ആഗോള വിപണികൾ നഷ്ടത്തിൽ, താഴ്ന്ന നിലയിൽ തുറക്കാൻ ഒരുങ്ങി നിഫ്റ്റി - പ്രീമാർക്കറ്റ് റിപ്പോർട്ട്

Home
market
global markets down nifty to open lower share market today
undefined

പ്രധാനതലക്കെട്ടുകൾ

Globus Spirits: തിലക്നഗർ ഇൻഡസ്ട്രീസിന്റെ ഉടമസ്ഥതയിലുള്ള ഡിസ്റ്റിലറികൾക്ക് ആവശ്യമായ എഞ്ചിനീയറിംഗ്, അറ്റകുറ്റപ്പണികൾ, മാർക്കറ്റിംഗ് സേവനങ്ങൾ എന്നിവ കമ്പനി നൽകും.

UPL: നേച്ചർ ബ്ലിസ് അഗ്രോയുടെ 100 ശതമാനം ഓഹരി  സ്വന്തമാക്കി കമ്പനി.

Lupin: കമ്പനിയുടെ പുതിയ ഡ്രഗ് ആപ്ലിക്കേഷനായ പാലിപെരിഡോൺ എക്സ്റ്റെൻഡഡ്-റിലീസ് ടാബ്‌ലെറ്റുകൾക്ക് യുഎസ് ഫുഡ് ആന്റ് ഡ്രഗ് ആഡ്മിനിസ്ട്രേഷന്റെ അനുമതി ലഭിച്ചു.

ഇന്നത്തെ വിപണി സാധ്യത

ഇന്നലെ ഫ്ലാറ്റായി 15790 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി വളരെ പെട്ടെന്ന് മുകളിലേക്ക് കയറിയെങ്കിലും താഴേക്ക് വീണു. 15750ന് അടുത്തായി സപ്പോർട്ട് എടുത്ത സൂചിക തിരികെ കയറി. തുടർന്ന് 19 പോയിന്റുകൾക്ക് താഴെയായി 15780 എന്ന നിലയിൽ  നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

ബാങ്ക് നിഫ്റ്റി ഫ്ലാറ്റായി 33227 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ മുകളിലേക്ക് കയറി. ശേഷം 33600ൽ സൂചിക സമ്മർദ്ദം നേരിട്ടു അസ്ഥിരമായി നിന്നു. തുടർന്ന് 155 പോയിന്റുകൾ/ 0.47 ശതമാനം മുകളിലായി 33425 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

നിഫ്റ്റി ഐടി 1 ശതമാനം വീണു.

യൂഎസ് വിപണി താഴ്ന്ന നിലയിലും യൂറോപ്പ്യൻ വിപണി നഷ്ടത്തിലും അടച്ചു.

ഏഷ്യൻ വിപണികൾ നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്. യുഎസ് ഫ്യൂച്ചേഴ്സ് ,യൂറോപ്യൻ ഫ്യുച്ചേഴ്സ്  എന്നിവ താഴ്ന്ന നിലയിലാണ്  വ്യാപാരം നടത്തുന്നത്.

SGX NIFTY 15,680- ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് ഡൌൺ ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.

15,740, 15,700, 15,630 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 15,850, 15,930, 16,000 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.

ബാങ്ക് നിഫ്റ്റിയിൽ 33,300, 33,000, 32,600 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 33,500, 33,600, 33,750 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.

ഇന്ത്യ വിക്സ് 21.8  ആയി കാണപ്പെടുന്നു.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 1100 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 1400 കോടി രൂപയുടെ ഓഹരികൾ വാങ്ങികൂട്ടി.

ആഗോള വിപണികൾ താഴേക്ക് വീഴുകയാണ്. ഡാക്സ് ഇപ്പോൾ 2 ശതമാനത്തിൽ താഴെയാണുള്ളത്. നിഫ്റ്റി 15750ൽ നിന്നും തിരികെ കയറി. യൂറോപ്യൻ വിപണി താഴേക്ക് വീണപ്പോഴും ഇന്ത്യൻ വിപണി ശക്തമായി പിടിച്ച് നിന്നു. വലിയ ചാഞ്ചാട്ടത്തിന് വിധേയമാകാതെയാണ് മാസത്തെ എക്സ്പെയറി കടന്ന് പോയത്.

യൂറോ പണപ്പെരുപ്പ കണക്കുകൾ ഇന്ന് പുറത്തുവരും. 

നിഫ്റ്റിയിലും ബാങ്ക് നിഫ്റ്റിയിലുമായി 15700, 33300 എന്നിവിടെ ശക്തമായ സപ്പോർട്ട് എടുത്തിട്ടുള്ളതായി കാണാം. ഈ നിലയ്ക്ക് താഴെ വ്യാപാരം ആരംഭിച്ചാൽ ആഗോള വിപണികൾ നെഗറ്റീവ് ആയി നിൽക്കുമ്പോൾ ഇവ നിർണായകമാകും.

നിഫ്റ്റിയിൽ താഴേക്ക് 15620 ശ്രദ്ധിക്കുക. മുകളിലേക്ക് 15740 എന്നിവ ശ്രദ്ധിക്കുക.

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം. 

Post your comment

No comments to display

    Honeykomb by BHIVE,
    19th Main Road,
    HSR Sector 3,
    Karnataka - 560102

    linkedIntwitterinstagramyoutube
    Crafted by Traders 🔥© marketfeed 2023