നഷ്ടത്തിൽ മുങ്ങി ആഗോള വിപണികൾ, നേട്ടം നിലനിർത്താൻ നിഫ്റ്റിക്ക് ആകുമോ? - പ്രീമാർക്കറ്റ് റിപ്പോർട്ട്

Home
market
divergence how long can nifty survive share market today
undefined

പ്രധാനതലക്കെട്ടുകൾ

Wipro: ഇന്ത്യയിലെ കോർപ്പറേറ്റ് ബാങ്കുകൾക്ക് ഡിജിറ്റൽ രൂപാന്തരം നൽകുന്നതിനായി യുകെ ആസ്ഥാനമായുള്ള ഫിനാസ്ട്രയും ഐടി കമ്പനിയും ചേർന്ന് രാജ്യത്ത് ഒരു പങ്കാളിത്തം പ്രഖ്യാപിച്ചു.

Hero MotoCorp: രാജ്യത്ത് ഇലക്ട്രിക് ഇരുചക്രവാഹനങ്ങൾക്ക് ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ സജ്ജീകരിക്കുന്നതിന് ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷനുമായി കൈകോർത്തതായി കമ്പനി അറിയിച്ചു.

Tata Steel: 
10 ലക്ഷം രൂപ മുഖവിലയുള്ള 20,000 നോൺ കൺവേർട്ടിബിൾ ഡിബഞ്ചറുകൾ സ്വകാര്യ പ്ലെയ്‌സ്‌മെന്റ് അടിസ്ഥാനത്തിൽ തിരിച്ചറിഞ്ഞ നിക്ഷേപകർക്ക് അനുവദിക്കുന്നതിന് ഡയറക്ടർ ബോർഡ് അംഗീകാരം നൽകിയതിനെ തുടർന്ന് കമ്പനി എൻസിഡി ഇഷ്യു വഴി 2,000 കോടി രൂപ സമാഹരിച്ചു.

ഇന്നത്തെ വിപണി സാധ്യത

ഇന്നലെ ഗ്യാപ്പ് അപ്പിൽ 17770 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി. 17920 എന്ന നിലയിൽ ദിവസത്തെ ഉയർന്ന നില രേഖപ്പെടുത്തിയ സൂചിക പിന്നീട് താഴേക്ക് വീണു.  പിന്നാലെ കഴിഞ്ഞ ദിവസത്തേക്കാൾ 194 പോയിന്റുകൾക്ക് മുകളിലായി 17816 എന്ന  നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

41207 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 41700 രേഖപ്പെടുത്തി. ശേഷം സൂചിക തിരുത്തലിന് വിധേയമായി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 1.38 ശതമാനം മുകളിലായി 41464 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

നിഫ്റ്റി ഐടി 0.8 ശതാനം നേട്ടത്തിൽ അടച്ചു.

യുഎസ് , യൂറോപ്യൻ വിപണികൾ എന്നിവ നഷ്ടത്തിൽ അടച്ചു.

ഏഷ്യൻ വിപണികൾ
താഴ്ന്ന നിലയിലാണ് ഇപ്പോൾ വ്യാപാരം നടത്തുന്നത്. യുഎസ് ഫ്യൂച്ചേഴ്സ് ലാഭത്തിലും യൂറോപ്യൻ ഫ്യുച്ചേഴ്സ് ഫ്ലാറ്റായുമാണ് വ്യാപാരം നടത്തുന്നത്.

SGX NIFTY 17720-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് ഡൌൺ ഓപ്പണിഗിനുള്ള സൂചന നൽകുന്നു.

17,720, 17,665, 17,600, 17,500 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട്  ഉള്ളതായി കാണാം. 17,800, 17,870, 17,920, 18,000 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.

ബാങ്ക് നിഫ്റ്റിയിൽ  41,380, 41,130, 40,800 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 41,500, 41,650, 42,000 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.

നിഫ്റ്റിയിൽ 18000ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐയുള്ളത്. 17600 എന്നിവിടെ ഏറ്റവും ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു.

ബാങ്ക് നിഫ്റ്റിയിൽ 42000ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐയുള്ളത്. 41000ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു.

ഇന്ത്യ വിക്സ് 18.8 ആയി കാണപ്പെടുന്നു.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 1200 കോടി രൂപയുടെ നെറ്റ് ഓഹരികൾ വാങ്ങിയപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 130 കോടി രൂപയുടെ നെറ്റ് ഓഹരികൾ വിറ്റഴിച്ചു.

