Easy Trip Planners IPO; അറിയേണ്ടതെല്ലാം
Easemytrip.com -ന്റെ മാതൃസ്ഥാപനമാണ് Easy Trip Planners Pvt. Ltd. മാർച്ച് 8ന് കമ്പനി പ്രഥമ ഓഹരി വിൽപ്പന (ഐ.പി.ഒ) ആരംഭിച്ചു. ട്രാവൽ മേഖലയ്ക്കായി ഓഫർ ഫോർ സെയിലിലൂടെ 510 കോടി രൂപ സമാഹരിക്കാൻ കമ്പനി പദ്ധതിയിട്ടിരുന്നു. എന്നാൽ കൊവിഡ് പ്രതിസന്ധിയെ തുടർന്ന് വരുമാനം കുറഞ്ഞ കമ്പനി ഇപ്പോൾ ഐ.പി.ഒയുമായി രംഗത്ത് എത്തിയിരിക്കുകയാണ്. ഈസി ട്രിപ്പ് കമ്പനിയെ പറ്റിയും ഐ.പി.ഒയെ പറ്റിയും കൂടുതൽ അറിയാം.
Easy Trip Planners
റെയിൽവേ ടിക്കറ്റുകൾ, ടാക്സികൾ, ബസ് ടിക്കറ്റുകൾ, ഹോളിഡേ പാക്കേജുകൾ, ഹോട്ടലുകൾ, യാത്രാ ഇൻഷുറൻസ്, വിസ സേവനങ്ങൾ എന്നിവ നൽകുന്ന ഓൺലെെൻ ട്രാവൽ പോർട്ടൽ കമ്പനിയാണ്
Easy Trip Planners. Easemytrip.com എന്ന വെബ്സെെറ്റിലൂടെയാണ് കമ്പനി തങ്ങളുടെ സേവനങ്ങൾ ലഭ്യമാക്കുന്നത്. ഇതിന്റെ മൊബെെൽ ആപ്ലിക്കേഷൻ ആൻഡ്രോയിഡിലും ഐ.ഒ.എസിലും ലഭ്യമാണ്.
Segment | % Contribution To Revenue |
Flight Bookings | 94.0% |
Hotels and Holiday Packages | 0.6% |
Others | 5.4% |
കമ്പനിയുടെ 94 ശതമാനം വരുമാനവും ഫ്ലൈറ്റ് ബുക്കിംഗ് വഴിയാണ് ലഭ്യമാകുന്നത്. ഹോട്ടലുകൾ, ഹോളിഡേ പാക്കേജുകൾ വഴി 0.6 ശതമാനവും മറ്റുള്ളവയിൽ നിന്ന് 5.4 ശതമാനവും വരുമാനമാണ് ലഭിക്കുന്നത്. 75 ശതമാനം വരുമാനം ആഭ്യന്തര വിമാന ബുക്കിംഗ് വഴി ലഭിക്കുന്നു.
2020 സാമ്പത്തിക വർഷത്തെ കണക്കുകൾ പരിശോധിച്ചാൽ ടിറ്റക്ക് ബുക്ക് ചെയ്ത യാത്രക്കാരിൽ 86 ശതമാനം പേരും മുൻ വർഷങ്ങളിൽ ഇതേ പോർട്ടൽ വഴി യാത്ര ചെയ്തിട്ടുള്ളവരാണ്.
കമ്പനി നിലവിൽ മൂന്ന് തരം വിതരണ ചാനലുകളാണ് പിന്തുടരുന്നത്.
- ഓഫ്‌ലൈൻ ഉപഭോക്താക്കൾക്കായി പ്ലാറ്റ്ഫോം ഉപയോഗിക്കുന്നതിന് കമ്പനി ബിസിനസ് ടു ബിസിനസ് ടു കസ്റ്റമർ (B2B2C) രീതി പിന്തുടരുന്നു.
