എക്സ്പെയറി ദിനം രൂക്ഷമായ ചാഞ്ചാട്ടവുമായി ഫിൻനിഫ്റ്റി, 18100 നിലനിർത്തി നിഫ്റ്റി  - പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്

Home
market
fin nifty expiry strategy and tuesday volatility post market analysis
undefined

ഇന്നത്തെ വിപണി വിശകലനം 

ഇന്ന് ഗ്യാപ്പ്  ഗ്യാപ്പ്  അപ്പിൽ 18130 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി. ശേഷം ദിവസത്തെ ഉയർന്ന നിലയിൽ
നിന്നും സൂചിക കുത്തനെ താഴേക്ക് വീണു. ശേഷം ദിവസത്തെ താഴ്ന്ന നിലയായ 18060 രേഖപ്പെടുത്തിയതിന് പിന്നാലെ സൂചിക തിരികെ കയറി.

തുടർന്ന്
കഴിഞ്ഞ ദിവസത്തേക്കാൾ 133 പോയിന്റുകൾ/0.74 ശതമാനം മുകളിലായി 18145 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

41552 നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ശക്തമായ മുന്നേറ്റം നടത്തി. എന്നാൽ 41670ന് അടുത്തായി സൂചിക ശക്തമായ പ്രതിബന്ധം രേഖപ്പെടുത്തി. ഇവിടെ നിന്നും സൂചിക കുത്തനെ താഴേക്ക് വീണു.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 18 പോയിന്റുകൾ/ 0.04 ശതമാനം താഴെയായി 41289 നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 

Nifty IT (+1.8%), Metal (+2.3%), Nifty Pharma (+2.1%), Nifty Realty (+0.92%) എന്നിവ ഇന്ന് നേട്ടത്തിൽ അടച്ചു.

ഏഷ്യൻ വിപണികൾ ലാഭത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികൾ 1 ശതമാനം ലാഭത്തിലാണ് വ്യാപാരം നടത്തുന്നത്. കൊവിഡ് നിയന്ത്രണങ്ങൾ പിൻവലിക്കാൻ ചൈനയും ഹോങ്കോഗും തീരുമാനിച്ചതായി സമുഹ മാധ്യമങ്ങളിൽ പോസിറ്റുകൾ വന്നതിന് പിന്നാലെ അവിടുത്തെ വിപണികൾ മുന്നേറ്റം നടത്തി.

നിർണായക നീക്കങ്ങൾ

ഇന്നലെ Ultratech Cements നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടിയിരുന്നു.

ഇന്ന് Adani Ent (+6.8%) നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി.

ACC (+1.5%) Grasim (+2.2%), Ambuja Cements (+2%), Ultratech Cements (+1.5%), Ramco Cements (+1%), JK Cements (+3.3%), JK Lakshmi (+5.9%), Grasim (+2.3%) എന്നിവ ഇന്ന് നേട്ടത്തിൽ അടച്ചു.

ബിൻ കാപ്പിറ്റൽ 1.24 ശതമാനം ഓഹരികൾ വിറ്റഴിച്ചതിന് പിന്നാലെ
Axis Bank (-3.7%)
ഓഹരി നഷ്ട്ടത്തിൽ അടച്ച് നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിലേക്ക് തള്ളപ്പെട്ടു.

രണ്ടാം പാദത്തിൽ അറ്റാദായം 8.2 ശതമാനം വർദ്ധിച്ച് 2260 കോടി രൂപയായതിന് പിന്നാലെ Sun Pharma (+1.9%) ഓഹരി നേട്ടത്തിൽ അടച്ചു. Divis Lab (+6.3%), Dr Reddy (+2.2%) എന്നീ ഓഹരികളും ലാഭത്തിൽ അടച്ചു.

M&M (+0.40%), Tata Motors (+2%), Maruti (-0.77%), Bajaj Auto (+1.6%) , Eicher Motors (-1.3%), Ashok Leyland (-2.3%) എന്നീ ഓട്ടോ കമ്പനികളുടെ വിൽപ്പന കണക്കുകൾ ഇന്ന് പുറത്തുവന്നിരുന്നു.

