Barbeque Nation IPO: അറിയേണ്ടതെല്ലാം
ഇന്ത്യയിൽ തന്നെ അറിയപ്പെടുന്ന റെസ്റ്റോറന്റുകളിൽ ഒന്നാണ് ബാർബിക്യൂ നേഷൻ. വെെവിധ്യമാർന്ന ഭക്ഷണ ഉത്പന്നങ്ങളിലൂടെ ജനശ്രദ്ധപിടിച്ചു പറ്റിയ കമ്പനി തങ്ങളുടെ പ്രാഥമിക ഓഹരി വിൽപ്പനയുമായി വിപണിയിലേക്ക് ചുവടുവയ്ക്കുകയാണ്. മാർച്ച് 24ന് (ഇന്ന്) ആരംഭിക്കുന്ന ബാർബിക്യൂ നേഷന്റെ ഐപിഒയെ പറ്റി കൂടുതൽ അറിയാം.
ബാർബിക്യൂ നേഷൻ
2006ൽ പ്രവർത്തനം ആരംഭിച്ച ബാർബിക്യൂ നേഷൻ റെസ്റ്റോറന്റസ് രാജ്യത്തെ പ്രമുഖ ഡൈനിംഗ് റെസ്റ്റോറൻറ് ശൃംഖലകളിലൊന്നാണ്. പ്രായവ്യത്യാസമില്ലാതെ എല്ലാത്തരം ഉപഭോക്താക്കളെയും ആകർഷിക്കുന്ന രീതിയിൽ വിവിധ തരം ഭക്ഷണ പദാർത്ഥങ്ങളാണ് ബാർബിക്യൂ നേഷൻ വാഗ്ദാനം ചെയ്യുന്നത്.
ഓരോ വർഷവും ബാർബിക്യൂ നേഷൻ റെസ്റ്റോറന്റുകളുടെ എണ്ണം വർദ്ധിച്ച് വരുന്നതായി കാണാം. 2013ൽ 32 റെസ്റ്റോറന്റുകൾ മാത്രമുണ്ടായിരുന്ന ബാർബിക്യൂ നേഷൻ 2017 ഓടെ അത് 79 എണ്ണമായി വർദ്ധിപ്പിച്ചു. നിലവിൽ ഇന്ത്യയിലെ 77 നഗരങ്ങളിലും 3 വിദേശ രാജ്യങ്ങളിലുമായി കമ്പനി പ്രവർത്തിച്ചുവരുന്നു. ഇന്ത്യയിൽ 138 ഔട്ട്ലെറ്റുകളും യുഎഇയിൽ 5, മലേഷ്യയിൽ ഒന്നും, ഒമാനിൽ ഒന്നുമാണ് ബാർബിക്യൂവിന്റെ മൊത്തം ഔട്ട്ലെറ്റുകളുടെ എണ്ണം.
മെട്രോ സിറ്റികളിലെ 70 ശതമാനം ഔട്ട്ലെറ്റുകളും ബാർബിക്യൂ നേഷന്റെതാണ്. ബാർബിക്യൂ നേഷനിൽ ജൂബിലന്റ് ഫുഡ് വർക്സ് നിക്ഷേപം നടത്തിയിട്ടുണ്ട്. 10 ശതമാനത്തിന്റെ നിക്ഷേപമാണ് നടത്തിയിട്ടുള്ളത്. രാകേഷ് ജുൻജുൻവാലയും ബാർബിക്യൂ നേഷൻ റെസ്റ്റോറന്റിൽ നിക്ഷേപം നടത്തിയിട്ടുണ്ട്.
ഐപിഒ എങ്ങനെ ?
