വീണ്ടും താഴേക്ക് വീഴാൻ ആഗോള വിപണികൾ, വിട്ടുകൊടുക്കാതെ ഇന്ത്യൻ വിപണി  - പ്രീമാർക്കറ്റ് റിപ്പോർട്ട്

Home
market
falling global markets and rising indian market share market today
undefined

പ്രധാനതലക്കെട്ടുകൾ


Tata Motors: വാണിജ്യ വാഹന നിർമ്മാണ കേന്ദ്രത്തിൽ 7.25 Mwp ​​ഓൺസൈറ്റ് സോളാർ പ്രോജക്റ്റ് വികസിപ്പിക്കുന്നതിന് ടാറ്റ പവറുമായി 3.26 ശതമാനത്തിന്റെ പവർ പർച്ചേസ് കരാറിൽ കമ്പനി ഒപ്പുവച്ചു.

Adani Enterprises: ന്യൂ ഡൽഹി ടെലിവിഷൻ എൻഎസ്ഇയിൽ 3.09 ശതമാനം ഓഹരികൾ വാങ്ങുമെന്ന് കമ്പനി പറഞ്ഞു.

NTPC: നാളെ പ്രൈവറ്റ് പ്ലേസ്‌മെന്റ് അടിസ്ഥാനത്തിൽ നോൺ-കൺവെർട്ടിബിൾ ഡിബഞ്ചറുകൾ ഇഷ്യൂ ചെയ്ത് കൊണ്ട് കമ്പനി 2,000 കോടി രൂപ സമാഹരിക്കും.

Adani group: എൻഡിടിവിയുടെ 26 ശതമാനം ഓഹരികൾ 492.81 കോടി രൂപയ്ക്ക് ഏറ്റെടുത്ത് കമ്പനി.

ഇന്നത്തെ വിപണി സാധ്യത

താഴ്ന്ന നിലയിൽ 17369ന് അടുത്തായി വ്യാപാരം ആരംഭിച്ച നിഫ്റ്റി
താഴേക്ക് വീണു. 17590ൽ നിന്നും നല്ല  ഒരു തിരുത്തലിനാണ് സൂചിക വിധേയമായത്. സൂചിക പിന്നീട് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 87 പോയിന്റുകൾക്ക് മുകളിലായി 17577 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

ഗ്യാപ്പ് ഡൌണിൽ 38027 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ശക്തമായ മുന്നേറ്റമാണ് കാഴ്ചവച്ചത്. വിൽപ്പന സമ്മർദ്ദത്തെ തുടർന്ന് സൂചിക 38200ലേക്ക് വീണ്ടും എത്തപ്പെട്ടു. തുടർന്ന്  38698 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു.

നിഫ്റ്റി ഐടി 1.8  ശതമാനം ഇടിഞ്ഞു.

യുഎസ്,  യൂറോപ്യൻ വിപണികൾ ഇന്നലെ താഴ്ന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

ഏഷ്യൻ വിപണികൾ
താഴ്ന്ന നിലയിൽ കാണപ്പെടുന്നു. യുഎസ് ഫ്യൂച്ചേഴ്സ് , യൂറോപ്യൻ ഫ്യുച്ചേഴ്സ് എന്നിവ നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്.

SGX NIFTY 17,540- ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് ഡൌൺ ഓപ്പണിഗിനുള്ള സൂചന നൽകുന്നു.

17,500, 17,430, 17,340 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 17,640, 17,700, 17,790 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.

ബാങ്ക് നിഫ്റ്റിയിൽ 38,750, 38,500, 38,200 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 39,000, 39,190, 39,670 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.

നിഫ്റ്റിയിൽ 18000ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐയുള്ളത്. 17500 ൽ ഏറ്റവും ഉയർന്ന പുട്ട്  ഒഐയും കാണപ്പെടുന്നു.

ബാങ്ക് നിഫ്റ്റിയിൽ 40000ൽ ഏറ്റവും ഉയർന്ന കോൾ ഒഐ കാണപ്പെടുന്നു. 38500ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു.

ഇന്ത്യ വിക്സ് 19  ആയി കാണപ്പെടുന്നു.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 560 കോടി രൂപയുടെ നെറ്റ് ഓഹരികൾ വാങ്ങിയപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 210 കോടി രൂപയുടെ നെറ്റ് ഓഹരികൾ
വിറ്റഴിച്ചു.

ഇത്രയും മുകളിലേക്ക് കയറിയ വിപണി വളരെ പെട്ടെന്ന് കുത്തനെ താഴേക്ക് വീണത് എന്ത് കൊണ്ടാണെന്ന് നിങ്ങൾ ആശ്ചര്യപ്പെടുന്നുണ്ടോ?

ഇതിനുള്ള കാരണങ്ങൾ

1 ലാഭമെടുപ്പ്.
2 ആഗോള വിപണികളിലെ നെഗറ്റിവിറ്റി.
3 ജർമനിയിൽ നാച്ചുറൽ ഗ്യാസ് വില കുതിച്ച് ഉയരുന്നു.

ജർമനി സാമ്പത്തിക പ്രതസന്ധി നേരിടുന്നതിന് ഇന്ത്യൻ വിപണി താഴേക്ക് ഇത്ര വീഴേണ്ട കാര്യം ഉണ്ടോ എന്നാകും നിങ്ങൾ ഇപ്പോൾ ചിന്തിക്കുന്നത്. നമ്മുടെ വിപണി ആദ്യം മുകളിലേക്ക് കയറിയെങ്കിലും യൂറോപ്യൻ വിപണികൾ തുറന്നതോടെ ആശങ്ക ഉയർത്തി കാണപ്പെട്ടു. എന്നാൽ ഡാക്സ് മുകളിലേക്ക് കയറിയതോടെ ഇന്ത്യൻ വിപണിയും മുകളിലേക്ക് കയറി.

ബാങ്ക് നിഫ്റ്റിയുടെ പിന്തുണയോടെയാണ് വിപണി ശക്തമായ മുന്നേറ്റം നടത്തിയത്. നിഫ്റ്റി ഐടി വീണ്ടും താഴേക്ക് വീണു. ഇന്നും ഐടി ഓഹരികളിലേക്ക് ശ്രദ്ധിക്കുക. 

ആഗോള വിപണികളുടെ പിന്തുണ ലഭിച്ചാൽ വിപണിയിൽ ശക്തമായ റാലി നടന്നേക്കാം. ഇത് വളരെ വലിയ ഒരു കാളയോട്ടം തന്നെ ആയേക്കാം. ഒരുപക്ഷേ 18000 പോലും മറികടന്നേക്കാം. 17330 എന്ന സപ്പോർട്ടിലേക്ക് ശ്രദ്ധിക്കുക.

എച്ച്.ഡി.എഫ്.സി ബാങ്കിലേക്ക് കൂടി ശ്രദ്ധിക്കുക. മറ്റു ബാങ്കുകൾ കത്തികയറിയപ്പോൾ  ഇന്നലെ ഇത് നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

നിഫ്റ്റിയിൽ താഴേക്ക്  17,430 മുകളിലേക്ക്  17,640  എന്നിവ ശ്രദ്ധിക്കുക.

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം. 

Post your comment

No comments to display

    Honeykomb by BHIVE,
    19th Main Road,
    HSR Sector 3,
    Karnataka - 560102

    linkedIntwitterinstagramyoutube
    Crafted by Traders 🔥© marketfeed 2023