മുന്നേറ്റം തുടരാൻ കാളകൾക്ക് ആകുമോ? - പ്രീമാർക്കറ്റ് റിപ്പോർട്ട്

Home
market
can we get momentum pre market analysis
undefined

പ്രധാനതലക്കെട്ടുകൾ

Reliance: തിരുമല, വിശാഖപട്ടണം, വിജയവാഡ, ഗുണ്ടൂർ നഗരങ്ങളിൽ തുടങ്ങി 6,500 കോടി രൂപ മുതൽമുടക്കിൽ ജിയോ ഇൻഫോകോം ആന്ധ്രാപ്രദേശിൽ 5ജി സേവനങ്ങൾ ആരംഭിച്ചു.

Bank of Baroda: റീട്ടെയിൽ ട്രേം ഡെപ്പോസിറ്റിന് മേലുള്ള പലിശ നിരക്ക് ബാങ്ക് 15-65 ബേസിസ് പോയിന്റ് നിരക്കിൽ വർദ്ധിപ്പിച്ചു.

GR Infraprojects: മധ്യപ്രദേശിലെ എഞ്ചിനീയറിംഗ്, പ്രൊക്യുർമെന്റ്, കൺസ്ട്രക്ഷൻ മോഡ് എന്നിവയ്ക്ക് കീഴിലുള്ള 1,095 കോടി രൂപയുടെ 8-ലൈൻ എക്‌സ്‌പ്രസ് വേ പ്രോജക്റ്റ് നിർമ്മാണത്തിന് കമ്പനിക്ക് പൂർത്തീകരണ സർട്ടിഫിക്കറ്റ് ലഭിച്ചു.

ഇന്നത്തെ വിപണി സാധ്യത

ഇന്നലെ ഫ്ലാറ്റായി 17833 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. തുടർന്ന് 208 പോയിന്റുകൾക്ക് മുകളിലായി 18015 എന്ന നിലയിൽ നിഫ്റ്റി നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു.

41720 എന്ന നിലയിൽ ഫ്ലാറ്റായി വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ഇന്നലെ ശക്തമായ നീക്കം കാഴ്ചവെച്ചു.തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 962 പോയിന്റുകൾക്ക് മുകളിലായി 42630 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു.

നിഫ്റ്റി ഐടി 0.5 നേട്ടത്തിൽ അടച്ചു.

യുഎസ് വിപണി,. യൂറോപ്യൻ വിപണിയും എന്നിവ അവധി ആയിരുന്നു.

ഏഷ്യൻ വിപണികൾ ഉയർന്ന നിലയിലാണ് ഇപ്പോൾ വ്യാപാരം നടത്തുന്നത്.

യുഎസ് ഫ്യൂച്ചേഴ്സ് ,യൂറോപ്യൻ ഫ്യൂച്ചേഴസ് എന്നിവ ഉയർന്ന നിലയിലാണ് വ്യാപാരം നടത്തുന്നത്.

SGX NIFTY 18080-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് അപ്പ് ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.

17,980, 17,930, 17,830 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട്  ഉള്ളതായി കാണാം. 18,080, 18,170, 18,240 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.

ബാങ്ക് നിഫ്റ്റിയിൽ 42,550, 42,350, 42,080 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 42,800, 43,000, 43,370 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും. 

ഫിൻനിഫ്റ്റിയിൽ  18,900, 18,785, 18,730 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 19,000, 19,050, 19,140 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.  

നിഫ്റ്റിയിൽ 18200ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐയുള്ളത്. 18000ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു.

ബാങ്ക് നിഫ്റ്റിയിൽ 43000ൽ ഏറ്റവും ഉയർന്ന കോൾ ഒഐ കാണപ്പെടുന്നു. 42000ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐ കാണപ്പെടുന്നു.

ഫിൻ നിഫ്റ്റിയിൽ 19000ലാണ് ഉയർന്ന കോൾ ഒഐയുള്ളത്. 18800ൽ ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 500  രൂപയുടെ നെറ്റ് ഓഹരികൾ വാങ്ങിയപ്പോൾ, ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 1300 കോടി രൂപയുടെ നെറ്റ് ഓഹരികൾ വാങ്ങികൂട്ടി.

ഇന്ത്യ വിക്സ് 15.9 ആയി കാണപ്പെടുന്നു.

കാളകൾ ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ്. മുന്നേറ്റത്തിന് മുമ്പ് ആവശ്യമായ തിരുത്തലാണ് വിപണിയിൽ ഉണ്ടായതെന്ന് കരുതാം. മുന്നേറ്റം തുടരുമോ എന്നതാണ് പ്രധാനമായും നോക്കി കാണേണ്ടത്.

ദിവസത്തെ കാൻഡിൽ ശക്തമായി കാണപ്പെടുന്നു. ബാങ്ക് നിഫ്റ്റിയും ശക്തമായി കാണപ്പെടുന്നു.

നവംബർ 1 മുതൽ ഡിസംബർ 24 വരെയുള്ള യുഎസ് വിപണിയിലേക്ക് നോക്കിയാൽ ഈ കാലയളവിൽ റീട്ടിയിൽ വിൽപ്പന 7.6 ശതമാനം ആയി ഉയർന്നു. യുഎസ് വിപണി ഇതിനോട് എങ്ങനെ പ്രതികരിക്കുമെന്ന് നോക്കം. വിപണി ദീർഘനാളത്തെ അവധിക്ക് ശേഷമാണ് തുറക്കുക.

ഇന്ന് വിപണി എവിടേക്ക് നീങ്ങുമെന്നത് നിർണായകമാണ്. താഴേക്ക് നീങ്ങിയാൽ ഇന്നലെ നടന്നത് വെറും പുൾബാക്ക് ആണെന്ന് മനസിലാക്കാം. മുന്നേറ്റം നടന്നാൽ ഷോർട്ട് ചെയ്തിട്ടുള്ളർ ഭയന്ന് വിറയ്ക്കാനുള്ള സാധ്യതയും തള്ളികളയാനാകില്ല.

ഫിൻ നിഫ്റ്റി എക്സ്പെയറി ആയതിനാൽ തന്നെ വിപണിയിൽ ചാഞ്ചാട്ടം രൂക്ഷമായേക്കും.

നിഫ്റ്റിയിൽ മുകളിലേക്ക് 18080 താഴേക്ക് 17980 എന്നിവ ശ്രദ്ധിക്കുക. 

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

Post your comment

No comments to display

    Honeykomb by BHIVE,
    19th Main Road,
    HSR Sector 3,
    Karnataka - 560102

    linkedIntwitterinstagramyoutube
    Crafted by Traders 🔥© marketfeed 2023