2021 മാർച്ച് 24ന് ആരംഭിച്ച ബാർബിക്യൂ നേഷൻ ഐ.പി.ഒ മാർച്ച് 46ന് അവസാനിക്കും. ഐ.പി.ഒ വഴി 452.87 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഓഹരി ഒന്നിന് 498-500 രൂപവരെയാണ് നിശ്ചയിച്ചിട്ടുള്ളത്. ഐ.പി.ഒയുടെ അലോട്ട്മെന്റ് ഏപ്രിൽ ഒന്നിനും ലിസ്റ്റിംഗ് ഏപ്രിൽ 7നുമാണ് നടക്കുക.
ഒരു റീട്ടെയിൽ നിക്ഷേപകന് അപേക്ഷിക്കാവുന്ന ഏറ്റവും കുറഞ്ഞ ഓഹരികളുടെ എണ്ണം 30 ഇക്യൂറ്റി ഓഹരികൾ അഥവ ഒരു ലോട്ട് മാത്രമാണ്. അപേക്ഷിക്കാവുന്ന ഏറ്റവും കൂടിയ എണ്ണം 390 ഓഹരികൾ അഥവ 13 ലോട്ടുകളാണ്. ഓവർ സബ്സ്ക്രെെബിഡ് ആയാൽ നിങ്ങൾക്ക് ഒരു ലോട്ട് മാത്രമാകും ലഭിക്കുക. ഐ.പി.ഒക്കായി ഒരു നിക്ഷേപകന് ഏറ്റവും കുറഞ്ഞത് 15000 രൂപ നൽകേണ്ടി വരും. അതേസമയം 13 ലോട്ട് വാങ്ങാനായി 1,95,000 രൂപ നൽകേണ്ടി വരും.
സയാജി ഹോട്ടൽസ് ലിമിറ്റഡ്, സയാജി ഹൌസ് കീപ്പിംഗ് സർവീസസ് ലിമിറ്റഡ്, കയൂം ധനാനി, റാവൂഫ് ധനാനി, സുചിത്ര ധനാനി എന്നിവരാണ് ബാർബിക്യൂ നാഷണൽ ഹോസ്പിറ്റാലിറ്റി ലിമിറ്റഡിന്റെ പ്രൊമോട്ടർമാർ. നിലവിൽ 60.21 ശതമാനം ഓഹരികളാണ് കമ്പനിയുടെ പ്രെമോട്ടർമാർ കെെവശം വച്ചിരിക്കുന്നത്. ഐ.പി.ഒ വഴി ലഭിക്കുന്ന പണം രണ്ട് കാര്യങ്ങൾക്കായാണ് ബാർബിക്യൂ നേഷൻ പ്രധാനമായും ഉപയോഗിക്കുക. ഒന്ന് കമ്പനിയുടെ നിലവിലുള്ള കടങ്ങൾ തിരിച്ചടയ്ക്കാനും ബാക്കി തുക കമ്പനിയുടെ പൊതു കോർപ്പറേറ്റ് ആവശ്യങ്ങൾക്കായി നിറവേറ്റാനും ഉപയോഗിക്കും.
സാമ്പത്തിക വളർച്ച
* | 30 Nov 2020 | 31 March 2020 (FY20) | 31 March 2019 (FY19) | 31 March 2018 (FY18) |
Total Assets | 908.58 | 955.45 | 819.08 | 723.16 |
Total Revenue | 236.60 | 850.79 | 742.54 | 590.44 |
Profit/Loss After Tax | -100.64 | -32.92 | -38.38 | -5.8 |
ബാർബിക്യൂ നേഷൻ ഐപിഒ ഇന്ന് വളരെ പ്രസിദ്ധമാണെങ്കിലും ഇപ്പോഴും കമ്പനി നഷ്ടങ്ങൾ രേഖപ്പെടുത്തി വരുന്നു. 2018 മുതൽ 2020 വരെ കമ്പനിയുടെ വരുമാനം കുതിച്ചുയർന്നുവെങ്കിലും നഷ്ടവും സമാനമാണ്. ഇതിൽ നിന്നും കമ്പനിയുടെ വരുമാനം ചെലവുകളെ മറികടക്കാൻ സഹായിക്കില്ലെന്ന് വേണം മാനസിലാക്കാൻ. ഈ സാമ്പത്തിക വർഷം കമ്പനിയുടെ വരുമാനത്തിൽ ഇടിവ് സംഭവിച്ചതായി കാണാം.
