യുഎസ് വിപണിയുടെ പിന്തുണയിൽ നേട്ടം കൈവരിച്ച് നിഫ്റ്റി, ബുള്ളുകൾക്കുള്ള കെണിയോ? - പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്
ഇന്നത്തെ വിപണി വിശകലനം
ഇന്ന് ഗ്യാപ്പ് അപ്പിൽ 17770 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ദിവസത്തെ ആദ്യ പകുതിയിൽ മുകളിലേക്ക് ശക്തമായ മുന്നേറ്റം നടത്തി. ഉച്ചയ്ക്ക് 1 മണിക്ക് ശേഷം വിപണി ശക്തമായ ലാഭമെടുപ്പിന് വിധേയമായി. അനേകം തവണ പ്രതിബന്ധം അനുഭവപ്പെട്ടതിന് പിന്നാലെ ദിവസത്തെ ഉയർന്ന നിലയായ 17919 സൂചിക രേഖപ്പെടുത്തി. എന്നാൽ 17900ന് മുകളിൽ വ്യാപാരം നടത്താൻ കഴിയാതിരുന്നതിനെ തുടർന്ന് സൂചിക 17800ലേക്ക് കൂപ്പുകുത്തി.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 194 പോയിന്റുകൾ/1.1 ശതമാനം മുകളിലായി 17816 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
41304 നിലയിൽ നേരിയ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യ കാൻഡിലിൽ തന്നെ ബുള്ളിഷ് സൂചന നൽകി. 41000ന് മുകളിൽ വ്യാപാരം ആരംഭിച്ച സൂചിക മുകളിലേക്ക് കയറി 41650ന് അടുത്തായി അസ്ഥിരമായി നിന്നു. ഉച്ചയ്ക്ക് ശേഷം സൂചിക താഴേക്ക് നീങ്ങി.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 563 പോയിന്റുകൾ/ 1.38 ശതമാനം മുകളിലായി 41468 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
എല്ലാ മേഖലാ സൂചികകളും ലാഭത്തിൽ അടച്ചു. Nifty Bank (+1.3%), Nifty Auto (+1.6%), Nifty Finserv (1.4%), Nifty Metal (+1.5%), Nifty Realty (+1.5%). Nifty Pharma (+3%) എന്നിവ ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു.
പ്രധാന ഏഷ്യൻ വിപണികൾ എല്ലാം തന്നെ ലാഭത്തിലാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. ഫ്രാൻസ്, ജർമൻ സൂചികകൾ നഷ്ടത്തിൽ അടച്ചു. യുകെ വിപണി ഫ്ലാറ്റായി വ്യാപാരം അവസാനിപ്പിച്ചു.
നിർണായക നീക്കങ്ങൾ
സെപ്റ്റംബർ 16ന് നിഫ്റ്റി താഴേക്ക് വീണെങ്കിലും സിപ്ല ഓഹരി അന്ന് ലാഭത്തിൽ അടച്ചിരുന്നു. മികച്ച ബ്രോക്കറേജ് റിപ്പോർട്ട്, പുതിയ ഉത്പന്നങ്ങൾ എന്നിവ അവതരിപ്പിച്ചത് ഇതിന് കാരണമായി.
എന്നാൽ വിപണി വീണ്ടെടുക്കൽ നടത്തിയ ഈ ദിവസം എന്ത് സംഭവിക്കുമെന്നാണ് നിങ്ങൾക്ക് തോന്നുന്നത്?
Cipla (+5.4%) ഓഹരി നേട്ടത്തിൽ അടച്ച് നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി.
Sun Pharma 9+4.2%), Dr Reddy (+2.8%), Biocon (+2.9%), Glenmark (+3%), Lupin (+4.6%) എന്നീ ഫാർമ ഓഹരികളും നേട്ടത്തിൽ അടച്ചു.
Apollo Hospital (+5.8%) ഓഹരി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു.
നിഫ്റ്റി 50യിലെ മറ്റു ഓഹരികൾ ഒന്നും തന്നെ ഒരു ശതമാനത്തിന് മുകളിൽ നേട്ടത്തിൽ അടച്ചിട്ടില്ല.
കമ്പനിയുടെ എംഡിയും സിഇഒയും വിരമിച്ചതിന് പിന്നാലെ CanFinHomes (-4%) ഓഹരി കുത്തനെ ഇടിഞ്ഞു.
ഇൻഫ്രാസ്ട്രക്ചർ പദ്ധതികൾക്കായി 20 ലക്ഷം കോടി രൂപ അനുവദിച്ച് ചൈന. ഇന്ത്യയിൽ നിന്നും കൂടുതൽ സ്റ്റീൽ വാങ്ങുന്ന രാജ്യമാണ് ചൈന. കയറ്റുമതി ഡ്യൂട്ടി വെട്ടികുറയ്ക്കുന്നത് പരിഗണയിൽ ഉണ്ടെന്നും സ്റ്റീൽ മന്ത്രി പറഞ്ഞു.
