പുതിയ ഉയരങ്ങൾ കീഴടക്കി ബാങ്ക് നിഫ്റ്റി, നിർണായക ട്രെൻഡ് ലൈനിൽ നിഫ്റ്റി- പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്

Home
market
bank nifty hits fresh all time high nifty near trendline support huge volatility post market analysis
undefined

ഇന്നത്തെ വിപണി വിശകലനം

ഇന്ന് ഗ്യാപ്പ് അപ്പിൽ 18288 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി താഴേക്ക് നീങ്ങി നിരവധി സ്ഥലങ്ങളിലായി സപ്പോർട്ട് എടുത്ത സൂചിക അവസാനം രൂക്ഷമായ ചാഞ്ചാട്ടത്തിന് വിധേയമായി.

തുടർന്ന്
കഴിഞ്ഞ ദിവസത്തേക്കാൾ 45 പോയിന്റുകൾ/0.25 ശതമാനം താഴെയായി 18157 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

41914 നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി കുത്തനെ താഴേക്ക് വീഴാൻ തുടങ്ങി. എന്നാൽ നിഫ്റ്റി താഴേക്ക് വീണപ്പോഴും ബാങ്കിംഗ് സൂചിക ഏറെ നേരം അസ്ഥിരമായി നിന്ന് കഴിഞ്ഞ ദിവസത്തെ ഉയർന്ന നിലയ്ക്ക് മുകളിലായി തന്നെ കാണപ്പെട്ടു. പിന്നീട് മുകളിലേക്ക് കയറിയ സൂചിക എക്കാലത്തെയും ഉയർന്ന നിലയായ 41948 രേഖപ്പെടുത്തി.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 96 പോയിന്റുകൾ/ 0.23 ശതമാനം മുകളിലായി 41783 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 

ഗ്യാപ്പ് അപ്പിൽ 18804 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ഫിൻ നിഫ്റ്റി രൂക്ഷമായ ചാഞ്ചാട്ടത്തിന് വിധേയമായി. എന്നാൽ 18650-670 എന്ന റേഞ്ചിന് അടുത്തായി സൂചിക സപ്പോർട്ട് രേഖപ്പെടുത്തി.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 149 പോയിന്റുകൾ/ 0.27 ശതമാനം താഴെയായി 18689 എന്ന നിലയിൽ ഫിൻ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 

എല്ലാ മേഖലാ സൂചികകളും ഇന്ന് കയറിയിറങ്ങിയാണ് വ്യാപാരം അവസാനിപ്പിച്ചത്.Nifty Metal (-0.93%), Nifty Pharma(-1.1%), Nifty Realty (-1.3%) എന്നിവ നഷ്ടത്തിൽ അടച്ചു. അതേസമയം Nifty PSU Bank (+3.9%) നേട്ടത്തിൽ അടച്ചു.

ഏഷ്യൻ വിപണികൾ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികളും നഷ്ടത്തിൽ അടച്ചു.

നിർണായക നീക്കങ്ങൾ

Adani Ports (+4.4%) ഓഹരി ഇന്ന് നേട്ടത്തിൽ അടച്ച് നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി.

ശ്രീലങ്കയിലെ ആദ്യത്തെ ഇന്ത്യൻ പോർട്ട് ഓപ്പറേറ്ററായി മാറുന്നതിനായി കൊളംബോ തുറമുഖത്തിന്റെ വെസ്റ്റേൺ കണ്ടെയ്‌നർ ടെർമിനലിന്റെ നിർമ്മാണം കമ്പനി ഇന്ന് ആരംഭിച്ചു.

കമ്പനിയുടെ അനുബന്ധ സ്ഥാപനത്തിന്റെ അറ്റാദായം 23 ശതമാനം ഇടിഞ്ഞതിന് പിന്നാലെ Hindalco (-4.6%) ഓഹരി നഷ്ടത്തിൽ അടച്ച് നിഫ്റ്റിയുടെ ടോപ്പ് ലൂസർ പട്ടികയിലേക്ക് തള്ളപ്പെട്ടു.

ആമസോണിന്റെ ലാസ്റ്റ് മൈൽ ഡെലിവറികൾക്കായി ആമസോൺ ഇന്ത്യ കമ്പനിയുടെ  ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളും ത്രീ വീലറുകളും ഉപയോഗിക്കുന്നതിനുള്ള ധാരണാപത്രത്തിൽ ഒപ്പുവച്ചെതിന് പിന്നാലെ
TVS  Motor (+2.6%) ഓഹരി നേട്ടത്തിൽ അടച്ചു.