2020 നവംബർ 30 വരെ ബാർബിക്യൂ നേഷൻസ് 236.60 കോടി രൂപയുടെ വരുമാനമാണ് കെെവരിച്ചത്. നഷ്ടം നേരിട്ടു വരുന്ന ഒരു കമ്പനി എന്ന നിലയിൽ അതിന്റെ അറ്റാദായം – 42 ശതമാനത്തിലേക്ക് കൂപ്പുകുത്തിയതിൽ ആശ്ചര്യപ്പെടാനൊന്നുമില്ല. ഇതിനൊപ്പം കമ്പനിയുടെ ഡബ്റ്റ്-ടു-ഇക്വിറ്റി അനുപാതം 14 ശതമാനമാണ്. ഇത് വളരെ കൂടുതലാണെന്നതും ശ്രദ്ധേയമാണ്. കൊവിഡ് ലോക്ക് ഡൗണിനെ തുടർന്ന് കമ്പനിയുടെ സാമ്പത്തിക സ്ഥിതി വളരെ മോശം അവസ്ഥയിലേക്ക് തള്ളപ്പെട്ടിരുന്നു.
അപകട സാധ്യതകൾ
- കൊവിഡ് ലോക്ക് ഡൗണിനെ തുടർന്ന് ബാർബിക്യൂ നേഷൻസിന്റെ റെസ്റ്റോറന്റുകൾ എല്ലാം തന്നെ അടച്ചു പൂട്ടിയിരുന്നു. ലോക്ക് ഡൗണിന് ശേഷം റെസ്റ്റോറന്റുകൾ തുറന്നുവെങ്കിലും 50 ശതമാനം പേരെ മാത്രം ഉൾക്കൊള്ളിക്കേണ്ടി വന്നു. ഇത് കമ്പനിയുടെ വരുമാനം കുറയാൻ കാരണമായി.
- ഭക്ഷണ വസ്തുക്കൾ രാജ്യത്ത് വിതരണം ചെയ്യുന്നതിനായി കമ്പനി മൂന്നാമതായി ഒരു സ്ഥാപനത്തിന്റെ സഹായം കൂടി തേടി വരുന്നു. ഈ കമ്പനികൾ തമ്മിലുണ്ടായേക്കാവുന്ന പ്രശ്നങ്ങൾ പ്രവർത്തനത്തെ ബാധിച്ചേക്കും.
- ഭക്ഷണ സ്ഥാപനം ആയതിനാൽ തന്നെ ഉപഭോക്താക്കളുടെ ഭക്ഷണ താത്പര്യങ്ങൾ സംരക്ഷിച്ചു പോകേണ്ടത് വളരെ അത്യാവശ്യമാണ്. മാറികൊണ്ടിരിക്കുന്ന ഉപഭോക്താക്കളുടെ ആഗ്രഹം വിലയിരുത്തുന്നതിൽ വീഴ്ചവന്നാൽ അത് കമ്പനിയുടെ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിച്ചേക്കും.
- പ്രീമിയം റെസ്റ്റോറന്റ് അല്ലെങ്കിൽ പോലും ബാർബിക്യൂ നേഷൻ ഉയർന്ന വിലയാണ് ഉപഭോക്താക്കളിൽ നിന്നും ഈടാക്കുന്നത്. ഇതിനാൽ തന്നെ സാധാരണക്കാരെ ആകർഷിക്കാൻ കമ്പനിക്ക് സാധിക്കില്ല.
- കൊവിഡ് വ്യാധി മൂലം കമ്പനിയുടെ വിപൂലീകരണ പ്രവർത്തനങ്ങൾ താളം തെറ്റിയിരുന്നു. പുതിയ ഔട്ട്ലെറ്റുകൾ തുറക്കാൻ കമ്പനിക്ക് സാധിച്ചില്ല.
