ദിശ തീരുമാനിക്കുന്ന നിർണായക എക്സ്പെയറി ദിനം, വിപണി തിരികെ കയറുമോ?  - പ്രീമാർക്കറ്റ് റിപ്പോർട്ട് 

Home
market
fall due to uncertainty or price action trend deciding expiry pre market analysis
undefined

പ്രധാനതലക്കെട്ടുകൾ

Adani Ports and SEZ: ഡിസംബർ മാസം 25.1 മില്യൺ ടൺ കാർഗോയാണ് കമ്പനി കൈകാര്യം ചെയ്തത്. ഇത് പ്രതിവർഷം 8 ശതമാനത്തിന്റെ വർദ്ധനവ് രേഖപ്പെടുത്തി.

Bajaj Finance: ഡിസംബർ പാദത്തിൽ കമ്പനി 7.8 മില്യൺ പുതിയ ലോണുകൾ ബുക്ക് ചെയ്തു.

Tata Motors: ഡിസംബർ പാദത്തിൽ കമ്പനിയുടെ പ്രതിവർഷ ഉത്പാദനം 12 ശതമാനം ഉയർന്ന് 221416 യൂണിറ്റായി.

ഇന്നത്തെ വിപണി സാധ്യത

ഇന്നലെ ഫ്ലാറ്റായി 18238 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി
കുത്തനെ താഴേക്ക് നീങ്ങി. മുകളിലേക്ക് കടക്കാനുള്ള പല ശ്രമങ്ങളും കരടികൾ പരാജയപ്പെടുത്തി. തുടർന്ന് 190 പോയിന്റുകൾക്ക് താഴെയായി 18043 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

43455 എന്ന നിലയിൽ ഫ്ലാറ്റായി വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി കുത്തനെ താഴേക്ക് വീണു. 43160ന് അടുത്തായി സപ്പോർട്ട് എടുത്തെങ്കിലും അത് നിലനിർത്താൻ സാധിച്ചില്ല. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 466 പോയിന്റുകൾക്ക് താഴെയായി 42959 എന്ന നിലയിൽ സൂചിക വ്യാപാരം അവസാനിപ്പിച്ചു.

നിഫ്റ്റി ഐടി 1 ശതമാനം നഷ്ടത്തിൽ അടച്ചു.

യുഎസ് വിപണി, യൂറോപ്യൻ വിപണി ഉയർന്ന നിലയിലാണ് വ്യാപാരം നടത്തിയത്.

ഏഷ്യൻ വിപണികൾ നേട്ടത്തിലാണ് ഇപ്പോൾ വ്യാപാരം നടത്തുന്നത്.

യുഎസ് ഫ്യൂച്ചേഴ്സ് ,യൂറോപ്യൻ ഫ്യൂച്ചേഴസ് എന്നിവ  നഷ്ടത്തിലാണ്  വ്യാപാരം നടത്തുന്നത്.

SGX NIFTY 18140-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് അപ്പ് ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.

18,000, 17,970, 17,900, 17,800 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട്  ഉള്ളതായി കാണാം. 18,060, 18,130, 18,170, 18,260 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.

ബാങ്ക് നിഫ്റ്റിയിൽ 42,940, 42,825, 42,700, 42,500 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 43,000, 43,170, 43,300, 43,500 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും. 

ഫിൻ നിഫ്റ്റിയിൽ 19,025, 18,940, 18,800, 18,730 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 19,125, 19,230, 19,285 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും. 

നിഫ്റ്റിയിൽ 18200ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐയുള്ളത്. 18000ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു.

ബാങ്ക് നിഫ്റ്റിയിൽ 43500ൽ ഏറ്റവും ഉയർന്ന കോൾ ഒഐ കാണപ്പെടുന്നു. 43000ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐ കാണപ്പെടുന്നു.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 2600  രൂപയുടെ നെറ്റ് ഓഹരികൾ വിറ്റപ്പോൾ, ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 800 കോടി രൂപയുടെ നെറ്റ് ഓഹരികൾ വാങ്ങികൂട്ടി.

ഇന്ത്യ വിക്സ് 15.2 ആയി കാണപ്പെടുന്നു.

ഇത് ഒരു അപ്രതീക്ഷിത വീഴ്ചയായിരുന്നു. 17800ൽ സപ്പോർട്ട് എടുത്ത് സൂചിക തിരികെ കയറിയപ്പോൾ ദിവസത്തെ ചാർട്ട് മികച്ച രീതിയിൽ കാണപ്പെടുന്നു. എന്നാൽ ഇന്നലത്തെ വീഴ്ച ഇതിനെ എല്ലാം തന്നെ തകിടം മറിച്ചു. കഴിഞ്ഞ മുന്നേറ്റം ഡിസംബർ ആദ്യം ആരംഭിച്ച പതനത്തിന്റെ പുൾ ബാക്ക് മാത്രമാകുമോ?

ഫെഡ് മിനുട്ട് ഇന്നലെ രാത്രി പുറത്തുവന്നു. പലിശ വർദ്ധനയുടെ കൃത്യമായ വ്യാപ്തി എന്തായിരിക്കുമെന്നതിനെക്കുറിച്ച് അധികം പരാമർശം നടത്തിയിട്ടില്ല. ഇത് അനിശ്ചിതം ഉണ്ടാക്കുന്നു. പലിശ നിരക്ക് 25 ബേസിസ് പോയിന്റ് ആയി വർദ്ധിപ്പിക്കുമെന്ന് കരുതാം.
പണപ്പെരുപ്പത്തിന് എതിരെ ശക്തമായ പോരാട്ടം തുടരുമെന്നും അവർ ഫെഡ് വ്യക്തമാക്കി.

18000 ശക്തമായ പിന്തുണയാണ് ബുള്ളുകൾക്ക് നൽകുന്നത്. അവിടെ പുട്ട് ഒഐ വർദ്ധിച്ചതായും കാണാം. ഇത് തകർന്നാൽ ഷോർട്ട് കവറിംഗ് നടന്നേക്കാം.

17,800-18,260 എന്ന റേഞ്ചിനുള്ളിൽ സൂചിക അസ്ഥിരമായി നിന്നേക്കാം.

ബാങ്ക് നിഫ്റ്റി 43000 മറികടന്ന് താഴേക്ക് നീങ്ങി. എന്നിരുന്നാലും സൂചിക അതിന് തൊട്ട് താഴെയാണുള്ളതെന്ന് കാണാം.

ഫെഡ് മിനുട്ട്സ് വരുന്നതിന് മുമ്പായി വിപണി പെട്ടെന്ന് വീണതാണ്. വിപണിക്ക് തിരികെ കയറാൻ സാധിക്കും. എന്നാൽ കരടികൾ വീണ്ടും ശക്തി പ്രാപിച്ചാൽ അത് കൂടുതൽ നഷ്ടത്തിന് കാരണമായേക്കും.

ആഗോള വിപണികളിലേക്ക് നോക്കുമ്പോൾ നമ്മുടെ വിപണി ശക്തമായി നിൽക്കുമെന്ന് പ്രതീക്ഷിക്കാം. പ്രൈസ് ആക്ഷൻ നോക്കി ദിശ മനസിലാക്കുക.

നിഫ്റ്റിയിൽ മുകളിലേക്ക് 18130 താഴേക്ക് 18000 എന്നിവ ശ്രദ്ധിക്കുക. 

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

Post your comment

No comments to display

    Honeykomb by BHIVE,
    19th Main Road,
    HSR Sector 3,
    Karnataka - 560102

    linkedIntwitterinstagramyoutube
    Crafted by Traders 🔥© marketfeed 2023