ലാഭമെടുപ്പിന് വിധേയമായി യുഎസ് വിപണി, നിർണായക എക്സ്പെയറി - പ്രീമാർക്കറ്റ് റിപ്പോർട്ട് 

Home
market
crucial expiry after an eventful week pre market analysis
undefined

പ്രധാനതലക്കെട്ടുകൾ

Tata Motors: എവറസ്റ്റ് ഫ്ലീറ്റ് പ്രൈവറ്റ് ലിമിറ്റഡുമായി 5,000 യൂണിറ്റ് XPRES-T EV-കൾ വിതരണം ചെയ്യാൻ കരാർ ഒപ്പിട്ടതായി കമ്പനി അറിയിച്ചു.

Wipro: മിഡിൽ ഈസ്റ്റിൽ പുതിയ സാമ്പത്തിക സേവന ഉപദേശക കമ്പനിയായ കാപ്‌കോ ആരംഭിക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചു.

IRCTC: കമ്പനിയുടെ 5 ശതമാനം വരുന്ന ഓഹരികൾ ഓഫർ ഫോർ സെയിൽ (OFS) വഴി വിറ്റുകൊണ്ട്  2,700 കോടി രൂപ സർക്കാർ സമാഹരിക്കും.

Shriram Properties: കമ്പനി ബംഗളൂരുവിൽ സ്ട്രെസ്ഡ് പ്രോജക്റ്റ് ഏറ്റെടുത്തു, വികസനത്തിനായി 125 കോടി രൂപ വരെ നിക്ഷേപിക്കും.

ഇന്നത്തെ വിപണി സാധ്യത

ഇന്നലെ ഗ്യാപ്പ് അപ്പിൽ 18670 എന്ന  നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ആദ്യം താഴേക്ക് വീണെങ്കിലും രണ്ടാം പകുതിയിൽ ശക്തമായ ബൈയിംഗ് അനുഭവപ്പെട്ട് മുകളിലേക്ക് കയറി. തുടർന്ന് 18660 എന്ന നിലയിൽ സൂചിക ഫ്ലാറ്റായി വ്യാപാരം അവസാനിപ്പിച്ചു.

44083 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. രണ്ടാം പകുതിയിൽ സൂചികയിൽ ശക്തമായ ബൈയിംഗ് അനുഭവപ്പെട്ടു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 103 പോയിന്റുകൾക്ക് മുകളിലായി 44049 എന്ന നിലയിൽ സൂചിക വ്യാപാരം അവസാനിപ്പിച്ചു.

നിഫ്റ്റി ഐടി 1.2  ശതമാനം നേട്ടത്തിൽ അടച്ചു.

യുഎസ് വിപണി നഷ്ടത്തിൽ അടച്ചു. യൂറോപ്യൻ വിപണിയും നഷ്ടത്തിൽ അടച്ചു.

ഏഷ്യൻ വിപണികൾ താഴ്ന്ന നിലയിലാണ് ഇപ്പോൾ വ്യാപാരം നടത്തുന്നത്.

യുഎസ് ഫ്യൂച്ചേഴ്സ് ,യൂറോപ്യൻ ഫ്യൂച്ചേഴസ് എന്നിവ ലാഭത്തിൽ കാണപ്പെടുന്നു.

SGX NIFTY 18,80-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു നേരിയ ഗ്യാപ്പ് ഡൌൺ ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.

18,630, 18,575, 18,500 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട്  ഉള്ളതായി കാണാം. 18,670, 18,730, 18,780 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.

ബാങ്ക് നിഫ്റ്റിയിൽ  44,000, 43,850, 43,765 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 44,130, 44,300, 44,500 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും. 

ഫിൻ നിഫ്റ്റിയിൽ 19,270, 19,170, 19,090 എന്നിവിടെ സപ്പോർട്ട് പ്രതീക്ഷിക്കാം. 19,320, 19,370, 19,480 എന്നിവിടെ പ്രതിബന്ധം അനുഭവപ്പെട്ടേക്കാം.

നിഫ്റ്റിയിൽ 18700ൽ ഉയർന്ന കോൾ  ഒഐ കാണപ്പെടുന്നു. 18600ൽ തന്നെ ഉയർന്ന പുട്ട് ഒഐ കാണപ്പെടുന്നു.

ബാങ്ക് നിഫ്റ്റിയിൽ 44000ൽ സ്ട്രാഡിൽ കാണപ്പെടുന്നു.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 400 രൂപയുടെ നെറ്റ് ഓഹരികൾ  വാങ്ങിയപ്പോൾ, ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 900 കോടി രൂപയുടെ നെറ്റ് ഓഹരികൾ വാങ്ങികൂട്ടി.

