യുഎസ് തിരഞ്ഞെടുപ്പ്, ഫെഡ് യോഗം, നിർണായക ദിനം; നഷ്ടത്തിൽ തുറക്കാൻ ഒരുങ്ങി നിഫ്റ്റി - പ്രീമാർക്കറ്റ് റിപ്പോർട്ട്
പ്രധാനതലക്കെട്ടുകൾ
Tata Motors: കമ്പനിയുടെ ഏകീകൃത അറ്റനഷ്ടം 945 കോടി രൂപയായി രണ്ടാം പാദത്തിൽ രേഖപ്പെടുത്തി. പോയവർഷം ഇതേകാലയളവിൽ 4442 കോടി രൂപയായിരുന്നു കമ്പനിയുടെ നഷ്ടം.
Adani Ports and Special Economic Zone: ലിക്വിഡ് സ്റ്റോറേജ് ഫെസിലിറ്റീസിന്റെ ഡെവലപ്പറും ഓപ്പറേറ്ററുമായ ഇന്ത്യൻ ഓയിൽടാങ്കിംഗ് ലിമിറ്റഡിന്റെ 49.38 ശതമാനം ഓഹരികൾ 1,050 കോടി രൂപയ്ക്ക് ഏറ്റെടുത്തതായി കമ്പനി അറിയിച്ചു.
Lupin: രണ്ടാം പാദത്തിൽ കമ്പനിയുടെ അറ്റദായം 130 കോടി രൂപയായി രേഖപ്പെടുത്തി. പോയവർഷം ഇതേകാലയളവിൽ 2098 കോടി രൂപയായിരുന്നു കമ്പനിയുടെ നഷ്ടം.
Pidilite Industries: രണ്ടാം പാദത്തിൽ കമ്പനിയുടെ അറ്റദായം 337 കോടി രൂപയായി രേഖപ്പെടുത്തി. പോയവർഷം ഇതേകാലയളവിൽ 375 കോടി രൂപയായിരുന്നു കമ്പനിയുടെ ലാഭം.
ഇന്നത്തെ വിപണി സാധ്യത
ഇന്നലെ ഗ്യാപ്പ് അപ്പിൽ 18296 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി താഴേക്ക് നീങ്ങി. വരെ രൂക്ഷമായ ചാഞ്ചാട്ടത്തിൽ കാണപ്പെട്ട സൂചിക അവസാന നിമിഷം വെട്ടിയിട്ട പോലെ താഴേക്ക് വീണു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 46 പോയിന്റുകൾക്ക് താഴെയായി 18157 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
41940 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ശക്തമായി നിലകൊള്ളാൻ ശ്രമം നടത്തി. ഉച്ചയ്ക്ക് നല്ല ഒരു ബ്രേക്ക് ഔട്ട് നടന്നെങ്കിലും പിന്നീട് വിൽപ്പന അരങ്ങേറി.തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 97 പോയിന്റുകൾക്ക് മുകളിലായി 41783 എന്ന നിലയിൽ സൂചിക വ്യാപാരം അവസാനിപ്പിച്ചു.
നിഫ്റ്റി ഐടി 0.4 ശതമാനം വീണു.
യുഎസ് വിപണി, യൂറോപ്യൻ വിപണി എന്നിവ നഷ്ടത്തിൽ അടച്ചു.
ഏഷ്യൻ വിപണികൾ താഴ്ന്ന നിലയിലാണ് ഇപ്പോൾ വ്യാപാരം നടത്തുന്നത്.
യുഎസ് ഫ്യൂച്ചേഴ്സ് ,യൂറോപ്യൻ ഫ്യൂച്ചേഴസ് എന്നിവ ഫ്ലാറ്റായി കാണപ്പെടുന്നു.
SGX NIFTY 18,105-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് ഡൌൺ ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.
18,110, 18,060, 18,000 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 18,210, 18,255, 18,300, 18,350 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.