PowerGrid (-4%),  Divis Lab (-3.3%) എന്നീ ഓഹരികൾ കുത്തെ താഴേക്ക് വീണു.

രണ്ടാം പാദഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ Divis Lab (-3.3%), Lalpath Lab (-8.3%), Jubilant Food (-7.5%), MRF (-8.3%) എന്നിവ നഷ്ടത്തിൽ അടച്ചു.

രണ്ടാം പാദത്തിൽ അറ്റാദായം 46 ശതമാനം ഉയർന്നതിന് പിന്നാലെ PI Industries (+9.9%) ഓഹരി എക്കാലത്തെയും ഉയർന്ന നില രേഖപ്പെടുത്തി.

Venkey’s (-4.8%), Godrej Properties (-7.1%), National Aluminum (-2.3%), BEML (-1.3%), Wonderla Holidays (-2.1%), Ramco Cements (-4.6%), APL Apollo Tube(-3.9%) എന്നീ ഓഹരികളുടെ ഫലങ്ങൾ നാളെ പുറത്തുവരും.

വലിയ ബ്ലോക്ക് വിൽപ്പന നടന്നതിന് പിന്നാലെ Indigo Paints (-4.3%) ഓഹരി നഷ്ടത്തിൽ അടച്ചു.

രണ്ടാം പാദത്തിൽ അറ്റാദായം 86 ശതമാനം ഉയർന്നതിന് പിന്നാലെ CEAT (+5.5%) ഓഹരി നേട്ടത്തിൽ അടച്ചു.

വിപണി മുന്നിലേക്ക് 

ബാങ്ക് നിഫ്റ്റി എക്കാലത്തെയും ഉയർന്ന നില രേഖപ്പെടുത്തി.

നിഫ്റ്റി ഇന്ന് ശക്തമായ കാൻഡിൽ രൂപപ്പെടുത്തി പ്രധാന ട്രെൻഡ് ലൈന് മുകളിലായി വ്യാപാരം അവസാനിപ്പിച്ചു. സൂചികയിൽ 18060, 18000 എന്നിവ താഴേക്കും മുകളിലേക്ക് 18300 എന്നിവ ശ്രദ്ധിക്കേണ്ടത് വളരെ അത്യാവശ്യമാണ്.

ബാങ്കിംഗ് സൂചിക ഇന്ന് എക്കാലത്തെയും ഉയർന്ന നില സ്വന്തമാക്കിയതിന് പിന്നാലെ നേരിയ തോതിൽ ലാഭമെടുപ്പിന് വിധേയമായി.

റിലയൻസ് ഓഹരി ഇന്ന് 2600ന് മുകളിലായി വ്യാപാരം അവസാനിച്ചു. എച്ച്.ഡി.എഫ്.സി ബാങ്ക് 1500, ഐസിഐസിഐ ബാങ്ക്, എസ്.ബി.ഐ എന്നിവ ഇന്ന് അസ്ഥിരമായി കാണപ്പെട്ടു.

വരും ദിവസങ്ങൾ വിപണിക്ക് വളരെ നിർണായകമാണെന്ന് കരുതാം. നിഫ്റ്റി ട്രെൻഡ് ലൈനിന് താഴേക്ക് വീണാൽ ലാഭമെടുപ്പിന് വിധേയമായേക്കാം. എന്നാൽ നിഫ്റ്റി സപ്പോർട്ട് എടുക്കുകയും ബാങ്ക് നിഫ്റ്റി മുന്നേറ്റം നടത്തുകയും ചെയ്താൽ എങ്ങനെയുണ്ടാകും?

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിപണിയിൽ ഒരു ട്രെൻഡ് ഉള്ളതായി കാണാം. ഗ്യാപ്പ് അപ്പ്/ഡൌൺ എന്നിവയ്ക്ക് ശേഷം വിപണി എതിർ ദിശയിലേക്ക് പോവുകയും പിന്നീട് ശക്തമായ വീണ്ടെടുക്കൽ നടത്തുന്നതും കാണാം. ഈ പാറ്റേണിൽ നിന്നും നിങ്ങൾക എന്താണ് മനസിലാക്കുന്നത്? കമന്റ് ചെയ്ത് അറിയിക്കുക.

ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു.

Post your comment

No comments to display

    Honeykomb by BHIVE,
    19th Main Road,
    HSR Sector 3,
    Karnataka - 560102

    linkedIntwitterinstagramyoutube
    Crafted by Traders 🔥© marketfeed 2023