നിർണായക ദിനം, ബാങ്കിംഗ് സൂചികയ്ക്ക് ആഴ്ചയിൽ 40000 നിലനിർത്താൻ ആകുമോ? - പ്രീമാർക്കറ്റ് റിപ്പോർട്ട്
പ്രധാനതലക്കെട്ടുകൾ
HDFC Bank: ബിസിനസ് വളർച്ചയ്ക്കായി ബോണ്ടുകളിൽ നിന്നായി
3,000 കോടി രൂപ സമാഹരിച്ച് ബാങ്ക്.
Mahindra & Mahindra: കമ്പനിയുടെ ആദ്യ ഇലക്ട്രിക് സ്‌പോർട്‌സ് യൂട്ടിലിറ്റി വാഹനമായ XUV 400-ൽ അടുത്ത വർഷം ആദ്യം പുറത്തിറക്കും.
Coal India: ഉയർന്ന പണപ്പെരുപ്പത്തിൽ സമ്പദ്‌വ്യവസ്ഥ പിടിമുറുക്കുന്ന നിലവിലെ സാഹചര്യത്തിൽ കൽക്കരി വില വർധിപ്പിക്കുന്നത് ബുദ്ധിമുട്ടാണെന്ന് നിക്ഷേപകരെ അറിയിച്ച് കമ്പനി.
Vodafone Idea: 10 രൂപയ്ക്ക് മുകളിൽ ഓഹരി വില സുസ്ഥിരമായി നിന്നാൽ സർക്കാർ കമ്പനിയുടെ ഓഹരി വിഹിതം ഏറ്റെടുക്കും.
Tata Power Renewable Energy : മഹാരാഷ്ട്രയിൽ വിരാജ് പ്രൊഫൈലിനായി 100 മെഗാവാട്ട് സോളാർ പവർ പ്ലാന്റ് സ്ഥാപിക്കുമെന്ന് കമ്പനി പറഞ്ഞു.
ഇന്നത്തെ വിപണി സാധ്യത
ഇന്നലെ ഗ്യാപ്പ് അപ്പിൽ 17751 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി വശങ്ങളിലേക്ക് വ്യാപാരം നടത്തിയതിന് പിന്നാലെ ദിവസത്തെ താഴ്ന്ന നില തകർത്ത് താഴേക്ക് വീണു. ഉച്ചയ്ക്ക് ശേഷം ഉണ്ടായ ബൈയിംഗിനെ തുടർന്ന് 174 പോയിന്റുകൾക്ക് മുകളിലായി 17799 എന്ന നിലയിൽ നിഫ്റ്റി നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു.
ഇന്നലെ 39773 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. റിലയൻസ്, ഐടി ഓഹരികളോട് ഏറ്റുമുട്ടിയ ബാങ്കിംഗ് സൂചിക നിഫ്റ്റിയെ കൂടുതൽ ഉയരങ്ങളിലേക്ക് എത്തിച്ചു. 40000 മറികടന്ന സൂചിക മുന്നേറ്റം തുടർന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 753 പോയിന്റുകൾ മുകളിലായി 40209 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി നഷ്ടത്തിൽ അടച്ചു.
നിഫ്റ്റി ഐടി 0.97 ശതമാനം നേട്ടത്തിൽ അടച്ചു.
യുഎസ് വിപണി ഇന്നലെ കത്തിക്കയറി നേട്ടത്തിൽ അടച്ചു. യൂറോപ്യൻ വിപണികൾ കയറിയിറങ്ങിയാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഏഷ്യൻ വിപണികൾ ഉയർന്ന നിലയിലാണ് ഇപ്പോൾ വ്യാപാരം നടത്തുന്നത്. യുഎസ് ഫ്യൂച്ചേഴ്സ് , യൂറോപ്യൻ ഫ്യുച്ചേഴ്സ് എന്നിവ ലാഭത്തിലാണ് വ്യാപാരം നടത്തുന്നത്.
SGX NIFTY 17,915-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഫ്ലാറ്റ് ഓപ്പണിഗിനുള്ള സൂചന നൽകുന്നു.
17,750, 17,700, 17,630 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 17,800, 17,900, 18,000 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.
ബാങ്ക് നിഫ്റ്റിയിൽ 40,200, 40,000, 39,880 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 39,900, 40,300, 40,500, 40,900 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.
ഇന്ത്യ വിക്സ് 18.3 ആയി കാണപ്പെടുന്നു.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 3000 കോടി രൂപയുടെ നെറ്റ് ഓഹരികൾ വാങ്ങിയപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 200 കോടി രൂപയുടെ നെറ്റ് ഓഹരികൾ വിറ്റഴിച്ചു.
ഇസിബി പലിശ നിരക്ക് 75 ബേസിസ് പോയിന്റായി ഉയർത്തി. 1999ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയാണിത്. എലിസബത്ത് രാജ്ഞി രണ്ടാമൻ അന്തരിച്ചതിനെ തുടർന്ന് രാജ്യം ദുഃഖം ആചരിക്കുകയാണ്.
ഓപ്പറേഷൻ ലണ്ടൻ ബ്രിഡ്ജിന്റെ ഭാഗമായി യുകെ മാർക്കറ്റുകൾ പത്ത് ദിവസത്തിന് ശേഷം ശവസംസ്കാര വേളയിൽ അടച്ചിടുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഓയിൽ മന്ത്രാലയ വൃത്തങ്ങൾ നൽകുന്ന സൂചന പ്രകാരം എണ്ണ വില 90 ഡോളറിന് താഴെ നിൽക്കാനുള്ള സാധ്യത കുറവാണ്. ആവശ്യകത ഉയരുമ്പോൾ വില വർദ്ധിക്കാനാണ് സാധ്യത.
കൊവിഡ് നിയന്ത്രണങ്ങൾ ചൈന ശക്തപ്പെടുത്തി. ചൈനയിലെ ഉപഭോക്ത വില സൂചിക കുത്തനെ വീണതായി കാണാം. എന്നിരുന്നാലും, സാമ്പത്തിക പ്രവർത്തനങ്ങൾ പുനരുജ്ജീവിപ്പിക്കാൻ ചൈന ശ്രമിക്കുന്നതായി കാണാം.
40000ന് മുകളിൽ വ്യാപാരം അവസാനിപ്പിച്ചത് ബാങ്ക് നിഫ്റ്റിക്ക് ശക്തമായ മുൻതൂക്കം നൽകുന്നു. നിഫ്റ്റി എക്കാലത്തെയും ഉയർന്ന നിലയിൽ എത്തപ്പെട്ടിട്ടില്ല. ഒരു വർഷത്തിന് ശേഷമാണ് ബാങ്കിംഗ് ഓഹരികൾ ഇത്രയും ശക്തമായി കാണപ്പെടുന്നത്.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ ഓഹരികൾ വാങ്ങുന്നത് വിപണിക്ക് പിന്തുണ നൽകുന്നു. നിഫ്റ്റി 18000 മറികടന്നാൽ വൈകാതെ തന്നെ സൂചിക എക്കാലത്തെയും പുതിയ ഉയർന്ന നില കൈവരിച്ചേക്കാം. എഫ്.ഐഐയുടെ നീക്കങ്ങളിലേക്ക് ശ്രദ്ധിക്കുക.
നിഫ്റ്റിയിൽ മുകളിലേക്ക് 17900 ശ്രദ്ധിക്കുക. താഴേക്ക് 17800 ശ്രദ്ധിക്കുക.
ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.
Post your comment
No comments to display