കണക്കുകൾ പുറത്തുവരാനിരിക്കെ നഷ്ടത്തിലേക്ക് കൂപ്പുകുത്തി ആഗോള വിപണികൾ - പ്രീമാർക്കറ്റ് റിപ്പോർട്ട്

Home
market
global markets fall ahead of recession data share market today
undefined

പ്രധാനതലക്കെട്ടുകൾ

Route Mobile: ഓഹരി ഒന്നിന് 1,700 രൂപ നിരക്കിൽ 120 കോടി രൂപ വരെയുള്ള ഇക്വിറ്റി ഓഹരികൾ തിരികെ വാങ്ങാനുള്ള നിർദ്ദേശം ബോർഡ് അംഗീകരിച്ചതായി കമ്പനി വ്യക്തമാക്കി.

State Bank of India: എൻബിഎഫ്‌സി-അക്കൗണ്ട് അഗ്രഗേറ്ററായ പെർഫിയോസ് അക്കൗണ്ട് അഗ്രഗേഷൻ സർവീസസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഇക്വിറ്റി ഷെയറുകളിൽ 4 കോടി രൂപ നിക്ഷേപിക്കുന്നതിനുള്ള കരാറിൽ ഏർപ്പെട്ട് ബാങ്ക്. ഇത് ആർബിഐ അംഗീകാരത്തിന് വിധേയമാണ്.

Jammu & Kashmir Bank: ഒന്നോ അതിലധികമോ തവണകളായി 500 കോടി രൂപ വരെ ഇക്വിറ്റി മൂലധനം സമാഹരിക്കാനും സ്വകാര്യ പ്ലെയ്‌സ്‌മെന്റ് അടിസ്ഥാനത്തിൽ 1,500 കോടി രൂപ കടപ്പത്രങ്ങൾ വഴി സമാഹരിക്കാനും ബോർഡ് അനുമതി നൽകിയതായി ബാങ്ക് പറഞ്ഞു.

ഇന്നത്തെ വിപണി സാധ്യത

ഇന്നലെ ഗ്യാപ്പ് ഡൌണിൽ 15768 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 15715ൽ സപ്പോർട്ട് രേഖപ്പെടുത്തി. ശേഷം 15850 എന്ന പ്രതിബന്ധം മറികടന്ന സൂചിക തുടർന്ന് 18 പോയിന്റുകൾക്ക് മുകളിലായി 15850 എന്ന നിലയിൽ  വ്യാപാരം അവസാനിപ്പിച്ചു.

ബാങ്ക് നിഫ്റ്റി
ഗ്യാപ്പ്  ഡൌണിൽ 33617 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ താഴേക്ക് നീങ്ങി. ശേഷം 33750ൽ സൂചിക സമ്മർദ്ദം നേരിട്ടു. തുടർന്ന് 169 പോയിന്റുകൾ/ 0.5 ശതമാനം താഴെയായി 33642 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

നിഫ്റ്റി ഐടി 0.6 ശതമാനം ഉയർന്നു.

യൂഎസ് വിപണി കുത്തനെ താഴേക്ക് വീണു. യൂറോപ്പ്യൻ വിപണി ഇന്നലെ ലാഭത്തിൽ അടച്ചു.

ഏഷ്യൻ വിപണികൾ താഴ്ന്ന നിലയിലാണ് വ്യാപാരം നടത്തുന്നത്. യുഎസ് ഫ്യൂച്ചേഴ്സ് ,യൂറോപ്യൻ ഫ്യുച്ചേഴ്സ്  എന്നിവ നേരിയ ഉയരത്തിലാണ്  വ്യാപാരം നടത്തുന്നത്.

SGX NIFTY 15,680- ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് ഡൌൺ ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.

15,820, 15,760, 15,700 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 15,900, 15,930, 16,000 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.

ബാങ്ക് നിഫ്റ്റിയിൽ 33,500, 33,120, 33,000 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 33,750, 34,000, 34,130 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.

