തൊഴിൽ കണക്കുകൾ പുറത്ത് വന്നതിന് പിന്നാലെ നഷ്ടത്തിൽ അടച്ച് യുഎസ് വിപണി - പ്രീമാർക്കറ്റ് റിപ്പോർട്ട് 

Home
market
dow falls after strong us jobs data pre market analysis
undefined

പ്രധാനതലക്കെട്ടുകൾ

RPP Infra: ഗ്രേറ്റർ ചെന്നൈ കോർപ്പറേഷനിൽ നിന്നും 59 കോടി രൂപയുടെ ഓർഡർ സ്വന്തമാക്കി കമ്പനി.

RailTel: സപ്ലൈ, ഇൻസ്റ്റലേഷൻ ടെസ്റ്റിംഗ് എന്നിവയ്ക്കായി ബാംഗ്ലൂർ മെട്രോയിൽ നിന്ന് കമ്പനിക്ക് 27.07 കോടി രൂപയുടെ വർക്ക് ഓർഡർ ലഭിച്ചു.

HDFC: രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ കോർപ്പറേറ്റ് ബോണ്ട് ഇഷ്യൂവിലൂടെ 250 ബില്യൺ രൂപ (3.03 ബില്യൺ ഡോളർ) കമ്പനി സമാഹരിച്ചു.

ഇന്നത്തെ വിപണി സാധ്യത

ഇന്നലെ 18097 എന്ന  നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം നടത്തി. പിന്നീട് വിൽപ്പന ശക്തമായി വന്നെങ്കിലും കാളകൾ അതിനെ ശക്തമായി പിടിച്ച് ഉയർത്തി. എന്നിരുന്നാലും അവസാന നിമിഷം സൂചിക താഴേക്ക് വീണു. തുടർന്ന് 20  പോയിന്റുകൾക്ക് മുകളിലായി 18036 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

41935 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി താഴേക്ക് നീങ്ങി. അവസാന നിമിഷം വിൽപ്പന സമ്മർദ്ദം നടന്നതിന് പിന്നാലെ സൂചിക താഴേക്ക് നീങ്ങിയിരുന്നു. തുടർന്ന് 41631 എന്ന നിലയിൽ സൂചിക വ്യാപാരം അവസാനിപ്പിച്ചു.

നിഫ്റ്റി ഐടി 1.6 ശതമാനം നേട്ടത്തിൽ അടച്ചു.

യുഎസ് വിപണി നഷ്ട്ത്തിൽ അടച്ചു. യൂറോപ്യൻ വിപണി ലാഭത്തിൽ വ്യാപാരം അവസാനിപ്പിച്ചു.

ഏഷ്യൻ വിപണികൾ താഴ്ന്ന നിലയിൽ കാണപ്പെടുന്നു.

യുഎസ് ഫ്യൂച്ചേഴ്സ് ,യൂറോപ്യൻ ഫ്യൂച്ചേഴസ് എന്നിവ നേരിയ നഷ്ടത്തിൽ   കാണപ്പെടുന്നു.

SGX NIFTY 17970-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് ഡൌൺ ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.

17,900, 17,850, 17,800 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട്  ഉള്ളതായി കാണാം. 18,000, 18,075, 18,100, 18,135 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.

ബാങ്ക് നിഫ്റ്റിയിൽ  41,600, 41,450, 41,270, 41,100 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 41,800, 42,000, 42,500 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും. 

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 1600 രൂപയുടെ നെറ്റ് ഓഹരികൾ വാങ്ങിയപ്പോൾ, ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 1600 കോടി രൂപയുടെ നെറ്റ് ഓഹരികൾ വാങ്ങികൂട്ടി.

ഇന്ത്യ വിക്സ് 12.5 ആയി കാണപ്പെടുന്നു.

യുഎസിലെ തൊഴിൽ കണക്കുകൾ ഇന്നലെ പുറത്തുവന്നിരുന്നു. ഇത് ശക്തമാണെന്ന് കാണാം. നിരക്ക് വർദ്ധനയ്ക്ക് താൽക്കാലിക വിരാമമുണ്ടെങ്കിലും സാമ്പത്തിക സ്ഥിതിവിവരക്കണക്കുകൾ ശക്തമായാൽ വർധനയുണ്ടാകുമെന്ന് പവൽ നേരത്തെ പറഞ്ഞിരുന്നു. ഇത് ആകാം യുഎസ് വിപണിയിൽ ആശങ്ക ഉണ്ടാക്കിയത്.

പണപ്പെരുപ്പം കുറയ്ക്കാൻ ഫെഡറൽ പലിശനിരക്ക് കൂടുതൽ വർധിപ്പിക്കേണ്ടതായിരുന്നുവെന്ന് രണ്ട് ഫെഡറൽ ഉദ്യോഗസ്ഥർ ഇന്നലെ പറഞ്ഞു. യുഎസ് പിപിഐയും ഇന്നലെ പുറത്തുവന്നിരുന്നു. ഇതും വിപണിക്ക് ഗുണകരമല്ല.

ദിവസത്തെ കാൻഡിലിലേക്ക് നോക്കിയാൽ വിൽപ്പന സമ്മർദ്ദം പ്രകടമാണ്. എസ്.ജി.എക്സ് സൂചിക 18000ന് താഴെ വിപണി തുറക്കുമെന്ന സൂചനയാണ് നൽകുന്നത്. 18000 മറികടന്നാൽ മാത്രമെ ബുള്ളുകൾക്ക് ഇനി പ്രതീക്ഷയുള്ളു.

നിഫ്റ്റിയിൽ മുകളിലേക്ക് 18000 താഴേക്ക് 17900 എന്നിവ ശ്രദ്ധിക്കുക. 

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

Post your comment

No comments to display

    Honeykomb by BHIVE,
    19th Main Road,
    HSR Sector 3,
    Karnataka - 560102

    linkedIntwitterinstagramyoutube
    Crafted by Traders 🔥© marketfeed 2023