2021ലെ ആഗോള ഊർജ്ജ പ്രതിസന്ധി; ഇന്ത്യയെ ബാധിക്കുന്നത് എങ്ങനെ?
വർഷങ്ങളായി ഹരിത ഊർജ്ജത്തിന്റെ സാധ്യതകൾ നേടി മുന്നോട്ട് പോകുകയാണ് ലോക രാജ്യങ്ങൾ. കാർബൺ ഉദ്‌വമനം പരിമിതപ്പെടുത്തുന്നതിനായി വിവിധ രാജ്യങ്ങൾ തമ്മിൽ കാലാവസ്ഥാ വ്യതിയാന കരാറുകൾ ഒപ്പുവച്ചിട്ടുണ്ട്. നിലവിലെ പ്രതിസന്ധി യൂറോപ്പിൽ നിന്ന് ഏഷ്യയിലേക്കും വ്യാപിച്ചതായി കാണപ്പെടുന്നു. ഈ പ്രതിസന്ധി മറ്റ് രാജ്യങ്ങളിലും പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കാം. ഇന്നത്തെ ലേഖനത്തിലൂടെ ആഗോള ഊർജ്ജ പ്രതിസന്ധിയെ പറ്റിയും അത് ഇന്ത്യയെ എങ്ങനെ ബാധിക്കുമെന്നുമാണ് ചാർച്ചചെയ്യുന്നത്.
എന്താണ് ഊർജ്ജ പ്രതിസന്ധി?
ചെെനയിലെ ഊർജ്ജ ക്ഷാമം
ചെെന വളരെ വലിയ ഊർജ്ജ ക്ഷാമമാണ് നേരിട്ടു വരുന്നത്. ഫാക്ടറികൾ അടച്ചു പൂട്ടുകയും നഗരങ്ങൾ ഇരുട്ടിലാകുകയും ചെയ്തു. ഇത്രയും വിലയ ഒരു രാജ്യം എങ്ങനെയാണ് ഈ നിലയിലേക്ക് എത്തിയതെന്ന് നിങ്ങൾ ചിന്തിച്ച് നോക്കിയോ? കൽക്കരിയുടെ ലഭ്യത കുറവാണ് ചെെനയിലെ ഊർജ്ജ പ്രതിസന്ധിയുടെ പ്രധാന കാരണം. രാജ്യത്തിന്റെ 60 ശതമാനം ഊർജ്ജവും ചെെന കൽക്കരിയിൽ നിന്നുമാണ് ഉത്പാദിപ്പിക്കുന്നത്. ഈ കൽക്കരി പ്രധാനമായും ഓസ്ട്രേലിയയിൽ നിന്നാണ് ഇറക്കുമതി ചെയ്തിരുന്നത്.
ഒരു വർഷത്തിലേറെയായി ഓസ്ട്രേലിയയുമായുള്ള ചെെനയുടെ ബന്ധം അത്ര സുഖകരമായിരുന്നില്ല. ഇരു രാജ്യങ്ങളും തമ്മിൽ വ്യാപാര യുദ്ധം നിലനിൽക്കുന്നുണ്ട്. ഇതേതുടർന്നാണ് ചെെനയിലേക്ക് കൽക്കരി കയറ്റി അയയ്ക്കുന്നിന് ഓസ്ട്രേലിയ നിയന്ത്രണം ഏർപ്പെടുത്തിയത്. ഫാക്ടറികൾ പ്രവർത്തിപ്പിക്കുന്നതിന് ഓസ്ട്രേലിയ കൽക്കരിയാണ് ചെെന ഉപയോഗിച്ചിരുന്നത്. ഓസ്ട്രേലിയ കൽക്കരി വിതരണം നിർത്തിയതോടെ ആഭ്യന്തര കൽക്കരി വില കുതിച്ചുയർന്നു. ഇതിന് ഒപ്പം തന്നെ കാർബൺ ഉദ്‌വമനം കുറയ്ക്കുന്നതിനായി ചെെന തങ്ങളുടെ കൽക്കരി ഖനികൾ അടച്ചുപൂട്ടിയിരുന്നു. 2060 ഓടെ കാർബർ മുക്ത രാജ്യമാക്കി മാറ്റുക എന്ന ചൈനയുടെ ലക്ഷ്യത്തിന്റെ ഭാഗമായാണ് ഈ നടപടി. അതേസമയം 2022ൽ ശൈത്യകാല ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാൻ ബീജിംഗ് ഒരുങ്ങുകയാണ്.
