കരടികളുടെ പിടിയിൽ അമർന്ന് ഡൗ ജോൺസ്, ഗ്യാപ്പ് അപ്പ് താത്ക്കാലികമോ? - പ്രീമാർക്കറ്റ് റിപ്പോർട്ട്
പ്രധാനതലക്കെട്ടുകൾ
Vodafone Idea: ഉത്തർപ്രദേശിലും ഹരിയാനയിലും സർക്കാർ ഉടമസ്ഥതയിലുള്ള എനർജി എഫിഷ്യൻസി സർവീസസ് കമ്പനിയുമായി ചേർന്ന് കൊണ്ട് 33.3 ലക്ഷം അധിക സ്മാർട്ട് മീറ്ററുകൾ സ്ഥാപിക്കും.
BSE: ഇലക്‌ട്രോണിക് ഗോൾഡ് രസീത് (ഇജിആർ) പ്ലാറ്റ്‌ഫോമിൽ അവതരിപ്പിക്കുന്നതിന് ക്യാപിറ്റൽ മാർക്കറ്റ് റെഗുലേറ്റർ സെബിയിൽ നിന്ന് എക്സ്ചേഞ്ചിന് അന്തിമ അനുമതി ലഭിച്ചു.
Filatex India: ദഹേജ് പ്ലാന്റിൽ പ്രതിദിനം 50 MT ഉരുകൽ ശേഷിയും പ്രതിദിനം 120 MT ഉൽപ്പാദന ലൈനുകളും ഡീബോട്ടിൽനെക്ക് ചെയ്യുന്നതിനുള്ള പദ്ധതി കമ്പനി കമ്മീഷൻ ചെയ്തു.
ഇന്നത്തെ വിപണി സാധ്യത
ഇന്നലെ ഗ്യാപ്പ് ഡൌണിൽ 17192 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കുത്തനെ താഴേക്ക് വീണു. 11 മണിയോടെ സൂചിക തിരികെ കയറിയെങ്കിലും ഉച്ചയോടെ കരടികളുടെ ആക്രമണം വീണ്ടും തുടർന്നു. കഴിഞ്ഞ ദിവസത്തേക്കാൾ 311 പോയിന്റുകൾക്ക് താഴെയായി 17016 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
39118 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 38500ൽ ശക്തമായി സപ്പോർട്ട് രേഖപ്പെടുത്തി. അവിടെ നിന്നും സൂചിക മുകളിലേക്ക് കയറിയെങ്കിലും 39000ൽ പ്രതിബന്ധം അനുഭവപ്പെട്ടു. പിന്നീട് ഉണ്ടായ വിൽപ്പന സമ്മർദ്ദത്തെ തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 930 പോയിന്റുകൾ താഴെയായി 39616 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
നിഫ്റ്റി ഐടി ശക്തി കൈവരിച്ചു.
യുഎസ് വിപണി നഷ്ടത്തിൽ അടച്ചു. യൂറോപ്യൻ വിപണികൾ നേരിയ തോതിൽ താഴ്ന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഏഷ്യൻ വിപണികൾ കയറിയിറങ്ങിയാണ് ഇപ്പോൾ വ്യാപാരം നടത്തുന്നത്. യുഎസ് ഫ്യൂച്ചേഴ്സ് , യൂറോപ്യൻ ഫ്യുച്ചേഴ്സ് എന്നിവ ഉയർന്ന നിലയിലാണ് വ്യാപാരം നടത്തുന്നത്.
SGX NIFTY 17084-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു നേരിയ ഗ്യാപ്പ് അപ്പ് ഓപ്പണിഗിനുള്ള സൂചന നൽകുന്നു.
17,000, 16,975, 16,925, 16,750 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 17,140, 17,200, 17,310 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.
ബാങ്ക് നിഫ്റ്റിയിൽ 38,500, 38,250, 38,000 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 38,850, 39,000, 39,300 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.
നിഫ്റ്റിയിൽ 18000, 17500 എന്നിവിടെയാണ് ഏറ്റവും ഉയർന്ന കോൾ ഒഐയുള്ളത്. 17000, 16500 എന്നിവിടായി ഏറ്റവും ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു.
ബാങ്ക് നിഫ്റ്റിയിൽ 41000ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐയുള്ളത്. 38500ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു.
ഇന്ത്യ വിക്സ് 21.9 ശതമാനമായി ആയി ഉയർന്നു.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 5100 കോടി രൂപയുടെ നെറ്റ് ഓഹരികൾ വിറ്റഴിച്ചപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 3500 കോടി രൂപയുടെ നെറ്റ് ഓഹരികൾ വാങ്ങികൂട്ടി.
വെള്ളിയാഴ്ച നഷ്ടത്തിൽ അടച്ച വിപണി ഇന്നലെ കരടികളുടെ പാത വീണ്ടും പിന്തുടർന്നിരുന്നു. ആഗോള വിപണികൾ ദുർബലം ആയതിനാൽ തന്നെ സൂചിക ഇന്നും താഴേക്ക് നീങ്ങാനാണ് സാധ്യത.
രുപ എക്കാലത്തെയും താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തി. മറ്റു കറൻസികളും നെഗറ്റീവിലാണ് കാണപ്പെടുന്നത്.
യുഎസ് വിപണിയിലേക്ക് നോക്കിയാൽ ഡൌ എക്കാലത്തെയും ഉയർന്ന നിലയിൽ നിന്നും 20 ശതമാനം താഴേക്ക് വീണതായി കാണാം. മറ്റു അമേരിക്കൻ സൂചികകൾ എല്ലാം തന്നെ കരടികളുടെ ആക്രമണത്തിന് വിധേയമായതായി കാണാം. എന്നാൽ ഇന്ത്യൻ വിപണി എക്കാലത്തെയും ഉയർന്ന നിലയിൽ നിന്നും 10 ശതമാനം മാത്രമാണ് ഇടിഞ്ഞത്.
പലിശ നിരക്ക് വർദ്ധനവ് ഇനിയും ഉണ്ടാകുമെന്ന് ഇസിബി പ്രസിഡന്റ്
ലഗാർഡി പറഞ്ഞു.
ക്രൂഡ് ഓയിൽ വില എട്ട് മാസത്തെ താഴ്ന്ന നിലയിലാണുള്ളത്. ചൈന ഓക്ടോബർ 1 മുതൽ ഒരാഴ്ചത്തെ നാഷണൽ ഹോളിഡേ നടത്താൻ ഒരുങ്ങുകയാണ്. ലോകം ബദലിനു തയാറാകാത്ത സാഹചര്യത്തിൽ ഹൈഡ്രോകാർബണിൽ നിക്ഷേപം കുറവായത് ഊർജ പ്രതിസന്ധി കൂടുതൽ വഷളാക്കിയതായി സൌദി അറാംകോ ചീഫ് പറഞ്ഞു.
വരും ആഴ്ചകളിൽ നിഫ്റ്റി 15000ലേക്ക് പോകുമെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ? 16500 നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ആകുമെന്ന് കരുതാവുന്നതാണ്. ആഗോള വിപണികൾ ദുർബലമായി നിന്നാൽ ഇന്ത്യൻ വിപണിയും അതിനെ പിന്തുടർന്നേക്കും.
നിഫ്റ്റിയിൽ മുകളിലേക്ക് 17310 ശ്രദ്ധിക്കുക. താഴേക്ക് 17000 എന്നിവ ശ്രദ്ധിക്കുക.
ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.
Post your comment
No comments to display