ജാക്സൺ ഹോൾ സിമ്പോസിയത്തിലേക്ക് ഉറ്റുനോക്കി നിക്ഷേപകർ, ഏഷ്യൻ വിപണികൾ ഉയർന്ന നിലയിൽ - പ്രീമാർക്കറ്റ് റിപ്പോർട്ട്

Home
market
ears to jackson hole symposium asia in green share market today
undefined

പ്രധാനതലക്കെട്ടുകൾ

Syrma SGS Technology: ഐപിഒക്ക് ശേഷം ഓഹരി ഇന്ന് വിപണിയിൽ വ്യാപാരം ആരംഭിക്കും. ഓഹരി വിതരണം വഴി 840 കോടി രൂപയാണ് കമ്പനി സമാഹരിച്ചിരുന്നത്.

HDFC Bank: ഐ‌പി‌ഒ-ബൗണ്ട് ഗോ ഡിജിറ്റ് ജനറൽ ഇൻഷുറൻസിന്റെ പ്രമോട്ടർമാരുടെ ഉടമസ്ഥതയിലുള്ള ഗോ ഡിജിറ്റ് ലൈഫ് ഇൻഷുറൻസിന്റെ ഏകദേശം 10 ശതമാനം ഓഹരികൾ എടുക്കാൻ 49.9 കോടി മുതൽ 69.9 കോടി രൂപ വരെ നിക്ഷേപിക്കുമെന്ന് ബാങ്ക് പറഞ്ഞു.

DLF: ഹരിയാനയിലെ പഞ്ച്കുളയിലെ പുതിയ ആഡംബര ഭവന പദ്ധതിയിൽ നിന്ന് 1,300 കോടി രൂപയുടെ വിൽപ്പന വരുമാനം കമ്പനി ലക്ഷ്യമിടുന്നു.

ഇന്നത്തെ വിപണി സാധ്യത

ഇന്നലെ ഉയർന്ന നിലയിൽ 17669ന് അടുത്തായി വ്യാപാരം ആരംഭിച്ച നിഫ്റ്റി പ്രതീക്ഷിച്ചത് പോലെ 17710ന് അടുത്തായി പ്രതിബന്ധം രേഖപ്പെടുത്തി. ശേഷം 17640 ലേക്ക് സൂചിക കൂപ്പുകുത്തി. ഇവിടെ നിന്നും തിരികെ കയറിയ സൂചിക ദിവസത്തെ ഉയർന്ന നില കൈവരിച്ചെങ്കിലും വീണ്ടും താഴേക്ക് വീണു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 83 പോയിന്റുകൾക്ക് താഴെയായി 17522 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

ഗ്യാപ്പ് അപ്പിൽ 39164 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ശക്തമായ മുന്നേറ്റമാണ് കാഴ്ചവച്ചത്. 39500 മറികടക്കുമെന്ന് സൂചിക തോന്നിപ്പിച്ചെങ്കിലും പെട്ടന്ന് ഉണ്ടായ പതനത്തം സൂചികയെ താഴേക്ക് വലിച്ചു. തുടർന്ന്  38950 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു.

നിഫ്റ്റി ഐടി നഷ്ടത്തിൽ അടച്ചു.

യുഎസ് വിപണി
ഇന്നലെ ലാഭത്തിൽ അടച്ചു. യൂറോപ്യൻ വിപണികളും ലാഭത്തിലാണ്  വ്യാപാരം അവസാനിപ്പിച്ചത്.

ഏഷ്യൻ വിപണികൾ
ഉയർന്ന നിലയിൽ കാണപ്പെടുന്നു. യുഎസ് ഫ്യൂച്ചേഴ്സ് , യൂറോപ്യൻ ഫ്യുച്ചേഴ്സ് എന്നിവ ഫ്ലാറ്റായാണ് വ്യാപാരം നടത്തുന്നത്.

SGX NIFTY 17,690-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് അപ്പ് ഓപ്പണിഗിനുള്ള സൂചന നൽകുന്നു.

17,500, 17,430, 17,370 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട്  ഉള്ളതായി കാണാം. 17,560, 17,640, 17,720 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.

ബാങ്ക് നിഫ്റ്റിയിൽ  38,750, 38,630, 38,200 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 39,190 , 39,500, 39,670 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.

ഇന്ത്യ വിക്സ് 19.6 ആയി കാണപ്പെടുന്നു.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 23 കോടി രൂപയുടെ നെറ്റ് ഓഹരികൾ വാങ്ങിയപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 334 കോടി രൂപയുടെ നെറ്റ് ഓഹരികൾ
വിറ്റഴിച്ചു.

വിപണിയിൽ ചാഞ്ചാട്ടം രൂക്ഷമാകുമെന്ന് പറഞ്ഞപ്പോൾ ഇത്ര പ്രതീക്ഷിച്ചില്ല. 11.30 ഓടെ സപ്പോർട്ട് നിലയിൽ നിന്നും ശക്തമായ മുന്നേറ്റമാണ് സൂചികയിൽ ഉണ്ടായിരുന്നത്. അതേസമയം ഡൌ ഫ്യൂച്ചേഴ്സിലും ഈ ഒരു കയറ്റം കാണപ്പെട്ടു. ബാങ്ക് നിഫ്റ്റി 39500 മറികടക്കുമെന്ന് ഏവരും പ്രതീക്ഷിച്ചപ്പോൾ താഴേക്ക് വീണതും ശ്രദ്ധേയം ആയിരുന്നു.

ജർമ്മനിയുടെ ജിഡിപി 1.8 ശതമാനമായി രേഖപ്പെടുത്തി. ഇത് 1.5 ശതമാനം ആകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. ജെറോം പവൽ ഇന്ന് ജാക്‌സൺ ഹോൾ സിമ്പോസിയത്തിൽ സംസാരിക്കും. ഓവർ നൈറ്റ് പോസിഷൻ ഹോൾഡ് ചെയ്യാൻ നേരം ഇത് ശ്രദ്ധിക്കുക. അത് പോലെ തന്നെ ഗണേഷ് ചതുർത്തി ആയതിനാൽ ബുധനാഴ്ച  വിപണി  അവധിയാണ്.

ദിവസത്തെ ചാർട്ടിൽ രണ്ട് ശക്തമായ കാൻഡിലുകളാണ് നമുക്ക് ഉണ്ടായിരുന്നത്. എങ്കിലും സൂചികയ്ക്ക് ഇത് പിന്തുടരാൻ സാധിച്ചില്ല.

ഐടി സൂചിക 28500ന് അടുത്താണുള്ളത്. ഇത് ഒരു സുപ്രധാന സപ്പോർട്ടാണ്. ഐടിക്ക് ഇന്ന് വിപണിയെ കൈപിടിച്ച് ഉയർത്താനാകുമോ എന്ന് നോക്കാം. പണപ്പെരുപ്പം കൂടുതൽ കാലം നിലനിൽക്കാൻ സാധ്യതയുണ്ടെന്ന് ബുള്ളാർഡ് പറഞ്ഞു. ഇന്ന് കണക്കുകൾ പുറത്തുവന്നപ്പോൾ ടോക്കിയോയിൽ പണപ്പെരുപ്പം ഉയർന്നതായി കാണാം.

നിഫ്റ്റിയിൽ താഴേക്ക് 17,430 മുകളിലേക്ക് 17,640 എന്നിവ ശ്രദ്ധിക്കുക.

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

Post your comment

No comments to display

    Honeykomb by BHIVE,
    19th Main Road,
    HSR Sector 3,
    Karnataka - 560102

    linkedIntwitterinstagramyoutube
    Crafted by Traders 🔥© marketfeed 2023