട്ടത്തിൽ അടച്ചു.

ഓഗസ്റ്റിൽ ക്ലയിന്റ് ബേസ് 81.9 ശതമാനം ഉയർന്നതായി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ Angel One (+7.2%) ഓഹരി നേട്ടത്തിൽ അടച്ചു.

വിപണി മുന്നിലേക്ക്

കഴിഞ്ഞ കുറച്ച് ആഴ്ചകൾക്ക് മുമ്പ് നിഫ്റ്റി താഴേക്കുള്ള പ്രതിബന്ധ ട്രെൻഡ് ലൈൻ മറികടന്ന് ലാഭമെടുപ്പിന് വിധേയമായിരുന്നു. ശേഷം ഏറെ ദിവസം സൂചിക അവിടെ തന്നെ വ്യാപാരം നടത്തി. നിഫ്റ്റി ഇപ്പോൾ ഇതിന് മുകളിലായി വ്യാപാരം അവസാനിപ്പിച്ചിരിക്കുകയാണ്. ആദ്യത്തെ പകുതിക്ക് ശേഷം സൂചിക ഇവിടെ സപ്പോർട്ട് എടുത്ത് തിരികെ കയറി.

ബാങ്ക് നിഫ്റ്റി ഇന്ന് ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 40000 എന്ന പ്രതിബന്ധം സൂചിക ഉച്ചയ്ക്ക് നിഷ്പ്രയാസം മറികടന്നു. 40200 എന്ന സുപ്രധാന നിലയ്ക്ക് അടുത്തായി സൂചിക വ്യാപാരം അവസാനിപ്പിച്ചു. എക്കാലത്തെയും ഉയർന്ന നിലയിൽ നിന്നും സൂചിക 4 ശതമാനം മാത്രം അകലെയാണുള്ളത്.

ഈ ആഴ്ചയിൽ നമ്മൾ പ്രതീക്ഷിച്ചത് പോലെ തന്നെയാണ് വിപണിയിൽ കാര്യങ്ങൾ നടന്നിട്ടുള്ളത്. വരും ദിവസങ്ങളിൽ വിപണിയിൽ എന്ത് സംഭവിക്കുമെന്നാണ് നിങ്ങൾ കരുതുന്നത്? കമന്റ് ചെയ്ത് അറിയിക്കുക.

ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു.


Post your comment

No comments to display

    Honeykomb by BHIVE,
    19th Main Road,
    HSR Sector 3,
    Karnataka - 560102

    linkedIntwitterinstagramyoutube
    Crafted by Traders 🔥© marketfeed 2023