IPO വിവരങ്ങൾ ചുരുക്കത്തിൽ
IPO Date | March 24, 2021 – March 26, 2021 |
Issue Type | Book Built Issue IPO |
Face Value | Rs 5 per equity share |
IPO Price | Rs 498 to Rs 505 per equity share |
Lot Size | 30 Shares |
Issue Size | Aggregating up to Rs 452.87 crore |
Fresh Issue (goes to the company) | Aggregating up to Rs 180 crore |
Offer for Sale (goes to promoters) | Aggregating up to Rs 272.87 crore |
Allotment Date | April 1, 2021 |
Listing At | BSE, NSE |
Listing Date | April 7, 2021 |
നിഗമനം
നിലവിൽ ബാർബിക്യൂ ഒരു സേവനാധിഷ്ഠിത ബിസിനസ്സാണ് നടത്തി വരുന്നത്. കമ്പനി ഭക്ഷണ വിതരണ രംഗത്തേക്ക് കടക്കാൻ ലക്ഷമിടുന്നതായി സി.ഇ.ഒ രാഹുൽ അഗർവാൾ തന്നെ പറഞ്ഞിട്ടുണ്ട്. രാകേഷ് ജുൻജുൻവാലയെ പോലെയുള്ള ശക്തരായ നിക്ഷേപകരുടെ സാന്നിധ്യം ഐപിഒക്ക് മുമ്പ് തന്നെ ബാർബിക്യൂ ഓഹരിയുടെ ആവശ്യകത വർദ്ധിപ്പിച്ചു. എന്നാൽ കമ്പനിയുടെ നിലവിലെ മോശം സാമ്പത്തിക സ്ഥിതി കണ്ടില്ലെന്ന് നടിക്കാനും നമുക്ക് ആകില്ല.
കമ്പനി നേരിട്ടുവരുന്ന ഭയാനകരമായ നഷ്ടം ഏറെ ആശങ്ക ഉയർത്തുന്നു. ചില സംസ്ഥാനങ്ങളിൽ ഉയർന്ന് വരുന്ന കൊവിഡ് കേസുകളും ആശങ്ക ഉയർത്തുന്നുണ്ട്. എന്നാൽ പ്രമുഖ കമ്പനിയെന്ന നിലയിൽ ബാർബിക്യൂ ഐ.പി.ഒ ഓവർ സബ്സ്ക്രെെബിഡ് ആയേക്കുമോ?
ഐഐഎഫ്‌എൽ സെക്യൂരിറ്റീസ് ലിമിറ്റഡ്, ആക്സിസ് ക്യാപിറ്റൽ ലിമിറ്റഡ്, അമ്പിറ്റ് ക്യാപിറ്റൽ പ്രൈവറ്റ് ലിമിറ്റഡ് എസ്‌ബിഐ ക്യാപിറ്റൽ മാർക്കറ്റ്സ് ലിമിറ്റഡ് എന്നിവയാണ് ഐ.പി.ഒ ഇഷ്യുവിന്റെ പ്രധാന മാനേജർമാർ. ബാർബിക്യൂ ഐപിഒ ഇന്ന് എത്രത്തോളം സബ്സ്ക്രെെബ് ചെയ്യപ്പെടുമെന്ന് അറിയാൻ കാത്തിരിക്കുകയാണ് ഞാൻ. നിങ്ങൾ സ്വയം പഠനം നടത്തികൊണ്ട് മാത്രം മുന്നോട്ട് പോകുക.
ബാർബിക്യൂ ഐപിഒയെ പറ്റി നിങ്ങളുടെ അഭിപ്രായം എന്താണ്? നിങ്ങൾ ഇതിനായി അപേക്ഷിക്കുന്നുണ്ടോ? തീർച്ചയായും കമന്റ് ചെയ്ത് അറിയിക്കുക.
Post your comment
No comments to display