യുകെയിലെ ഇന്ധന ക്ഷാമം
യുകെയിലെ ഇന്ധന പ്രതിസന്ധി വളരെ രൂക്ഷമാണ്. വിതരണ ശൃംഖല പൂർണമായും നിലച്ചു, ഗ്യാസ് സ്റ്റേഷനുകൾ വറ്റി, അവശ്യവസ്തുക്കളുടെ വിതരണം മൊത്തത്തിൽ തടസ്സപ്പെട്ടു. രാജ്യത്തിന് ആവശ്യമായ അത്ര നാച്ചുറൽ ഗ്യാസ് ഉത്പാദിപ്പിക്കാൻ സാധിച്ചിരുന്നില്ല. നോർത്ത് സീയിൽ നിന്നുള്ള കാറ്റിന്റെ ലഭ്യത കുറഞ്ഞതോടെ ആവശ്യമായ ഊർജ്ജം ഉത്പാദിപ്പിക്കാൻ അവർക്ക് സാധിച്ചില്ല. രാജ്യം പുനരുപയോഗിക്കാവുന്ന ഊർജ്ജത്തെ ഒരുപാട് ആശ്രയിക്കുന്നു. അതിനാൽ തന്നെ ആവശ്യത്തിന് ഊർജ്ജം ലഭിക്കാതെ വന്നതോടെ ഇതിന്റെ വില ഉയരാൻ തുടങ്ങി. ഇതാണ് പ്രതിസന്ധിക്ക് തുടക്കം കുറിച്ചത്.
യുകെക്ക് ഗ്യാസ് സ്റ്റേഷനുകൾ നിറയ്ക്കാൻ കഴിയാത്തതിന്റെ മറ്റൊരു പ്രധാന കാരണം യോഗ്യതയുള്ള ട്രക്ക് ഡ്രൈവർമാരുടെ ലഭ്യത കുറവാണ്. കൊവിഡിനെ തുടർന്ന് രാജ്യത്ത് ട്രക്ക് ലെെസൻസ് ഹോൾഡ് ചെയ്തിരുന്നു. ബ്രെക്സിറ്റിന് മുമ്പ് യുകെയിലെ ട്രക് ഡ്രെെവർമ്മാർ എല്ലാം യൂറോപിൽ നിന്നും വന്നവരാണ്. ബ്രെക്സിറ്റിന് ശേഷം, ഈ ഡ്രൈവർമാർക്ക് യുകെയിൽ പ്രവർത്തിക്കാൻ തൊഴിൽ വിസ ലഭിക്കേണ്ടതുണ്ട്. വിസ നിയമങ്ങളിൽ ഇളവ് വരുത്താനും ട്രക്ക് ഡ്രൈവർമാർക്ക് തങ്ങളുടെ വിതരണ ശൃംഖല ആവശ്യങ്ങൾ നിറവേറ്റുന്നതിനായി 10,000 താൽക്കാലിക വിസകൾ നൽകാനും രാജ്യം തീരുമാനിച്ചു. നിലവിൽ രാജ്യത്ത് മൊത്തം 100,000 ട്രക്ക് ഡ്രൈവർമാരുടെ കുറവാണ് നേരിടുന്നതെന്നാണ് യുകെയിലെ റോഡ് ഹോളേജ് അസോസിയേഷൻ പറയുന്നത്.
യൂറോപ്യൻ ഊർജ്ജ പ്രതിസന്ധി
യുകെക്ക് പുറമെ, യൂറോപ്പിലുടനീളമുള്ള പ്രകൃതിവാതകത്തിന്റെ വില കുതിച്ചുയരുകയാണ്. ഇതോടെ ഇലക്ട്രിക്സിറ്റി ബിൽ രണ്ടും മൂന്നും ഇരട്ടിയായി ഉയർന്നു. വരാനിരിക്കുന്ന ശെെത്യകാലം നിലവിലെ ആശങ്ക ഉയർത്തുന്നു. യുകെയ്ക്ക് സമാനമായ പ്രതിസന്ധി തന്നെയാണ് യൂറോപിലും കാണപ്പെടുന്നത്.
ആഗോള വിതരണ ശൃംഖലയിൽ നേരിട്ട തടസ്സം
കൊവിഡ് -19 പാൻഡെമിക്കിന് ശേഷം ആദ്യം തുറക്കപ്പെട്ട സമ്പദ്‌വ്യവസ്ഥകളിലൊന്നാണ് ചെെന. ഇതേതുടർന്ന് കൂടുതൽ കയറ്റുമതി ഓർഡറുകൾ ലഭിച്ചു, ഫാക്ടറികൾ ഉൽപാദന ശേഷി വർദ്ധിപ്പിക്കാൻ തീരുമാനിച്ചു, ഇത് വൈദ്യുതി ആവശ്യകത ഉയരാൻ കാരണമായി. കൽക്കരി ക്ഷാമം നേരിട്ടപ്പോൾ അത് നിറവേറ്റാൻ ചെെനക്ക് സാധിച്ചില്ല.
കൊവിഡ് പോസിറ്റീവ് കേസ് റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ലോകത്തിലെ ഏറ്റവും തിരക്കേറിയ മൂന്നാമത്തെ തുറമുഖമായ നിങ്ബോ ജൗഷാൻ അടച്ചുപൂട്ടാൻ ചൈന തീരുമാനിച്ചതും തിരിച്ചടിയായി. പോർട്ട് അടച്ചുപൂട്ടലിന് പ്രതിമാസം 17 ബില്യൺ ഡോളർ നഷ്ടം വന്നതായും, ഇത് തുടർന്നാൽ ചെലവ് വർദ്ധിക്കുമെന്നും റസ്സൽ ഗ്രൂപ്പ് പറയുന്നു. ആഗോളതലത്തിൽ, കഴിഞ്ഞ ഒരു വർഷമായി വിതരണ ശൃംഖല തടസം നേരിട്ട് വരുന്നു.
