വിപണിയിൽ താണ്ഡവമാടി കരടികൾ, 40000 നഷ്ടപ്പെടുത്തി ബാങ്ക് നിഫ്റ്റി - പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്
ഇന്നത്തെ വിപണി വിശകലനം
ഇന്ന് ഗ്യാപ്പ് ഡൌണിൽ 17593 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി 30 മിനിറ്റ് കൊണ്ട് 200 പോയിന്റുകൾ താഴേക്ക് വീണു. ശേഷം 17450ന് അടുത്തായി 3 മണിക്കൂറുകളോളം വശങ്ങളിലേക്ക് നീങ്ങിയ സൂചിക യൂറോപ്യൻ വിപണി തുറന്നതിന് പിന്നാലെ വീണ്ടും താഴേക്ക് വീണ് ദിവസത്തെ താഴ്ന്ന നിലയായ 17291 രേഖപ്പെടുത്തി.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 302 പോയിന്റുകൾ/1.72 ശതമാനം താഴെയായി 17327 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
40429 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി വശങ്ങളിലേക്കാണ് ഏറെ നേരം വ്യാപാരം നടത്തിയത്. എന്നിരുന്നാലും സൂചിക പൂർണമായും താഴേക്കാണ് നീങ്ങിയിരുന്നത്. 40000 എന്ന സപ്പോർട്ട് സൂചികയ്ക്ക് നഷ്ടമായി.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 1084 പോയിന്റുകൾ/ 2.6 ശതമാനം താഴെയായി 39546 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
Nifty Auto (-1.7%), Nifty Media (-3.4%), Nifty Metal (-1.2%), Nifty PSU Bank (-3.9%), Nifty Realty (-2.9%) എന്നീ മേഖലാ സൂചികകൾ ഇന്ന് നഷ്ടത്തിൽ അടച്ചു.
പ്രധാന ഏഷ്യൻ വിപണികൾ ഇന്ന് നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികൾ 2 ശതമാനം നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്.
നിർണായക നീക്കങ്ങൾ
നിഫ്റ്റി 50യിൽ നിന്നും 5 ഓഹരികൾ മാത്രമാണ് ഇന്ന് നേട്ടത്തിൽ അടച്ചത്. Divis Lab (+1.7%), Sun Pharma (+1.4%), Cipla (+0.58%) എന്നീ ഓഹരികളാണ് നേട്ടത്തിൽ അടച്ചത്.
Power Grid (-7.9%) ഓഹരി നഷ്ടത്തിൽ അടച്ച് നിഫ്റ്റിയുടെ ടോപ്പ് ലൂസർ പട്ടികയിലേക്ക് തള്ളപ്പെട്ടു.
Adani Ports (-3.4%), SBIN (-2.9%) എന്നിവ ഇന്ന് വൻ ലാഭമെടുപ്പിന് വിധേയമായി.
മൂന്നാം കക്ഷി വഴിയുള്ള റിക്കവറി പ്രവർത്തനങ്ങൾ നിർത്താൻ ആർബിഐ നിർദ്ദേശിച്ചതിന് പിന്നാലെ M&M Fin (-13.1%) ഓഹരി കുത്തനെ താഴേക്ക് വീണു.
മറ്റു ബാങ്കിംഗ് ഇതര സ്ഥാപനങ്ങളായ Bajaj Finance (-2.7%), Bajaj Finserv (-2.8%) Shriram Transport (-4.3%), Manappuram (-2.7%), Chola Fin (-5.8%), Poonawalla Fin (-3.5%), Shriram City (-4.2%), L&T Finance (-4.2%), LIC Housing (-4.8%), India Bulls Housing (-5.6%) എന്നീ ഓഹരികളും ഇന്ന് നഷ്ടത്തിൽ അടച്ചു.
HCL Tech (-0.20%), Infy (-0.18%), TCS (-0.84%), TechM (-1.2%), Wipro (-0.90%) എന്നീ ഐടി ഓഹരികളും ഇന്ന് നേരിയ നഷ്ടത്തിൽ അടച്ചു.