- കോർപ്പറേറ്റുകൾക്ക് അവരുടെ ജീവനക്കാർക്കായി ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനായി ബി 2 ഇ അല്ലെങ്കിൽ ബിസിനസ് ടു എന്റർപ്രൈസ് ഉപയോഗിക്കാം.
- ആപ്പിലൂടെയോ വെബ്സെെറ്റിലൂടെയോ ഉപഭോക്താക്കൾക്ക് നേരിട്ട് ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിനായാണ് ബിസിനസ് ടു കസ്റ്റമർ എന്ന രീതി ഉപയോഗിക്കുക. ഈ വിഭാഗത്തിലാണ് ഏറ്റവും കൂടുതൽ വോളിയം കാണപ്പെടുന്നത്.
കമ്പനി തങ്ങളുടെ മൊബെെൽ ആപ്ലിക്കേഷനുകൾ പുറത്തിറക്കിയതിന് പിന്നാലെ വോളിയത്തിൽ വളരെ വലിയ വളർച്ചയാണ് രേഖപ്പെടുത്തിയത്. എന്നാൽ കൊവിഡ് വ്യാപനത്തെ തുടർന്ന് ഇതിൽ വലിയ ഇടിവ് സംഭവിച്ചിരുന്നു.
MakeMyTrip, Yatra എന്നീ കമ്പനികൾ Easy Trip Planners-ന് വെല്ലുവിളിയായിരുന്നു. എന്നാൽ ചുരുങ്ങിയ കാലത്തിനുള്ളിൽ
തന്നെ കമ്പനി വിപണിയുടെ 3 ശതമാനം കെെയടക്കി. ഇതിനാൽ തന്നെ കമ്പനിയെ MakeMyTrip-ന്റെ എതിരാളിയായി കണക്കാക്കാം.
Yatra, MakeMyTrip എന്നിവ NASDAQ ൽ ലിസ്റ്റ് ചെയ്തിട്ടുള്ള കമ്പനിയാണ്.
സാമ്പത്തിക വളർച്ച
Financial Vital | FY2018 | FY2019 | FY2020 |
Revenue | 1001.8 | 1011.07 | 1409.85 |
Net Profit | 66.13 | 293.5 | 346.48 |
Assets | 1558.02 | 2248.36 | 2526.19 |
Financial Vitals(In Rs Crore)
- കമ്പനിയുടെ അറ്റാദായം, വരുമാനം, ആസ്തി എന്നിവ ശക്തമായ വളർച്ചയാണ് കെെവരിച്ചുകൊണ്ടിരിക്കുന്നത്. കൊവിഡ് പ്രതിസന്ധിയിൽ പോലും കമ്പനി അറ്റലാഭം രേഖപ്പെടുത്തിയിരുന്നു.
- 2020 ഡിസംബറിലെ മൂന്നാം പദത്തിൽ കമ്പനി 70 ശതമാനം ബുക്കിംഗ് വോളിയം തിരികെ പിടിച്ചു. അതസമയം MakeMyTrip 46 ശതമാനവും Yatra 44 ശതമാനവും മാത്രം ബുക്കിംഗ് വോളിയമാണ് തിരികെ പിടിച്ചത്.
- തുടർച്ചയായ മൂന്ന് വർഷമായി പോസിറ്റീവ് RoE,RoCE എന്നിവ കാണാനാകുന്ന ഏക ഓൺലെെൻ ട്രാവൽ പോർട്ടൽ കമ്പനിയാണ്
Easy Trip Planners. അതേസമയം കഴിഞ്ഞ രണ്ട് വർഷമായി MakeMyTrip മോശമായ RoE, RoCE എന്നിവയാണ് കാഴ്ചവയ്ക്കുന്നത്. - 2020 ഡിസംബർ മാസം മുതൽ കമ്പനി കടവിമുക്തമാണ്.