കഴിഞ്ഞ ദിവസം നമ്മൾ പ്രൈസ് ആക്ഷനെ പറ്റി പറഞ്ഞിരുന്നു. ഡൌ ദിവസത്തെ ചാർട്ടിൽ ബോട്ടം രൂപപ്പെടുത്തിയത് കാണാം. അതിന് പിന്നാലെ ഇന്നലെ എന്താണ് സംഭവിച്ചതെന്ന് നോക്കു. ചുവന്ന കാൻഡിലിൽ ഒരു ലോങ്ങർ ലോവർ വിക്ക് രൂപപ്പെട്ടതായി കാണാം. എന്നാൽ ചാഞ്ചാട്ടത്തിന് ഒടുവിൽ വിപണി 1 ശതമാനം താഴേക്ക് വീണു. ഫെഡ് പ്രഖ്യാപനത്തിന് മുന്നോടിയായി വിപണിയിൽ അനിശ്ചിതത്വം നിലനിൽക്കുന്നതിന്റെ സൂചനയാണിത്.

ഫെഡ് 75 പോയിന്റ് പലിശ ഉയർത്തിയേക്കാം. ചിലപ്പോൾ അത് 100 പോയിന്റ് വരെ പോയേക്കാം. 75 പോയിന്റ് ഉയർത്തിയാൽ വിപണി അതിനോട് വലിയ രീതിയിൽ പ്രതികരിച്ചേക്കില്ല. എന്നാൽ പണപ്പെരുപ്പത്തെ ചെറുക്കാൻ വലിയ രീതിയിൽ പലിശ ഉയർത്തിയാൽ അത് വിപണിയെ മോശമായി ബാധിച്ചേക്കാം.

ആഗോള വിപണികളിലേക്ക് നോക്കിയാൽ എല്ലാം തന്നെ നഷ്ടത്തിലാണെന്ന് കാണാം. നിഫ്റ്റിക്ക് ഈ നെഗറ്റിവിറ്റി മറികടക്കാൻ സാധിക്കുമോ എന്ന് നോക്കാം. ഫെഡ് തീരുമാനം, ഐടി റിക്കവറി, ബാങ്ക് നിഫ്റ്റി ട്രെൻഡ് എന്നീ മൂന്ന് കാര്യങ്ങളെ ആശ്രയിച്ചിരിക്കും ഇത്.

ബാങ്ക് നിഫ്റ്റി കഴിഞ്ഞ ദിവസം എക്കാലത്തെയും ഉയർന്ന നില രേഖപ്പെടുത്തിയിരുന്നു. എന്നാൽ ഇന്നത്തെ ഗ്യാപ്പ് ഡൌൺ ഈ നേട്ടം നഷ്ടപ്പെടുത്തുമോ എന്ന് അറിയില്ല. ഇന്നലെ ഉച്ചയ്ക്ക് ശേഷം ബാങ്കിംഗ് സൂചികയിൽ ഉണ്ടായ സെൽ ഓഫും നേരിയ ആശങ്ക ഉയർത്തുന്നു.

ജപ്പാൻ, യുകെ എന്നീ രാജ്യങ്ങളും നാളെ തങ്ങളുടെ പലിശ നിരക്ക് പ്രഖ്യാപിക്കും. ട്രെൻഡ് കൃത്യമായി അറിയാത്തതിനാൽ തന്നെ കുറച്ച് കോണ്ടിറ്റിയിൽ മാത്രം വ്യാപാരം നടത്തുക.

ബാങ്കിനൊപ്പം ഫിൻ നിഫ്റ്റിയും ശക്തമായ മുന്നേറ്റം നടത്തിയിരുന്നു.

ബജാജ്, എച്ച്.ഡി.എഫ്.സി ഓഹരികളും ശക്തമായ നീക്കം നടത്തി.

നിഫ്റ്റിയിൽ മുകളിലേക്ക് 17800 ശ്രദ്ധിക്കുക. താഴേക്ക് 17665 ശ്രദ്ധിക്കുക.

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

Post your comment

No comments to display

    Honeykomb by BHIVE,
    19th Main Road,
    HSR Sector 3,
    Karnataka - 560102

    linkedIntwitterinstagramyoutube
    Crafted by Traders 🔥© marketfeed 2023