നിർണായകമായി മാസത്തെ എക്സ്പെയറി, ഗ്യാപ്പ് അപ്പിൽ തുറക്കാൻ ഒരുങ്ങി നിഫ്റ്റി - പ്രീമാർക്കറ്റ് റിപ്പോർട്ട്
പ്രധാനതലക്കെട്ടുകൾ
Wipro: ബ്രസീലിലെ പ്രവർത്തനങ്ങളുടെ കൺട്രി ഹെഡും മാനേജിംഗ് ഡയറക്ടറുമായി വാഗ്നർ ജീസസിനെ കമ്പനി നിയമിച്ചു.
Tata Power: കടം റീഫിനാൻസ് ചെയ്യുന്നതിനായിഎസ്എൽഎൽ വഴി 320 മില്യൺ ഡോളർ സമാഹരിച്ച് കമ്പനി.
ഇന്നത്തെ വിപണി സാധ്യത
താഴ്ന്ന നിലയിൽ 17556ന് അടുത്തായി വ്യാപാരം ആരംഭിച്ച നിഫ്റ്റി
രൂക്ഷമായ ചാഞ്ചാട്ടത്തിന് വിധേയമായി. രണ്ടാം ഘട്ടത്തിൽ മുകളിലേക്ക് കയറി സൂചിക തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 27 പോയിന്റുകൾക്ക് മുകളിലായി 17605 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു.
ഗ്യാപ്പ് ഡൌണിൽ 38590 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ശക്തമായ മുന്നേറ്റമാണ് കാഴ്ചവച്ചത്. വിൽപ്പന സമ്മർദ്ദത്തിനിടയിലും സൂചിക കുതിച്ചുകയറി. തുടർന്ന് 39030 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു.
നിഫ്റ്റി ഐടി നഷ്ടത്തിൽ അടച്ചു.
യുഎസ് വിപണി ലാഭത്തിൽ അടച്ചു. യൂറോപ്യൻ വിപണികൾ ഇന്നലെ താഴ്ന്ന കയറിയിറങ്ങിയാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഏഷ്യൻ വിപണികൾ ഉയർന്ന നിലയിൽ കാണപ്പെടുന്നു. യുഎസ് ഫ്യൂച്ചേഴ്സ് , യൂറോപ്യൻ ഫ്യുച്ചേഴ്സ് എന്നിവ ലാഭത്തിലാണ് വ്യാപാരം നടത്തുന്നത്.
SGX NIFTY 17,750- ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് അപ്പ് ഓപ്പണിഗിനുള്ള സൂചന നൽകുന്നു.
17,540, 17,500, 17,430 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 17,620-640, 17,700, 17,790 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.
ബാങ്ക് നിഫ്റ്റിയിൽ 38,750, 38,630, 38,200 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 39,190 , 39,500, 39,670 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.
നിഫ്റ്റിയിൽ 18000ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐയുള്ളത്. 17500 ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു.
ബാങ്ക് നിഫ്റ്റിയിൽ 40000ൽ ഏറ്റവും ഉയർന്ന കോൾ ഒഐ കാണപ്പെടുന്നു. 38500ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു.
ഇന്ത്യ വിക്സ് 18.4 ആയി കാണപ്പെടുന്നു.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 23 കോടി രൂപയുടെ നെറ്റ് ഓഹരികൾ വാങ്ങിയപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 334 കോടി രൂപയുടെ നെറ്റ് ഓഹരികൾ
വിറ്റഴിച്ചു.
വിപണിയിൽ ചാഞ്ചാട്ടം വീണ്ടും ആരംഭിച്ചിരിക്കുകയാണ്. വിക്സ് കഴിഞ്ഞ 2 ആഴ്ചയായി താഴേക്ക് വീഴുകയാണ്. എന്നാൽ തിരുത്തൽ തുടങ്ങിയതോടെ വിക്സ് വീണ്ടും കൂടുന്നതായി കാണാം. ആഗോള വിപണികളുടെ പിന്തുണ ലഭിച്ചാൽ വിപണിയിൽ ശക്തമായ സപ്പോർട്ട് ഉണ്ടാകും. എങ്കിലും വിപണിയിൽ ചാഞ്ചാട്ടം രൂക്ഷമാണെന്നത് ശ്രദ്ധിക്കുക.
മാസത്തെ എക്സ്പെയറി ആയത് കൊണ്ട് തന്നെ പല തരത്തിലുള്ള നീക്കങ്ങൾക്കുമുള്ള സാധ്യതയുണ്ട്. ഇന്ന് രാത്രി യുഎസിൽ ആരംഭിക്കുന്ന ജാക്സൺ ഹോൾ സിമ്പോസിയത്തിലേക്ക് ശ്രദ്ധിക്കുക. ഇതിനാൽ തന്നെ യുഎസ് വിപണിയും ചാഞ്ചാട്ടത്തിന് വിധേയമായേക്കും.
ഐടി സൂചികയിൽ ഒരു വി ബ്രേക്ക് ഔട്ട് നടന്നിരുന്നു. എന്നാൽ ആഗോള വിപണികൾ നെഗറ്റീവ് ആയതിനാൽ തന്നെ സൂചിക ദുർബലമായിരുന്നു. 28500ൽ ഒരു ട്രെൻഡ് ലൈൻ വരുച്ചു കൊണ്ട് ഇവിടെ സൂചിക സപ്പോർട്ട് എടുക്കുമെന്ന് പ്രതീക്ഷിക്കാവുന്നതാണ്.
നിഫ്റ്റി ബാങ്ക് നിഫ്റ്റി എന്നിവ ഡേ കാൻഡിലിൽ ശക്തമായി കാണപ്പെടുന്നു. മാസത്തെ കാൻഡിൽ ബുള്ളിഷ് മറബൂസു ആക്കാൻ
കാളകൾ ശ്രമിക്കുമ്പോൾ കരടികൾ 17330ന് താഴെയായി സൂചികയെ
കൊണ്ട് പോകാനാണ് ശ്രമിക്കുന്നത്.
നിഫ്റ്റിയിൽ താഴേക്ക് 17,540 മുകളിലേക്ക് 17,640 എന്നിവ ശ്രദ്ധിക്കുക.
ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.
Post your comment
No comments to display