40000ന് അടുത്തായി ബാങ്ക് നിഫ്റ്റി, വിപണി അസ്ഥിരമായേക്കും? - പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്
ഇന്നത്തെ വിപണി വിശകലനം
ഇന്ന് 17546 എന്ന നിലയിൽ ഫ്ലാറ്റായി വ്യാപാരം ആരംഭിച്ച നിഫ്റ്റി ആദ്യ 5 മിനിറ്റിൽ 75 പോയിന്റുകളുടെ മുന്നേറ്റമാണ് കാഴ്ചവച്ചത്. 17650ന് അടുത്തായി സൂചിക സമ്മർദ്ദത്തിൽ കാണപ്പെട്ടു. ഉച്ചയോടെ ഇത് മറികടന്ന സൂചിക 17680 എന്ന പ്രതിബന്ധത്തിൽ അസ്ഥിരമായി നിന്നു.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 126 പോയിന്റുകൾ/0.72 ശതമാനം മുകളിലായി 17665 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
39419 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ശക്തമായ മുന്നേറ്റമാണ് കാഴ്ചവച്ചത്. ആദ്യ 5 മിനിറ്റിൽ സൂചിക കഴിഞ്ഞ മൂന്ന് ദിവസത്തെ ഉയർന്ന നില മറികടന്ന് മുന്നേറി. വീണ്ടും മുകളിലേക്ക് കയറാൻ ശ്രമം നടത്തിയ സൂചികയ്ക്ക് 39805 മറികടക്കാൻ സാധിച്ചില്ല.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 384 പോയിന്റുകൾ/ 0.98 ശതമാനം മുകളിലായി 39805 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
എല്ലാ മേഖലാ സൂചികകളും ലാഭത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. Nifty Bank (+0.98%), Nifty Media (+2.7%), Nifty Metal (+1.6%), Nifty PSU Bank (+0.95%) എന്നിവ നേട്ടത്തിൽ അടച്ചു.
പ്രധാന ഏഷ്യൻ വിപണികൾ കയറിയിറങ്ങിയാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികൾ നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്.
നിർണായക നീക്കങ്ങൾ
സെപ്റ്റംബർ 1ന് ഹിഡാൽകോ നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടിയിരുന്നു. ഇന്ന് Hindalco (+3.4%) ഓഹരി സപ്പോർട്ടിൽ തുറന്ന് കൊണ്ട് നേട്ടത്തിൽ അടച്ചു.
ലാഭമെടുപ്പിനെ തുടർന്ന് Bajaj Auto (-1.8%) ഓഹരി നഷ്ടത്തിൽ അടച്ച് നിഫ്റ്റിയുടെ ടോപ്പ് ലൂസർ പട്ടികയിലേക്ക് തള്ളപ്പെട്ടു.
എൽഐസി കമ്പനിയുടെ വിഹിതം 5 ശതമാനത്തിൽ നിന്നും 7 ശതമാനമായി വർദ്ധിപ്പിച്ചതിന് പിന്നാലെ JSW Steel (+3.1%) ഓഹരി നേട്ടത്തിൽ അടച്ചു.
Coal India (+1%), Jindal Steel (+1.7%), SAIL (+1.6%), Tata Steel (+1.3%), Vedanta (+1.2%) എന്നീ ഓഹരികളും നേട്ടത്തിൽ അടച്ചു.
Kotak Bank (+1%) മായി ചേരുമെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെ Federal Bank (+3.3%) ഓഹരി എക്കാലത്തെയും ഉയർന്ന നില കൈവരിച്ചു. എന്നാൽ വാർത്ത വ്യജമാണെന്ന് ഫെഡറൽ ബാങ്ക് പ്രതികരിച്ചു.
Exide Industries (+8.1%), Amara Raja Battery (+5.7%) എന്നീ ബാറ്ററി അനുബന്ധ ഓഹരികൾ ഇന്ന് ശക്തമായ മുന്നേറ്റം കാഴ്ചവച്ചു.
