പ്രതീക്ഷ നൽകാതെ ആഗോള വിപണികൾ, മുന്നേറ്റം തുടരാൻ നിഫ്റ്റിക്ക് ആകുമോ? - പ്രീമാർക്കറ്റ് റിപ്പോർട്ട്
പ്രധാനതലക്കെട്ടുകൾ
KFin Technologies: ഐപിഒക്ക് ശേഷം ഓഹരി ഇന്ന് വിപണിയിൽ വ്യാപാരം ആരംഭിക്കും.
State Bank of India: 2023 സാമ്പത്തിക വർഷത്തിൽ 100 ബില്യൺ രൂപ വരെ മൂല്യമുള്ള ഇൻഫ്രാസ്ട്രക്ചർ ബോണ്ടുകൾ ഇഷ്യൂ ചെയ്ത് കൊണ്ട് ഫണ്ട് സമാഹരിക്കുന്നതിനുള്ള നിർദ്ദേശം ബാങ്ക് ഇന്ന് പരിഗണിക്കും.
Tata Power: കർണാടകയിൽ 255 മെഗാവാട്ട് ഹൈബ്രിഡ് കാറ്റാടി, സൗരോർജ്ജ പദ്ധതി സ്ഥാപിക്കുന്നതിന് ടാറ്റ പവർ ഡൽഹി ഡിസ്ട്രിബ്യൂഷൻ ലിമിറ്റഡിൽ നിന്ന് കമ്പനിയുടെ അനുബന്ധ സ്ഥാപനമായ ടാറ്റ പവർ റിന്യൂവബിൾ എനർജി കരാർ എടുത്തിട്ടുണ്ട്.
Tata Steel: 14.8 കോടി രൂപയ്ക്ക് മുൻഗണനാടിസ്ഥാനത്തിൽ ഓഹരികൾ സബ്‌സ്‌ക്രൈബുചെയ്‌ത് ടാറ്റ സ്റ്റീൽ അഡ്വാൻസ്‌ഡ് മെറ്റീരിയലിലെ ഓഹരികൾ കമ്പനി സ്വന്തമാക്കും.
ഇന്നത്തെ വിപണി സാധ്യത
ഇന്നലെ ഗ്യാപ്പ് ഡൌണിൽ 18094 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി 18150 മറികടക്കാൻ ശ്രമം നടത്തിയെങ്കിലും അതിന് സാധിച്ചില്ല.
തുടർന്ന് 18123 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
42754 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 43000 മറികടക്കാൻ ശ്രമം നടത്തിയെങ്കിലും ശക്തമായ സമ്മർദ്ദത്തെ തുടർന്ന സൂചിക താഴേക്ക് വീണു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 32 പോയിന്റുകൾക്ക് താഴെയായി 42828 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു.
നിഫ്റ്റി ഐടി 0.2 ശതമാനം നഷ്ടത്തിൽ അടച്ചു.
യുഎസ് വിപണി, യൂറോപ്യൻ വിപണി എന്നവ താഴ്ന്ന നിലയിലാണ് വ്യാപാരം നടത്തിയത്.
ഏഷ്യൻ വിപണികൾ താഴ്ന്ന നിലയിലാണ് ഇപ്പോൾ വ്യാപാരം നടത്തുന്നത്.
യുഎസ് ഫ്യൂച്ചേഴ്സ് ,യൂറോപ്യൻ ഫ്യൂച്ചേഴസ് എന്നിവ ഫ്ലാറ്റായാണ് വ്യാപാരം നടത്തുന്നത്.
SGX NIFTY 18165-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഫ്ലാറ്റ് ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.
18,090, 18,025, 17,970 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 18,175, 18,225, 18,320 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.
ബാങ്ക് നിഫ്റ്റിയിൽ 42,750, 42,550, 42,400, 42,080 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 42,920, 43,000, 43,370 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.
നിഫ്റ്റിയിൽ 18200ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐയുള്ളത്. 18000ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു.
