ഫെഡ് പ്രഖ്യാപനത്തിന് പിന്നാലെ തകർന്നടിഞ്ഞ് യുഎസ് വിപണി, നഷ്ടത്തിൽ തുറക്കാൻ ഒരുങ്ങി നിഫ്റ്റി - പ്രീമാർക്കറ്റ് റിപ്പോർട്ട്

Home
market
game over gap down after hopes of bnf all time high share market today
undefined

പ്രധാനതലക്കെട്ടുകൾ

HDFC Bank: ഡിജിറ്റൽ പരിവർത്തനത്തിനായി ലണ്ടൻ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഗ്രൂപ്പിന്റെ റിഫിനിറ്റിവുമായി ദീർഘകാല പങ്കാളിത്തത്തിൽ ഏർപ്പെട്ട് ബാങ്ക്.

State Bank of India: 7.57 ശതമാനം കൂപ്പൺ നിരക്കിൽ ബോണ്ടുകൾ നൽകി 4,000 കോടി രൂപ സമാഹരിച്ചതായി ബാങ്ക് അറിയിച്ചു.

PB Fintech:
സബ്സിഡിയറി പോളിസിബസാർ ഇൻഷുറൻസ് ബ്രോക്കേഴ്സിൽ കമ്പനി 650 കോടി രൂപ നിക്ഷേപിക്കും, കൂടാതെ മറ്റൊരു അനുബന്ധ സ്ഥാപനമായ പൈസബസാർ മാർക്കറ്റിംഗ് ആൻഡ് കൺസൾട്ടിങ്ങിൽ 250 കോടി രൂപയുടെ നിക്ഷേപവും നടത്തും.

Kirloskar Oil Engines:
കമ്പനിയുടെ ചീഫ് ഫിനാൻഷ്യൽ ഓഫീസറായി അനുരാഗ് ഭഗാനിയയെ നിയമിച്ചതായി ബോർഡ് അംഗങ്ങൾ പറഞ്ഞു.

ഇന്നത്തെ വിപണി സാധ്യത

ഇന്നലെ ഗ്യാപ്പ് ഡൌണിൽ 17769 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി രൂക്ഷമായ ചാഞ്ചാട്ടത്തിന് വിധേയമായി കാണപ്പെട്ടു. 17665ലേക്ക് വീണ സൂചിക പിന്നീട് തിരികെ കയറിയെങ്കിലും വീണ്ടും വിൽപ്പന അരങ്ങേറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 98 പോയിന്റുകൾക്ക് താഴെയായി 17718 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

41291 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 40900- 41500
എന്ന റേഞ്ചിനുള്ളിൽ മാത്രമായിരുന്നു ഇന്നലെ വ്യാപാരം നടത്തിയത്. സൂചികയിൽ ചാഞ്ചാട്ടം രൂക്ഷമായിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 0.64 ശതമാനം താഴെയായി  41203 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

നിഫ്റ്റി ഐടി 0.7 ശതാനം നഷ്ടത്തിൽ അടച്ചു.

യുഎസ് വൻ നഷ്ടത്തിൽ അടച്ചു. യൂറോപ്യൻ വിപണികൾ ലാഭത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

ഏഷ്യൻ വിപണികൾ താഴ്ന്ന നിലയിലാണ് ഇപ്പോൾ വ്യാപാരം നടത്തുന്നത്. യുഎസ് ഫ്യൂച്ചേഴ്സ് , യൂറോപ്യൻ ഫ്യുച്ചേഴ്സ്  എന്നിവ  നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്.

SGX NIFTY 17590-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് ഡൌൺ ഓപ്പണിഗിനുള്ള സൂചന നൽകുന്നു.

17,580, 17,500, 17,400 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട്  ഉള്ളതായി കാണാം. 17,665, 17,750, 17,800, 17,900 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.

ബാങ്ക് നിഫ്റ്റിയിൽ  41,000, 40,890, 40,500, 40,300 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 41,320, 41,500, 41,600 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.

നിഫ്റ്റിയിൽ 18000ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐയുള്ളത്. 17500ൽ  ഏറ്റവും ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു.

ബാങ്ക് നിഫ്റ്റിയിൽ 42000ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐയുള്ളത്. 41000ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു.

ഇന്ത്യ വിക്സ് 19.3 ആയി കാണപ്പെടുന്നു.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 460 കോടി രൂപയുടെ നെറ്റ് ഓഹരികൾ വിറ്റഴിച്ചപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 540 കോടി രൂപയുടെ നെറ്റ് ഓഹരികൾ വാങ്ങികൂട്ടി.

