വാക്‌സിന്‍ വിതരണം, സ്നോമാൻ ലോജിസ്റ്റിക്സ് നേട്ടം കൊയ്യുമോ?

Home
editorial
can snowman logistics turn around from losses
undefined

രാജ്യവ്യാപകമായി ശൃംഖലയുള്ള ഇന്ത്യയിലെ ആദ്യത്തെ കോൾഡ് സപ്ലെ ചെയിൻ കമ്പനിയാണ്  സ്നോമാൻ ലോജിസ്റ്റിക്സ്. സംയോജിതമായി താപനില നിയന്ത്രിക്കുന്ന രാജ്യത്തെ മുൻ നിര ലോജിസ്റ്റിക്സ് കമ്പനി കൂടിയാണിത്. 1993ൽ അമൽഗാം ഫുഡ്സ് ലിമിറ്റഡിൽ നിന്നുമാണ് കമ്പനി രൂപം കൊണ്ടത്. കോൾഡ് സ്റ്റോറേജ്, വെയർ ഹൌസ്,  ഗതാഗതം എന്നീ മേഖലകളിൽ 25 വർഷത്തിലേറെ പ്രവർത്തിപരിചയമാണ് കമ്പനിക്കുള്ളത്. ഭാരത് ബയോടെക്, വാൾമാർട്ട്, പെപ്സി, പിസ്സ ഹട്ട്, മദർ ഡയറി, ഐടിസി എന്നീ കമ്പനികൾ സ്നോമാൻ ലോജിസ്റ്റിക്സിന്റെ പ്രധാന ക്ലെെന്റുകളാണ്.

സ്നോമാൻ ലോജിസ്റ്റിക്സിന്റെ പ്രസക്തി എന്ത് ?

രാജ്യത്തെ കൊവിഡ് കേസുകൾ വർദ്ധിച്ച സാഹചര്യത്തിൽ വാക്സിൻ വിതരണത്തിന്റെ ആവശ്യകതയും വർദ്ധിച്ചു. പുറത്തുവരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് വിദേശ വാക്സിനുകൾ ഉപയോഗിക്കാനും ഇന്ത്യ അനുമതി നൽകിയിരിക്കുകയാണ്. ലോക രാജ്യങ്ങൾ ഏറെയും ഉപയോഗിച്ചുവരുന്ന ഫലപ്രദമായ വാക്സിനുകളിൽ ഒന്നാണ് ഫെെസർ.

എന്നാൽ സംഭരണശേഷിയുടെ പരിമിതി, കെെകാര്യം ചെയ്യൽ എന്നിവ  കാരണം ഫെെസർ വാക്സിന്റെ ഉപയോഗം കാര്യക്ഷമായി നടത്താനാകില്ല. ഫെെസർ വാക്സിൻ സുരക്ഷിതമായി സൂക്ഷിക്കാൻ വളരെ തണുത്ത അന്തരീക്ഷം ആവശ്യമാണ്. ഇതിനായി തണുത്ത റഫ്രിജറേറ്ററുകൾ വിന്യസിക്കേണ്ടതുണ്ട്. ഒപ്പം കുറഞ്ഞ താപനിലയിൽ ഒരിടത്തു നിന്ന് മറ്റൊരിടത്തേക്ക്  വാക്സിൻ കൊണ്ടുപോകേണ്ടതുമുണ്ട്. കേന്ദ്ര സർക്കാരിനെ സംബന്ധിച്ചിടത്തോളം ഇത് വളരെ വലിയ ഒരു വെല്ലുവിളിയാണ്.

ഇന്ത്യയിൽ ഫെെസർ വാക്സിൻ ഉപയോഗിക്കാൻ കേന്ദ്ര സർക്കാർ അനുമതി നൽകിയാൽ സ്നോമാൻ  ലോജിസ്റ്റിക്സ് പോലെയുള്ള കമ്പനികളുടെ സഹായം കൂടിയെ തീരു. ഇങ്ങനെ സംഭവിക്കുമെന്ന് യാതൊരു ഉറപ്പുമില്ല. എന്നിരുന്നാലും ഇതിനുള്ള സാധ്യത വളരെ വലുതാണ്.

സാമ്പത്തിക അവലോകനം FY2021

മാർച്ചിലെ നാലാം പാദത്തിൽ സ്നോമാൻ ലോജിസ്റ്റിക്സ് 65.11 കോടി രൂപയുടെ വരുമാനം രേഖപ്പെടുത്തിയിരുന്നു. 0.24 കോടി രൂപയൂടെ അറ്റനഷ്ടമാണ് കമ്പനി രേഖപ്പെടുത്തിയത്. 2020 സാമ്പത്തിക വർഷം നാലാം പാദത്തിൽ കമ്പനി 1.17 കോടി രൂപയുടെ നഷ്ടമാണ് രേഖപ്പെടുത്തിയിരുന്നത്.

