പെട്ടി പൊട്ടിക്കാൻ ഒരുങ്ങി ധനമന്ത്രി, ബജറ്റ് പ്രഖ്യാപനം ഇന്ന്-പ്രീമാർക്കറ്റ് റിപ്പോർട്ട്

Home
market
budget day pre market analysis
undefined

പ്രധാനതലക്കെട്ടുകൾ

Adani Enterprises: ഹിൻഡെൻബെർഗിന്റെ മോശം റിപ്പോർട്ട് ഉണ്ടായിട്ടും  കമ്പനിയുടെ 20000 കോടി രൂപയുടെ എഫ്.പിഒ മുഴുവനായും സബ്സ്ക്രൈബ് ചെയ്യപ്പെട്ടു.

Sun Pharma: ഡിസംബർ പാദത്തിൽ കമ്പനിയുടെ അറ്റാദായം 2166 കോടി രൂപയായി രേഖപ്പെടുത്തി.

Indian Oil Corporation: ഡിസംബർ പാദത്തിൽ  കമ്പനിയുടെ അറ്റാദായം 92 ശതമാനം ഇടിഞ്ഞ് 448 കോടി രൂപയായി.

ഇന്നത്തെ വിപണി സാധ്യത

ഇന്നലെ ഗ്യാപ്പ് അപ്പിൽ 17736  നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി പെട്ടെന്ന് താഴേക്ക് വീണു. 17560ന് അടുത്തായി സപ്പോർട്ടും രേഖപ്പെടുത്തിയ സൂചിക പിന്നീട് മുകളിലേക്ക് കയറി.  തുടർന്ന് 13 പോയിന്റുകൾക്ക് മുകളിലായി 17662 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

40621 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം താഴേക്ക് വീണെങ്കിലും പിന്നീട് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 268 പോയിന്റുകൾക്ക് മുകളിലായി 40655 എന്ന നിലയിൽ സൂചിക വ്യാപാരം അവസാനിപ്പിച്ചു.

നിഫ്റ്റി ഐടി 1.2 ശതമാനം നേട്ടത്തിൽ അടച്ചു.

യുഎസ് വിപണി നേട്ടത്തിൽ അടച്ചു. യൂറോപ്യൻ വിപണി കയറിയിറങ്ങി അടച്ചു.

ഏഷ്യൻ വിപണികൾ ഫ്ലാറ്റായി കാണപ്പെടുന്നു.

യുഎസ് ഫ്യൂച്ചേഴ്സ് ,യൂറോപ്യൻ ഫ്യൂച്ചേഴസ് എന്നിവ നഷ്ടത്തിൽ   കാണപ്പെടുന്നു.

SGX NIFTY 17840-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് അപ്പ് ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.

17,560, 17,500, 17,420 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട്  ഉള്ളതായി കാണാം. 17,700,  17,800, 17,875 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.

ബാങ്ക് നിഫ്റ്റിയിൽ  40,500, 40,165, 40,000 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 41,000, 41,300, 41,700  എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.   

ഫിൻ നിഫ്റ്റിയിൽ 18,000, 17,865, 17,700 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 18,175, 18,280, 18,400 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.   

നിഫ്റ്റിയിൽ 18000ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐയുള്ളത്. 17500ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു.

ബാങ്ക് നിഫ്റ്റിയിൽ 42000ൽ ഏറ്റവും ഉയർന്ന കോൾ ഒഐ കാണപ്പെടുന്നു. 40000ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐ കാണപ്പെടുന്നു.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 5500 രൂപയുടെ നെറ്റ് ഓഹരികൾ  വിറ്റപ്പോൾ, ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 4500 കോടി രൂപയുടെ നെറ്റ് ഓഹരികൾ വാങ്ങികൂട്ടി.

ഇന്ത്യ വിക്സ് 16.8 ആയി കാണപ്പെടുന്നു.

2024ലെ പൊതു തിരഞ്ഞെടുപ്പിന് മുമ്പായി വരുന്ന ബിജെപി സർക്കാരിന്റെ അവസാന സമ്പൂർണ്ണ ബജറ്റ് ആയതിനാൽ തന്നെ ഇന്നത്തെ ബജറ്റ് ഏറെ ശ്രദ്ധേയമാകും.

പണപ്പെരുപ്പം വെല്ലുവിളിയായി നിലനിൽക്കുന്നു. അതിനാൽ തന്നെ നികുതി അടയ്ക്കുന്നതിന് ഉള്ള പരിധിയിൽ മാറ്റം വരുത്തിയേക്കും.
സ്റ്റാർട്ട് അപ്പ് എക്കോസിസ്റ്റം വളർത്തുന്നതിന് സർക്കാർ പിന്തുണ നൽകിയേക്കും.

മുന്നിലേക്ക് പണപ്പെരുപ്പത്തെ നിയന്ത്രണ വിധേയമാക്കാൻ സാധിക്കുമെന്ന് ധനമന്ത്രി പറഞ്ഞിരുന്നനു.

രാത്രി ഫെഡ് യോഗം ഉള്ളതും നിർണായകമാണ്. 25 ബേസിസ് പോയിന്റ് പലിശ നിരക്ക് വർദ്ധനവ് പ്രതീക്ഷിക്കാം.

ജിഎസ്ടി വരുമാനം 1.56 ലക്ഷം കോടി രൂപയായി. ഇത് രണ്ടാമത്തെ ഉയർന്ന നിരക്കാണ്. നിലവിൽ കാര്യങ്ങൾ ബുള്ളിഷ് സൂചന നൽകുന്നു. ഏവരും മാർക്കറ്റ് മുകളിലേക്ക് കയറുമോ എന്ന് ആശങ്കയിലാണ്. അതിനാൽ തന്നെ ശക്തമായ റാലി ഉണ്ടായേക്കാം. എന്നാൽ വീഴ്ചയാണ് ഉണ്ടാകുന്നതെങ്കിൽ അത് വലിയ പതനത്തിന് കാരണം ആകും.

ഇന്ന് ഇവന്റ് ദിവസമായത് കൊണ്ട് തന്നെ സുരക്ഷിതമായ ഓപ്ഷൻ സെല്ല് ചെയ്യാൻ ആഗ്രഹിക്കുന്നവർ ഇന്ന് ട്രേഡ് ചെയ്യാതെ ഇരിക്കുക.

നിഫ്റ്റിയിൽ മുകളിലേക്ക് 17800 താഴേക്ക് 17560 എന്നിവ ശ്രദ്ധിക്കുക. 

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

Post your comment

No comments to display

    Honeykomb by BHIVE,
    19th Main Road,
    HSR Sector 3,
    Karnataka - 560102

    linkedIntwitterinstagramyoutube
    Crafted by Traders 🔥© marketfeed 2023