ഇൻഡിഗ്രിഡ് ഇൻവിറ്റ് അടുത്ത ബ്രേക്ക് ഔട്ട് ഓഹരി ആയേക്കും? കാരണം അറിയാം

Home
editorial
could indigrid invit be the next breakout stock
undefined

ഇന്ത്യ ഗ്രിഡ് ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ട്രസ്റ്റ് അഥവ ഇൻഡിഗ്രിഡ് ഇൻവിറ്റ് എന്നത് ഇന്ത്യയിലെ തന്നെ ആദ്യത്തെ ലിസ്റ്റ് ചെയ്ത പവർ സെക്ടർ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ട്രസ്റ്റാണ്. മാനേജ്‌മെന്റിന് കീഴിലുള്ള ട്രസ്റ്റിന്റെ ആസ്തി എന്നത് നിലവിൽ 15000 കോടി രൂപയാണ്. 2017ൽ നടന്ന ഐപിഒ മുതൽ തന്നെ വരുമാനത്തിലും അറ്റാദായത്തിലും കമ്പനി സ്ഥിരമായ വളർച്ച കൈവരിച്ചിട്ടുള്ളതായി കാണാം. 

ഇന്നത്തെ ലേഖനത്തിലൂടെ എന്താണ് ഇൻവിറ്റ്സ് എന്നും അതുമായി ബന്ധപ്പെട്ട നിക്ഷേപ സാധ്യതകളുമാണ് മാർക്കറ്റ്ഫീഡ് ചർച്ചചെയ്യുന്നത്.

എന്താണ് InvITs ?

മ്യൂച്ചൽ ഫണ്ടുകൾക്ക് സമാനമായി സാധാരണ  നിക്ഷേപകർക്കും നിക്ഷേപ സ്ഥാപനങ്ങൾക്കും നേരിട്ട് ഇൻഫ്രാസ്ട്രക്ചർ പ്രോജക്ടുകളിലേക്ക് നിക്ഷേപം നടത്താൻ സഹായിക്കുന്ന പദ്ധതിയാണ് ഇൻഫ്രാസ്ടക്ചർ ഇൻവെസ്റ്റമെന്റ് ട്രസ്റ്റ് (InvIT). വരുമാനം നൽകുന്ന ആസ്തികളിൽ ചെറിയ തുകകൾ കൂട്ടമായി നിക്ഷേപിക്കുന്ന ഈ നിക്ഷേപകർക്ക് വരുമാനത്തിന്റെ ഒരു ചെറിയ ഭാഗം തിരിച്ച് ലഭിക്കുന്നു. റോഡ് പ്രോജക്ടുകൾ, പവർ ട്രാൻസ്മിഷൻ ലെെൻസ്, ഗ്യാസ് പെെപ്പ്ലെെനുകൾ എന്നീ ആസ്തികൾ ഇതിൽ ഉൾപ്പെടും. ഇൻഫ്രാസ്ട്രക്ചർ കമ്പനികൾ അവരുടെ കടബാധ്യതകൾ വേഗത്തിലും ഫലപ്രദമായും തിരിച്ചടയ്ക്കുന്നതിന് വരുമാനം ഉണ്ടാക്കുന്ന ആസ്തികൾ  ഉപയോഗിച്ചു കൊണ്ട് ധനസമ്പാദനം നടത്തുന്നു. രാജ്യത്തെ ഇൻഫ്രാസ്ടക്ചർ മേഖലയെ പ്രോത്സാഹിപ്പിക്കുകയും നിക്ഷേപകർക്ക് പ്രചോദനം നൽകുയുമാണ്  ഇൻവെസ്റ്റമെന്റ് ട്രസ്റ്റിന്റെ ലക്ഷ്യം.

ഇൻവിസ്റ്റിനെ പറ്റി കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക.

എന്താണ് ഇൻഡിഗ്രിഡ് InvITs ?