ഇതിന് പിന്നാലെ JSW Steel (+1.3%), Jindal Steel (+1.6%), SAIL (+2.6%), Tata Steel (+2.6%) എന്നിവ നേട്ടത്തിൽ അടച്ചു.
അനുബന്ധ സ്ഥാപനം ലോൺ വിതരണക്കാരുമായുള്ള പ്രശ്നം പരിഹരിച്ചതിന് പിന്നാലെ Cafe Coffee Day (+3%) ഓഹരി നേട്ടത്തിൽ അടച്ചു.
വിപണി മുന്നിലേക്ക്
യുഎസ് വിപണി നേട്ടത്തിൽ അടച്ചതിന് പിന്നാലെ ലാഭം കൊയ്ത് ഇന്ത്യൻ വിപണി. ഇന്നലെ 1 ശതമാനത്തിൽ താഴെ ഗ്യാപ്പ് ഡൌണിലാണ് യുഎസ് വിപണി വ്യപാരം ആരംഭിച്ചത്. എന്നാൽ ശക്തമായ വീണ്ടെടുക്കൽ നടത്തിയ സൂചിക ലാഭത്തിൽ അടച്ചു.
കഴിഞ്ഞ ചില ദിവസങ്ങളിലായി ആഗോള വിപണികൾ ദുർബലമായാണ് വ്യാപാരം നടത്തുന്നത്. എന്നാൽ ഇന്ത്യൻ വിപണി വ്യാഴാഴ്ച വരെ ശക്തമായി കാണപ്പെട്ടു. ഇന്നത്തെ വിപണിയുടെ നീക്കത്തിന് കാരണമായത് യുഎസ് വിപണിയുടെ മുന്നേറ്റമാണ്. എന്നാൽ ഇന്ത്യൻ വിപണി ആഗോള വിപണികളെ പിന്തുടർന്നാൽ വരും ദിവസങ്ങളിൽ നിലവിലുള്ള ട്രെൻഡിംഗ് നീക്കം നഷ്ടമായേക്കാം. ഇത് വിപണി ചാഞ്ചാട്ടത്തിലേക്ക് വീഴാൻ കാരണമായേക്കും.
ഇന്ന് പ്രതിബന്ധ രേഖയ്ക്ക് മുകളിലായാണ് നിഫ്റ്റി വ്യാപാരം ആരംഭിച്ചത്. ഇതിന് പിന്നാലെ ശക്തമായ ബൈയിംഗ് നടന്നു. എന്നാൽ ദിവസത്തെ കാൻഡിൽ 17900ൽ നിന്നും ശക്തമായ വിൽപ്പന സമ്മർദ്ദം ഉണ്ടെന്ന സൂചന നൽകിയിരുന്നു. എന്നാൽ ആഭ്യന്തര തലത്തിൽ കാര്യങ്ങൾ എല്ലാം തന്നെ പോസിറ്റീവ് ആണെന്ന് കാണാമായിരുന്നു.
ബാങ്ക് നിഫ്റ്റി 41000ന് മുകളിലാണുള്ളത്. ഇത് സൂചികയുടെ എക്കാലത്തെയും ഉയർന്ന നിലയിലുള്ള കാൻഡിൽ ക്ലോസിംഗാണ്. ബാങ്ക് നിഫ്റ്റി എക്കാലത്തെയും ഉയർന്ന നില മറികടന്ന് മുന്നേറിയാൽ നിഫ്റ്റിയുടെ 17900, 18000 എന്ന പ്രതിബന്ധം കാളകൾ മറികടന്നേക്കും.
HDFC Bank ബാങ്ക് ശക്തമായ മുന്നേറ്റത്തിന് തയ്യാറെടുക്കുകയാണെന്ന് കാണാം. 1500, 1515 എന്ന പ്രതിബന്ധത്തിന് മുകളിലായി സൂചിക വ്യാപാരം അവസാനിപ്പിച്ചു. 1528, 1540 എന്നിവ മറികടന്നാൽ സൂചിക ശക്തമായ നീക്കം നടത്തിയേക്കാം.
18600ൽ സപ്പോർട്ട് എടുത്ത ഫിൻ നിഫ്റ്റിയും ശക്തമായാണ് വ്യാപാരം അവസാനിപ്പിച്ചത്. മുകളിലേക്ക് 18,840, 18,910 എന്നിവ ശ്രദ്ധിക്കാവുന്നതാണ്.
ഫെഡിന്റെ പലിശ നിരക്ക് സംബന്ധിച്ചുള്ള തിരുമാനം നാളെ പുറത്തുവരും. അതിനാൽ തന്നെ ചാഞ്ചാട്ടത്തെ നേരിടാനായി തയ്യാറായിരിക്കുക.
ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.
Post your comment
No comments to display