പ്രതീക്ഷിച്ചത് പോലെ തന്നെ ഫെഡ് പലിശ നിരക്ക് 75 ബേസിസ് പോയിന്റായി ഉയർത്തി. അതിന് പിന്നാലെ കുത്തതെ താഴേക്ക് വീണ വിപണി ഉടൻ തന്നെ ശക്തമായ മുന്നേറ്റം നടത്തി. എന്നാൽ ഇത് അധികനേരം നിലനിന്നില്ല. പിന്നീട് ഉണ്ടായ ഇടിവിൽ നേട്ടങ്ങൾ എല്ലാം തന്നെ മാഞ്ഞുപോയി. ഡിസംബർ, നവംബർ മാസങ്ങളിലായി വീണ്ടും പലിശ നിരക്ക് വർദ്ധനവ് ഉണ്ടാകുമെന്ന് പവൽ പറഞ്ഞു. 75, 50 ബേസിസ് പോയിന്റുകളുടെ വർദ്ധനവ് ആകും അപ്പോൾ പ്രതീക്ഷിക്കാവുന്നത്. ഓഗസ്റ്റിൽ 8.3 ശതമാനം ആയിരുന്നു പണപ്പെരുപ്പം.

ഹൌസിംഗ് മേഖലെയും മാർക്കറ്റ് സെന്റിമെൻസ് ബാധിച്ചതായി പവൽ പറഞ്ഞു. മേഖല തിരുത്തലിലൂടെ പോയാൽ മാത്രമെ സാധാരണ ഗതിയിലേക്ക് മടങ്ങി വരുവെന്ന് അദ്ദേഹം പറഞ്ഞു. പണപ്പെരുപ്പതെ ഇല്ലാതെയാക്കാൻ ഫെഡ് ശക്തമായി പൊരുതുമെന്നും പവൽ വ്യക്തമാക്കി.

ഡൌ സപ്പോർട്ട് ലെവലിന് താഴെയാണ് വ്യാപാരം അവസാനിപ്പിച്ചത്. അത് വിപണിയെ മൊത്തത്തിൽ നെഗറ്റീവ് ആയി ബാധിച്ചേക്കാം.

നമുക്ക് 17500ൽ ശക്തമായ ഒഐ ബിൾഡ് അപ്പ് ഉണ്ട്. സെല്ലേഴ്സ് ഇത് ഹോൾഡ് ചെയ്യുമോ എന്ന് നോക്കാം.

ഇന്നലെ പുടിന്റെ പ്രസംഗത്തെ തുടർന്ന് വിപണി ചാഞ്ചാട്ടത്തിന് വിധേയമായിരുന്നു. സൈനികരോട് യുദ്ധത്തിന് തയ്യാറായിരിക്കാൻ
പുടിൻ നിർദേശം നൽകിയിരുന്നു. ഇത് സപ്ലൈ ചെയിനെ സാരമായി ബാധിച്ചേക്കും.

ഇന്നലെ പറഞ്ഞത് പോലെ ബാങ്ക് നിഫ്റ്റി ബ്രേക്ക് ഔട്ടിന് തയ്യാറായി നിൽക്കുകയായിരുന്നു. എന്നാൽ ഇന്നത്തെ ഗ്യാപ്പ് ഡൌൺ ഈ ട്രെൻഡ് നഷ്ടപ്പെടുത്തി. ഇന്ന് രാത്രിയോടെ ഫെഡ് നിർണയം വിപണിയെ എങ്ങനെ ബാധിക്കുമെന്ന് കണ്ട് അറിയാം.

11 മണി വരെയുള്ള ട്രെൻഡ് മനസിലാക്കിയിട്ട് മാത്രം സുരക്ഷിതമായി ട്രേഡ് ചെയ്യുന്നവർ പോസിഷൻ എടുക്കുന്നതാകും നല്ലത്. യൂറോപ്യൻ വിപണിയുടെ നീക്കവും ശ്രദ്ധിക്കാവുന്നതാണ്.

നിഫ്റ്റിയിൽ മുകളിലേക്ക് 17500 ശ്രദ്ധിക്കുക. താഴേക്ക് 17665 ശ്രദ്ധിക്കുക.

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

Post your comment

No comments to display

    Honeykomb by BHIVE,
    19th Main Road,
    HSR Sector 3,
    Karnataka - 560102

    linkedIntwitterinstagramyoutube
    Crafted by Traders 🔥© marketfeed 2023