ഇന്ത്യൻ വിദ്യാഭ്യാസ മേഖലയിലെ നിക്ഷേപ സാധ്യതകൾ; കൂടുതൽ അറിയാം

Home
editorial
best stocks to watch in education and training sector
undefined

ഇന്ത്യൻ വിദ്യാഭ്യാസ മേഖല താരതമ്യേന വളരെ ചെറുപ്പമാണ്. വിദഗ്ധരായ അദ്ധ്യാപകർക്കുള്ള ആവശ്യകത വർദ്ധിക്കുന്നതിനൊപ്പം  കുറഞ്ഞ സ്കൂൾ പ്രവേശന നിരക്ക് നൽകി മത്സരം കുടുപ്പിക്കുകയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ. മുൻകാലങ്ങളിൽ വിദ്യാഭ്യാസ രംഗത്തു നിന്നും അധികം സ്ഥാപനങ്ങൾ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തിരുന്നില്ല. എന്നാൽ ഇപ്പോൾ നിരവധി വിദ്യാഭ്യാസ, പരിശീലന കമ്പനികളാണ് ഐ.പി.ഒ നടത്തി കൊണ്ട് ഇന്ത്യൻ വിപണിയിൽ കാലുറപ്പിച്ചിരിക്കുന്നത്. ഇത് വളർന്ന് വരുന്ന വിദ്യാഭ്യാസ മേഖലയിൽ നിക്ഷേപം നടത്തി നേട്ടം കൊയ്യാനുള്ള അവസരം ഉണ്ടാക്കുന്നു.

ഐ.ബി.ഇ.എഫിന്റെ കണക്കുകൾ പ്രകാരം 2018 സാമ്പത്തിക വർഷത്തിൽ  ഇന്ത്യൻ വിദ്യാഭ്യസ മേഖലയ്ക്ക് 6 ലക്ഷം കോടി രൂപയുടെ മൂല്യമുണ്ടായിരുന്നു. 13 ശതമാനത്തിന്റെ CAGR വളർച്ചയാണ് വിദ്യാഭ്യാസ മേഖലയ്ക്ക് ഉള്ളത്. കൊവിഡ് ലോക്ക്ഡൗണിനെ തുടർന്ന് വിദ്യാഭ്യാസ മേഖല എഡ്-ടെക് കമ്പനികളിലേക്ക് മാറി. ഇത് സി.എ.ജി.ആർ വളർച്ച ഇനിയും ഉണ്ടാക്കിയേക്കും. എഡ്‌ടെക് മേഖലയുടെ വിപണി വലുപ്പം 21,000 കോടി രൂപയാണ്. കുതിച്ചുയരാൻ സാധ്യതയുള്ള ഈ മേഖലയെ പറ്റിയാണ് മാർക്കറ്റ്ഫീഡ് ഇന്ന് ചർച്ച  ചെയ്യുന്നത്. 

അവസരങ്ങൾ

  • യുവാക്കളുടെ ജനസംഖ്യയിൽ ഇന്ത്യ ഏറെ മുന്നിലാണ്. ഇതിനാൽ തന്നെ ഇവർക്ക് ശരിയായ വിദ്യാഭ്യാസം ലഭിക്കേണ്ടത് അത്യാവശ്യമാണ്. ഇത് ഓൺലെെൻ വിദ്യാഭ്യാസത്തിന്റെ സാധ്യത വർദ്ധിപ്പിക്കുന്നു.

  • ഇന്ത്യയുടെ മൊത്ത എൻറോൾമെന്റ് അനുപാതം 27 ശതമാനമാണ്. യുഎസിൽ ഇത് 88 ശതമാനമാണ്. പ്രായപരിധി കണക്കിലെടുക്കാതെ, ഒരു നിശ്ചിത ലെവൽ വിദ്യാഭ്യാസ കോഴ്സിൽ ചേരുന്ന വിദ്യാർത്ഥികളുടെ അളവാണ് മൊത്തം എൻറോൾമെന്റ് അനുപാതം. കുറഞ്ഞ ജി.ഇ.ആർ വിദ്യാഭ്യാസ മേഖലയിൽ കൂടുതൽ അവസരങ്ങൾ ഉള്ളതായി കാണിക്കുന്നു.