ഇന്ത്യ വിക്സ് 12.9 ആയി കാണപ്പെടുന്നു.

ഫെഡ് പലിശ നിരക്ക് 50 ബേസിസ് പോയിന്റ് ആയി ഉയർത്തി. ഇത് വിപണിക്ക് പോസിറ്റീവ് ആണ്. എന്നാൽ യുഎസ് വിപണിയിൽ ലാഭമെടുപ്പ് ഉണ്ടായി. മുന്നിലേക്കുള്ള കണക്കുകൾ സംബന്ധിച്ച പവലിന്റെ നെഗറ്റീവ് പ്രസ്താവനകളാണ് ഇതിന് കാരണമായത്.

15 വർഷത്തെ ഏറ്റവും ഉയർന്ന നിലയിലാണ് പലിശ നിരക്ക് ഇപ്പോഴുള്ളത്. അടുത്ത വർഷം അവസാനത്തോടെ 75 ബേസിസ് പോയിന്റ് പലിശ നിരക്ക് വർദ്ധിപ്പിക്കുമെന്ന് കരുതാം.

നിഫ്റ്റി ശക്തമായ റാലയിൽ ആയിരുന്നു. എന്നാൽ പെട്ടെന്ന് ഒരു വീഴ്ച അനുഭവപ്പെട്ടു. എന്നാൽ പെട്ടെന്നുള്ള ഇത്തരം റാലികൾ വിപണിയെ താഴേക്ക് വലിക്കുക തന്നെ ചെയ്യും. വീണ്ടും സൂചിക മുകളിലേക്ക് കയറുമോ എന്ന് നോക്കാം.

ബാങ്ക് നിഫ്റ്റി 44000ൽ ശക്തമായ സപ്പോർട്ട് രേഖപ്പെടുത്തി. സൂചിക മുകളിലേക്ക് പോകാനുള്ള എല്ലാ സാധ്യതകളുമാണ് ഇന്ന് കാണുന്നത്.
എച്ച്.ഡി.എഫ്.സി ബാങ്കും ഇന്ന് ശക്തമായ ബ്രേക്ക് ഔട്ടിനായി ഒരുങ്ങി നിൽക്കുന്നു. 29000ന് അടുത്തുള്ള സ്വിംഗ് നില ഐടിക്ക് നിലനിർത്തേണ്ടതുണ്ട്.

ആഗോള വിപണികളുടെ പിന്തുണ ഇല്ലാത്തതിനാൽ തന്നെ ബാങ്ക് നിഫ്റ്റി 44000ന് താഴെ വ്യാപാരം ആരംഭിച്ചേക്കാം. രണ്ടാം പകുതിയിൽ ബൈയിംഗ് വരുമോ എന്ന് നോക്കാം. അനേകം ഇവെന്റുകൾ ഉണ്ടായിരുന്നു ഒരു നിർണായക എക്സ്പെയറി ആണ് ഇന്നത്തേത് എന്ന് കൂടി ഓർക്കുക.

ഇന്ത്യയുടെ മൊത്തം വില സൂചിക 5.85 ശതമാനം ആയി രേഖപ്പെടുത്തി. 6.4 ശതമാനം ആണ് പ്രതീക്ഷിച്ചിരുന്നത്. യുകെ സിപിഐ 10.7 ശതമാനം ആയി രേഖപ്പെടുത്തി. 10.9 ശതമാനം ആയിരുന്നു പ്രതീക്ഷിച്ചിരുന്നത്. യുകെയുടെ പലിശ നിരക്ക് സംബന്ധിച്ച തീരുമാനം ഇന്ന് പുറത്തുവരും.

ഗ്യാപ്പ് ഡൌണിൽ തുറന്നാലും ബുള്ളുകൾ ശക്തമായതിനാൽ വിപണി താഴേക്ക് വീണേക്കില്ല. ഇന്ന് ബൈയിംഗ് നടക്കുമോ എന്ന് കാത്തിരുന്ന് കാണേണ്ടതുണ്ട്.

നിഫ്റ്റിയിൽ മുകളിലേക്ക് 18690 താഴേക്ക് 18,575 എന്നിവ ശ്രദ്ധിക്കുക. 

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.


Post your comment

No comments to display

    Honeykomb by BHIVE,
    19th Main Road,
    HSR Sector 3,
    Karnataka - 560102

    linkedIntwitterinstagramyoutube
    Crafted by Traders 🔥© marketfeed 2023