പണപ്പെരുപ്പ കണക്കുകളിലേക്ക് ഉറ്റുനോക്കി നിക്ഷേപകർ - പ്രീമാർക്കറ്റ് റിപ്പോർട്ട്
പ്രധാനതലക്കെട്ടുകൾ
Delhivery: കമ്പനിയുടെ അറ്റനഷ്ടം 196 കോടി രൂപയായി ഡിസംബർ പാദത്തിൽ രേഖപ്പെടുത്തി. പോയവർഷം ഇത് 126 കോടി രൂപയായിരുന്നു. പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 9 ശതമാനം ഇടിഞ്ഞ് 1823 കോടി രൂപയായി.
Info Edge: മൂന്നാം പാദത്തിൽ കമ്പനിയുടെ അറ്റനഷ്ടം 116 കോടി രൂപയായി രേഖപ്പെടുത്തി. പോയവർഷം 4601 കോടി രൂപയുടെ നേട്ടമാണ് കമ്പനിക്ക് ഉണ്ടായിരുന്നത്.
BHEL: കമ്പനിയുടെ നികുതിക്ക് ശേഷമുള്ള ലാഭം 250 ശതമാനം ഉയർന്ന് 12 കോടി രൂപയായി. പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 2 ശതമാനം ഉയർന്ന് 5263 കോടി രൂപയായി.
Adani Ports: കമ്പനിയെ എൻഎസ്ഇ എഎസ്എം ലിസ്റ്റിൽ നിന്നും ഒഴിവാക്കി.
ഇന്നത്തെ വിപണി സാധ്യത
വെള്ളിയാഴ്ച ഗ്യാപ്പ് ഡൌണിൽ 17848 നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി 17800ന് അടുത്തായി സപ്പോർട്ട് എടുത്ത് കൊണ്ട് നിശ്ചിത റേഞ്ചിനുള്ളിലാണ് വ്യാപാരം നടത്തിയിരുന്നത്. തുടർന്ന് 37 പോയിന്റുകൾക്ക് താഴെയായി 17857 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
41438 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി മുകളിലേക്ക് കയറിയെങ്കിലും സൂചികയ്ക്ക് 41700 മറികടക്കാൻ സാധിച്ചില്ല. തുടർന്ന് 41559 എന്ന നിലയിൽ സൂചിക വ്യാപാരം അവസാനിപ്പിച്ചു.
നിഫ്റ്റി ഐടി 0.4 ശതമാനം നേട്ടത്തിൽ അടച്ചു.
യുഎസ് വിപണി നേട്ടത്തിൽ അടച്ചു. എന്നാൽ നാസ്ഡാക് നഷ്ടത്തിൽ അടച്ചു. യൂറോപ്യൻ വിപണി നഷ്ടത്തിൽ അടച്ചു.
ഏഷ്യൻ വിപണികൾ താഴ്ന്ന നിലയിൽ കാണപ്പെടുന്നു.
യുഎസ് ഫ്യൂച്ചേഴ്സ് ,യൂറോപ്യൻ ഫ്യൂച്ചേഴസ് എന്നിവ നഷ്ടത്തിൽ കാണപ്പെടുന്നു.
SGX NIFTY 17850-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഫ്ലാറ്റ് ടു ഗ്യാപ്പ് ഡൌൺ ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.
17,800, 17,720, 17,650 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 17,915, 17,970, 18,000 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.
ബാങ്ക് നിഫ്റ്റിയിൽ 41,500, 41,250, 41,100 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 41,600, 41,800, 42,000 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.
ഫിൻ നിഫ്റ്റിയിൽ 18,480, 18,400, 18,250 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 18,550, 18,660, 18,900 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.
നിഫ്റ്റിയിൽ 18000ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐയുള്ളത്. 17800ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു.
ബാങ്ക് നിഫ്റ്റിയിൽ 41500ൽ ഏറ്റവും ഉയർന്ന കോൾ ഒഐ കാണപ്പെടുന്നു. 41500ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐ കാണപ്പെടുന്നു.
ഫിൻ നിഫ്റ്റിയിൽ 18700ൽ ഉയർന്ന കോൾ ഒഐ കാണപ്പെടുന്നു. 18400ൽ ഉയർന്ന പുട്ട് ഒഐ കാണപ്പെടുന്നു.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 1500 രൂപയുടെ നെറ്റ് ഓഹരികൾ വാങ്ങിയപ്പോൾ, ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 300 കോടി രൂപയുടെ നെറ്റ് ഓഹരികൾ വിറ്റഴിച്ചു.
ഇന്ത്യ വിക്സ് 12.7 ആയി കാണപ്പെടുന്നു.
ആഴ്ചയിലെ കാൻഡിൽ ഒരു ഡോജിയായി കാണപ്പെടുന്നു. സൂചിക വശങ്ങളിലേക്കാണ് നീങ്ങിയത്.
ഇന്ത്യയുടെ പണപ്പെരുപ്പ കണക്കുകൾ ഇന്ന് പുറത്തുവരും. നേരത്തെ 5.7 ശതമാനം ആയിരുന്നു. 5.9 ശതമാനം ആണ് ഇപ്പോൾ പ്രതീക്ഷിക്കുന്നത്.
വിവിധ ഘടകങ്ങൾ പരിഗണിച്ചാണ് പണപ്പെരുപ്പ പ്രവചനം നൽകിയതെന്ന് ആർബിഐ ഗവർണർ പറഞ്ഞു. ക്രൂഡ് ഓയിൽ വില ഇടിയുന്നതിനാൽ തന്നെ പണപ്പെരുപ്പം കുറയുമെന്നും അദ്ദേഹം കൂട്ടിചേർത്തു.
വിക്സ് 13ന് താഴേക്ക് പോയത് കൊണ്ട് തന്നെ വിപണിയിൽ ചാഞ്ചാട്ടം കുറവാകുമെന്ന് പ്രതീക്ഷിക്കാം. എന്നിരുന്നാലും വിപണി എപ്പോൾ വീണ്ടും ചാഞ്ചാട്ടം തുടരുമെന്ന കാര്യം വ്യക്തമല്ല. വിക്സ് ചാർട്ടിലേക്ക് നോക്കിയാൽ കഴിഞ്ഞ രണ്ട് ആഴ്ചയായി എത്രവലിയ നീക്കമാണ് സൂചിക കാഴ്ചവെച്ചതെന്ന് നിങ്ങൾക്ക് കാണാം.
നിഫ്റ്റിയിൽ മുകളിലേക്ക് 17915 താഴേക്ക് 17800 എന്നിവ ശ്രദ്ധിക്കുക.
ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.
Post your comment
No comments to display