HDFC Bank (-2.6%), ICICI Bank (-2.3%), AU Bank (-3.8%), Federal Bank (-5%), IDFC First Bank (-3.8%), Kotak Bank (-1.5%), SBIN (-2.9%) തുടങ്ങിയ ബാങ്കിംഗ് ഓഹരികൾ എല്ലാം താഴേക്ക് കൂപ്പുകുത്തി.
ഇന്ത്യയിലെ ഏറ്റവും വലിയ ആശുപത്രി ശൃംഖലകൾ അമിത വിലനിർണ്ണയത്തിലൂടെ ആധിപത്യം ദുരുപയോഗം ചെയ്തതായി സിസിഐ കണ്ടെത്തിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പിന്നാലെ Apollo Hospital (-4.1%) ഓഹരി കുത്തനെ താഴേക്ക് വീണു.
ടാറ്റ ഗ്രൂപ്പിന്റെ എല്ലാ മെറ്റൽ കമ്പനികളെയും ലയിപ്പിക്കാനുള്ള തീരുമാനത്തിന് പിന്നാലെ Tata Steel (+0.68%) ഓഹരി നേട്ടത്തിൽ അടച്ചു. വാർത്ത പുറത്തുവന്നതിന് പിന്നാലെ Tata Steel Long (-12%), Tata Metaliks (-4.6%), Tinplate (-5.9%), TRF (-5%) എന്നിവ നഷ്ടത്തിൽ അടച്ചു.
വിപണി മുന്നിലേക്ക്
ഇന്ന് വിപണിയിൽ കരടികളുടെ ദിവസമായിരുന്നു.
ഒറ്റ ദിവസം കൊണ്ട് 17,600, 17,480, 17,380 എന്നിങ്ങനെ അനേകം സപ്പോർട്ടുകളാണ് നിഫ്റ്റി നഷ്ടപ്പെടുത്തിയത്. അവസാനത്തെ 30 മിനിറ്റ് ഭയാനകരമായ പതനത്തിനാണ് സൂചിക സാക്ഷ്യംവഹിച്ചത്.
അവസാന നിമിഷം17,300 ന് അടുത്തായി സൂചിക ശക്തമായ സപ്പോർട്ട് രേഖപ്പെടുത്തി. ഇതിനൊപ്പം തന്നെ 17,220, 17,160 എന്നീ സപ്പോർട്ടുകൾ കൂടി ശ്രദ്ധിക്കാവുന്നതാണ്.
നിഫ്റ്റി ഇപ്പോൾ 50 ഇഎംഎ സപ്പോർട്ട് പരീക്ഷിക്കുകയാണ്.
ബാങ്ക് നിഫ്റ്റി ഇന്ന് 1000ൽ അധികം പോയിന്റുകളാണ് താഴേക്ക് വീണത്. കഴിഞ്ഞ ആഴ്ചത്തെ ഉയർന്ന നിലയിൽ നിന്നും സൂചിക 5.5 ശതമാനമാണ് താഴേക്ക് വീണിട്ടുള്ളത്.
ഇന്ത്യൻ രൂപയുടെ മൂല്യം ഉയർന്നതാണ് നിഫ്റ്റി ഐടി ശക്തമായ നിൽക്കാൻ കാരണം. എന്നാൽ ഇത് എന്നും സൂചികയ്ക്ക് ശക്തി നൽകുമെന്ന് കരുതാൻ സാധിക്കില്ല.
കമ്പനികളെ തമ്മിൽ ലയിപ്പിക്കാനുള്ള ടാറ്റാ സ്റ്റീലിന്റെ തീരുമാനത്തെ നിങ്ങൾ എങ്ങനെ നോക്കികാണുന്നു? കമന്റ് ചെയ്ത് അറിയിക്കുക.
ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.
Post your comment
No comments to display