പലിശ നിരക്ക് വീണ്ടും ഉയർത്തും? ഫെഡിന്റെ നിർണായക തീരുമാനം ഇന്ന് - പ്രീമാർക്കറ്റ് റിപ്പോർട്ട്
പ്രധാനതലക്കെട്ടുകൾ
Engineers India: നയ്‌വേലി ലിഗ്നൈറ്റ് കോർപ്പറേഷൻ കമ്പനിയെ അതിന്റെ മെഥനോൾ പ്രോജക്റ്റിനായുള്ള ഒരു പ്രോജക്ട് മാനേജ്മെന്റ് കൺസൾട്ടന്റ് ആയി നിയമിച്ചു
GR Infraprojects: കമ്പനിയുടെ അനുബന്ധ സ്ഥാപനമായ ജിആർ ബാൻഡികുയി ജയ്പൂർ എക്‌സ്‌പ്രസ് വേ പ്രൈവറ്റ് ലിമിറ്റഡ് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുമായി കൺസഷൻ കരാറിൽ ഒപ്പുവച്ചു.
Cipla: നോൺ പ്രോഫിറ്റ് ഗവേഷണ വികസന സ്ഥാപനമായ DNDi കമ്പനിക്ക് ഒപ്പം ചേർന്ന് കൊണ്ട് ദക്ഷിണാഫ്രിക്കയിൽ എച്ച്ഐവി ബാധിതരായ കൊച്ചുകുട്ടികൾക്കായി ശിശുസൗഹൃദ 4-ഇൻ-1 ആന്റി റിട്രോവൈറൽ ചികിത്സ ആരംഭിച്ചു.
Dev Information Technology: കർഷകർക്കായി ഒരു ഓൺലൈൻ ഇന്റഗ്രേറ്റഡ് പോർട്ടലിനായി 2.52 കോടി രൂപയുടെ ഓർഡറുകൾ സ്വന്തമാക്കി കമ്പനി.
Asian Paints: വെതർസീൽ ഫെനസ്‌ട്രേഷന്റെ 51 ശതമാനം ഓഹരി 18.84 കോടി രൂപയ്ക്ക് കമ്പനി ഏറ്റെടുത്തു.
ഇന്നത്തെ വിപണി സാധ്യത
ഇന്നലെ ഗ്യാപ്പ് ഡൌണിൽ 15694 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ആദ്യം താഴേക്ക് വീണെങ്കിലും പിന്നീട് തിരികെ കയറി. 15850ന് അടുത്തായി പ്രതിബന്ധം രേഖപ്പെടുത്തിയ സൂചിക താഴേക്ക് വീണു. തുടർന്ന് 42 പോയിന്റുകൾക്ക് താഴെയായി 15732 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
ബാങ്ക് നിഫ്റ്റി ഗ്യാപ്പ് ഡൌണിൽ 33188 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ മുകളിലേക്ക് കയറി. 33600 ശക്തമായ പ്രതിബന്ധമായി കാണപ്പെട്ടതിന് പിന്നാലെ സൂചിക 33200ലേക്ക് വീണു. തുടർന്ന് 95 പോയിന്റുകൾ/ 0.28 ശതമാനം താഴെയായി 33311 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
നിഫ്റ്റി ഐടി അസ്ഥിരമായി നിന്നു.
യൂഎസ് വിപണി ഇന്നലെ താഴേക്ക് വീണു. യൂറോപ്പ്യൻ വിപണി 1 ശതമാനം നഷ്ടത്തിൽ അടച്ചു.
ഏഷ്യൻ വിപണികൾ കയറിയിറങ്ങിയാണ് വ്യാപാരം നടത്തുന്നത്.
യുഎസ് ഫ്യൂച്ചേഴ്സ് , യൂറോപ്യൻ ഫ്യുച്ചേഴ്സ് ഉയർന്ന നിലയിലാണ് വ്യാപാരം നടത്തുന്നത്.
SGX NIFTY 15,732 ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഫ്ലാറ്റ് ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.
15,690, 15,630, 15,570 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 15,800, 15,850, 15,880 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.