  • വരുമാനം വർദ്ധിച്ച് വരുന്നതിന് അനുസരിച്ച്  നിലവാരമുള്ള മധ്യവർഗം മികച്ച വിദ്യാഭ്യാസ സാധ്യതകളെ പ്രോത്സാഹിപ്പിക്കുന്നു. ഇത് ക്ലാസ് റൂം വിദ്യാഭ്യാസത്തിന് അപ്പുറം കുറഞ്ഞ ചെലവിലുള്ള  ഓൺലെെൻ വിദ്യാഭ്യാസ മേഖലയിലേക്ക് മാതാപിതാക്കളെ വലിച്ച് അടുപ്പിച്ചേക്കും.

Zee Learn

സീ ലേണിന് മൂന്ന് പ്രധാന സെഗ്മെന്റുകളാണുള്ളത്.

  • വിദ്യാഭ്യാസ സേവനങ്ങൾ- സ്കൂളുകൾ, വൊക്കേഷണൽ കോഴ്സുകൾ എന്നിവ.

  • വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കായുള്ള നിർമാണം, പാട്ടം, വാടക ഇടപാടുകൾ എന്നിവ.

  • ട്രെയിനിംഗ്, മാനവ വിഭവശേഷി, ബിസിനസ് പ്രൊസസ് എന്നിവ.

മുൻ വർഷത്തെ അപേക്ഷിച്ച് 2021 ജനുവരിയിൽ കമ്പനിയുടെ ഓഹരി വില 35 ശതമാനം ഇടിവ് രേഖപ്പെടുത്തിയിരുന്നു. 423 കോടി രൂപയുടെ വിപണി മൂലധനമാണ് കമ്പനിക്ക് ഉള്ളത്. കമ്പനിയുടെ വരുമാനത്തിന്റെ 75 ശതമാനവും നിർമാണം / പാട്ടം, പരിശീലനം, മാൻ‌പവർ എന്നിവയിൽ നിന്നുമാണ് ലഭിക്കുന്നത്.  പ്രീസ്കൂൾ എന്ന നിലയിൽ  KidZee ഏറെ പ്രശസ്തി നേടിയ സ്ഥാപനമാണ്. കൊവിഡ് വ്യാപാനം കമ്പനിയെ പ്രതിസന്ധിയിലാക്കിയെങ്കിലും സാവധാനം സീകിഡ്  ഓൺലെെനിലേക്ക് മറികൊണ്ട് Robomate, KidZee Learning App എന്നിവ അവതരിപ്പിച്ചു.

Career Point

കരിയർ പോയിന്റിന്റെ വിപണി മൂല്യം 311.4 കോടി രൂപയാണ്. മേഖലയിലുള്ള മറ്റു കമ്പനികളുമായി താരതമ്യം ചെയ്യുമ്പോൾ കമ്പനി മികച്ച പ്രകടനം കാഴ്ചവക്കുന്നു. 2016 മാർച്ച് മുതൽ കമ്പനിയുടെ വരുമാനം നാൾക്ക് നാൾ വർദ്ധിച്ചു വരികയാണ്. കരിയർ പോയിന്റ് രാജസ്ഥാനിലെ കോട്ടയിൽ എഞ്ചിനീയറിംഗ്, മെഡിക്കൽ പ്രവേശനത്തിനായി ‘കോച്ചിംഗ്’ നടത്തി വരുന്നു.

കമ്പനി നിലവിൽ ഡിജിറ്റലായും അല്ലാതെയും ക്ലാസുകൾ നടത്തുന്നു. സർവ്വകലാശാലകൾ, സ്കൂളുകൾ, കോളേജുകൾ എന്നിവ സ്വന്തമാക്കി നടത്തിവരുന്നു. ഇ-ലേണിംഗ് സേവനങ്ങൾ, വിദ്യാർത്ഥികൾക്കുള്ള തത്സമയ പരിശീലനം, നൈപുണ്യ വികസന സേവനങ്ങൾ എന്നിവയും കമ്പനി വാഗ്ധാനം ചെയ്യുന്നു. വിദ്യാഭ്യാസ വായ്പ നൽകുന്ന നോൺ ബാങ്കിംഗ് ഫിനാൻസ് കമ്പനിയും കരിയർ പോയിന്റ് നടത്തുന്നുണ്ട്. 