ബാങ്ക് നിഫ്റ്റിയിൽ 41,680, 41,450, 41,300 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 41,850, 41,900, 42,000 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.
ഫിൻ നിഫ്റ്റിയിൽ 18,580, 18,530, 18,430 എന്നിവിടെ സപ്പോർട്ട് പ്രതീക്ഷിക്കാം. 18,740, 18,800, 18,920, 19,000 എന്നിവിടെ പ്രതിബന്ധം അനുഭവപ്പെട്ടേക്കാം.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 400 കോടി രൂപയുടെ നെറ്റ് ഓഹരികൾ വാങ്ങിയപ്പോൾ. ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 1000 കോടി രൂപയുടെ നെറ്റ് ഓഹരികൾ വിറ്റഴിച്ചു.
ഇന്ത്യ വിക്സ് 15.9 ആയി ഉയർന്നു.
18300ലാണ് നിഫ്റ്റിയിൽ ഏറ്റവും കൂടുതൽ കോൾ ഒഐയുള്ളത്. 18000ൽ ഏറ്റവും കൂടുതൽ പുട്ട് ഒഐയും കാണപ്പെടുന്നു.
42000ലാണ് ബാങ്ക് നിഫ്റ്റിയിൽ ഏറ്റവും കൂടുതൽ കോൾ ഒഐയുള്ളത്. 41500ൽ ഏറ്റവും കൂടുതൽ പുട്ട് ഒഐയും കാണപ്പെടുന്നു.
യുഎസിലെ മിഡ് ട്രേം ഇലക്ഷൻ ഫലങ്ങൾക്ക് പിന്നാലെയാണ് യുഎസ് വിപണി ഇടിഞ്ഞത്. റിപ്പബ്ളിക്കൻസ് പാർട്ടി ആണ് വിജയത്തിന് അടുത്തുളളത്. ഇന്ന് രാത്ര കൃത്യമായി യുഎസ് വിപണിയുടെ പ്രതികരണം അറിയാം.
യുഎസിലെ പണപ്പെരുപ്പ കണക്കുകൾ ഇന്ന് പുറത്തുവരും. ഇത് 8 ശതമാനം ആകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സെപ്റ്റബറിൽ ഇത് 8.2 ശതമാനം ആയിരുന്നു.
ബാങ്ക് നിഫ്റ്റി ഇന്നലെ റെക്കോർഡ് നേട്ടമാണ് കാഴ്ചവെച്ചത്. ഈ നേട്ടം നിലനിർത്താൻ സൂചികയ്ക്ക് ആകുമോ എന്ന് നോക്കാം. അവസാന നിമിഷം വിൽപ്പന നടന്നതായും ഓർക്കുക.
ദിവസത്തെ കാൻഡിൽ എൻഗൽഫിംഗ് ആണ്. സ്വിംഗ് ലോ ആയ 18160 നിലനിന്നാൽ നിഫ്റ്റിയിൽ പ്രതീക്ഷിക്കാം. ബാങ്ക് നിഫ്റ്റിയുടെ ചുവന്ന കാൻഡിൽ ആണെങ്കിലും അത്ര മോശമല്ലെന്ന് കാണാം.
HDFC Bank 1500, Reliance 2600 എന്ന റേഞ്ചിന് മുകളിലാണ് ഉള്ളതെന്ന് കാണാം. എന്നാൽ പ്രധാന പ്രതിബന്ധങ്ങൾ 1529, 2610 എന്നിവിടെയാണുള്ളത്. ശ്രദ്ധിക്കുക.
അടുത്ത ദിവസങ്ങളിലായി അവസാന നിമിഷം വലിയ നീക്കങ്ങളാണ് വിപണി കാഴ്ചവെക്കുന്നത്. ശ്രദ്ധിക്കുക.
നിഫ്റ്റിയിൽ മുകളിലേക്ക് 18160 താഴേക്ക് 18000 എന്നിവ ശ്രദ്ധിക്കുക.
ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.
Post your comment
No comments to display