34000 മറികടന്ന് ഡൗ ജോൺസ്, നിഫ്റ്റി കുതിക്കുമോ? - പ്രീമാർക്കറ്റ് റിപ്പോർട്ട്
പ്രധാനതലക്കെട്ടുകൾ
Inox Green Energy Services: ഐപിഒക്ക് ശേഷം ഓഹരി ഇന്ന് വിപണിയിൽ ലിസ്റ്റ് ചെയ്യും.
Vedanta: കമ്പനി ഇടക്കാല ലാഭവിഹിതമായി ഓഹരി ഒന്നിന് 17.50 രൂപ പ്രഖ്യാപിച്ചു.
Siemens: സെപ്റ്റംബർ പാദത്തിൽ കമ്പനിയുടെ അറ്റാദായം 23 ശതമാനം ഉയർന്ന് 392 കോടി രൂപയായി.
ഇന്നത്തെ വിപണി സാധ്യത
ഗ്യാപ്പ് അപ്പിൽ 18290 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി 18250ൽ സപ്പോർട്ട് രേഖപ്പെടുത്തി മുകളിലേക്ക് കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 84 പോയിന്റുകൾ/0.46 ശതമാനം താഴെയായി 18244 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
42476 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി
ആദ്യം താഴേക്ക് നീങ്ങി 42350ൽ സപ്പോർട്ട് രേഖപ്പെടുത്തി തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 111 പോയിന്റുകൾ/ 0.26 ശതമാനം താഴെയായി 42457 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
നിഫ്റ്റി ഐടി 0.8 ശതമാനം നേട്ടത്തിൽ അടച്ചു.
യുഎസ് വിപണി, യൂറോപ്യൻ വിപണി എന്നിവ നേട്ട ത്തിൽ അടച്ചു.
ഏഷ്യൻ വിപണികൾ നേട്ടത്തിലാണ് ഇപ്പോൾ വ്യാപാരം നടത്തുന്നത്.
യുഎസ് ഫ്യൂച്ചേഴ്സ് ,യൂറോപ്യൻ ഫ്യൂച്ചേഴസ് എന്നിവ ഫ്ലാറ്റായി കാണപ്പെടുന്നു.
SGX NIFTY 18350-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് അപ്പ് ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.
18,200, 18,130, 18,030 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 18,270, 18,330, 18,410 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.
ബാങ്ക് നിഫ്റ്റിയിൽ 42,350, 42,200, 42,000 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 42,500, 42,620, 42,700, 43,000 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.
ഫിൻ നിഫ്റ്റിയിൽ 18,920, 18,900, 18,800 എന്നിവിടെ സപ്പോർട്ട് പ്രതീക്ഷിക്കാം. 19,000, 19,025 , 19,080 എന്നിവിടെ പ്രതിബന്ധം അനുഭവപ്പെട്ടേക്കാം.
നിഫ്റ്റിയിൽ 18200ൽ ഉയർന്ന പുട്ട് ഒഐ കാണപ്പെടുന്നു. 18300ൽ ഉയർന്ന കോൾ ഒഐ കാണപ്പെടുന്നു.
ബാങ്ക് നിഫ്റ്റിയിൽ 42000ൽ ഉയർന്ന പുട്ട് ഒഐ കാണപ്പെടുന്നു. 42500ൽ ഉയർന്ന കോൾ ഒഐ കാണപ്പെടുന്നു.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 700 കോടി രൂപയുടെ നെറ്റ് ഓഹരികൾ വിറ്റഴിച്ചപ്പോൾ. ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 600 കോടി രൂപയുടെ നെറ്റ് ഓഹരികൾ വാങ്ങികൂട്ടി.
ഇന്ത്യ വിക്സ് 13.8 ആയി കാണപ്പെടുന്നു.
ബാങ്ക് കൃത്യമായ റേഞ്ച് ബൌണ്ടിലാണുള്ളതെന്ന് കാണാം. അതസമയം ഫിൻ നിഫ്റ്റി എക്സ്പെയറി ദിവസം ചഞ്ചാട്ടം നടത്തുമെങ്കിലും ഇന്നലെ 60 പോയിന്റിനുള്ളിൽ കാണപ്പെട്ടു.
ഏറെ നാളുകൾക്ക് ശേഷം വിക്സ് 14ന് താഴേക്ക് വീണു. യുഎസിലെ വിക്സും 21ന് താഴേക്ക് വീണു.
അടുത്ത ശക്തമായ നീക്കത്തിന് മുമ്പുള്ള തയ്യാറെടുപ്പ് മാത്രമാണോ ഇത്? സ്വിംഗ് ഹൈയായ 18410ന് മുകളിൽ നിഫ്റ്റിക്ക് ഒരു ക്ലോസിംഗ് ആവശ്യമാണ്.
ഡൌ ജോൺസ് ഇന്നലെ 34000ന് മുകളിലായി വ്യാപാരം അവസാനിപ്പിച്ചു. ഇത് പോസിറ്റീവ് സൂചന നൽകുന്നു.
യൂറോ സോൺ നിർമാണ പിഎംഐ, യുഎസ് നിർമാണ പിഎംഐ, ഫെഡ് യോഗം എന്നിവ ശ്രദ്ധിക്കുക. ഇതിലൂടെ വരാനിരിക്കുന്ന പലിശ നിരക്ക് വർദ്ധനവിനെ പറ്റി വ്യക്തമായ ധാരണ ലഭിച്ചേക്കും.
നിഫ്റ്റിയിൽ മുകളിലേക്ക് 18330 താഴേക്ക് 18,200 എന്നിവ ശ്രദ്ധിക്കുക.
ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.
Post your comment
No comments to display