പണമില്ലെങ്കിലും ഇനി എന്തും വാങ്ങാം, ക്രെഡിറ്റ് കാർഡ് കമ്പനികൾക്ക് വെല്ലുവിളിയായി ബൈ നൗ പേ ലേറ്റർ

നിങ്ങളുടെ സാമ്പത്തിക സ്ഥിതിക്ക് മുകളിൽ വരുന്ന എന്തെങ്കിലും വാങ്ങണം എന്ന് നിങ്ങൾ ആഗ്രഹിച്ചിട്ടുണ്ടോ? മുൻ കാലങ്ങളിൽ വായ്പ നൽകുന്ന ആളിൽ നിന്നും നിശ്ചതി പലിശയ്ക്ക് പണം കടംവാങ്ങി നിങ്ങൾക്ക് സാധനം വാങ്ങാമായിരുന്നു. എന്നാൽ ഇപ്പോൾ കാര്യങ്ങൾ കുറച്ച് കൂടി എളുപ്പമാണ്. പൂജ്യം പലിശ നിരക്കിൽ ഇപ്പോഴിത ക്രെഡിറ്റ് കാർഡുകൾ നിങ്ങൾക്ക് വായ്പ അനുവദിക്കുന്നുണ്ട്. അതേസമയം പുതിയ കാല ഫിൻടെക് കമ്പനികൾ ഇതിന് ബദലായി അവതരിപ്പിക്കുകയാണ് ബിഎൻപിൽ അഥവ ബൈ നൗ പേ ലേറ്റർ.

ഇന്നത്തെ ലേഖനത്തിലൂടെ ഇന്ത്യയിലെ ക്രെഡിറ്റ് കാർഡ് വളർച്ചയും ബിഎൻപിഎല്ലിന്റെ സാധ്യതകളുമാണ് മർക്കറ്റ്ഫീഡ് ചർച്ചചെയ്യുന്നത്. 

ഇന്ത്യയിലെ ക്രെഡിറ്റ് കാർഡുകൾ

സ്ഥിര വരുമാനവും നല്ല സിബിൽ സ്കോറും ഉണ്ടെങ്കിൽ നിങ്ങൾക്ക് ക്രെഡിറ്റ് കാർഡ് കിട്ടാൻ യോഗ്യതയുണ്ട്. ഇതിലൂടെ നിശ്ചയിച്ചിട്ടുള്ള പരിധിയിൽ നിങ്ങൾക്ക് വായ്പ ലഭിക്കും. അടുത്ത മാസത്തിന് മുമ്പായി നിങ്ങൾ വായ്പ തുക തിരിച്ചടച്ചാൽ മതിയാകും. ഇന്ത്യയിൽ 100 ​​പേരെ എടുത്താൽ 3 പേർക്ക് മാത്രമെ ക്രെഡിറ്റ് കാർഡ് ഉള്ളൂ എന്നത് ശ്രദ്ധേയമാണ്. മറ്റുള്ള രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾ കുറവാണ്.

കർശനമായി സിബിൽ സ്കോർ പരിശോധിക്കുന്നതും സാമ്പത്തിക അറിവുകളുടെ കുറവുമാണ് ഇന്ത്യയിൽ ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കളുടെ എണ്ണം കുറയാൻ കാരണമായത്. രാജ്യത്ത് നിലവിലുള്ള ക്രെഡിറ്റ് കാർഡുകളുടെ എണ്ണം 5 വർഷത്തെ സിഎജിആറിൽ 20 ശതമാനത്തിന്റെ വർദ്ധനവാണ് കാഴ്ചവക്കുന്നത്. ഓരോ 5 വർഷത്തിലും ക്രെഡിറ്റ് കാർഡ് വിപണി ഇരട്ടിയായി വളരുകയാണെന്നാണ് ഇത് വ്യക്തമാക്കുന്നത്.

ഇന്ത്യയിലെ ഡെബിറ്റ് കാർഡ് ഇടപാടുകളുടെ മൂല്യത്തേക്കാൾ വളരെ കൂടുതലാണ് ക്രെഡിറ്റ് കാർഡ് ഇടപാടുകളുടെ മൂല്യം. 2022 മാർച്ചിലെ കണക്കുകൾ പ്രകാരം 70 മില്യൺ ക്രെഡിറ്റ് കാർഡുകളും 9170 മില്യൺ ഡെബിറ്റ് കാർഡുകളുമാണ് രാജ്യത്തുള്ളത്. മാർച്ച് മാസത്തിൽ ഓരൊ കാർഡിനും പുറത്ത് നടന്ന ഇടപാടുകൾ എങ്ങനെയെന്ന് നോക്കാം.

