വശങ്ങളിലേക്കുള്ള നീക്കം തുടർന്ന് ബാങ്ക് നിഫ്റ്റി, 14ന് താഴെ വിക്സ്  - പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്

Home
market
bank nifty continues consolidation vix falls below 14 post market analysis
undefined

ഇന്നത്തെ വിപണി വിശകലനം

ഇന്ന് ഗ്യാപ്പ് അപ്പിൽ 18179 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി 18140ൽ സപ്പോർട്ട് എടുത്ത് തിരിക കയറി. 18200 വരെ എത്തിയ സൂചിക പിന്നീട് 4 മണിക്കൂറോളം അസ്ഥിരമായി നിന്നു.

തുടർന്ന്
കഴിഞ്ഞ ദിവസത്തേക്കാൾ 84 പോയിന്റുകൾ/0.46 ശതമാനം മുകളിലായി 18244 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

42467 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 120 പോയിന്റുകൾക്ക് ഉള്ളിൽ തന്നെ അസ്ഥിരമായി കാണപ്പെട്ടു.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 110 പോയിന്റുകൾ/ 0.26 ശതമാനം താഴെയായി 42457 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 


ഗ്യാപ്പ് അപ്പിൽ 18987 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ഫിൻ നിഫ്റ്റി എക്സ്പെയറി ദിവസമായതിനാൽ തന്നെ രൂക്ഷമായ ചാഞ്ചാട്ടത്തിന് വിധേയമായി.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 23 പോയിന്റുകൾ/ 0.12 ശതമാനം മുകളിലായി 18973 എന്ന നിലയിൽ ഫിൻ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 

Nifty Realty (-1.2%),  Nifty PSU Bank (+1.6%) എന്നിവ 1 ശതമാനത്തിൽ ഏറെ നീക്കം നടത്തി. മറ്റുള്ളവ ഫ്ലാറ്റായി ലാഭത്തിൽ അടച്ചു.

ഹോങ്കോഗ് വിപണി 1 ശതമാനം വീണു. മറ്റു പ്രധാന
ഏഷ്യൻ വിപണികൾ ഫ്ലാറ്റായി ലാഭത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികൾ ലാഭത്തിലാണ് വ്യാപാരം നടത്തുന്നത്.

നിർണായക നീക്കങ്ങൾ

1,117 എന്ന സപ്പോർട്ടിൽ എത്തിയതിന് പിന്നാലെ IndusInd Bank (+2.6%) ഓഹരിയിൽ ശക്തമായ ബൈയിംഗ് നടന്നു.

ഇന്നലത്തെ ടോപ്പ് ഗെയിനർ ആയിരുന്ന BPCL (-1.1%) ഓഹരി ഇന്ന് നഷ്ടത്തിൽ അടച്ച് നിഫ്റ്റിയുടെ ടോപ്പ് ലൂസർ പട്ടികയിലേക്ക് തള്ളപ്പെട്ടു.

സെപ്റ്റംബർ മാസം Reliance Jio (+0.55%) 7.24 ലക്ഷം സബ്സ്ക്രൈബേഴ്സിനെ ആഡ് ചെയ്തു. Bharti Airtel (-0.42%) 4.12 ലക്ഷം സബ്സ്ക്രൈബേഴ്സിനെ സ്വന്തമാക്കി.

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറിൽ സ്റ്റീൽ നിർമ്മാണത്തിനുള്ള പ്രധാന അസംസ്‌കൃത വസ്തുവായ കോക്കിംഗ് കൽക്കരിയുടെ കസ്റ്റംസ് തീരുവ കുറയ്ക്കുമെന്ന് പറഞ്ഞതിന് പിന്നാലെ Tata Steel (+0.91%) ഓഹരി നേട്ടത്തിൽ അടച്ചു.

JSW Steel (+1.6%), Jindal Steel (+1.3%) എന്നിവ നേട്ടത്തിൽ അടച്ചു. BHEL (+2.7%) ഓഹരിയിലും ശക്തമായ ബൈയിംഗ് കാണപ്പെട്ടു.

നാഷണൽ പെയ്മെന്റ്സ് കോർപ്പറേഷൻ യുപിഐ പെയ്മെന്റ് നിർത്തലാക്കാൻ പദ്ധതിയിടുന്നതായി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ Paytm (-11.2%)  ഓഹരി നഷ്ടത്തിൽ അടച്ച, ആദ്യമായി 500 രൂപയ്ക്ക് താഴേക്ക് വീണു.

EaseMyTrip (+19.3%) ഓഹരി ബോണസ് വിതരണം നടത്താനിരിക്കുന്നതിനെ തുടർന്ന് അപ്പർ സർക്യൂട്ട് രേഖപ്പെടുത്തി.

നിർമാണ കേന്ദ്രത്തിൽ നിന്നും ഗ്യാസ് ലീക്ക് ഉണ്ടായ സംഭവത്തിന് വ്യക്തത നൽകിയതിന് പിന്നാലെ Varun Beverages (+4.7%) ഓഹരി നേട്ടത്തിൽ അടച്ചു.

വിപണി മുന്നിലേക്ക്

നിഫ്റ്റി ഇന്നലത്തെ പതനത്തിൽ നിന്നും തിരികെ കയറി 18200ന് മുകളിലായി വ്യാപാരം അവസാനിപ്പിച്ചു.

ഇന്ത്യ വിക്സ് 14ന് താഴേക്ക് വീണു. വിക്സും പ്രീമിയവും കുറയുന്നതിനാൽ തന്നെ ഓപ്ഷൻ ട്രേഡേഴ്സിന് എക്സ്പെയറി കഠിനമായേക്കും.

ICICI Bank ബാങ്കിന് ബ്രേക്ക് ഔട്ട് നടത്താൻ സാധിക്കാതെ ലാഭമെടുപ്പിന് വിധേയമായി.

ബഡ്ജറ്റ് അനുബന്ധ വാർത്തകൾ വിപണിയെ സ്വാധീനിക്കുന്നത് കാണാം. ശ്രദ്ധിക്കുക.

സ്റ്റോക്ക് മാർക്കറ്റ് ട്രേഡർ എന്ന നിലിയൽ നിങ്ങൾക്ക് ഇഷ്ടമുള്ള സീസൺ ഏതാണ്? കമന്റ് ചെയ്തു അറിയിക്കുക.

ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു.

Post your comment

No comments to display

    Honeykomb by BHIVE,
    19th Main Road,
    HSR Sector 3,
    Karnataka - 560102

    linkedIntwitterinstagramyoutube
    Crafted by Traders 🔥© marketfeed 2023