കൊടുക്കാറ്റിന് മുമ്പുള്ള ശാന്തത? നേട്ടത്തിൽ അടച്ച് നിഫ്റ്റി - പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്

ഇന്നത്തെ വിപണി വിശകലനം

ഇന്ന് ഫ്ലാറ്റായി 17548 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ആദ്യം താഴേക്ക് വീണെങ്കിലും പിന്നീട് പെട്ടെന്ന് തന്നെ സൂചിക 150 പോയിന്റുകളോളം മുകളിലേക്ക് കയറി. ദിവസം മുഴുവൻ 80 പോയിന്റുകൾക്ക് ഉള്ളിലാണ് സൂചിക വ്യാപാരം നടത്തിയിരുന്നത്.

തുടർന്ന്
കഴിഞ്ഞ ദിവസത്തേക്കാൾ 91 പോയിന്റുകൾ/0.52 ശതമാനം മുകളിലായി 17530 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

40696 നിലയിൽ നേരിയ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ശക്തമായ മുന്നേറ്റം നടത്തി ഒരു മണിക്കൂറിനുള്ളിൽ ദിവസത്തെ ഉയർന്ന നിലയായ 41200 സ്വന്തമാക്കി. എന്നാൽ വെള്ളിയാഴ്ചത്തെ ഉയർന്ന നില മറികടന്ന് ബ്രേക്ക് ഔട്ട് നടത്താൻ സൂചികയ്ക്ക് സാധിച്ചില്ല.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 127 പോയിന്റുകൾ/ 0.31 ശതമാനം മുകളിലായി 40904 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.


NIFTY PSU Bank(+2.03%), NIFTY Media(+1.26%), NIFTY FMCG(+1.07%) എന്നിവ നേട്ടത്തിൽ അടച്ചു.

പ്രധാന ഏഷ്യൻ വിപണികൾ എല്ലാം തന്നെ കയറിയിറങ്ങിയാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. യുകെ വിപണി അവധിയായിരുന്നു. മറ്റു യൂറോപ്യൻ വിപണികൾ നഷ്ടത്തിൽ അടച്ചു.

നിർണായക നീക്കങ്ങൾ

M&M(+3.08%) ഓഹരി മിന്നുംപ്രകടനം കാഴ്ചവെച്ച് നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി.

Tata Motors(-1.63%) ഓഹരി രണ്ട് മാസത്തെ താഴ്ന്ന നില രേഖപ്പെടുത്തി. Tata Steel(-2.37%) ഓഹരി നഷ്ടത്തിൽ അടച്ച് നിഫ്റ്റിയുടെ ടോപ്പ് ലൂസർ പട്ടികയിലേക്ക് തള്ളപ്പെട്ടു.

Bajaj Finance(+3.05%), Bajaj Finserv(+1.79%) എന്നിവ ശക്തമായി വ്യാപാരം നടത്തി നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി.

SBI(+1.9%) ഓഹരി നേട്ടം കൈവരിച്ചതിന് പിന്നാലെ പി.എസ്.യു ഓഹരികൾ ശക്തമായി കാണപ്പെട്ടു. Bank of Baroda(+2.81%) , PNB(+1.89%) എന്നിവയും നേട്ടത്തിൽ അടച്ചു. അതേസമയം Axis Bank(+1.22%) സ്വകാര്യ ബാങ്കും നേട്ടത്തിൽ അടച്ചു.

ഗിരീഷ് കൗസ്ഗി രാജിവെച്ചതിന് പിന്നാലെ CanFin Homes(-7.1%) ഓഹരി കുത്തനെ താഴേക്ക് വീണു.

Delta Corp fell nearly 5% നഷ്ടത്തിൽ അടച്ചു.

Adani Ports(+2.28%) ഓഹരി വീണ്ടും നേട്ടത്തിൽ അടച്ച് നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി.

വിപണി മുന്നിലേക്ക്

ആഴ്ചയിൽ ദുർബലമായി നിന്നതിന് പിന്നാലെ കത്തിക്കയറി വിഫണി.

നിഫ്റ്റി ഇപ്പോഴും 17600ന് മുകളിലായി തന്നെ സൂചനകൾ ഒന്നും നൽകാതെയാണ് വ്യാപാരം അവസാനിപ്പിച്ചത്. വെള്ളിയാഴ്ചത്തെ ട്രെൻഡ് ലൈനിന് താഴെയാണ് സൂചിക ഇപ്പോഴും ഉള്ളത്.

ബാങ്ക് നിഫ്റ്റിയും സമാനമായ നീക്കം കാഴ്ചവെച്ച് കൊണ്ട് 41000ന് താഴെയായി വ്യാപാരം അവസാനിപ്പിച്ചു. ഇത്രയും ദിവസം ബാങ്ക് നിഫ്റ്റിയാണ് നിഫ്റ്റിയെ മുകളിലേക്ക് പിടിച്ചുയർത്തിയത്. എന്നാൽ നിഫ്റ്റി ഇന്ന് ശക്തമായി കാണപ്പെട്ടു.

യുഎസ് ഫെഡറലിന്റെ പലിശ നിരക്ക് സംബന്ധിച്ച തീരുമാനം ബുധനാഴ്ച പുറത്തുവരും. കഴിഞ്ഞ ആഴ്ച പണപ്പെരുപ്പ കണക്കുകൾ പുറത്ത് വന്നപ്പോൾ സൂചകയിൽ ചാഞ്ചാട്ടം രുക്ഷമായിരുന്നു.

കൊടുംകാറ്റിന് മുമ്പായി സൂചിക ശാന്തമായി കാണപ്പെട്ടേക്കാം. അതിനാൽ തന്നെ ഓവർ നൈറ്റ് പോസിഷനുകൾ ഏറെയും ഒഴിവാക്കാൻ ശ്രമിക്കുക.

ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു. 

HoneyKomb by Bhive, 3/B, 19th Main Road, HSR Sector 3
Bengaluru, Bengaluru Urban
Karnataka, 560102

linkedIn
twitter
instagram
youtube