NIIT

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി അഥവ എൻ.ഐ.ഐ.ടി എന്നത് ഒരു ടാലന്റ് ഡവലപ്പ്മെന്റ് കോർപ്പറേഷനാണ്. 1983 കോടി രൂപയുടെ വിപണി മൂലധനമാണ് എൻ.ഐ.ഐ.ടിക്ക് ഉള്ളത്. ഉയർന്ന ഇ.പി.എസിനൊപ്പം കമ്പനിക്ക് വളരെ കുറഞ്ഞ കടം മാത്രമാണുള്ളത്. കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ ഉയർന്ന അളവിലുള്ള റിട്ടേണാണ് കമ്പനി നിക്ഷേപകർക്ക് നൽകിയിട്ടുള്ളത്. ലോകമെമ്പാടുമുള്ള കോർപ്പറേറ്റുകൾക്ക് കമ്പനി കോർപ്പറേറ്റ് പരിശീലനവും നൈപുണ്യ വികസന സേവനങ്ങളും നൽകിവരുന്നു.  DELL, SAP, Shell, Bank of America, Standard Chartered എന്നിവർ എല്ലാം തന്നെ കമ്പനിയുടെ ഇടപാടുകാരാണ്. കോർപ്പറേറ്റ് ലേണിംഗ്, സ്കിൽസ് ആൻഡ് കരിയർ, സ്കൂൾ ലേണിംഗ് ഗ്രൂപ്പ് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിൽ നിന്നുമാണ് കമ്പനിക്ക് വരുമാനം ലഭിച്ചുകൊണ്ടിരിക്കുന്നത്. 

Aptech

എൻ.ഐ.ഐ.ടി പോലെയൊരു സ്ഥാപനമാണ്  ആപ്‌ടെക്. 704 കോടി രൂപയാണ് കമ്പനിയുടെ ആകെ മൂലധനം. പ്രമുഖ നിക്ഷേപകൻ രാകേഷ് ജുൻജുൻവാലയും അദ്ദേഹത്തിന്റെ ഭാര്യയും കമ്പനിയുടെ  25 ശതമാനം ഓഹരി കെെവശം വച്ചിരിക്കുന്നു. കമ്പനിയുടെ സേവനങ്ങൾ ചുവടെ കൊടുക്കുന്നു.

  • Arena Animation
  • Maya Academy of Advanced Cinematics
  • Aptech Aviation Academy
  • Preschooling
  • IT Training
  • Banking and Financial Services Training
  • Assessment and Testing Solutions
  • Corporate Training

വിദ്യാഭ്യാസം ഡിജിറ്റൈസ് ചെയ്യപ്പെടുകയും ചെലവ് കുറയുകയും ചെയ്യുമ്പോൾ, എഡ്-ടെക് കമ്പനികൾ ശക്തമായ മുന്നേറ്റം നടത്താൻ സാധ്യതയുണ്ട്. ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ബെെജ്യൂസ്. ഒരു ചെറിയ എഡ്ടെക് സ്റ്റാർട്ടപ്പായി ആരംഭിച്ച കമ്പനി ഇന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ സ്പോൺസർ ചെയ്യുന്ന നിലയിൽ വരെയെത്തി നിൽക്കുന്നു. അടുത്ത വർഷത്തോടെ കമ്പനി ഇന്ത്യൻ ഓഹരി വിപണിയുടെ ഭാഗമായേക്കും.

ഓഹരി വിപണിയിലെ ഇന്ത്യൻ വിദ്യാഭ്യാസ മേഖല അത്ര മികച്ച പ്രകടനം  കാഴ്ചവയ്ക്കുന്നില്ല. ചുരുക്കം ചില കമ്പനികൾ മാത്രമാണ് നല്ല രീതിയിൽ മുന്നോട്ട് പോകുന്നത്. കൊവിഡ് മഹാമാരി പൊട്ടിപുറപ്പെട്ടതോടെ ക്ലാസ് റൂം വിദ്യാഭ്യാസ രംഗം പ്രതിസന്ധിയിലായെങ്കിലും ഓൺലെെൻ വിദ്യാഭ്യാസ മേഖലയ്ക്ക് അതൊരു അനുഗ്രഹമായി. വൊക്കേഷണൽ കോഴ്‌സുകൾ, പാഠ്യേതര പ്രവർത്തനങ്ങൾ, ഓൺലൈൻ വിദ്യാഭ്യാസം എന്നിവയ്ക്ക്  2020ലെ പുതിയ വിദ്യാഭ്യാസ നയം  ഏറെ  പ്രാധാന്യം നൽകുന്നു. ഇതിന്റെ ഭാഗമായി സർക്കാർ തങ്ങളുടെ  ഇ-ലേണിംഗ് പ്ലാറ്റ്‌ഫോമുകളായ സ്വയം, ദിഷ എന്നിവ അവതരിപ്പിച്ചു. 

Post your comment

No comments to display

    Honeykomb by BHIVE,
    19th Main Road,
    HSR Sector 3,
    Karnataka - 560102

    linkedIntwitterinstagramyoutube
    Crafted by Traders 🔥© marketfeed 2023