രണ്ടാം പാദത്തിൽ അറ്റാദായം 62 ശതമാനം ഇടിഞ്ഞ് 411 കോടി രൂപ ആയതിന് പിന്നാലെ Punjab National Bank (-5.9%) ഓഹരി നഷ്ടത്തിൽ അടച്ചു.

എഥനോൾ വില വർദ്ധന ഈയാഴ്ച മന്ത്രിസഭ പരിഗണിച്ചേക്കുമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

 Balrampur Chini (+4.6%) നവംബർ 9ന് ഓഹരി തിരികെ വാങ്ങുന്നത് പരിഗണിച്ചേക്കും. Renuka Sugar (+7.9%),  Dwarikesh Sugar (+3.7%), Dhampur Sugar (+3.4%), Dalmia Sugar (+4%) എന്നിവയും ലാഭത്തിൽ അടച്ചു.

Max Healthcare (+0.33%), VBL (+5.5%), Nykaa (+2.8%), UPL (-1.8%) എന്നിവയും നേട്ടത്തിൽ അടച്ചു.

വിപണി മുന്നിലേക്ക് 

ഫിൻ നിഫ്റ്റിയിൽ ഇന്ന് എക്സ്പെയറിയെ തുടർന്ന് രൂക്ഷമായ ചാഞ്ചാട്ടം അരങ്ങേറി.

എക്സ്പെയറി ദിവസമായ ഇന്ന് 17600ന് അടുത്തായി സൂചികയെ നിലകൊള്ളിക്കാനായി വൻ സ്ഥാപനങ്ങൾ ശ്രമം നടത്തിയതായി കാണാം.

HDFC Bank, ICICI Bank, HDFC Kotak Bank തുടങ്ങിയ ഫിൻ നിഫ്റ്റിയുടെ പ്രധാന ഹെവിവെയിറ്റ് ഓഹരികളിൽ ഇന്ന് രൂക്ഷമായ വിൽപ്പന നടന്നു. അതേസമയം തന്നെ ബാങ്ക് നിഫ്റ്റി 41200ന് മുകളിലായി നിന്നു. നിഫ്റ്റിയും 18100 എന്ന പ്രതിബന്ധത്തിന് മുകളിൽ തന്നെ നിന്നു.

ഒക്ടോബറിലെ മൊത്തം ജിഎസ്ടി വരുമാനം എന്നത് 151718 കോടി രൂപയായി രേഖപ്പെടുത്തി. ഇത് രണ്ടാം തവണയാണ് 1.5 ലക്ഷം കോടിക്ക് മുകളിൽ ജിഎസ്ടി വരുമാനം രേഖപ്പെടുത്തുന്നത്.

ഇന്ത്യയുടെ ഒക്ടോബറിലെ നിർമാണ പി.എം.ഐ 55.3 ആയി രേഖപ്പെടുത്തി. നേരത്തെ ഇത് 55.1 ആയിരുന്നു.

യൂറോസോണിലുടനീളം പണപ്പെരുപ്പം വളരെ കൂടുതലാണെന്ന് യൂറോപ്യൻ സെൻട്രൽ ബാങ്ക് പ്രസിഡന്റ് ലഗാർഡെ പറഞ്ഞു. സാമ്പത്തിക മാന്ദ്യത്തിനുള്ള സാധ്യത വർധിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിഫ്റ്റി എക്കാലത്തെയും ഉയർന്ന നിലയിൽ നിന്നും 2.5 ശതമാനത്തിന് താഴെയായാണ് വ്യാപാരം നടത്തുന്നത്. അതേസമയം ഹെവിവെയിറ്റ് ഓഹരികൾ എക്കാലത്തെയും ഉയർന്ന നിലയിൽ നിന്നും വളരെ അകലെയാണുള്ളത്. നിഫ്റ്റിയുടെ അടുത്ത ലക്ഷ്യം എത്രയാകും എന്നാണ് നിങ്ങൾ കരുതുന്നത്? കമന്റ് ചെയ്ത് അറിയിക്കുക.

ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു.

Post your comment

No comments to display

    Honeykomb by BHIVE,
    19th Main Road,
    HSR Sector 3,
    Karnataka - 560102

    linkedIntwitterinstagramyoutube
    Crafted by Traders 🔥© marketfeed 2023