നഷ്ടത്തിൽ തുറക്കാൻ ഒരുങ്ങി നിഫ്റ്റി, തിരികെ കയറുമോ?- പ്രീമാർക്കറ്റ് റിപ്പോർട്ട് 

Home
market
gap down will the gap be bought pre market analysis
undefined

പ്രധാനതലക്കെട്ടുകൾ

Page Industries: തെലങ്കാനയിൽ 290 കോടി രൂപയുടെ നിക്ഷേപത്തിൽ പുതിയ രണ്ട് നിർമാണ കേന്ദ്രങ്ങൾ ആരംഭിക്കുമെന്ന് കമ്പനി അറിയിച്ചു.

Ircon International: 392.52 കോടി രൂപയുടെ ബഹുതി കനാൽ പദ്ധതിയുടെ ബാക്കി വർക്കുകൾ കമ്പനി ലേലത്തിൽ സ്വന്തമാക്കി.

Hindustan Zinc:
ഓഹരി ഒന്നിന് 15.50 രൂപ വീതം ഇടക്കാലലാഭവിഹിതം നൽകാൻ കമ്പനി തീരുമാനിച്ചു.

ഇന്നത്തെ വിപണി സാധ്യത

ഇന്നലെ  ഫ്ലാറ്റായി 18417 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി രൂക്ഷമായ ചാഞ്ചാട്ടത്തിന് വിധേയമായി. എന്നിരുന്നാലും സൂചിക കൃത്യമായ റേഞ്ചിൽ മാത്രമാണ് വ്യാപാരം നടത്തിയത്. 18440ൽ സമ്മർദ്ദവും 18350 സപ്പോർട്ടും കാണപ്പെട്ടു. തുടർന്ന്  കഴിഞ്ഞ ദിവസത്തേക്കാൾ 6 പോയിന്റുകൾക്ക് മുകളിലായി 18410 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

42416 എന്ന നിലയിൽ ഫ്ലാറ്റായി വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി അപ്പ് ട്രെൻഡ് പിന്തുടർന്നു. എന്നിരുന്നാലും സൂചികയിൽ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 163 പോയിന്റുകൾക്ക് മുകളിലായി 42535 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

നിഫ്റ്റി ഐടി 0.3 ശതമാനം നേട്ടത്തിൽ അടച്ചു.

യുഎസ്
വിപണി, യൂറോപ്യൻ വിപണി എന്നിവ നഷ്ടത്തിൽ അടച്ചു.

ഏഷ്യൻ വിപണികൾ താഴ്ന്ന നിലയിലാണ് ഇപ്പോൾ വ്യാപാരം നടത്തുന്നത്.

യുഎസ് ഫ്യൂച്ചേഴ്സ് ,യൂറോപ്യൻ ഫ്യൂച്ചേഴസ് എന്നിവ നഷ്ടത്തിൽ കാണപ്പെടുന്നു.

SGX NIFTY 18,393-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് ഡൌൺ ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.

18,350, 18,310, 18,280, 18,255, 18,200 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട്  ഉള്ളതായി കാണാം. 18,440, 18,500, 18,600  എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.

ബാങ്ക് നിഫ്റ്റിയിൽ 42,400, 42,250, 42,000,  41,850 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 42,600, 42,700, 43,000 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.

ഫിൻ നിഫ്റ്റിയിൽ 19,080, 19,030, 18,980, 18,920 എന്നിവിടെ സപ്പോർട്ട് പ്രതീക്ഷിക്കാം. 19,170, 19,200, 19,300 എന്നിവിടെ പ്രതിബന്ധം അനുഭവപ്പെട്ടേക്കാം.

18400ലാണ് നിഫ്റ്റിയിൽ ഏറ്റവും കൂടുതൽ കോൾ ഒഐയുള്ളത്. 18300ൽ ഏറ്റവും കൂടുതൽ പുട്ട് ഒഐയും കാണപ്പെടുന്നു.

ബാങ്ക് നിഫ്റ്റിയിൽ 42500ൽ ഉയർന്ന പുട്ട് ഒഐ കാണപ്പെടുന്നു. 42000ൽ ഉയർന്ന കോൾ ഒഐ കാണപ്പെടുന്നു.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 400 കോടി രൂപയുടെ നെറ്റ് ഓഹരികൾ  വിറ്റഴിച്ചപ്പോൾ. ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 1400 കോടി രൂപയുടെ നെറ്റ് ഓഹരികൾ വാങ്ങികൂട്ടി.

ഇന്ത്യ വിക്സ് 15.1 ആയി കാണപ്പെടുന്നു.

ഇന്നലെ വിപണി മുകളിലേക്ക് കയറിയപ്പോൾ വിക്സ് വർദ്ധിച്ചു. എന്നാൽ ഇപ്പോൾ ഉള്ള വിക്സിനേക്കാൾ കൂടുതൽ ചാഞ്ചാട്ടം വിപണിയിൽ കാണപ്പെടുന്നു. 100 പോയിന്റിനുള്ളിൽ പോലും രൂക്ഷമായ ചാഞ്ചാട്ടം അനുഭവപ്പെട്ടു.

യുകെ സിപിഐ 11.1 ശതമാനമായി രേഖപ്പെടുത്തി. ഇത് പ്രതീക്ഷിച്ചതാണ്.

യുഎസിലെ വ്യാവസായിക ഉത്പാദന കണക്കുകൾ ഇന്നലെ പുറത്തുവന്നിരുന്നു. റിട്ടേയിൽ വിൽപ്പനയും വർദ്ധിച്ചു ഇത് ജിഡിപിക്ക് മേലുള്ള പ്രതീക്ഷ ഉയർത്തി.

നിഫ്റ്റിയിലും, ബാങ്ക് നിഫ്റ്റിയിലും സ്ട്രാഡിൽ ബിൽഡ് അപ്പ് ഉള്ളതിനാൽ തന്നെ കുറഞ്ഞ വിക്സ് പരിഗണിക്കുമ്പോൾ സൂചിക ഇന്ന് റേഞ്ച് ബോണ്ടിൽ തന്നെ ചാഞ്ചാട്ടത്തിൽ കാണപ്പെടാനാണ് സാധ്യത.

കൊട്ടക് ബാങ്ക് നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി. ഓഹരി ബ്രേക്ക് ഔട്ടിന് തയ്യാറായി നിൽക്കുകയാണെന്ന് കാണാം. റിലയൻസിന്റെ 2570 എന്ന റേഞ്ചും ശ്രദ്ധിക്കുക.

യൂറോ സിപിഐ ഇന്ന് പ്രഖ്യാപിക്കും. മാർക്കറ്റ് അവസാനിച്ചതിന് ശേഷം മാത്രമാകും ഇത് വരിക. അതിനാൽ വിപണിയെ ബാധിക്കാൻ സാധ്യതയില്ല.

നിഫ്റ്റിയിൽ മുകളിലേക്ക് 18440 താഴേക്ക് 18280 എന്നിവ ശ്രദ്ധിക്കുക. 

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

Post your comment

No comments to display

    Honeykomb by BHIVE,
    19th Main Road,
    HSR Sector 3,
    Karnataka - 560102

    linkedIntwitterinstagramyoutube
    Crafted by Traders 🔥© marketfeed 2023