2021 സാമ്പത്തിക വർഷം കമ്പനിയുടെ മൊത്തം വരുമാനം നേരിയ തോതിൽ ഇടിഞ്ഞ് 240.57 കോടി രൂപയായി. മാർച്ച് 31ലെ കണക്കുപ്രകാരം  ഇതേകാലയളവിൽ കമ്പനി 0.06 കോടി രൂപയുടെ അറ്റാദായം രേഖപ്പെടുത്തി. പോയവർഷം കമ്പനി 15.01 കോടി രൂപയുടെ അറ്റനഷ്ടം നേരിട്ടിരുന്നു. ലോക്ക്ഡൗൺ നിയന്ത്രണങ്ങളെ തുടർന്ന് കമ്പനിയുടെ വരുമാനം ഇടിഞ്ഞത് ഇതിന് കാരണമായി.

കമ്പനിയുടെ വെയർഹൗസ് വകുപ്പിന്റെ മാർജിൻ 38 ശതമാനത്തിൽ നിന്നും 42 ശതമാനമായി വർദ്ധിച്ചത് ഒരു പോസിറ്റീവ് കാര്യമാണ്.  വെയർഹൗസ് സെഗ്മെന്റിൽ നിന്നുള്ള മൊത്തം വരുമാനം മുൻ വർഷത്തേക്കാൾ 5 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയത്. ഇതേകാലയളവിൽ കമ്പനിയുടെ ഗതാഗത സേവനങ്ങളിൽ നിന്നുള്ള വരുമാനം 10 ശതമാനം ഇടിഞ്ഞു. ഇത് മൊത്തം വരുമാനം കുറയാൻ കാരണമായി.

നേട്ടം കൊയ്യുക എങ്ങനെ?

രാജ്യത്ത് ഉടനീളം ശീതീകരിച്ച ഗതാഗത വാഹന സൗകര്യം ഏർപ്പെടുത്തുന്നതിനായി സ്നോമാൻ ലോജിസ്റ്റിക്സ്  ‘സ്നോലിങ്ക്’ എന്ന സാങ്കേതിക പ്ലാറ്റ്ഫോം ആരംഭിച്ചു. ഇതിലൂടെ ഉപഭോക്താക്കളുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റാൻ സാധിക്കും. കഴിഞ്ഞ ചില മാസങ്ങൾ കൊണ്ട് കമ്പനി തങ്ങളുടെ വിസ്തീർണം 16 നഗരങ്ങളിലായി വർദ്ധിപ്പിച്ചു. കൊവിഡ് പ്രതിസന്ധി ഘട്ടത്തിൽ കമ്പനി പുതിയ ഫാർമ സ്ഥാപനമായും പ്രവർത്തിച്ചു.

ഇതിലൂടെ ചില മേഖലകളിലുള്ള കൊവിഡ് വാക്സിൻ വിതരണം കമ്പനിക്ക് ഏറ്റെടുക്കാനാകും. പാൻ-ഇന്ത്യ സംഭരണവും വിതരണവും കെെകാര്യം ചെയ്യാൻ കമ്പനി പദ്ധതിയിടുന്നെങ്കിലും അധികാരികളുടെ അനുമതിക്കായി കാത്തിരിക്കേണ്ടതുണ്ട്. കൊവിഡ് വാക്സിൻ വിതരണം ചെയ്യുന്നതിന് കമ്പനിക്ക് നിർണായക സ്ഥാനമുണ്ടെന്ന് അവർ അവകാശപ്പെടുന്നു. അതേസമയം രാജ്യത്തുടനീളം വിൽപ്പന വർദ്ധിപ്പിക്കുന്നതിനായി വിവിധ സ്ഥലങ്ങളിലായി  തങ്ങളുടെ പ്രവർത്തനം വ്യാപിപ്പിക്കുന്നതിലും കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്.

സ്നോമാൻ ലോജിസ്റ്റിക്സ്  ഇതിനോട് അകം 85 ശതമാനം ശേഷിയിലാണ് പ്രവർത്തിക്കുന്നതെന്നും വാക്സിൻ ഗതാഗതത്തിനായി 15 ശതമാനം ശേഷി കൂടി ലഭ്യമാണെന്നും കമ്പനിയുടെ സിഇഒ പറഞ്ഞിരുന്നു. 18 വയസിന് മുകളിൽ ഉള്ളവർക്ക് വാക്സിൻ നൽകാൻ സർക്കാർ തീരുമാനിച്ചതിന് പിന്നാലെ വാക്സിൻ ഗതാഗതത്തിന്റെ ആവശ്യകത വർദ്ധിച്ചേക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിനാൽ മെയ് മുതൽ കമ്പനിയുടെ ബിസിനസ് വർദ്ധിപ്പിക്കാൻ കഴിഞ്ഞേക്കും. അടുത്ത പാദത്തെ ഫലങ്ങളിൽ നിന്നും ഇത് വ്യക്തമാകുന്നതാണ്.

സ്നോമാൻ ലോജിസ്റ്റിക്സിനെ പറ്റിയുള്ള നിങ്ങളുടെ അഭിപ്രായം എന്താണ്?  തീർച്ചയായും കമന്റ് ചെയ്ത് അറിയിക്കുക. 

Post your comment

No comments to display

    Honeykomb by BHIVE,
    19th Main Road,
    HSR Sector 3,
    Karnataka - 560102

    linkedIntwitterinstagramyoutube
    Crafted by Traders 🔥© marketfeed 2023