ബാങ്ക് നിഫ്റ്റിയിൽ 44000ൽ ഏറ്റവും ഉയർന്ന കോൾ ഒഐ കാണപ്പെടുന്നു. 42000ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐ കാണപ്പെടുന്നു.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 900 രൂപയുടെ നെറ്റ് ഓഹരികൾ വാങ്ങിയപ്പോൾ, ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 400 കോടി രൂപയുടെ നെറ്റ് ഓഹരികൾ വാങ്ങികൂട്ടി.
ഇന്ത്യ വിക്സ് 15.4 ആയി കാണപ്പെടുന്നു.
അനേകം ദിവസത്തെ ചാഞ്ചാട്ടത്തിന് ഒടുവിൽ ഇന്നലെ ഓപ്ഷൻ സെല്ലേഴ്സിന് അനുകൂലമായ രീതിയിൽ ശാന്തമായാണ് വിപണി വ്യാപാരം നടത്തിയത്. 3 മണിക്ക് പോലും വിപണിയിൽ നീക്കം ഉണ്ടായില്ല. എന്നാൽ ബാങ്ക് നിഫ്റ്റിയിൽ 43000ൽ ഒരു ഫേക്ക് ബ്രേക്ക് ഔട്ട് കാണപ്പെട്ടു. 18150ൽ നിഫ്റ്റിയിലും ഇത് ഉണ്ടായി. നിഫ്റ്റിയിൽ ഈ സമയം ഉണ്ടായ വോള്യത്തിലേക്ക് നോക്കുക. പല ഡയറക്ഷണൽ ട്രേഡേഴ്സും ഈ സമയം വിപണിയുടെ കെണിയിൽ വീണിട്ടുണ്ടാകും.
ദിവസത്തെ കാൻഡിലിലേക്ക് നോക്കിയാൽ ചെറിയ ഒരു അപ്പർ വിക്ക് ഉള്ളതായി കാണാം. ഇതിന് മുകളിൽ ഒരു ക്ലോസിംഗ് ലഭിച്ചാൽ കാര്യങ്ങൾ അനുകൂലമാകും. ഇന്ന് ഫ്ലാറ്റ് ഓപ്പണിംഗ് ആകുമെന്നാണ് എസ്.ജി.എക്സ് നൽകുന്ന സൂചന.
ആഗോള വിപണികളിലേക്ക് നോക്കിയാൽ വ്യക്തമായ സൂചനകൾ ഒന്നും തന്നെ ലഭ്യമല്ല. വലിയ ഒരു വീഴ്ചയിൽ നിന്നും വിപണി കരകയറാൻ ശ്രമിക്കുകയാണെന്ന് കാണാം. നാസ്ഡാക് വളരെ താഴെയാണുള്ളത് എന്നതും ശ്രദ്ധേയമാണ്.
നിഫ്റ്റി തിരികെ കയറുന്നതിന് ഇത് തടസമായേക്കും. എന്നാൽ 43000 മറികടന്നാൽ ബാങ്ക് നിഫ്റ്റിയിൽ ശക്തമായ നീക്കം നടന്നേക്കും. അവിടെ ശക്തമായ ഒഐ ബിൽഡ് അപ്പ് ഉള്ളതിനാൽ തന്നെ ഷോർട്ട് കവറിംഗ് സാധ്യത തള്ളികളയാൻ ആകില്ല.
യുഎസിലെ തൊഴിൽ കണക്കുകൾ ഇന്ന് പുറത്തുവരും. ഇത് ഇന്ത്യൻ വിപണി അടച്ചതിന് ശേഷം ആകും. പ്രൈസ് ആക്ഷനിലേക്ക് നോക്കി ശ്രദ്ധിച്ച് മാത്രം വ്യാപാരം നടത്തുക.
നിഫ്റ്റിയിൽ മുകളിലേക്ക് 18175 താഴേക്ക് 18025 എന്നിവ ശ്രദ്ധിക്കുക.
ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.
Post your comment
No comments to display