അപകട സാധ്യതകൾ
- കൊവിഡ് വെെറസ് വ്യാപനം മുഴുവൻ യാത്ര മേഖലയേയും പൂർണമായി ബാധിച്ചിരുന്നു. ആഭ്യന്തര അന്താരാഷ്ട്ര നിയമത്തിൽ
വന്നേക്കാവുന്ന മാറ്റം കമ്പനിയുടെ ബുക്കിംഗ് വോളിയത്തെ ബാധിച്ചേക്കാം. - കമ്പനിയുടെ 94 ശതമാനം വരുമാനവും വരുന്നത് വിമാന ബുക്കിംഗിലൂടെയാണ്. വിപണിയിൽ ഉണ്ടായേക്കാവുന്ന മാറ്റം കമ്പനിയുടെ വരുമാനത്തെ മൊത്തത്തിൽ ബാധിച്ചേക്കാം.
കമ്പനി തങ്ങളുടെ ഹോട്ടൽ, യാത്രാ പാക്കേജ്, റെയിൽ ബുക്കിംഗ്, ബസ് ബുക്കിംഗ്, ടാക്സി സേവനങ്ങൾ എന്നീ ബിസിനസുകൾ വിപുലീകരിക്കാൻ പദ്ധതിയിടുന്നു. - കമ്പനിക്ക് എതിരെ കോടതിയിൽ 140 കോടി രൂപയുടെ കേസ് നടന്നുവരുന്നുണ്ട്. ഇതിൽ ഒന്ന് 37 കോടി രൂപയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള കേസാണ്.
- ട്രാവൽ പരസ്യത്തിനും മറ്റു സിനിമ അവാർഡ് ചടങ്ങുകൾക്കായും സിനിമ നിർമ്മാതാക്കൾക്കും ബ്രാൻഡിംഗ് കമ്പനികൾക്കും Easy Trip Planners നേരത്തെ പണം കടം നൽകിയിരുന്നു.
- PayTM, MakeMyTrip, Amazon തുടങ്ങിയ കമ്പനികളുമായി Easy Trip Planners വിമാന ടിക്കറ്റ് വിൽപ്പന രംഗത്ത് വലിയ മത്സരം നേരിടുന്നു.
IPO വിവരങ്ങൾ ചുരുക്കത്തിൽ
IPO Opening Date | March 8, 2021 |
IPO Closing Date | March 10, 2021 |
Issue Type | Book Built Issue IPO |
Face Value | Rs 2 per equity share |
IPO Price | ₹186 to ₹187 per equity share |
Market Lot | 80 Shares |
Issue Size | Rs 510 crore |
Offer for Sale | Rs 510 crore |
Listing Date | March 19, 2020 |
നിഗമനം
എതിരാളികളായ മറ്റു കമ്പനികളെ അപേക്ഷിച്ച് വിപണിയിൽ വലിയ സ്ഥാനമില്ലെങ്കിലും EaseMyTrip വളരെ മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. കൊവിഡ് പ്രതിസന്ധിക്ക് ശേഷം മറ്റു കമ്പനികളെ അപേക്ഷിച്ച് ശക്തമായ തിരിച്ചുവരവാണ് EaseMyTrip നടത്തിയത്. 90 ശതമാനം പ്രീമിയമാണ് ഗ്രേ മാർക്കറ്റിൽ കമ്പനിക്കുള്ളത്. കമ്പനിക്ക് നിലവിൽ മികച്ച മാനേജ്മെന്റും സാമ്പത്തിക ശേഷിയുമാണുള്ളത്. അതിനൊപ്പം കമ്പനി കടത്തിൽ നിന്നും മുക്തമാണ് എന്നതും ശ്രദ്ധേയമാണ്. നിലവിലെ ഐ.പി.ഒയിൽ ഇതിനാൽ തന്നെ EaseMyTrip ലിസ്റ്റിംഗ് ഗെയിൻ നേടിയേക്കാം.
Post your comment
No comments to display