ദുർബലമായി വിപണി, കരടികൾ ആക്രമണം തുടരുമോ? - പ്രീമാർക്കറ്റ് റിപ്പോർട്ട്
പ്രധാനതലക്കെട്ടുകൾ
Godrej Agrovet : തെലങ്കാനയിലെ ഖമ്മം ജില്ലയിൽ 250 കോടി രൂപ മുടക്കി കമ്പനി ഭക്ഷ്യ എണ്ണ സംസ്കരണ പ്ലാന്റ് സ്ഥാപിക്കും.
Bajaj Finserv: അനുബന്ധ സ്ഥാപനമായ ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിന്റെ മൊത്ത നേരിട്ടുള്ള പ്രീമിയം ഡിസംബറിൽ 1,209 കോടി രൂപയായിരുന്നു.
Equitas Small Finance Bank: ഡിസംബറിലെ ബാങ്കിന്റെ ഗ്രോസ് അഡ്വാൻസ് 27 ശതമാനം ഉയർന്ന് 24923 കോടി രൂപയായി.
ഇന്നത്തെ വിപണി സാധ്യത
ഇന്നലെ ഗ്യാപ്പ് അപ്പിൽ 18087 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി താഴേക്ക് നീങ്ങി. എന്നിരുന്നാലും അവസാന നിമിഷം സൂചിക മുകളിലേക്ക് നീക്കം നടത്തി. തുടർന്ന് 51 പോയിന്റുകൾക്ക് താഴെയായി 17992 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
43095 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി കുത്തനെ താഴേക്ക് വീണ് 43000 നഷ്ടപ്പെടുത്തി. 42300 രേഖപ്പെടുത്തിയ സൂചിക അവസാന നിമിഷം തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 350 പോയിന്റുകൾക്ക് താഴെയായി 42609 എന്ന നിലയിൽ സൂചിക വ്യാപാരം അവസാനിപ്പിച്ചു.
നിഫ്റ്റി ഐടി 0.5 ശതമാനം നഷ്ടത്തിൽ അടച്ചു.
യുഎസ് വിപണി ഇന്നലെ കുത്തനെ വീണു. യൂറോപ്യൻ വിപണി കയറിയിറങ്ങിയാണ് വ്യാപാരം നടത്തിയത്.
ഏഷ്യൻ വിപണികൾ നേട്ടത്തിലാണ് ഇപ്പോൾ വ്യാപാരം നടത്തുന്നത്.
യുഎസ് ഫ്യൂച്ചേഴ്സ് ,യൂറോപ്യൻ ഫ്യൂച്ചേഴസ് എന്നിവ നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്.
SGX NIFTY 18075-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഫ്ലാറ്റ് ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.
17,950, 17,900 17,800 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 18,065, 18,125, 18,230 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.
ബാങ്ക് നിഫ്റ്റിയിൽ 42,350, 42,000, 41,665 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 42,850, 43,000, 43,170 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.
ഫിൻ നിഫ്റ്റിയിൽ 18685, 18,590, 18,500 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 18,900, 19,000 ,19,100 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.
നിഫ്റ്റിയിൽ 18200ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐയുള്ളത്. 18000ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു.
ബാങ്ക് നിഫ്റ്റിയിൽ 43500ൽ ഏറ്റവും ഉയർന്ന കോൾ ഒഐ കാണപ്പെടുന്നു. 43000ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐ കാണപ്പെടുന്നു.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 1500 രൂപയുടെ നെറ്റ് ഓഹരികൾ വിറ്റപ്പോൾ, ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 200 കോടി രൂപയുടെ നെറ്റ് ഓഹരികൾ വിറ്റഴിച്ചു.
ഇന്ത്യ വിക്സ് 15 ആയി കാണപ്പെടുന്നു.
ബുധനാഴ്ച വിപണി വീണത് ഫെഡ് മിനുട്ട്സിന് മുമ്പായുള്ള അനിശ്ചിതത്വത്തെ തുടർന്ന ആകാം. ഡിസംബർ 1നാണ് വിപണി ഇടിയാൻ തുടങ്ങിയത്. ഡിസംബർ 26ന് മുന്നേറ്റം നടന്നു. ഇത് ഒരു പുൾബാക്ക് ആകാം. അടുത്ത മുകളിലേക്ക് ഉള്ള നീക്കം ഒരു ലോങ് ടേം അപ്പ് ട്രെൻഡ് സൂചന ആകാം.
കഴിഞ്ഞ രണ്ട് ദിവസത്തെ തുടർച്ചയായി ഉള്ള പതനത്തം വിലയിരുത്തുമ്പോൾ വിപണി ഇപ്പോൾ ബെയറിഷ് ട്രെൻഡിലാണ് ഉള്ളതെന്ന് കാണാം. ഫെഡ് മിനുട്ട്സിനെ ഭയന്ന് ബുധനാഴ്ച വിപണി വീണിരുന്നതെങ്കിൽ പോസിറ്റീവ് സൂചനകൾക്ക് ഒപ്പം വ്യായാഴ്ച തിരികെ കയറണമായിരുന്നു. ആഗോള വിപണികൾ ബുധനാഴ്ച റാലി നടത്തിയിരുന്നു എന്നതും ശ്രദ്ധേയമാണ്.
ഫിൻ നിഫ്റ്റി 1.2 ശതമാനം ഇടിഞ്ഞു.
17,800-18,230 എന്ന റേഞ്ച് ഇപ്പോയും നിഫ്റ്റിക്ക് സപ്പോർട്ട് ആയി പരിഗണിക്കാം.
വിപണിക്ക് ശക്തി നഷ്ടപ്പെട്ടു. ആഴ്ചയിൽ എവിടെ വ്യാപാരം അവസാനിപ്പിക്കുമെന്ന് നോക്കേണ്ടത് ഉണ്ട്.
യൂറോ സിപിഐ ഇന്ന് പുറത്തുവരും.
നിഫ്റ്റിയിൽ മുകളിലേക്ക് 18125 താഴേക്ക് 17890 എന്നിവ ശ്രദ്ധിക്കുക.
ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.
Post your comment
No comments to display