നിഫ്റ്റിയിൽ 16000ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐ. 15500ലാണ് ഏറ്റവും ഉയർന്ന പുട്ട് ഒഐ.

ബാങ്ക് നിഫ്റ്റിയിൽ 34000ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐ. 33500ലാണ് ഏറ്റവും ഉയർന്ന പുട്ട് ഒഐ.

ഇന്ത്യ വിക്സ് 21.4  ആയി കാണപ്പെടുന്നു.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 1200 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 1200 കോടി രൂപയുടെ ഓഹരികൾ വാങ്ങികൂട്ടി.

യുഎസിലെ ആദ്യപാദത്തിലെ ജിഡിപി കണക്കുൾ ഇന്ന് ആറ് മണിക്ക് പുറത്ത് വരും. പലരും ഒരു നെഗറ്റീവ് ഗ്രോത്ത് റിസഷനുള്ള സാധ്യത ചൂണ്ടികാണിക്കുന്നു. അതേസമയം ലോകം ഇതിനോട് അകംതന്നെ മനസിലാക്കി കഴിഞ്ഞു സാമ്പത്തികമാന്ദ്യത്തിന് സാധ്യതയുള്ളതായി.
പ്രഖ്യാപനത്തിന് പിന്നാലെ ജെറോം പവർ സംസാരിച്ചേക്കും ശ്രദ്ധിക്കുക.

ജർമനി തങ്ങളുടെ സിപഐ കണക്കുകൾ ഇന്ന് പുറത്തുവിടും. എന്നാൽ യുഎസിലെ ജിഡിപി പ്രഖ്യാപനത്തിൽ ഇത് മുങ്ങിപോയേക്കാം. എങ്കിലും ഡാക്സിന്റെ നീക്കം എങ്ങനെയെന്ന് ശ്രദ്ധിക്കുക. ഗ്യാസ് പ്രതിസന്ധിയെ തുടർന്ന് ഇവ നേരത്തെ വീണിരുന്നു.

ഇന്നലെ ഗ്യാപ്പ് ഡൌണിൽ തുറന്ന നിഫ്റ്റി മുകളിലേക്ക് കയറി 15700ൽ സപ്പോർട്ട് രേഖപ്പെടുത്തിയിരുന്നു. ഇത് സൂചികയുടെ നീക്കം ശക്തമാണെന്ന് കാണിക്കുന്നു. എന്നിരുന്നാലും ആഗോള തലത്തിൽ കാര്യങ്ങൾ ദുർബലമാണെന്ന് കാണാം. അതിനാൽ തന്നെ സൂചികയ്ക്ക് തനിയെ മുകളിലേക്ക് കയറാനാകില്ല. അതേസമയം ബെയർ മാർക്കറ്റിലെ റാലികൾ എല്ലാം തന്നെ താത്ക്കാലികമാണെന്ന് നമുക്ക് അറിയാം. 15900 എന്ന നിർണായക നിലയും നിഫ്റ്റി ഇത് വരെ മറികടന്നിട്ടില്ല.

കൊവിഡ് നിയന്ത്രണങ്ങൾ എടുത്ത് മാറ്റിയതിന് പിന്നാലെ ചൈനീസ് വിപണി പോസിറ്റീവായി കാണപ്പെടുന്നെങ്കിലും ഈ കെണിയിൽ വീഴാതിരിക്കാൻ ശ്രദ്ധിക്കുക.

നിഫ്റ്റിയിൽ താഴേക്ക് 15630 ശ്രദ്ധിക്കുക. മുകളിലേക്ക് 15820 എന്നിവ ശ്രദ്ധിക്കുക.

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം. 

Post your comment

No comments to display

    Honeykomb by BHIVE,
    19th Main Road,
    HSR Sector 3,
    Karnataka - 560102

    linkedIntwitterinstagramyoutube
    Crafted by Traders 🔥© marketfeed 2023