Reliance Power (+9.9%) ഓഹരി ശക്തമായ ബ്രേക്ക് ഔട്ട് നടത്തി മുന്നേറി.
വാർഡെ പാർട്‌ണേഴ്‌സിൽ നിന്ന് 1,200 കോടി രൂപ ദീർഘകാല വായ്പ എടുക്കുമെന്ന് കമ്പനി പറഞ്ഞു.
650 കോടി രൂപയുടെ ധനസമാഹരണത്തിന് അനുമതി നൽകിയതിന് പിന്നാലെ HFCL (+3%) ഓഹരി നേട്ടത്തിൽ അടച്ചു.
ഓഫീസിൽ പരിശോധന നടന്നെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെ Paytm (-2.5%) ഓഹരി നഷ്ടത്തിൽ അടച്ചു.
അദാനി ഗ്രീൻ എനർജിക്കല്ല പകരം സുസ്ലോണിന് അനുകൂലമായാണ് അധിക ഇക്വിറ്റി ഈട് സൃഷ്ടിച്ചതെന്ന് എസ്ബിഐസിഎപി ട്രസ്റ്റി വ്യക്തമാക്കിയതിന് പിന്നാലെ Suzlon Energy (+19.8%) ഓഹരി ശക്തമായ മുന്നേറ്റം നടത്തി.
ബ്രഹ്മാസ്ത്രയുടെ മുൻകൂർ ബുക്കിംഗ് RRR, ഭുൽഭുലയ്യ എന്നിവയെ മറികടന്നതായി പറഞ്ഞതിന് പിന്നാലെ PVR (+4.2%) ഓഹരി നേട്ടത്തിൽ അടച്ചു.
വിപണി മുന്നിലേക്ക്
നിഫ്റ്റി ദിവസത്തിൽ ശക്തമായ കാൻഡിലാണ് രൂപപ്പെടുത്തിയത്. എന്നിരുന്നാലും വരും ദിവസങ്ങളിൽ സൂചിക വശങ്ങളിലേക്ക് നീങ്ങാനുള്ള സാധ്യത ഏറെയാണ്. 17,490-700 എന്ന റേഞ്ചിനുള്ളിൽ തന്നെ വശങ്ങളിലേക്ക് വ്യാപാരം നടത്താനാണ് സാധ്യത. ഇത് മറികടന്നാൽ 17800ന് മുകളിലായി ദിവസത്തെ കാൻഡിലിൽ സൂചിക വ്യാപാരം അവസാനിപ്പിക്കുമോ എന്ന് ശ്രദ്ധിക്കുക.
എന്നാൽ ബാങ്ക് നിഫ്റ്റിയുടെ നീക്കം വ്യത്യസ്തമായിരുന്നു. ആദ്യത്തെ 5 മിനിറ്റ് കാൻഡിലിൽ തന്നെ സൂചിക വിവിധ പ്രതിബന്ധങ്ങൾ മറികടന്നിരുന്നു. ശേഷം അസ്ഥിരമായ സുചികയിൽ 40000ന് അടുത്തായി ലാഭമെടുപ്പ് അരങ്ങേറി. ഉച്ചയ്ക്ക് ശേഷം സൂചികയിൽ ചാഞ്ചാട്ടം പ്രതീക്ഷിച്ചിരുന്നു.
ആവശ്യമായ സാമ്പത്തിക ഉത്തേജന പാക്കേജുകൾ നൽകുന്നത് ഇന്ത്യ തുടരുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു.
എസ് ആൻഡ് പി ഗ്ലോബൽ ഇന്ത്യ സർവീസസ് പിഎംഐ ഓഗസ്റ്റിൽ 57.2 ആയി രേഖപ്പെടുത്തി.
റഷ്യ നോർഡ് സ്ട്രീം വഴി യൂറോപ്പിലേക്കുള്ള വാതക ലൈൻ അടച്ചുപൂട്ടിയതിന് പിന്നാലെ യൂറോപ്യൻ വിപണി ദുർബലമായാണ് കാണപ്പെടുന്നത്.
ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.
Post your comment
No comments to display