ഇന്ത്യയിൽ ആദ്യമായി  ലിസ്റ്റുചെയ്ത വൈദ്യുതി മേഖലയിലെ  ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ട്രസ്റ്റാണ് ഇൻഡിഗ്രിഡ്. അമേരിക്കൻ ആഗോള നിക്ഷേപ കമ്പനിയായ KKR- ആണ് ഇന്ത്യ ഗ്രഡ് ട്രസ്റ്റനെ സ്പോൺസർ ചെയ്തിരിക്കുന്നത്. നിലവിൽ  7,570  സർക്യൂട്ട് കിലോമീറ്ററിലായി പരന്നുകിടക്കുന്ന 30 ഓളം ട്രാൻസ്മിഷൻ ലൈനുകളിലായി 13 ഓപ്പറേറ്റിംഗ് അസറ്റുകളാണ് ഇൻഡിഗ്രിഡ് ട്രസ്റ്റിനുള്ളത്.  15 സംസ്ഥാനങ്ങളിലും  ഒരു കേന്ദ്രഭരണ പ്രദേശത്തുമായി 13,550 മെഗാ വോൾട്ട് ആമ്പിയർ (MVA) പരിവർത്തന ശേഷിയുള്ള 11 സബ്‌സ്റ്റേഷനുകളാണ് ഇൻഡിഗ്രിഡിന് സ്വന്തമായുള്ളത്. 

ഇൻവസ്റ്റർ കോർണർ: ഇൻഡിഗ്രിഡ് InvITs ?
  • 2018- 2021 കാലയളവിനുള്ളിൽ  കമ്പനിയുടെ മൊത്തം വരുമാനം 56 ശതമാനത്തിന്റെ സിഎജിആർ വളർച്ചയാണ് കെെവരിച്ചത്. ഇതേകാലയളവിൽ അറ്റദായം 59 ശതമാനത്തിന്റെ സിഎജിആർ വളർച്ച കെെവരിച്ചു.

  • കമ്പനി ലാഭകരമാണ്, കൂടാതെ ഓരോ പാദത്തിലും വരുമാനം സ്ഥിരമായ വളർച്ച പ്രകടമാക്കിയിട്ടുണ്ട്.
  • 2017ലാണ് കമ്പനി വിപണിയിൽ ലിസ്റ്റ് ചെയ്യപ്പെടുന്നത്. ശേഷം അതിന്റെ വില കുറയുകയും, കുറച്ച് സമയത്തേക്ക് ഏകീകരിക്കുകയും 2019 വരെ പതുക്കെ കുറയുകയും ചെയ്തു. കൊവിഡ് പകർച്ചവ്യാധിക്ക് മുമ്പ് ഓഹരി വിലയിൽ സ്ഥിരതയുള്ള വളർച്ച പ്രകടമായിരുന്നു. കൊവിഡിന് ശേഷം ഓഹരി വിലയിൽ തിളക്കമാർന്ന റാലി അരങ്ങേറി. സാവധാനത്തിൽ സ്ഥിരതയുള്ള വളർച്ചയാണ് ഓഹരിയിൽ ഉണ്ടായത്. കഴിഞ്ഞ 3 വർഷമായി 76 ശതമാനത്തിന്റെ നേട്ടമാണ് ഓഹരി നൽകിയത്. 100,000 രൂപ നിക്ഷേപിച്ചിരുന്നേൽ മൂന്ന് വർഷം കഴിഞ്ഞ് 76,000 രൂപ ലഭിച്ചേനെ എന്നാണ് ഇത് സൂചിപ്പിക്കുന്നത്.
  • കമ്പനി സ്ഥിരമായ വളർച്ച കെെവരിക്കുന്നെങ്കിലും ഏറ്റെടുത്തിട്ടുള്ള വലിയ കടബാധ്യത ഭീഷണിയായി നിലനിൽക്കുന്നുണ്ട്. കമ്പനിയുടെ ദീർഘകാല ബാധ്യതകൾ 2018 മാർച്ചിൽ 994.1 കോടി രൂപയിൽ നിന്ന് 2021 മാർച്ചിൽ 10,401.7 ആയി ഉയർന്നു.