മാർച്ച് മാസത്തിലെ സ്പെൻഡ് പർ ക്രെഡിറ്റ് കാർഡ് എന്നത് 14546 രൂപയാണ്. ഇത് ഡെബിറ്റ് കാർഡിനെ അപേക്ഷിച്ച് 20 ഇരട്ടി മുകളിലാണ്. രണ്ട് കാരണങ്ങളാണ് ഈ ട്രെൻഡിന് പിന്നിലുള്ളത്:

  1. ക്രെഡിറ്റ് കാർഡ് നിങ്ങൾക്ക് പലിശ രഹിത വായ്പ നൽകുന്നു. ഇതിലൂടെ പണമില്ലാതെ തന്നെ നിങ്ങൾക്ക് സാധനങ്ങൾ വാങ്ങാവുന്നതാണ്.
  2. യുപിഐയുടെ വരവോട് കൂടി ഷോപ്പുകളിലെ ഡെബിറ്റ് കാർഡ് ഉപയോഗം കുറഞ്ഞു.

ബൈ നൗ പേ ലേറ്റർ

ബാങ്കിംഗ് ഇതര സ്ഥാപനങ്ങളുമായി ചേർന്ന് കൊണ്ട് മുൻനിര ഫിൻടെക്ക് കമ്പനികളാണ് (ബിഎൻപിഎൽ) ബൈ നൗ പേ ലേറ്റർ സംവിധാനം വാഗ്ദാനം ചെയ്യുന്നത്. ഇതിലൂടെ നിശ്ചിത തുക പലിശ രഹിത വായ്പയായി ഉപയോക്താക്കൾക്ക് കമ്പനി നൽകുന്നു. യഥാർത്ഥത്തിൽ ഇത് എൻ.ബിഎഫ്സി നൽകുന്ന വായ്പയാണ്. എന്നാൽ ഫിൻടെക്ക് കമ്പനികൾ ഇതിന് മറ്റൊരു യൂസർ ഫ്രണ്ട്ലി ഇൻറ്റർഫേസ് നൽകുകയാണ്. 4 ബില്യൺ ഡോളറാണ് നിലവിൽ ബിഎൻപിഎല്ലിന്റെ വ്യവസായത്തിന്റെ മൂല്യമായി കണക്കാക്കുന്നത്, 2026 ഓടെ ഇത് 40 ബില്യൺ ഡോളറാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കുറച്ച് ക്ലിക്കുകളിലൂടെ വളരെ എളുപ്പത്തിൽ ബിഎൻപിഎൽ ഓപ്ഷനിലൂടെ നിങ്ങൾക്ക് ക്രെഡിറ്റിലേക്ക് ആക്‌സസ് നേടാനാകും. അതേസമയം ക്രെഡിറ്റ് കാർഡുകൾ ലഭിക്കുന്നതിനായി വളരെ അധികം നടപടി ക്രമങ്ങൾ പൂർത്തിയാക്കേണ്ടതുണ്ട്. 10000 മുതൽ 60000 രൂപവരെയാണ് സാധാരണ ബിഎൻപിഎൽ കമ്പനികൾ ഫിക്സഡ് വായ്പയായി നൽകാറുള്ളത്. ക്രെഡിറ്റ് ലിമിറ്റ് വർദ്ധിപ്പിക്കുന്നതിന് മികച്ച ക്രെഡിറ്റ് സ്കോർ ആവശ്യമാണ്.

ഗുണങ്ങളെ പോലെ തന്നെ ബിഎൻപിഎല്ലിന് അതിന്റേതായ ദോഷങ്ങളുമുണ്ട്. ഫിൻ‌ടെക് സ്ഥാപനങ്ങൾ ഒന്നിലധികം ലെൻഡർമാരുമായി മികച്ച വായ്പാ നിരക്കിൽ പങ്കാളിയാകുമ്പോൾ, നിങ്ങളുടെ ക്രെഡിറ്റിന് ഒരു വായ്പക്കാരനിൽ നിന്ന് മറ്റൊന്നിലേക്ക് കൈമാറാനുള്ള അവസരമുണ്ട്. ഇത് നിങ്ങളുടെ ക്രെഡിറ്റ് ഹിസ്റ്ററിയിൽ പ്രതിഫലിച്ചേക്കാം. അത് പോലെ തന്നെ ബിഎൻപിഎൽ ഇപ്പോൾ ഓൺലൈൻ പർച്ചേഴ്സിന് മാത്രമെ ഉപയോഗിക്കാൻ സാധിക്കുകയുള്ളു. ഇപ്പോൾ കമ്പനി ഓഫ് ലൈൻ പർച്ചേഴ്സ് നൽകാനും ശ്രമിക്കുന്നുണ്ട്. ഒരു ക്രെഡിറ്റ് കാർഡിനെ അപേക്ഷിച്ച് BNPL എടുക്കാൻ ഉപഭോക്താക്കൾക്ക് എളുപ്പമാണെങ്കിലും നിങ്ങളുടെ ക്രെഡിറ്റ് പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് പരാതി നൽകുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമായി കാണപ്പെടുന്നു.

ബിഎൻപിഎല്ലിനെ പറ്റിയുള്ള നിങ്ങളുടെ കാഴ്ചപ്പാട് എന്താണ്? കമന്റ് ചെയ്ത് അറിയിക്കുക.

HoneyKomb by Bhive, 3/B, 19th Main Road, HSR Sector 3
Bengaluru, Bengaluru Urban
Karnataka, 560102

linkedIn
twitter
instagram
youtube