നേട്ടത്തിൽ അടച്ച് ആഗോള വിപണികൾ, ഗ്യാപ്പ് അപ്പിൽ തുറക്കാൻ ഒരുങ്ങി നിഫ്റ്റി - പ്രീമാർക്കറ്റ് റിപ്പോർട്ട്
പ്രധാനതലക്കെട്ടുകൾ
ACC: സെപ്റ്റംബർ പാദത്തിൽ കമ്പനിയുടെ ഏകീകൃത അറ്റനഷ്ടം 87.32 കോടി രൂപയായി. പോയവർഷം ഇതേകാലയളവിൽ കമ്പനിയുടെ അറ്റാദായം 450.21 കോടി രൂപയായിരുന്നു.
PVR: സെപ്റ്റംബർ പാദത്തിൽ കമ്പനിയുടെ ഏകീകൃത അറ്റനഷ്ടം 71.49 കോടി രൂപയായി രേഖപ്പെടുത്തി. പോയവർഷം ഇതേകാലയളവിൽ കമ്പനിയുടെ അറ്റനഷ്ടം 153 കോടി രൂപയായിരുന്നു.
Tata Coffee: സെപ്റ്റംബർ പാദത്തിൽ കമ്പനിയുടെ ഏകീകൃത അറ്റാദായം 147 കോടി രൂപയായി രേഖപ്പെടുത്തി.
Bank of Maharashtra: സെപ്റ്റംബർ പാദത്തിൽ കമ്പനിയുടെ അറ്റാദായം
ഇരട്ടി വർദ്ധിച്ച് 535 കോടി രൂപയായി.
ഇന്നത്തെ വിപണി സാധ്യത
ഇന്നലെ ഗ്യാപ്പ് ഡൌണിൽ 17155 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി 17100 എന്ന നിലയിൽ സപ്പോർട്ട് എടുത്ത് മുകളിലേക്ക് കയറി. 17300 മറികടന്ന സൂചിക ശക്തമായ നീക്കം കാഴ്ചവെച്ചു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 126 പോയിന്റുകൾക്ക് മുകളിലായി 17312 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
39318 എന്ന നിലയിൽ ഫ്ലാറ്റായി വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. സൂചിക 40000ന് അടുത്തായി വ്യാപാരം നടത്തി കാണപ്പെട്ടു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 1.56 ശതമാനം മുകളിലായി 39920 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
നിഫ്റ്റി ഐടി 0.2 ശതമാനം നേട്ടത്തിൽ അടച്ചു.
യുഎസ് വിപണി നഷ്ടത്തിൽ അടച്ചു. യൂറോപ്യൻ വിപണികൾ ഉയർന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഏഷ്യൻ വിപണികൾ ലാഭത്തിലാണ് ഇപ്പോൾ വ്യാപാരം നടത്തുന്നത്.
യുഎസ് ഫ്യൂച്ചേഴ്സ് ,യൂറോപ്യൻ ഫ്യൂച്ചേഴസ് എന്നിവ ലാഭത്തിൽ കാണപ്പെടുന്നു.
SGX NIFTY 17455-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു വലിയ ഗ്യാപ്പ് അപ്പിൽ ഓപ്പണിഗിനുള്ള സൂചന നൽകുന്നു.
17,350, 17,300, 17,240 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 17,430, 17,530, 17,600 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.
ബാങ്ക് നിഫ്റ്റിയിൽ 40,000, 39,740, 39,540 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 40,40,300, 40,500, 41,000 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.
നിഫ്റ്റി 17500ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐയുള്ളത്. 17000ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു.
ബാങ്ക് നിഫ്റ്റിയിൽ 39500ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐയുള്ളത്. 39000ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു.
ഇന്ത്യ വിക്സ് 20.4 ആയി കാണപ്പെടുന്നു.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 400 കോടി രൂപയുടെ നെറ്റ് ഓഹരികൾ വിറ്റഴിച്ചപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 1600 കോടി രൂപയുടെ നെറ്റ് ഓഹരികൾ വാങ്ങികൂട്ടി.
യുഎസ് വിപണി കഴിഞ്ഞ സ്വിഗ് ലോ നിലനിർത്തിയതായി കാണാം. കാൻഡിലിന്റെ ഉയർന്ന നിലയ്ക്ക് മുകളിലായി വ്യാപാരം അവസാനിപ്പിച്ചാൽ മാത്രമെ വിൽപ്പന സമ്മർദ്ദത്തിൽ നിന്നും കാളകൾക്ക് കരകയറാൻ സാധിക്കുകയുള്ളു. 28700 എന്ന നില നഷ്ടമായാൽ വിപണി കുത്തനെ താഴെ വീഴാനുള്ള സാധ്യതയും നിലനിൽക്കുന്നു.
ആഗോള വിപണികൾ പോസിറ്റീവ് ആയതിനാൽ തന്നെ നമ്മൾ ഗ്യാപ്പ് അപ്പിന് സാക്ഷ്യംവഹിച്ചേക്കും. നിഫ്റ്റി 17430ന് അടുത്തായി എങ്ങനെ പ്രതികരിക്കുമെന്ന് നോക്കി കാണേണ്ടതുണ്ട്. ഇത് ഒരു ബ്രേക്ക് ഔട്ട് ലെവലാണ് അതിനാൽ തന്നെ ശ്രദ്ധിക്കുക. ഗ്യാപ്പ് അപ്പ് നേട്ടം നിലനിർത്താൻ സാധിച്ചില്ലെങ്കിലും ഇന്ന് വലിയ നഷ്ടത്തിൽ വിപണി അടയ്ക്കാതെ ഇരിക്കേണ്ടത് കാളകളുടെ ആവശ്യമാണ്.
എക്സ്പെയറി ആയതിനാൽ തന്നെ ഫിൻ നിഫ്റ്റിയിലേക്ക് ശ്രദ്ധിക്കുക. ഒരു ഗ്യാപ്പ് അപ്പ് ഫില്ലിംഗിന്റെ സാധ്യത 17950ൽ കാണപ്പെടുന്നു. 18000ന് മുകളിൽ സൂചിക വ്യാപാരം ആരംഭിക്കാനുള്ള സാധ്യതയും തള്ളികളയാനാകില്ല.
സെപ്റ്റംബർ 13നാണ് നിഫ്റ്റി ഉയർന്ന നില രേഖപ്പെടുത്തിയിരുന്നത്. 17530 ആയിരുന്ന ആദ്യത്തെ ബൌൺസ് പോയിന്റ്, ഈ നിലയും ശ്രദ്ധിക്കുക.
കഴിഞ്ഞ ചൊവ്വാഴ്ച അവസാന നിമിഷം വിൽപ്പന കൂടിയത് ഓർക്കുക. എക്സ്പെയറി ആയതിനാൽ തന്നെ ഫിൻനിഫ്റ്റിയിൽ ചാഞ്ചാട്ടം രൂക്ഷമായേക്കും ശ്രദ്ധിക്കുക.
നിഫ്റ്റിയിൽ മുകളിലേക്ക് 17530 ശ്രദ്ധിക്കുക. താഴേക്ക് 17350 എന്നിവ ശ്രദ്ധിക്കുക.
ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.
Post your comment
No comments to display