ബാങ്ക് നിഫ്റ്റിയിൽ 33,230, 33,120, 33,000 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 33,600, 33,700, 34,000 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.
നിഫ്റ്റിയിൽ 16500, 16300 എന്നിവിടെയാണ് ഏറ്റവും ഉയർന്ന കോൾ ഒഐയുള്ളത്. 15000, 15500 എന്നിവിടെ ഏറ്റവും ഉയർന്ന പുട്ട് ഒഐയും കാണുന്നു.
ബാങ്ക് നിഫ്റ്റിയിൽ 35000ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐയുള്ളത്. 33000ലാണ് ഏറ്റവും ഉയർന്ന പുട്ട് ഒഐയുള്ളത്.
ഇന്ത്യ വിക്സ് 21.9 ആയി കാണപ്പെടുന്നു.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 4500 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 3800 കോടി രൂപയുടെ ഓഹരികൾ വാങ്ങികൂട്ടി.
ഈ ആഴ്ച വിപണിക്ക് ഏറെ നിർണായകമായിരിക്കും. ഫെഡ് പലിശ നിരക്ക് ഉയർത്തുന്നത് സംബന്ധിച്ച തീരുമാനം നാളെ ഉണ്ടായേക്കും. ഇതിന്റെ പ്രത്യാഘാതം വിപണിയിൽ സംഭവിച്ചേക്കാം. 75 ബേസിസ് പോയിന്റിന്റെ വർദ്ധനവാണ് പ്രതീക്ഷിക്കുന്നത്. ഇത് നിക്ഷേപകരിൽ ആശങ്ക ഉളവാക്കുന്നു.
ഡൌ ജോൺസ് ഉയർന്ന നിലിയിൽ നിന്നും 18 ശതമാനമാണ് ഇടിഞ്ഞത്. നാസ്ഡാക് 35 ശതമാനം ഇടിഞ്ഞു. നിഫ്റ്റി 16 ശതമാനം താഴെയാണുള്ളത്. പണപ്പെരുപ്പത്തിന്റെ പ്രത്യാഘാതം എങ്ങനെ ആകുമെന്ന് പലിശ നിരക്ക് വർദ്ധനവിന് ശേഷം നിക്ഷേപകർക്ക് കാത്തിരുന്ന് കാണാവുന്നതാണ്. 50 ബേസിസ് പോയിന്റ് വർദ്ധനവും
പോസിറ്റീവ് അഭിപ്രായവും വിപണിക്ക് പിന്തുണ നൽകിയേക്കാം.
എഫ്ഐഐ രൂക്ഷമായ വിൽപ്പന നടത്തുകയാണ്. ഫെഡിന്റെ ഭാഗത്ത് നിന്നും നെഗറ്റീവായി വാർത്തകൾ പുറത്തുവന്നാൽ പ്രധാന സപ്പോർട്ടുകൾ സൂചിക നഷ്ടപ്പെടുത്തിയേക്കാം. നിലവിലെ പാറ്റേണിലേക്ക് നോക്കിയാൽ 20 പോയിന്റ് വിക്ക് ഉള്ള ഒരു തലതിരിഞ്ഞ ഹാമ്മർ കാണാവുന്നതാണ്. ഇത് ഒരു റിവേഴ്സൽ സൂചനയാണ്. എങ്കിലും ഇന്നത്തെ പ്രൈസ് ആക്ഷനിലൂടെ ഇത് ഉറപ്പിക്കേണ്ടതുണ്ട്.
സിപഐ കണക്കുകൾ ഇന്ത്യക്ക് ആശ്വാസം നൽകുന്നു. എന്നാൽ മൊത്തം വില സൂചിക 15.88 ശതമാനത്തിലാണ്. ഇത് ഏപ്രിലിനേക്കാൾ കൂടുതലാണ്.
നിഫ്റ്റിയിൽ താഴേക്ക് 15690 മുകളിലേക്ക് 15,800 എന്നിവ ശ്രദ്ധിക്കുക.
ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.
Post your comment
No comments to display