ഉയരത്തിൽ കെണി ഒരുക്കി കരടികൾ? താഴ്ന്ന വിലയിൽ വാങ്ങികൂട്ടാൻ വലവിരിച്ച് കാളകൾ?- പ്രീമാർക്കറ്റ് റിപ്പോർട്ട്

Home
market
buy on dip or a red day share market today
undefined

പ്രധാനതലക്കെട്ടുകൾ

Salasar Techno Engineering: ക്യുഐബിസിനായി 3 കോടി ഇക്യുറ്റി ഓഹരികൾ അനുവദിച്ചതായി കമ്പനി വ്യക്തമാക്കി. 81.9 കോടി രൂപയാണ് കമ്പനി ഇത് വഴി സമാഹരിച്ചത്.

Suzlon Energy: സെംബ്കോർപ്പിന്റെ ഘടകമായ ഗ്രീൻ ഇൻഫ്രാ വിൻഡ് എനർജിയിൽ നിന്ന് 180.6 മെഗാവാട്ട് കാറ്റിൽ നിന്നുള്ള ഊർജ്ജ പദ്ധതി സ്വന്തമാക്കിയതായി കമ്പനി പറഞ്ഞു.

ഇന്നത്തെ വിപണി സാധ്യത

ഇന്നലെ നേരിയ ഗ്യാപ്പ് അപ്പിൽ 17713 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി രൂക്ഷമായ ചാഞ്ചാട്ടത്തിന് വിധേയമായി. ശേഷം 17600ന് താഴെയായി സപ്പോർട്ട് എടുത്ത സൂചിക 17656 എന്ന നിലയിൽ ഫ്ലാറ്റായി വ്യാപാരം അവസാനിപ്പിച്ചു.

39853 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി മുകളിലേക്ക് കയറി 40000ൽ പ്രതിബന്ധം രേഖപ്പെടുത്തി. ശേഷം താഴേക്ക് വന്ന സൂചിക കഴിഞ്ഞ ദിവസത്തേക്കാൾ 139 പോയിന്റുകൾക്ക് താഴെയായി 39666 എന്ന നിലയിൽ നേട്ടത്തിൽ അടച്ചു.

നിഫ്റ്റി ഐടി 0.34 ശതമാനം നഷ്ടത്തിൽ അടച്ചു.

യുഎസ് വിപണി നഷ്ടത്തിൽ അടച്ചു. യൂറോപ്യൻ വിപണികൾ ഉയർന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

ഏഷ്യൻ വിപണികൾ
താഴ്ന്ന നിലയിലാണ് ഇപ്പോൾ വ്യാപാരം നടത്തുന്നത്. യുഎസ് ഫ്യൂച്ചേഴ്സ് , യൂറോപ്യൻ ഫ്യുച്ചേഴ്സ് എന്നിവ നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്.

SGX NIFTY 17,485-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു നേരിയ ഗ്യാപ്പ് ഡൌൺ ഓപ്പണിഗിനുള്ള സൂചന നൽകുന്നു.

17,640, 17,550, 17,500 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട്  ഉള്ളതായി കാണാം. 17,710, 17,780, 17,900 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.

ബാങ്ക് നിഫ്റ്റിയിൽ 39,650, 39,350, 39,240 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 39,900,, 40,000, 40,300 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.

ഒഐയിൽ മാറ്റമൊന്നും തന്നെ ഇല്ല.

18000, 17700 എന്നിവിടെയാണ് നിഫ്റ്റിയിൽ ഏറ്റവും ഉയർന്ന കോൾ ഒഐയുള്ളത്. 17500, 17600 എന്നിവിടെ ഏറ്റവും ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു.

ബാങ്ക് നിഫ്റ്റിയിൽ 40000ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐയുള്ളത്. 39000ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു.

ഇന്ത്യ വിക്സ് 19.5 ആയി കാണപ്പെടുന്നു.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 1100 കോടി രൂപയുടെ നെറ്റ് ഓഹരികൾ വാങ്ങിയപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 600 കോടി രൂപയുടെ നെറ്റ് ഓഹരികൾ വാങ്ങികൂട്ടി.

ആഗോള വിപണികളുടെ പിന്തുണ ലഭിക്കാതിരുന്നിട്ടും ബാങ്ക് നിഫ്റ്റി കഴിഞ്ഞ ദിവസം മുകളിലേക്ക് കയറി 40000 മറികടക്കാൻ ശ്രമിച്ചു. ഇത് ശക്തമായി മറികടന്നാൽ വലിയ ഒരു മുന്നേറ്റം പ്രതീക്ഷിക്കാം.
വശങ്ങളിലേക്ക് വ്യാപാരം നടത്തുന്നതും ബ്രേക്ക് ഔട്ടിനുള്ള സൂചന ആയേക്കാം. എന്നാൽ ആഗോള വിപണികളിൽ നിന്നും പിന്തുണ ലഭിക്കുന്നില്ല. അവ എല്ലാം തന്നെ ഗ്യാപ്പ് ഡൌണിലാണ് വ്യാപാരം ആരംഭിച്ചിട്ടുള്ളത്.

ആഭ്യന്തര, വിദേശ നിക്ഷേപ സ്ഥാപനങ്ങൾ ഓഹരികൾ വാങ്ങികൂട്ടുന്നതായി കാണാം.

ക്രൂഡ് ഓയിൽ വില 92 ഡോളറിന് താഴേക്ക് വന്നു. ഇത് വിപണിക്ക് നല്ലതാണ്.

ഏഷ്യൻ വിപണികൾ താഴേക്ക് പോയത് കൊണ്ട് ഗ്യാപ്പ് ഡൌണിൽ തുറന്ന് മുകളിലേക്ക് കയറാൻ നിഫ്റ്റിക്ക് അത്ര എളുപ്പമായേക്കില്ല. എന്നാൽ ആഗോള വിപണികളുടെ പിന്തുണ ഇല്ലാതെ ആണ് ഇന്ത്യൻ വിപണി മുന്നേറ്റം നടത്തിയതെന്ന് ഓർക്കുക.

ഐടി മേഖല അസ്ഥിരമായി തുടരുകയാണ്. ഇന്ന് സൂചിക എങ്ങനെ നീങ്ങുമെന്ന് നോക്കാം. അതേസമയം ബാങ്ക് നിഫ്റ്റി ചാർട്ട് ബുള്ളുകൾക്ക് പ്രതീക്ഷ നൽകുന്നതായി കാണാം. സൂചിക ഇന്ന് എങ്ങനെ വ്യാപാരം അവസാനിപ്പിക്കുമെന്നത് നിർണായകമാണ്.

ഇന്ന് റിലയൻസ് ഓഹരിയിൽ ശ്രദ്ധിക്കുക. ഓഹരി ശക്തമായ നീക്കം നടത്തിയെങ്കിലും 2606ൽ ശക്തമായ സമ്മർദ്ദം അനുഭവപ്പെട്ടു.

ജർമനിയുടെ ജിഡിപി കണക്കുകൾ ഇന്ന് പുറത്തുവരും ശ്രദ്ധിക്കുക.

നിഫ്റ്റിയിൽ താഴേക്ക് 17,400 മുകളിലേക്ക് 17,590  എന്നിവ ശ്രദ്ധിക്കുക.

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

Post your comment

No comments to display

    Honeykomb by BHIVE,
    19th Main Road,
    HSR Sector 3,
    Karnataka - 560102

    linkedIntwitterinstagramyoutube
    Crafted by Traders 🔥© marketfeed 2023