  • കടത്തിന്റെ ശരാശരി ചെലവ് ~7.81 ശതമാനമാണ്. അതായത് കമ്പനി കടമെടുക്കുന്ന ഓരോ 100 രൂപയ്ക്കും ശരാശരി 7.81 രൂപ കടം കൊടുക്കുന്നയാൾക്ക് നൽകുന്നു. കമ്പനിയുടെ കടത്തിന്റെ ഏകദേശം 70 ശതമാനവും സ്ഥിര-നിരക്ക് വായ്പകളാണ്, അതിനാൽ അവിടെ പണമടയ്ക്കൽ വൈകുമ്പോൾ പലിശ നിരക്ക് ഗണ്യമായി വർദ്ധിക്കുന്നില്ല. ക്രിസിൽ, ഐസിആർഎ, ഇന്ത്യ റേറ്റിംഗ്സ് തുടങ്ങിയ ക്രെഡിറ്റ് റേറ്റിംഗ് ഏജൻസികൾ ഇൻവിറ്റിക്ക് AAA റേറ്റിംഗ് നൽകിയിട്ടുണ്ട്.


മുന്നിലേക്ക് എങ്ങനെ?

വൈദ്യുതി പ്രസരണ, വിതരണ മേഖല രാഷ്ട്രീയവും പ്രവർത്തനപരവുമായ പ്രശ്നങ്ങളുടെ വലയിൽ കുടുങ്ങി കിടക്കുകയാണ്. സർക്കാരിന്റെ ഉയർന്ന സബ്‌സിഡി, വൈദ്യുതി മോഷണം, പ്രാദേശിക ഇലക്‌ട്രിസിറ്റി ബോർഡുകളുടെ പേയ്‌മെന്റ് വീഴ്ച എന്നിവ മൂലം ഈ പദ്ധതികൾ ലാഭകരമായിരുന്നില്ല. 2021 ലെ ബജറ്റ് സെഷൻ വൈദ്യുതി മേഖലയെ സംബന്ധിച്ചിടത്തോളം ചരിത്രപരമായ ഒന്നായിരുന്നു, കാരണം വൈദ്യുതി കമ്പനികളിൽ നിന്നുള്ള പേയ്‌മെന്റുകളുടെ ഭാരം അതിലേക്ക് മാറ്റാൻ സർക്കാർ ശ്രമിച്ചു. പ്രത്യേക നയങ്ങളിലൂടെ പുനരുപയോഗ ഊർജ മേഖലയുടെ വളർച്ചയ്‌ക്കുള്ള വഴിയും  സർക്കാർ ഒരുക്കി. ഇതിലൂടെ വരും വർഷങ്ങളിൽ വെെദ്യുതി മേഖല ശക്തമായ മുന്നേറ്റം കെെവരിക്കുമെന്നാണ് വിലയിരുത്തേണ്ടത്.

ഇൻഡിഗ്രിഡിന് ആദ്യ ദിവനങ്ങളിൽ നിക്ഷേപകരിൽ നിന്ന് കുറഞ്ഞ താൽപ്പര്യമാണ് ലഭിച്ചിരുന്നത്. കാരണം ഇൻവിറ്റ് ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യപ്പെടുക എന്ന ആശയത്തോട് നിക്ഷേപകർക്ക് ജോയിക്കാൻ സാധിച്ചില്ല. സ്ഥിരതയുള്ളതാണെങ്കിലും, കമ്പനിയുടെ വരുമാനവും ലാഭവും അത് ഏറ്റെടുത്ത കടഭാരവുമായി പൊരുത്തപ്പെടുന്നില്ല. അതിനാൽ തന്നെ ഇത് പൊതുവെ കമ്പനിയെ അടിസ്ഥാനപരമായി ദുർബലമാക്കുന്നു. ഇൻഫ്രാസ്ട്രക്ചർ പ്രോജക്ടുകൾ തഴച്ചുവളരാനും ആദായം നൽകാനും വർഷങ്ങളെടുക്കുമെന്നതാണ് മനസിലാക്കേണ്ടത്. നിലവിലെ വൈദ്യുതി നയം അഭിവൃദ്ധി പ്രാപിക്കുന്ന ഒരു മേഖലയിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഇത് ഓഹരി ഉടമകൾക്കും വായ്പക്കാർക്കും മികച്ച വരുമാനം നേടി കൊടുക്കും.

ഊർജ്ജ മേഖലയിൽ വരാനിരിക്കുന്ന മാറ്റങ്ങളെ പറ്റി അറിയാൻ ലിങ്ക് സന്ദർശിക്കുക. 

Post your comment

No comments to display

    Honeykomb by BHIVE,
    19th Main Road,
    HSR Sector 3,
    Karnataka - 560102

    linkedIntwitterinstagramyoutube
    Crafted by Traders 🔥© marketfeed 2023