ലോസ് ഏഞ്ചൽസ് തുറമുഖത്തിൽ ചരക്ക് ഇറക്കുന്നതിനായി കപ്പലുകൾ കാത്ത് കെട്ടികിടക്കുകയാണ്. ഒരു കപ്പലിന്റെ സാധാരണ കാത്തിരിപ്പ് സമയം ആകെ 0-1 ദിവസമായിരുന്നു. എന്നാൽ ഇപ്പോൾ ആഴ്ചകളായി ഇത് തുടരുന്നു. തുറമുഖം 24 മണിക്കൂറും പ്രവർത്തിച്ചിട്ടും കപ്പലുകൾ തീരത്ത് അടുക്കാൻ കഴിയാതെ കാത്ത് കെട്ടികിടക്കുകയാണ്.
ഇന്ത്യയെ ബാധിക്കുമോ?
ലോകമെമ്പാടുമുള്ള എണ്ണയുടെ വിതരണവും വിലയും നിയന്ത്രിക്കുന്ന രാജ്യങ്ങളുടെ ഒരു സംഘടനയാണ് ഒപെക്ക്. ഉൽപാദന പ്രശ്നങ്ങളിൽ യുഎഇയും സൗദി അറേബ്യയും തമ്മൽ ഉടലെടുത്ത പ്രശ്നം പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഇത് സംബന്ധിച്ച ലേഖനം മാർക്കറ്റ്ഫീഡ് നേരത്തെ പ്രസ്ദ്ധീകരിച്ചിരുന്നു. വായിക്കുവാനായി ലിങ്ക് സന്ദർശിക്കുക.
ഒപെക്കിന്റെ വിതരണ നിയന്ത്രണങ്ങൾ ആഗോളതലത്തിൽ പെട്രോൾ വിലയെ ബാധിച്ചു, പ്രത്യേകിച്ച് ഇന്ത്യയെ. ഇന്ധനത്തിന്റെ എക്സൈസ് തീരുവ കുറയ്ക്കാൻ ഇന്ത്യൻ സർക്കാർ വിസമ്മതിച്ചു. ആഗോള ഊർജ്ജ വിതരണ പ്രതിസന്ധി ഇന്ത്യയിലെ പണപ്പെരുപ്പത്തെ സാരമായി ബാധിക്കും, ഇത് ഗാർഹിക സമ്പാദ്യം ഇല്ലാതെയാക്കുകയും ഇന്ത്യയിലെ നിക്ഷേപങ്ങളെ ബാധിക്കുകയും ചെയ്യും. യുഎസ് ഫെഡ് പലിശ നിരക്ക് ഉയർത്തിയാൽ ഇന്ത്യക്കാരുടെ നിക്ഷേപങ്ങൾ നേർപ്പിക്കാൻ അത് അവരെ പ്രേരിപ്പിക്കും. ഇത് വിപണിയെ ബാധിച്ചേക്കും.
ശീതകാലം വരുന്നതിന് മുന്നോടിയായി ആവശ്യമായ വിഭവങ്ങൾ സമാഹരിക്കുന്നതുവരെ മൊത്തം വൈദ്യുതി ആവശ്യകതകൾ നിറവേറ്റുന്നതിനായി ചൈന ഉത്പാദനം കുറയ്ക്കാൻ തുടങ്ങിയിട്ടുണ്ട്. ഇന്ത്യയിലെ ഓട്ടോമൊബൈൽ മേഖലയും പ്രതിസന്ധി നേരിട്ടേക്കാം. ചൈന ഇലക്ട്രോണിക് ഉപകരണങ്ങളും ചിപ്പ് നിർമാണവും വെട്ടിക്കുറയ്ക്കുന്നത് ഓട്ടോമൊബൈൽ മേഖലയിൽ നിലനിൽക്കുന്ന സെമികണ്ടക്ടർ പ്രതിസന്ധി വർദ്ധിപ്പിച്ചേക്കും. ലോകത്തിലെ മറ്റു രാജ്യങ്ങളെ പോലെ ഇന്ത്യയും ഫോസിൽ ഇന്ധനങ്ങളുടെ കുറവിലേക്ക് ഉറ്റുനോക്കുകയാണ്. ഈ പ്രതിസന്ധി ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ ബാധിക്കാൻ അധികം സമയം വേണ്ടി വരില്ല. നിലവിലെ പ്രതിസന്ധി മറികടക്കാനുള്ള ഏക മാർഗം എന്നത് പരസ്പര സഹകരണവും ആഗോള വിതരണ ശൃംഖല മെച്ചപ്പെടുത്തുകയെന്നതുമാണ്.
Post your comment
No comments to display